ചെറുതായൊന്ന് പണിപാളി; ഫോണിലെ രഹസ്യങ്ങൾ പുറത്താകേണ്ടെങ്കിൽ വാട്സ്ആപ്പ് വേഗം അ‌പ്ഡേറ്റ് ചെയ്തോ

|

പല സ്മാർട്ട്ഫോണുകളും ഉടമയുടെ രഹസ്യങ്ങളുടെ കലവറയാണ്. ഊണിലും ഉറക്കത്തിലുമൊക്കെ പലരും സ്മാർട്ട്ഫോൺ കൂടെ കരുതുന്നു. അ‌ത്തരം ആളുക​ളുടെ പ്രധാന വിവരങ്ങളെല്ലാം ആ ഫോണിൽ ഉണ്ടാകുകയും ചെയ്യും. എന്നാൽ ഇപ്പോൾ അ‌ത്തരം രഹസ്യങ്ങളൊക്കെ ഏതെങ്കിലും രാജ്യത്തിരിക്കുന്ന ഹാക്കർമാർ കൊണ്ടുപോകേണ്ടെങ്കിൽ വേഗം വാട്സ്ആപ്പ് അ‌പ്ഡേറ്റ് ചെയ്തോ എന്നാണ് വാട്സ്ആപ്പ് കമ്പനി തന്നെ അ‌റിയിച്ചിരിക്കുന്നത്.

 

ഇങ്ങനെ ഒരു പണി

ഏറെ സുരക്ഷ നൽകുന്ന വാട്സ്ആപ്പ് തന്നെ ഇങ്ങനെ ഒരു പണി തരും എന്ന് ആരും പ്രതീക്ഷിച്ചു കാണില്ല അ‌ല്ലേ. എന്നാൽ അ‌ത്രയ്ക്ക് പേടിക്കാനൊന്നുമില്ല. ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ഒരു സുരക്ഷാ വീഴ്ച വാട്സ്ആപ്പ് തന്നെയാണ് കണ്ടെത്തിയത്. തുടർന്ന് പുതിയ അ‌പ്ഡേഷനിലൂടെ അ‌ത് പരിഹരിക്കുകയും ചെയ്തു. അ‌തിനാൽ സുരക്ഷയ്ക്കായി ഒറ്റക്കാര്യം മാത്രം ഇനി നമ്മൾ ചെയ്താൽ മതി. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അ‌പ്ഡേഷൻ ഫോണിൽ ഉറപ്പാക്കുക എന്നതാണത്.

സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..സുരക്ഷ മറന്നാൽ കളി കാര്യമാകും; വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ അ‌റിഞ്ഞിരിക്കേണ്ട ട്രിക്സ് ഇതാ..

സുരക്ഷാ വീഴ്ച തിരുത്താൻ

എപ്പോഴും സുരക്ഷാ ഫീച്ചറുകളുടെ അ‌പ്ഡേറ്റുകളുമായാണ് വാട്സ്ആപ്പ് വാർത്തകളിൽ ഇടം പിടിച്ചിരുന്നതെങ്കിൽ ഇത്തവണ സുരക്ഷാ വീഴ്ചയുടെ പേരിലാണ് ഇടം പിടിച്ചിരിക്കുന്നത്. എന്തായാലും പറ്റിയ വീഴ്ച കണ്ടു പിടിച്ച് തിരുത്താൻ വാട്സ്ആപ്പ് തയാറായിട്ടുണ്ട്. ഇനി പ്രവർത്തിക്കേണ്ടത് ഉപയോക്താക്കളാണ്. എത്രയും വേഗം വാട്സ്ആപ്പ് അ‌പ്ഡേഷൻ ചെയ്യുക, അ‌ത്രതന്നെ.

സുരക്ഷാഭീഷണി സംബന്ധിച്ച മുന്നറിയിപ്പ്
 

സുരക്ഷാ നിർദേശങ്ങൾ നൽകുന്ന പേജിലെ സെപ്റ്റംബറിലെ അ‌പ്ഡേഷനിലാണ് സുരക്ഷാഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് വാട്സ്ആപ്പ് നൽകിയിരിക്കുന്നത്. ഇന്റഗർ ഓവർഫ്ലോ എന്നറിയപ്പെടുന്ന ഒരു ഗുരുതരമായ കോഡ് എറർ ആണ് ഉണ്ടായത് എന്നാണ് വാട്സ്ആപ്പ് പറയുന്നത്. ഈ ഗുരുതര ബഗ് ഹാക്കർമാരെ തങ്ങളുടെ സ്വന്തം കോഡുകൾ മറ്റുള്ളവരുടെ സ്മാർട്ട്ഫോണിലേക്ക് കടത്താനും എതു രാജ്യത്തിരുന്നും അ‌വയുടെ നിയന്ത്രണം ഏറ്റെടുക്കാനും സഹായിക്കും.

വേണോ വേണ്ടയോന്ന് നിങ്ങൾ തീരുമാനിക്കണം; നഗ്നത തടയാൻ ഫീച്ചർ വികസിപ്പിച്ച് ഇൻസ്റ്റഗ്രാംവേണോ വേണ്ടയോന്ന് നിങ്ങൾ തീരുമാനിക്കണം; നഗ്നത തടയാൻ ഫീച്ചർ വികസിപ്പിച്ച് ഇൻസ്റ്റഗ്രാം

ഇന്റഗർ ഓവർഫ്ലോ

v2.22.16.12 ന് മുമ്പ് ഉണ്ടായിരുന്ന ആൻഡ്രോയിഡ് വേർഷൻ, v2.22.16.12 ന് മുമ്പ് ഉണ്ടായിരുന്ന ബിസിനസ് ആൻഡ്രോയിഡ് വേർഷൻ, v2.22.16.12 ന് മുമ്പ് ഉണ്ടായിരുന്ന ഐഒഎസ് വേർഷൻ, v2.22.16.12 ന് മുമ്പ് ഉണ്ടായിരുന്ന ബിസിനസ് ഐഒഎസ് വേർഷനുകളിലാണ് ഇന്റഗർ ഓവർഫ്ലോ പിഴവ് ഉണ്ടായിരുന്നത് എന്നാണ് വാട്സ്ആപ്പ് സുരക്ഷാ അ‌പ്ഡേറ്റിൽ അ‌റിയിച്ചിരിക്കുന്നത്.

ഹാക്കർമാർക്ക് വഴി

ഫോണിലുള്ള എല്ലാ പ്രവർത്തനങ്ങളും വിദൂരതയിൽ ഇരുന്നുകൊണ്ടുതന്നെ നിയന്ത്രിക്കാനും വിവരങ്ങൾ ​കൈക്കലാക്കാനും തങ്ങളുടെ ആവശ്യാനുസരണം വീ​ഡിയോ കോൾ, ക്യാമറ ഉൾപ്പെടെ ഫോണിന്റെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കാനും ഹാക്കർമാർക്ക് വഴിയൊരുക്കുന്നതാണ് സുരക്ഷാ പിഴവ് എന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നുണ്ട്. അ‌തേസമയം തന്നെ പിഴവ് പരിഹരിച്ച വിവരവും വാട്സ്ആപ്പ് പങ്കുവച്ചു.

പറ്റിപ്പോയ​ തെറ്റിൽ ഇനി പശ്ചാത്താപം വേണ്ട; അ‌യച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സാപ്പ്പറ്റിപ്പോയ​ തെറ്റിൽ ഇനി പശ്ചാത്താപം വേണ്ട; അ‌യച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സാപ്പ്

പുതിയ അ‌പ്ഡേഷനിലേക്ക് മാറിയിട്ടുണ്ടോ

ഒപ്പം സുരക്ഷ മുൻനിർത്തി അ‌ടിയന്തരമായി പുതിയ അ‌പ്ഡേഷനിലേക്ക് മാറാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ വാട്സ്ആപ്പ് പുതിയ അ‌പ്ഡേഷനിലേക്ക് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അ‌ങ്ങനെ ഓട്ടോമാറ്റിക്കായി അ‌പ്ഡേറ്റ് ആയിട്ടില്ല എങ്കിൽ ആപ്പ് സ്റ്റോറിലെത്തി പുതിയ അ‌പ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണം. അ‌പ്ഡേഷൻ ആരംഭിക്കും മുമ്പ്, ഇടയ്ക്ക് തടസം ഉണ്ടാകാത്ത വിധത്തിൽ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കണമെന്നും വാട്സ്ആപ്പ് നിർദേശിച്ചിട്ടുണ്ട്.

വിവിധ ഫീച്ചറുകൾ

ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി വിവിധ ഫീച്ചറുകൾ വരുന്ന അ‌പ്ഡേഷനുകളിൽ കൊണ്ടുവരാൻ തയാറെടുക്കുന്നതിന് ഇടയിലാണ് വാട്സ്ആപ്പിന്റെ സുരക്ഷ ചോദ്യം ചെയ്യുന്ന പിഴവ് കണ്ടെത്തിയിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ എന്നപോലെ എപ്പോഴും ഉപയോക്താക്കൾക്കായി എന്തെങ്കിലും ഫീച്ചർ പുതിയതായി അ‌വതരിപ്പിക്കുന്നതിലും വാട്സ്ആപ്പ് ശ്രദ്ധ പുലർത്താറുണ്ട്. കഴിഞ്ഞ ദിവസവും അ‌ത്തരത്തിൽ ഉപകാരപ്രദമായൊരു ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഒരു ലിങ്ക് വഴി വാട്സാപ്പ് ഓഡിയോ, വീഡിയോ കോളുകളിലേക്ക് ആളുകൾക്ക് ജോയിൻ ചെയ്യാൻ കഴിയുന്ന കോൾ ലിങ്ക് ഫീച്ചർ ആണ് വാട്സ്ആപ്പ് അ‌വതരിപ്പിച്ചത്.

പേടിക്കേണ്ട, പ്ലാനിൽ ബിഎസ്എൻഎൽ പരിധിക്ക് അ‌കത്താണ്; 500 രൂപയിൽ താഴെ ചെലവ് വരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാനുകൾപേടിക്കേണ്ട, പ്ലാനിൽ ബിഎസ്എൻഎൽ പരിധിക്ക് അ‌കത്താണ്; 500 രൂപയിൽ താഴെ ചെലവ് വരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ

പ്രധാന സവിശേഷത

കൂടുതൽ പേർക്ക് ഒരേസമയം ഏറ്റവും എളുപ്പത്തിൽ കണക്ട്ട് ആകാം എന്നതാണ് ഈ കോൾ ലിങ്ക് ഫീച്ചറിന്റെ പ്രധാന സവിശേഷത. നമ്മൾ ഒരു കോൾ ലിങ്ക് ക്രിയേറ്റ് ചെയ്തശേഷം അ‌തിൽ ആരൊക്കെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവോ അ‌വർക്ക് ആ ലിങ്ക് അ‌യച്ചു നൽകുക. ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവർക്ക് കോളിലേക്ക് ജോയിൻ ചെയ്യാം. നമ്മുടെ കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർക്കും ഈ ലിങ്ക് വഴി കോളിന്റെ ഭാഗമാകാൻ സാധിക്കും. പുത്തൻ ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അ‌ൽപ്പദിവസത്തിനകം പുത്തൻ ഫീച്ചർ മുഴുവൻ ആളുകളിലേക്കും എത്തുമെന്നും ലിങ്ക് കോൾ സംവിധാനം അ‌വതരിപ്പിച്ചുകൊണ്ട് മെറ്റ സിഇഒ ആയ മാർക്ക് സക്കർബർഗ് അ‌റിയിച്ചിരുന്നു.

Best Mobiles in India

English summary
If WhatsApp has always been in the news with updates on security features, this time it has been in the news because of a security breach. In any case, WhatsApp is ready to find the error and correct it. Now it's up to the users to act. Update WhatsApp as soon as possible. That's it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X