നടുവിരല്‍ ഉയര്‍ത്തിയുളള വാട്ട്‌സാപ്പ് ഇമോജി അശ്ലീലമെന്ന് പരാതി

By: Samuel P Mohan

ഈ കഴിഞ്ഞ ചൊവ്വാഴ്ച ഡെല്‍ഹി കേന്ദ്രീകൃത അഭിഭാഷകന്‍ ഗുര്‍മീത് സിംഗ് വാട്ട്‌സാപ്പ് ഇമോജികളില്‍ നടുവിരല്‍ ഉയര്‍ത്തിയുളള ഇമോജി അശ്ലീലവും ആഭാസവുമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കി.

നടുവിരല്‍ ഉയര്‍ത്തിയുളള വാട്ട്‌സാപ്പ് ഇമോജി അശ്ലീലമെന്ന് പരാതി

15 ദിവസിത്തിനകം ഈ ഇമോജി വാട്ട്‌സാപ്പിനുളളില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ കമ്പനിക്കെതിരെ സിവില്‍, ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതായത്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും ക്രിമിനല്‍ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

ലോകം കീഴടക്കാന്‍ നോക്കിയ 7 എത്തുന്നു

വാട്ട്‌സാപ്പില്‍ പരസ്യമായി ഇത്തരം മോജികള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുയാണെന്നും ഗുര്‍മീത് സിംഗ് കൂട്ടിച്ചേര്‍ത്തു. നോട്ടീസില്‍ അഭിഭാഷകന്‍ പറഞ്ഞത് ഇങ്ങനെയാണ്, 'മധ്യ വിരല്‍ കാണിക്കുന്നത് അതിശക്തമായ അക്രമാസക്തവും, അശ്ലീലവുമായ ആംഗ്യമാണ്' എന്നാണ്.

ഒരു ആശയമോ വികാരമോ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ഡിജിറ്റല്‍ ചിത്രമോ ചിഹ്നമോ ആണ് ഇമോജി.Read more about:
English summary
whatsapp gets legal notice for obscene middle finger emoji
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot