വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യുന്നത് അഡ്മിന് വിലക്കാം, എങ്ങനെ?

By GizBot Bureau
|

ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പില്‍ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്നുവെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇപ്പോള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമുകളിലുടനീളം ഈ സവിശേഷതഎത്തിക്കഴിഞ്ഞു.

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മെമ്പര്‍മാര്‍ പോസ്റ്റ് ചെയ്യുന്നത് അഡ്മിന് വ

ആന്‍ഡ്രോയിഡ് പതിപ്പ് 2.18.201 ല്‍ ആണ് ഈ സവിശേഷത എത്തിയിരിക്കുന്നത്. കൂടാതെ iOS വേര്‍ഷന്‍ 2.18.70 എന്ന പതിപ്പിലും ഈ സവിശേഷത നല്‍കുമെന്ന് WABetaInfo റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ആന്‍ഡ്രോയിഡിന്റെ സ്ഥിര പതിപ്പില്‍ ഉടന്‍ തന്നെ ഈ സവിശേഷത ലഭിക്കുമെന്നു പ്രതീക്ഷിക്കാം.

ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഈ സവിശേഷത 'Send Messages' എന്ന പേരിലാണ് പുറത്തു വന്നിരിക്കുന്നത്. ഗ്രൂപ്പുകള്‍ വഴി ഒരു വണ്‍ വേ ആശയവിനിമം സാധ്യമാക്കുന്ന പുതിയ ഫീച്ചര്‍ ആണിത്. ഇത് ഗ്രൂപ്പ് ഇന്‍ഫോര്‍മേഷനി്ല്‍, ഗ്രൂപ്പ് സെറ്റിംഗ്‌സിന്റെ കീഴില്‍ കാണാം. ഈ ഉപ-മെനുവിന്റെ കീഴിലായി നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ കാണാം, ഒന്ന് 'എഡിറ്റ് ഗ്രൂപ്പ് ഇന്‍ഫോ, രണ്ടാമത്തേത് 'സെന്‍ഡ് മെസേജസ്' എന്നിങ്ങനെ.

ഒരു നിയന്ത്രിത ഗ്രൂപ്പ് (restricted group) സൃഷ്ടിക്കാന്‍, നിങ്ങള്‍ Send message ഓപ്ഷന്‍ തിരഞ്ഞെടുത്ത് 'Admins' എന്നത് തിരഞ്ഞെടുക്കുക. അങ്ങനെ എല്ലാ 'Participants Option'നും പ്രവര്‍ത്തനക്ഷമമാകും. ഇനി 'അഡ്മിന്‍' മാത്രം തിരഞ്ഞെടുത്താല്‍, ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്നും വിലക്കുകയും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ആ ഗ്രൂപ്പില്‍ പോസ്റ്റുകള്‍ ഇടുന്നത് തുടരാനും സാധിക്കും. എന്നാല്‍ അംഗങ്ങള്‍ക്ക് സന്ദേശങ്ങള്‍ കാണാന്‍ മാത്രമേ സാധിക്കുകയുളളൂ.

4ജിക്ക് ശേഷം മറ്റൊരു വിപ്ലവവുമായി ജിയോയുടെ ബ്രോഡ്ബാൻഡ് ഉടൻ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?4ജിക്ക് ശേഷം മറ്റൊരു വിപ്ലവവുമായി ജിയോയുടെ ബ്രോഡ്ബാൻഡ് ഉടൻ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

എല്ലാവര്‍ക്കും സന്ദേശങ്ങള്‍ അയക്കാനും ഇടപഴകാനും സാധിക്കുന്ന സൗഹൃദ കൂട്ടായിമയായി പ്രവര്‍ത്തിക്കുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഗൗരവമായ വാര്‍ത്തകളും വിവരങ്ങളും കൈമാറുന്നത് അത്ര സുഖകരമല്ല. ഗ്രൂപ്പ് അംഗങ്ങളുടെ അനാവശ്യ സംഭാഷണങ്ങള്‍ ഒഴിവാക്കി പകരം ഗ്രൂപ്പ് അംഗങ്ങള്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ മറ്റുളളവരിലേക്ക് മൈമാറാന്‍ ഈ സവിശേഷതയിലൂടെ സാധിക്കും.

സ്പാം സന്ദേശങ്ങള്‍ നിയന്ത്രിക്കാനുളള ശ്രമം കൂടിയാണ്

വാട്ട്‌സാപ്പില്‍ അവതരിപ്പിച്ച മികച്ച സവിശേഷതകളില്‍ ഒന്നാണ് ഇതെന്ന് നമുക്ക് പരിഗണിക്കാം. ഇതിലൂടെ സ്പാം സന്ദേശങ്ങള്‍ തടയാന്‍ സാധിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. അക്കാദമികളുമായോ കേന്ദ്രങ്ങളുമായോ ബന്ധപ്പെട്ട സംഘങ്ങളെ നയിക്കാന്‍ അഡ്മിനുമാര്‍ക്ക് ഈ സവിശേഷത ഉപയോഗിക്കാം.

ഇവിടെ അഡ്മിനുകള്‍ക്ക് അംഗങ്ങളെ അഭ്യര്‍ത്ഥിക്കുന്നതിനു പകരം അവര്‍ക്ക് നിയന്ത്രിത ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് നേരിട്ട് അവരെ അതില്‍ ചേര്‍ക്കാവുന്നതാണ്.

Best Mobiles in India

Read more about:
English summary
WhatsApp group admins can restrict members from sending messages

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X