വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുളള സമയ പരിധി കൂട്ടി

Posted By: Samuel P Mohan

വാട്ട്‌സാപ്പിനെ ഫേസ്ബുക്ക് ഏറ്റെടുത്തതോടെ നിരവിധി സവിശേഷതകളാണ് വാട്ട്‌സാപ്പ് പുറത്തു കൊണ്ടു വരുന്നത്. ഏറ്റവും അടുത്തിടെ വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്ത സവിശേഷതയാണ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനുളള സമയ പരിധി, അതായത് 'Delete For Everyone' എന്ന സവിശേഷത.

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുളള സമയ പരിധി കൂട്ടി

2016 നവംബറിലാണ് വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യുവാനുളള സവിശേഷത ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് ഉപകരണങ്ങളില്‍ അവതരിപ്പിച്ചത്. അന്ന് അവതരിപ്പിച്ച സമയത്ത് മീഡിയ ഫയലുകള്‍ ഉള്‍പ്പെടെയുളള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുളള സമയ പരിധി ഒരു മിനിറ്റായിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥന പ്രകാരം അത് ഏഴ് മിനിറ്റായി ഉയര്‍ത്തി. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്ന വിവരം അയച്ച വ്യക്തിക്കും അതു പോലെ സ്വീകര്‍ത്താവിനും ലഭിക്കും.

എന്നാല്‍ നിലവിലെ ഏഴു മിനിറ്റില്‍ നിന്നും ഇപ്പോള്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് വരെയാക്കി വര്‍ദ്ധിപ്പിക്കാനാണ് വാട്ട്‌സാപ്പ് ലക്ഷ്യമിടുന്നത്. വബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനായ 2.18.69 ലെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. എന്നാല്‍ ഐഒഎസ് സ്‌റ്റേബിള്‍, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഉടന്‍ എത്തുമെന്നും പറയുന്നു.

ഇതു കൂടാതെ മറ്റൊരു സവിശേഷതയും വാട്ട്‌സാപ്പില്‍ എത്തുന്നു. അതായത് ഇന്‍സ്റ്റാഗ്രാമിലുളളതു പോലെ ഫോട്ടോഗ്രാഫുകളിലോ വീഡിയോകളിലോ ചേര്‍ക്കാവുന്ന സ്ഥലവും സമയ സ്റ്റിക്കറുകളും വാട്ട്‌സാപ്പില്‍ എത്തുകയാണ്. നിലവില്‍ ഈ സവിശേഷത ഐഓഎസ് ഉപഭോക്താക്കളില്‍ മാത്രമാണ് ലഭ്യമാവുക. ഈ സവിശേഷത ആദ്യം എത്തുന്നത് ആന്‍ഡ്രോയിഡ് ഉപഭോക്താക്കളിലാണ്.

ഒരു ഗെയിമര്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ആക്‌സിസറീസുകള്‍

ഐഫോണ്‍ ഉപഭോക്താക്കള്‍ അവരുടെ ആപ്ലിക്കേഷന്‍ 2.8.30 എന്ന പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. എന്നാല്‍ മാത്രമേ ഈ സവിശേഷത ലഭ്യമാകൂ.

Aadhaar നമ്പർ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം ?
ഇതു കൂടാതെ നമുക്ക് വാട്ട്‌സാപ്പില്‍ ഒരേ സന്ദേശങ്ങള്‍ തന്നെ പലരും അയയ്ക്കാറുണ്ട്. എന്നാല്‍ ഇതിനു ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്ട്‌സാപ്പ്. അതായത് അയച്ച സന്ദേശങ്ങള്‍ സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് വീണ്ടും ലഭിച്ചാല്‍ 'ഫോര്‍വേഡ് മെസേജ്' എന്ന് അതില്‍ എഴുതിക്കാണിക്കും.

അങ്ങനെ എളുപ്പത്തില്‍ അത്തരം സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് നീക്കം ചെയ്യാനും സാധിക്കും. ആന്‍ഡ്രോയിഡ് പതിപ്പ് 2.18.67ലാണ് ഈ സവിശേഷത എത്തിയിരിക്കുന്നത്.

English summary
WhatsApp has up to date its 'Delete for Everyone' feature to let customers delete despatched messages inside of 4096 seconds or 68 minutes and 16 seconds, when compared to 420 seconds or seven minutes deadline previous.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot