Home
Apps

ഗൂഗിൾ മീറ്റിന്റെ പണിയും പോകുമോ​; ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാൻ അ‌വസരമൊരുക്കി വാട്സ്ആപ്പ്

ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാൻ അ‌വസരമൊരുക്കി വാട്സ്ആപ്പ്

ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ഒരുക്കുന്ന ഫീച്ചറുകൾ സംബന്ധിച്ച വാർത്തകൾക്ക് ഒരു അ‌ന്തവും കാണുന്നില്ല. വാട്സ്ആപ്പ് തയാറാക്കുന്ന ഫീച്ചറുകൾ സംബന്ധിച്ച പുതിയ പുതിയ വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് എന്താണ് ആവശ്യം എന്നറിഞ്ഞ് കണ്ട് നൽകാൻ തയാറെടുക്കുന്നതിൽ വാട്സ്ആപ്പിന്റെ ഗവേഷണ വിഭാഗം നിരന്തരം പണിയെടുത്തുകൊണ്ടിരിക്കുകയാണ്. നിരവധി ഫീച്ചറുകൾ വാട്സ്ആപ്പിന്റെ പണിശാലയിൽ തയാറാകുന്നതായി നമുക്കറിയാം. ഉടൻ വാട്സ്ആപ്പ് പുറത്തിറക്കുന്ന ഫീച്ചറുകളുടെ പട്ടികയിലേക്ക് ഇപ്പോൾ പുതിയൊരു ഫീച്ചർ കൂടി എത്തുകയാണ്. ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചർ ആണ് വാട്സ്ആപ്പ് ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. അ‌ധികം ​വൈകാതെ തന്നെ ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് വാർത്ത പുറത്തുവിട്ട വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ഗൂഗിൾ മീറ്റിന്റെ പണി പോകുമോ?

കോളുകൾ ഷെഡ്യൂൾ ചെയ്യാം എന്നതാണ് വരാൻ പോകുന്ന വാട്സ്ആപ്പ് ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അ‌നുവദിക്കും. മുൻ കൂട്ടി ഷെഡ്യൂൾ ചെയ്യുന്നതിനാൽ കോളുകൾക്കായി തയാറെടുക്കാൻ ഗ്രൂപ്പിലുള്ളവർക്ക് സാധിക്കും. ഗൂഗിൾ മീറ്റ്, ​മൈക്രോസോഫ്ട് ടീം എന്നിവ പോലെ ഈ വാട്സ്ആപ്പ് ഫീച്ചറും ഉപയോഗിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു കൂട്ടം ആളുകൾക്ക് അ‌തിവേഗം ആശയവിനിമയം നടത്താൻ പുതിയ വാട്സ്ആപ്പ് ഫീച്ചർ ഏറെ ഉപയോഗപ്രദമാണ് എന്നാണ് വിവരം പുറത്തുവിട്ട് വാബീറ്റ ഇൻഫോ പറഞ്ഞിരിക്കുന്നത്. നിലവിൽ ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ എന്നും വാബീറ്റ ഇൻഫോ പറയുന്നു.

ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാൻ അ‌വസരമൊരുക്കി വാട്സ്ആപ്പ്

തീയതിയും സമയവും നിശ്ചയിക്കാം

പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട സ്ക്രീൻ ഷോട്ടും വാബീറ്റ പുറത്തുവിട്ടിട്ടുണ്ട്. ഗ്രൂപ്പ് ഇവന്റുകൾ ആസൂത്രണം ചെയ്യുമ്പോൾ വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചർ ഏറെ ഉപകാരപ്പെടും. കോളിന്റെ വിഷയവും തീയതിയും സമയവും തിരഞ്ഞെടുക്കാൻ ഷെഡ്യൂൾ കോൾ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. ഇടയ്ക്കിടെയുള്ള ഓർമപ്പെടുത്തലിന്റെ ആവശ്യം ഇവിടെ ഉണ്ടാകുന്നില്ല എന്നാണ് വാബീറ്റ ഇൻഫോ പറയുന്നത്. കോൾ സംബന്ധിച്ച വിശദാംശങ്ങൾ ഗ്രൂപ്പിൽ എല്ലാവർക്കും ചർച്ചചെയ്യാം എന്നതും പുതിയ ഫീച്ചറിന്റെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ എന്നാണ് ഈ ഫീച്ചർ പുറത്തിറക്കുക എന്ന് കൃത്യമായ വിവരം ലഭ്യമല്ല. എങ്കിലും വാട്സ്ആപ്പിന്റെ വരുന്ന അ‌പ്ഡേറ്റുകളിൽ ​ഒന്നിൽ ​ഷെഡ്യൂൾ കോൾ ഫീച്ചർ പ്രതീക്ഷിക്കാം.

ഫയൽ ​കൈമാറ്റവും ഈസിയാകും

വാട്സ്ആപ്പ് വഴി ഒരു സമയം അ‌യയ്ക്കാവുന്ന പരമാവധി ഫയലുകളുടെ എണ്ണം ഉയർത്താനുള്ള നീക്കവും വാട്സ്ആപ്പ് നടത്തിവരുന്നുണ്ട്. നിലവിൽ ഒറ്റയടിക്ക് 30 ഫയലുകൾ മാത്രമാണ് വാട്സ്ആപ്പ് വഴി ​കൈമാറാനാകുക. ഇത് നൂറായി ഉയർത്തുന്ന പുതിയ ഫീച്ചർ ആണ് വാട്സ്ആപ്പ് ഉടൻ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഇത് ഫയൽ ​കൈമാറ്റത്തിൽ ഏറെ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. അ‌തിവേഗ ഫയൽ ​കൈമാറ്റത്തിന് ഇപ്പോൾ മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നവരെപ്പോലും വാട്സ്ആപ്പ് വഴിയുള്ള ഫയൽ ​കൈമാറ്റത്തിന് പ്രേരിപ്പിക്കാൻ പുതിയ ഫീച്ചറിന് സാധിക്കും എന്നാണ് പറയപ്പെടുന്നത്. നിലവിൽ ബീറ്റ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ലഭ്യമായതായും അ‌ധികം ​വൈകാതെ എല്ലാവരിലേക്കും എത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

ഗ്രൂപ്പ് ചാറ്റിൽ കോളുകൾ ഷെഡ്യൂൾ ചെയ്യാൻ അ‌വസരമൊരുക്കി വാട്സ്ആപ്പ്

സ്റ്റാറ്റസിൽ പുത്തൻ ഫീച്ചറുകൾ

വാട്സ്ആപ്പ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട അ‌ഞ്ചോളം ഫീച്ചറുകൾ തങ്ങൾ കൊണ്ടുവന്നതായി കഴിഞ്ഞ ദിവസം ഒരു ബ്ലോഗ് പോസ്റ്റിലൂടെ വാട്സ്ആപ്പ് ഔദ്യോഗികമായി അ‌റിയിച്ചിരുന്നു. വോയ്സ് മെസേജുകൾ സ്റ്റാറ്റസായി പങ്കുവയ്ക്കാം എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ. കോണ്ടാക്ടിലുള്ള ആളുകളുടെ പുതിയ സ്റ്റാറ്റസ് അ‌പ്ഡേറ്റുകൾ സൂചിപ്പിക്കാനായി ചാറ്റ് ലിസ്റ്റിൽ അ‌വരുടെ കോണ്ടാക്ടിനു ചുറ്റും പച്ച വളയം ദൃശ്യമാകുന്നതാണ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് എത്തിയ മറ്റൊരു വാട്സ്ആപ്പ് ഫീച്ചർ.

ഇത് കൂടാതെ ലിങ്കുകൾ സ്റ്റാറ്റസ് ആക്കിയാൽ ലിങ്ക് പ്രിവ്യൂ പ്രദർശിപ്പിക്കുകയും ലിങ്കിലേക്ക് ഒരു സൂചനയായി ചിത്രം ദൃശ്യമാകുന്നതും സ്റ്റാറ്റസിനോട് പ്രതികരിക്കാൻ ഇമോജികൾ ഉപയോഗിക്കാവുന്നതും പുതിയ സ്റ്റാറ്റസ് ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി വാട്സ്ആപ്പ് അ‌വതരിപ്പിച്ചിട്ടുണ്ട്. പഴ്സണൽ സ്റ്റാറ്റസ് ആർക്കൊക്കെ കാണാം എന്ന് എളുപ്പത്തിൽ തീരുമാനിക്കാനുള്ള ഓപ്ഷനും പട്ടികയിൽ ഉൾപ്പെടുന്നു. ഇതിൽ ചില ഫീച്ചറുകൾ ആളുകൾക്ക് നേരത്തെ ലഭ്യമായിത്തുടങ്ങിയിരുന്നു. മറ്റു ചിലത് ആളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ.

More from GizBot

Best Mobiles in India

English summary
WhatsApp is preparing a feature to schedule calls in group chats. Wabeta Info reports that this feature will reach users soon. Scheduling in advance allows group members to prepare for calls. You can use this WhatsApp feature like Google Meet or Microsoft Teams.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X