വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചു: നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരവുമായി ഞങ്ങള്‍!

Posted By: Samuel P Mohan

വാട്ട്‌സാപ്പ് ബിസിസസ് ആപ്പ് അവതരിപ്പിച്ചു. ബിസിനസ് രംഗത്ത് പുത്തന്‍ ചുവടുവയ്പ്പിനൊരുങ്ങിയിരിക്കുകയാണ് വാട്ട്‌സാപ്പ്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലാണ് ബിസിനസ് ആപ്പ് അവതരിപ്പിച്ചത്.

വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് അവതരിപ്പിച്ചു: അറിയേണ്ടതെല്ലാം

വാട്ട്‌സാപ്പ് ബിസിനസ് ആപ്പിലൂടെ കമ്പനികള്‍ക്ക് അവരുടെ വിലകളും മറ്റു ഓഫറുകളും എല്ലാം തന്നെ ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കും. തുടക്കത്തില്‍ തിരഞ്ഞെടുത്ത ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുക. ഇന്ത്യ ഉള്‍പ്പെടെയുളള മറ്റു രാജ്യങ്ങളില്‍ ഈ ആപ്പ് ഉടന്‍ ലഭിക്കുമെന്നും പറയുന്നു.

യൂസര്‍ ചാറ്റ് രൂപത്തില്‍ വാണിജ്യ സ്ഥാപനങ്ങളുടെ വിവരണം, കമ്പനികളുടെ വിവരണം, കമ്പനികളുടെ ഇ-മെയില്‍, സ്റ്റോര്‍ വിലാസങ്ങള്‍, വെബ്‌സൈറ്റുകള്‍, പ്രത്യേക ഇളവുകള്‍ തുടങ്ങിവയ നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കാനാണ് വാട്ട്‌സാപ്പ് ബിസിനസ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്.

വാട്ട്‌സാപ്പ് ബിസിനസ് ആപ്പില്‍ നിങ്ങളുടെ സംശയങ്ങള്‍ക്ക് ഉത്തരവുമായി ഞങ്ങള്‍, തുടര്‍ന്നു വായിക്കുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് എന്താണ്? ഞാന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതുണ്ടോ?

വാട്ട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ചെറിയ ഉടമകളെ ഉദ്ദേശിച്ചുളളതാണ്. ഇത് നിങ്ങള്‍ക്ക് വളരെ ഏറെ ഉപയോഗപ്രദമായിരിക്കും.

ഉദാ: നിങ്ങള്‍ ഒരു ചെറിയ ബിസിനസ് കമ്പനിയോ അല്ലെങ്കില്‍ ഒരു ലോക്കല്‍ ഗ്ലോസറി സ്‌റ്റോറോ ബേക്കറിയോ തുടങ്ങുകയാണെങ്കില്‍ ബിസിനസ് ആപ്ലിക്കേഷന്‍ നിങ്ങളുടെ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ ഭലപ്രദമായി കണക്ട് ചെയ്യാന്‍ സഹായിക്കും.

എന്നാല്‍ നിലവില്‍ ഇന്ത്യയില്‍ ഇത് ആരംഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ലോകമെമ്പാടും ഈ ആപ്പ് വ്യാപിക്കും എന്ന് വാട്ട്‌സാപ്പ് ബ്ലോഗ് പറയുന്നു.

വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് എന്താണ് ഓഫര്‍ ചെയ്യുന്നത്?

വാട്ട്‌സാപ്പ് ഫോര്‍ ബിസിനസ് ആപ്പ് ചെറിയ ബിസിനസ്സുകാരുടെ ബിസിനസുകള്‍ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നത് ലളിതമാക്കാനുളള ശ്രമത്തിലാണ്.

ബിസിനസ് വിവരണം, ഈ-മെയില്‍ അല്ലെങ്കില്‍ സ്റ്റോര്‍ വിലാസങ്ങള്‍, വെബ്‌സൈറ്റ് എന്നിവ പോലുളള ഉപയോഗപ്രദമായ കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സഹായിക്കാന്‍ കഴിയുന്ന ബിസിനസ് പ്രെഫൈലുകളാണ് ആദ്യത്തേത്.

രണ്ടാമത്തേത് മെസേജിംഗ് ടൂള്‍. ക്വിക് റിപ്ലേ (Quick replies) പോലുളള സ്മാര്‍ട്ട് മെസേജിംഗ് ടൂളിലൂടെ ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് വേഗത്തില്‍ മറുപടി നല്‍കാന്‍ ഇതിലൂടെ കഴിയും.

പേറ്റിഎം പേയ്‌മെന്റ് ബാങ്ക് ഫിസിക്കല്‍ ഡെബിറ്റ് കാര്‍ഡ് പ്രഖ്യാപിച്ചു, എങ്ങനെ അപേക്ഷിക്കാം?

വാട്ട്‌സാപ്പ് ബിസിനസ് ആപ്പിന് ചാര്‍ജ്ജ് ഈടാക്കുന്നുണ്ടോ?

ഇപ്പോള്‍ ഇല്ല. വാട്ട്‌സാപ്പ് ബിസിനസ് ആപ്പ് എല്ലാവര്‍ക്കും സൗജന്യമാണ്. എന്നിരുന്നാലും വാട്ട്‌സാപ്പ് കഴിഞ്ഞ കാലങ്ങളില്‍ സൂചിപ്പിച്ചിരുന്നു, വന്‍കിട സ്ഥാപനങ്ങില്‍ നിന്നും ചാര്‍ജ്ജ് ഈടാക്കുന്നു എന്ന്.

ആപ്ലിക്കേഷനിലേക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി വലിയ കമ്പനികളും സംരംഭങ്ങളും പങ്കുവെയ്ക്കുന്നത് ഓര്‍ക്കുക. നെറ്റ്ഫിക്‌സ്, ബുക്ക്‌മൈഷോ, മേക്‌മൈട്രിപ്പ് എന്നിവ വാട്ട്‌സാപ്പുമായി പങ്കാളിത്തമുണ്ട്.

ഒരു ഉപഭോക്താവെന്ന നിലയില്‍ എനിക്ക് എന്തു ചെയ്യാന്‍ കഴിയും? വാട്ട്‌സാപ്പ് ബിസിനസ് എനിക്ക് ബ്ലോക്ക് ചെയ്യാന്‍ സാധിക്കുമോ?

ഉപഭോക്താക്കള്‍ക്ക് അവര്‍ സ്വീകരിക്കുന്ന സന്ദേശങ്ങളെ കുറിച്ച് പൂര്‍ണ്ണ നിയന്ത്രണം ഉണ്ടെന്ന് ആപ്പ് പറയുന്നു. നിങ്ങള്‍ക്ക് ഒരു നമ്പറില്‍ നിന്നും സന്ദേശം സ്വീകരിക്കാന്‍ ആഗ്രഹമില്ലെങ്കില്‍ നിങ്ങള്‍ക്കിത് തടയാനാകും മാത്രമല്ല ഇത് ബിസിനസിനും ബാധകമാകും. നിങ്ങളുടെ ആപ്പില്‍ ബിസിനസ് സ്പാമിംഗ് ആരംഭിച്ചാല്‍, സ്പാമുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള ഓപ്ഷനും ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp Business app is finally official. Released on Android, the app is aimed at helping small enterprises connect better with their customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot