വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ പുതിയ അപ്‌ഡേറ്റുകള്‍

Posted By: Samuel P Mohan

ഫേസ്ബുക്കിന്റ ഉടമസ്ഥതയിലുളള വാട്ട്‌സാപ്പില്‍ ഈ അടുത്തിടെ നിരവധി സവിശേഷതകള്‍ എത്തിയിരിക്കുന്നു. ആപ്ലിക്കേഷന്റെ സ്ഥിരമായ അടിസ്ഥാനത്തില്‍ നിരവധി പുതിയ സവിശേഷതകള്‍ ലഭിക്കുന്നതാണ്. ആപ്പിന്റെ ബീറ്റ പതിപ്പിലാണ് പുതിയ അപ്‌ഡേറ്റുകള്‍ എത്തിയിരിക്കുന്നത്.

വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ പുതിയ അപ്‌ഡേറ്റുകള്‍

WABetaInfoയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് ഫോണ്‍, ആപ്പ് എന്നീ വെബ് ആപ്ലിക്കേഷനുകള്‍ക്ക് പുതിയ ആപ്ലിക്കേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ഈ അടുത്തിടെ ഇറങ്ങിയ റിപ്പോര്‍ട്ടാണ് വാട്ട്‌സാപ്പ് 'Standalone' ആപ്പ് എന്ന പേരില്‍ വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് എത്തുമെന്ന്.കൂടാതെ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷനില്‍ ഗ്രൂപ്പുകളെ നിയന്ത്രിക്കാനുളള സവിശേഷതയും ലഭിക്കുന്നു.

WABetaInfoയ-യുടെ റിപ്പോര്‍ട്ട് പ്രാരം ആപ്പ് വെബ് പതിപ്പ് നമ്പര്‍ 2.7315ന് രണ്ട് പുതിയ മാറ്റങ്ങള്‍ വരുത്തി എന്നാണ്. ഒന്ന് സ്വകാര്യ മറുപടി (Private Replais feature) മറ്റൊന്ന് പിക്ചര്‍-ഇന്‍-പിക്ചര്‍ ഫീച്ചര്‍ (Picture in Picture feature). വാട്ട്‌സാപ്പ് ഐഓഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണില്‍ മറ്റൊരു പുതിയ സവിശേഷതകളും ലഭിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്വകാര്യ മറുപടികള്‍ (Private Replies)

ആപ്പ് വെബ്ബിന്റെ ബീറ്റ പതിപ്പില്‍ കണ്ടെത്തിയ ഒരു പുതിയ സവിശേഷതയാണ് സ്വകാര്യ മറുപടികള്‍. വാട്ട്‌സാപ്പില്‍ കാണുന്ന Reply Privately എന്ന ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് ഗ്രൂപ്പ് സന്ദേശത്തിന് സ്വകാര്യ മറുപടികള്‍ അയക്കാന്‍ നിങ്ങളെ അനുവദിക്കുന്നു.

പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍

പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ സവിശേഷതയില്‍ ഒരു പ്രത്യേക ഫ്‌ളോട്ടിങ്ങ് PiP വീഡിയോ വിന്‍ഡോസില്‍ ഉപയോക്താക്കള്‍ക്ക് ഒരു വീഡിയോ തുറക്കാന്‍ അനുവദിക്കുന്നു.ഈ ഐക്കണ്‍ തിരഞ്ഞെടുത്ത ശേഷം നിങ്ങള്‍ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരു പുതിയ ഐക്കണ്‍ ദൃശ്യമാകും. കൂടാതെ പിക്ച്ചര്‍ ഇന്‍ പിക്ച്ചര്‍ മോഡ് ഒരു പുതിയ വിന്‍ഡോയില്‍ ആരംഭിക്കും.

ഉപയോക്താവിനെ അണ്‍ബ്ലോക്ക് ചെയ്യുന്നതിന് ടാപ്പ് ചെയ്യുക

ബീറ്റ ബിള്‍ഡിലെ ഏറ്റവും പുതിയ ഫീച്ചറാണ് ഇത്. ഇതില്‍ നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ കോണ്ടാക്ടില്‍ ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ ആ വ്യക്തിയെ അണ്‍ബ്ലോക്ക് ചെയ്ത് മെസേജും അയക്കാം.

ഗൂഗിളിന്റെയും ആപ്പിളിന്റെയും 2017 ലെ മികച്ച ആപ്പുകളില്‍ ബുക്‌മൈഷോയും

ലിങ്ക് ഷോര്‍ട്ട്കട്ട് വഴി പുതിയ ക്ഷണം

ഈ പുതിയ സവിശേഷത ഐഓഎസില്‍ മാത്രമാണ് നിലവില്‍. ഉടന്‍ ഇത് ആന്‍ഡ്രോയിഡിലും എത്തുന്നു. വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഗ്രൂപ്പ് അഡ്മിനുകള്‍ ഒരു ലിങ്ക് അയക്കുന്നു, അതു വഴി അവര്‍ക്ക് ഗ്രൂപ്പില്‍ ചേരാം.

അഡ്മിന്‍ സെറ്റിംഗ്‌സ്

വാട്ട്‌സാപ്പ് ആപ്ലിക്കേഷനിലേക്ക് ക്രമീകരണങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും സന്ദേശങ്ങള്‍ അയക്കാനുളള നിയന്ത്രണം നല്‍കുകയും ഗ്രൂപ്പ് വിവരങ്ങള്‍ എഡിറ്റ് ചെയ്യുകയും അഡ്മിന് ചെയ്യാം.

ഇതു കൂടാതെ ഷേക്ക് എന്ന പേരുളള മറ്റൊരു പുതിയ സവിശേഷതയും വാട്ട്‌സാപ്പില്‍ കാണാം. 2.17.437 പതിപ്പ് നമ്പറിലുളള രസകരമായ ഒരു സവിശേഷതയാണ് ഇത്. ആപ്ലിക്കേഷനിലെ നിലവിലെ പതിപ്പുമായി അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും.

ഈ സവിശേഷതയ സജീവമാക്കാന്‍, നിങ്ങളുടെ ഉപകരണം വെറുതെ ഷേക്ക് ചെയ്താല്‍ മതി. ഇത് വാട്ട്‌സാപ്പിലെ Contact Us എന്ന സെക്ഷനില്‍ എത്തിക്കുന്നു. ബീറ്റ പതിപ്പില്‍ മാത്രമേ ഈ സവിശേഷത പ്രവര്‍ത്തിക്കുകയുളളൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Source

Read more about:
English summary
WhatsApp beta versions for Android, iOS, Windows Phone and WhatsApp Web have received a slew of new features as shown here.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot