വാട്സ്ആപ്പ് പേയ്മെന്റ്സ് ഇനി 100 മില്യൺ ഇന്ത്യക്കാരിലേക്ക്; അനുമതി നൽകി എൻപിസിഐ

|

യുപിഐ അധിഷ്ഠിത വാട്സ്ആപ്പ് പേയ്മെന്റ് സേവനം രാജ്യത്തെ കൂടുതൽ യൂസേഴ്സിലേക്ക് എത്തിക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അനുമതി നൽകി. നിലവിൽ ഉള്ള 40 മില്യണിൽ നിന്നും 100 മില്യണായാണ് വാട്സ്ആപ്പ് പേയുടെ ഉപയോക്തൃ പരിധി ഉയർത്താൻ കഴിയുക. കഴിഞ്ഞ വർഷം നവംബറിൽ 20 മില്യണിൽ നിന്ന് 40 മില്യണിലേക്ക് യൂസർ ബേസ് ഉയർത്താൻ എൻപിസിഐ വാട്സ്ആപ്പിന് അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഏപ്രിലിൽ വീണ്ടും ഉപയോക്തൃ പരിധി ഉയർത്തി നൽകുന്നത്. നാളുകളായി തുടർന്ന് വരുന്ന ചർച്ചകൾക്കൊടുവിലാണ് വാട്സ്ആപ്പ് പേയ്മെന്റ് സംവിധാനം ഉപയോഗിക്കാൻ കഴിയുന്നവരുടെ എണ്ണം കൂട്ടാൻ അനുമതി നൽകുന്നത്. പുതിയ ഉപഭോക്തൃ പരിധി എന്ന് മുതൽ നിലവിൽ വരുമെന്ന് ഇപ്പോൾ വ്യക്തമല്ല. ഇക്കാര്യത്തിൽ വാട്സ്ആപ്പ് ഔദ്യോഗികമായി പ്രതികരിക്കാനും തയ്യാറായിട്ടില്ല.

പേയ്മെന്റ്

പേയ്മെന്റ് സംവിധാനത്തിന് പരിധി വയ്ക്കുന്നതിൽ വാട്സ്ആപ്പ് നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. തങ്ങളുടെ എല്ലാ യൂസേഴ്സിനും യുപിഐ പേയ്മെന്റ് സംവിധാനം ലഭ്യമാക്കാൻ അനുവദിക്കണം എന്നാണ് വാട്സ്ആപ്പിന്റെ നിലപാട്. എന്നാൽ ഈ ആവശ്യം നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പൂർണമായും അംഗീകരിക്കുന്നില്ല. ഘട്ടം ഘട്ടമായി യൂസർ ബേസ് ഉയർത്താൻ ആണ് എൻപിസിഐ അനുമതി നൽകുന്നത്. പണമിടപാട് സംവിധാനത്തിന് തടസമാകാതിരിക്കാൻ നിലവിലെ പരിധി ഇനിയും വർധിപ്പിക്കാൻ തന്നെയാണ് സാധ്യത.

ഡക്ക്ഡക്ക്ഗോ ബ്രൌസർ ഇനി കമ്പ്യൂട്ടറുകളിലും; മാക്ഒഎസ് ബീറ്റ പരീക്ഷണം ആരംഭിച്ചുഡക്ക്ഡക്ക്ഗോ ബ്രൌസർ ഇനി കമ്പ്യൂട്ടറുകളിലും; മാക്ഒഎസ് ബീറ്റ പരീക്ഷണം ആരംഭിച്ചു

മെറ്റ

മെറ്റയുടെ സബ്സിഡറി സ്ഥാപനം ആയ വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി ആണ് ഇന്ത്യ. 500 മില്യണോളം യൂസേഴ്സ് രാജ്യത്ത് വാട്സ്ആപ്പ് മെസഞ്ചർ സേവനം ഉപയോഗിക്കുന്നുണ്ട്. പ്രാദേശികമായി തന്നെ പേയ്മെന്റ് ഡാറ്റ സ്റ്റോർ ചെയ്യുക തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ച ശേഷമാണ് പേയ്മെന്റ് സേവനങ്ങൾ റോൾഔട്ട് ചെയ്യാൻ വാട്സ്ആപ്പിന് എൻപിസിഐ അനുമതി ലഭിച്ചത്. നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ വാട്സ്ആപ്പിന് തങ്ങളുടെ ആഗ്രഹ പ്രകാരം പേയ്മെന്റ് സംവിധാനത്തിന്റെ റേഞ്ച് വിപുലീകരിക്കാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം.

യുപിഐ

യുപിഐയുടെ മാർക്കറ്റ് ഷെയർ പരിധിയിൽ എൻപിസിഐ കടുംപിടിത്തം തുടരുന്നതാണ് ഈ നിയന്ത്രണങ്ങൾക്ക് കാരണം. ഒരു ക്വാർട്ടറിൽ ആകെ നടക്കുന്ന യുപിഐ ട്രാൻസാക്ഷനുകളുടെ 30 ശതമാനത്തിൽ കൂടുതൽ ഒരു സ്ഥാപനവും കൈകാര്യം ചെയ്യാൻ അനുവദിക്കില്ലെന്നാണ് എൻപിസിഐയുടെ നിലപാട്. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികൾക്ക് ഈ നിർദേശം പാലിക്കാൻ 2022 അവസാനം വരെ സമയവും നൽകിയിട്ടുണ്ട്.

ഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാംഓപ്പോ എഫ്21 പ്രോ vs റിയൽമി 9; മികച്ച 4ജി സ്മാർട്ട്ഫോൺ ഏതെന്ന് നോക്കാം

ഓൺലൈൻ

ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ, വായ്പ, ഇ-വാലറ്റ് സേവനങ്ങൾ എന്നിവ രാജ്യത്ത് വളരെ വേഗം വളരുകയാണ്. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ സർക്കാർ തലത്തിലും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വാട്സ്ആപ്പ് പേയ്മെന്റ് സേവനം കൂടുതൽ യൂസേഴ്സിലേക്ക് എത്തുന്നത് യുപിഐ പേയ്മെന്റ് വിഭാഗത്തിലെ വല്ല്യേട്ടന്മാരായ ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികൾക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഈ കമ്പനികളുടെ വിപണിയിലെ നേതൃസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടും. ടാറ്റ ഡിജിറ്റലും യുപിഐ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വാട്സ്ആപ്പും ടാറ്റയും ഉയർത്തുന്ന വെല്ലുവിളി മറ്റ് യുപിഐ ആപ്പുകൾ എങ്ങനെ നേരിടും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

പേയ്മെന്റ് സേവനം

തങ്ങളുടെ പേയ്മെന്റ് സേവനം എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. പേയ്മെന്റ് സംവിധാനം കൂടുതൽ ലളിതവും ആകർഷകവും ജനകീയവുമാക്കാൻ വേണ്ടിയാണ് ഇത്. അതിൽ എടുത്ത് പറയേണ്ട ഫീച്ചറാണ് പേയ്മെന്റ് സ്റ്റിക്കറുകൾ. പണമിടപാട് രസകരമാക്കാൻ ലക്ഷ്യമിട്ടാണ് പേയ്മെന്റ് സർവീസിന്റെ കൂടെ പേയ്മെന്റ് സ്റ്റിക്കറുകളും കമ്പനി കൊണ്ട് വന്നിരിക്കുന്നത്. സാമ്പത്തിക മേഖലയുമായും അതേ സമയം സാധാരണക്കാ‍‍‍ർക്ക് മനസിലാകുന്നതുമാണ് സ്റ്റിക്കറുകളുടെ പ്രമേയങ്ങൾ.

ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുമ്പോൾ അലോസരം ഉണ്ടാകുന്നുണ്ടോ?, പരിഹാരമുണ്ട്ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുമ്പോൾ അലോസരം ഉണ്ടാകുന്നുണ്ടോ?, പരിഹാരമുണ്ട്

സ്റ്റിക്കറുകൾ

രാജ്യത്തെ പരമ്പരാഗത പണമിടപാട് രംഗവുമായി ബന്ധപ്പെട്ട നിരവധി പ്രയോഗങ്ങളും തമാശകളും സന്ദേശങ്ങളും വിവിധ മേഖലകളിലെ സാമ്പത്തിക സാംസ്കാരിക ചിഹ്നങ്ങളും പ്രകടനങ്ങളും രീതികളും മറ്റും ഈ സ്റ്റിക്കറുകളിൽ ഉണ്ട്. വാട്സ്ആപ്പ് ചാറ്റുകളിൽ നേരത്തെ തന്നെ സ്റ്റിക്കറുകൾ ഉണ്ട്. പേയ്മെന്റ് സ്റ്റിക്കറുകൾ അവതരിപ്പിക്കുന്നത് ഇത് ആദ്യമാണെന്ന് മാത്രം. മറ്റ് യുപിഐ പേയ്മെന്റ് ആപ്പുകളിൽ ഒന്നിലും നിലവിൽ ഈ ഫീച്ചർ ലഭ്യമല്ല എന്ന കാര്യവും യൂസേഴ്സ് മനസിലാക്കണം. പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

പേയ്മെന്റ് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് എങ്ങനെ?

  • ആദ്യം വാട്സ്ആപ്പ് തുറന്ന് ആർക്കാണോ പണം അയയ്ക്കേണ്ടത് അയാളുമായുള്ള ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക.
  • തുടർന്ന് ടെക്സ്റ്റ് ബാറിലെ റുപ്പീ ചിഹ്നത്തിൽ ടാപ്പ് ചെയ്യുക.
  • എത്ര രൂപ ട്രാൻസ്ഫർ ചെയ്യണമെന്ന് നൽകേണ്ട ഒരു പുതിയ പേജ് തുറക്കും.
  • എത്ര രൂപയാണോ അയയ്ക്കേണ്ടത് അത് അവിടെ എന്റർ ചെയ്യുക.
  • ശേഷം ഒരു നോട്ട് ചേർക്കുക എന്ന ഓപ്ഷൻ കാണാൻ കഴിയും.
  • അവിടെ കാണുന്ന സ്മൈലി ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • തുടർന്ന് സ്റ്റിക്കർ ബട്ടൺ സെലക്ട് ചെയ്യുക.
  • ബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻബജറ്റ് വിപണി പിടിക്കാൻ റെഡ്മി 10എ സ്മാർട്ട്ഫോൺ; ഇന്ത്യ ലോഞ്ച് ഉടൻ

    സ്റ്റിക്കർ പായ്ക്ക്
    • മുകളിൽ വലത് കോണിൽ കാണുന്ന + ഐക്കണിൽ ടാപ്പ് ചെയ്താൽ ഉപയോക്താക്കൾക്ക് സ്റ്റിക്കറുകൾ ചേർക്കാൻ കഴിയും.
    • ഡൗൺലോഡ് ആയ സ്റ്റിക്കർ പായ്ക്ക് സ്റ്റിക്കർ സെക്ഷനിൽ കാണാൻ സാധിക്കും.
    • തുടർന്ന് പണത്തോടൊപ്പം അയയ്‌ക്കേണ്ട സ്റ്റിക്കർ സെലക്ട് ചെയ്യുക.
    • ശേഷം നെക്സ്റ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • പേയ്മെന്റ് അയയ്ക്കാനുള്ള ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • യുപിഐ കോഡ് എന്റർ ചെയ്ത് പണം അയയ്ക്കുക.
    • നിങ്ങൾ സെലക്റ്റ് ചെയ്ത സ്റ്റിക്കറിനൊപ്പം പണം ലഭിച്ചെന്ന അറിയിപ്പ് ഉപഭോക്താവിന് ലഭിക്കും.

Best Mobiles in India

English summary
NPCI approves UPI-based WhatsApp payment service to reach more users across the country. WhatsApp Payments user limit increased from the current 40 million to 100 million. Last November, NPCI allowed WhatsApp to increase its user base from 20 million to 40 million.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X