Home
Apps

ആപ്പിൾ ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷൻ നൽകി വാട്ട്സ്ആപ്പ്; വന്നിരിക്കുന്നത് ഈ മാറ്റങ്ങൾ

iOS ഉപയോക്താക്കൾക്ക് പുതിയ അപ്ഡേഷൻ നൽകി വാട്ട്സ്ആപ്പ്. പ്ലാറ്റ്ഫോമിലെ ഡിസൈനിലും സ്റ്റിക്കറുകളിലും അവതാർ വിഭാഗങ്ങളിലുമാണ് ചില അപ്ഡേഷൻ‌ നടത്തിയിരിക്കുന്നത്. ടാബ് ബാറിലും നാവി​ഗേഷൻ ബാറിലും വാട്ട്സ്ആപ്പ് ചില വിത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. ഫീച്ചറുകളിൽ ചില വിത്യസങ്ങൾ വരുത്താനായി ഇടക്കിടെ വാട്ട്സ്ആപ്പ് ഇത്തരത്തിൽ അപ്ഡേഷൻ നടത്താറുണ്ട്.

അതേ സമയം ഇതിന് സമാനമായ ഫീച്ചർ വാട്ട്സ്ആപ്പിൽ നേരത്തെ ലഭ്യമായിരുന്നു എന്നും ചില റിപ്പോർട്ട് ഉണ്ട്. എന്നാൽ പുറത്തുവിടാച്ച ചില കാരണങ്ങളാൽ വാട്ട്സ്ആപ്പ് ഈ ഫീച്ചർ പിൻവലിക്കുകയായിരുന്നു. പിന്നീട് പുതിയ അപ്ഡേഷനിലാണ് ഈ ഫീച്ചർ തിരികെ കൊണ്ടുവരാൻ വാട്ട്സ്ആപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ചയാണ് പുതിയ അപ്ഡേഷൻ വാട്ട്സ്ആപ്പ് ഐഫോൺ ഉപഭോക്താക്കൾക്കായി പുറത്തിറക്കിയത്.

ആപ്പിൾ ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷൻ നൽകി വാട്ട്സ്ആപ്പ്

പുതിയ മാറ്റങ്ങളേക്കുറിച്ച് ഔദ്യോ​ഗികമായി വാട്ട്സ്ആപ്പിൽ നിന്ന് അറിയിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ല. എന്നാൽ അപ്ഡേറ്റ് ചെയ്തവർക്ക് പുതിയ വേർഷൻ ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. എന്നാൽ അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷം, മാറ്റങ്ങൾ കാണുന്നതിന് ഉപയോക്താക്കൾക്ക് ആപ്പ് റീസ്റ്റാർട്ട് ചെയ്യേണ്ടിവരും.

ചിലർക്ക് ചെയ്തിട്ട് ഉടൻ തന്നെ മാറ്റം ലഭിച്ചില്ലെന്നും പിന്നീട് അൽപം ദിവസം കാത്തിരുന്നതിന് ശേഷമാണ് പുതിയ മാറ്റങ്ങൾ കാണാനായതെന്നും റിപ്പോർട്ടിൽ പറയുന്നു. അപ്‌ഡേറ്റ് ചെയ്‌താൽ, ഐഫോണുകളിലെ നോട്ടിഫിക്കേഷൻ ബാറിന് സമാനമായി നിങ്ങളുടെ ചാറ്റുകളുടെ ബാറും മാറുന്നതാണ്. പുതിയ അപ്ഡേഷൻ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെങ്കിലും iOS സോഫ്റ്റ്വെയറിന്റെ മൊത്തത്തിലുള്ള ലുക്കിൽ ഒരു വ്യത്യസ്തത കൊണ്ടുവരുന്നു.

ആപ്പിൾ ഉപഭോക്താക്കൾക്ക് പുതിയ അപ്ഡേഷൻ നൽകി വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പിന്റെ സ്റ്റിക്കർ ട്രേയിലും പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സ്റ്റിക്കറുകൾ പെട്ടെന്ന് ആക്സസ് ചെയ്യാനാകും വിധത്തിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. അവതാർ വിഭാ​ഗത്തിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ചാറ്റുകൾക്കിടയിൽ കൂടുതൽ അവതാറുകൾ, സ്റ്റിക്കറുകൾ, GIF- കൾ എന്നിവ കാണാനും ഉപയോ​ഗിക്കാനും ഇനി സാധിക്കും. അവതാർ സെക്ഷനും സ്റ്റിക്കർ സെക്ഷനും ഉപഭോക്താക്കൾക്ക് പെട്ടെന്ന് ലഭ്യമാക്കാനാണ് പുതിയ അപ്‍ഡേറ്റിലൂടെ വാട്ട്സ്ആപ്പ് ശ്രമിച്ചിരിക്കുന്നത്.

നിലവിൽ എല്ലാവർക്കും അപ്‌ഡേറ്റ് ലഭ്യമാക്കാൻ ഏതാനും ആഴ്ചകൾ എടുക്കുമെന്നാണ് വാട്ട്സ്ആപ്പ് കരുതുന്നത്. 'ഈ സവിശേഷതകൾ വരും ആഴ്ചകളിൽ എല്ലാവർക്കും ലഭ്യമാകുമെന്ന്' വാട്ട്‌സ്ആപ്പിന്റെ ചേഞ്ച്‌ലോഗിൽ പറയുന്നു. ഒരേ ഒഎസിൽ പ്രവർത്തിക്കുന്ന രണ്ട് ഫോണുകൾക്കിടയിൽ വാട്സ്ആപ്പ് ചാറ്റുകൾ ​കൈമാറാൻ പുത്തൻ ഫീച്ചർ വാട്സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ചാറ്റുകൾ വളരെ സുരക്ഷിതമായും എളുപ്പത്തിലും ​കൈമാറാം എന്നതാണ് പുതിയ ചാറ്റ് ട്രാൻസ്ഫർ രീതിയുടെ പ്രത്യേകത.

ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെയാണ് പഴയ ഫോണിൽനിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകൾ മാറ്റാൻ സാധിക്കുക. അ‌യയ്ക്കുന്ന ഫോണിലും സ്വീകരിക്കുന്ന ഫോണിലും അ‌ല്ലാതെ മറ്റെവിടെയും ചാറ്റ് ഡാറ്റ സംഭരി​ക്കേണ്ടിവരുന്നില്ല.ഇതിന് പുറമെ അതിനിടെ iOSലും ആൻഡ്രോയിഡിലും മറ്റൊരു അപ്ഡേഷൻ വരുമെന്ന് വാട്ട്സ്ആപ്പ് അടുത്തിടെ അറിയിച്ചിരുന്നു. പ്രത്യേക ചാറ്റുകളിൽ ഫിംഗർപ്രിന്റ് ലോക്ക് ഇടാൻ സഹായിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചറാണ് പുതിയതായി വാട്സ്ആപ്പ് കൂട്ടിച്ചേർക്കുന്നത്.

പലപ്പോഴും പല മാറ്റങ്ങൾക്കും വാട്ട്സ്ആപ്പ് തയ്യാറാണ്. കഴിഞ്ഞ മാസം ആപ്പിന് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനും തട്ടിപ്പുകളിൽനിന്നും മറ്റ് വിധത്തിലുള്ള ചൂഷണങ്ങളിൽനിന്നും വാട്സആപ്പ് ഉപയോക്താക്കളെ സംരക്ഷിക്കാനുമായി ഇന്ത്യയിൽ 65 ലക്ഷം ഉപയോക്താക്കളെ ആണ് പുറത്താക്കിയത്. 6,508,000 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ് വ്യക്തമാക്കി. സ്‌പാം, സ്‌കാമുകൾ എന്നിവയ്ക്കെതിരേയുള്ള വാട്സ്ആപ്പ് നടപടികൾ ഇതിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Some updates have been made in the design, stickers, and avatar sections of the platform. WhatsApp has made some changes to the tab bar and navigation bar. Every now and then, WhatsApp makes updates like this to make some differences in the features. At the same time, there are some reports that a similar feature is already available on WhatsApp.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X