വാട്സ്ആപ്പിൽ ഇനി രണ്ട് ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാം

|

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്നില്ല എന്നത്. ഡോക്യുമെന്റ് രൂപത്തിൽ പരമാവധി 100 എംബി വരെയുള്ള ഫയലുകൾ മാത്രമാണ് ഷെയർ ചെയ്യാൻ കഴിഞ്ഞിരുന്നത്. അതിനാൽ തന്നെ പ്രധാനപ്പെട്ട ഫയലുകളുടെ കൈമാറ്റത്തിന് യൂസേഴ്സ് മറ്റ് ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും ഉപയോഗിക്കേണ്ടിയും വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രശ്നത്തിന് ഒരു പരിഹാരം കൊണ്ട് വന്നിരിക്കുകയാണ് വാട്സ്ആപ്പ്. അതേ, സൈസ് കൂടിയ ഫയലുകളും ഇനി വാട്സ്ആപ്പ് വഴി കൈ മാറാൻ സാധിക്കും. രണ്ട് ജിബി വരെയുള്ള ഫയലുകളാണ് ഇനി വാട്സ്ആപ്പ് വഴി കൈ മാറാൻ കഴിയുക.

വാട്സ്ആപ്പ്

കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വാട്സ്ആപ്പ് നടത്തിയത്. ഫയൽ ഷെയറിങിനുള്ള പരമാവധി ഫയൽ സൈസ് 100 എംബിയിൽ നിന്നും 2 ജിബി ആയി ഉയർത്തുന്നുവെന്നായിരുന്നു പ്രഖ്യാപനം. ദൈനം ദന ആശയ വിനിമയത്തിന് വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് എല്ലാം പുതിയ ഫീച്ചർ ഉപയോഗപ്രദമാകും എന്നതിൽ തർക്കമില്ല. ഒരു ഫയൽ പങ്കിടുന്നതിന് എത്ര സമയമെടുക്കുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്ന ഒരു കൗണ്ടറും വാട്സ്ആപ്പിൽ കാണാൻ കഴിയും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വാട്സ്ആപ്പ് സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാം, വേറെ ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെവാട്സ്ആപ്പ് സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാം, വേറെ ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ

ഫയലുകൾ

വലിപ്പം കൂടിയ ഫയലുകൾ അപ്‌ലോഡ് ചെയ്യുന്നതിനും ഡൗൺലോഡ് ചെയ്യാുന്നതിനും എത്ര സമയമെടുക്കും എന്നതിന്റെ ഒരു കണക്ക് ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ആപ്പിനുള്ളിലെ പുതിയ കൗണ്ടർ കമ്പനി കൊണ്ട് വന്നിരിക്കുനന്ത്. കൂടാതെ, ആശയ വിനിമയത്തിനായി ഒരു ഗ്രൂപ്പിൽ 512 ഉപയോക്താക്കളെ വരെ ചേർക്കാനുള്ള ഫീച്ചറും വാട്സ്ആപ്പിന്റെ പണിപ്പുരയിൽ തയ്യാറാകുകയാണെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.

ഫീച്ചറുകൾ

പുതിയ ഇമോജി റിയാക്ഷൻസ് ഫീച്ചറും ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ് ഈ പുതിയ ഫീച്ചറുകൾ എല്ലാവർക്കും ഒരേ സമയം ലഭിക്കില്ല എന്നത് ശ്രദ്ധിക്കുക. ഏത് മേഖലയിലെ ഉപയോക്താക്കൾക്ക് ആദ്യം അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് വാട്സ്ആപ്പ് കൃത്യമായി വിശദീകരിക്കുന്നില്ല, പക്ഷേ ഇത് തീർച്ചയായും വളരെ സാവധാനത്തിൽ ഉള്ള റോൾ ഔട്ടായിരിക്കും.കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വാട്സ്ആപ്പിലെ പുതിയ റിയാക്ഷൻസ് ഫീച്ചറിനെക്കുറിച്ച് അറിയാംവാട്സ്ആപ്പിലെ പുതിയ റിയാക്ഷൻസ് ഫീച്ചറിനെക്കുറിച്ച് അറിയാം

ആപ്ലിക്കേഷൻ

ഈ പുതിയ ഫീച്ചറുകൾക്ക് ഇപ്പോൾ ടെലിഗ്രാമിൽ നിന്ന് കുറച്ച് ശ്രദ്ധ പിടിച്ച് പറ്റാൻ കഴിയും. മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പ് അതിന്റെ ഉപയോക്താക്കൾക്കായി വളരെ ആക്രമണാത്മകമായി പുതിയ സവിശേഷതകൾ ചേർക്കുകയും ആപ്പിന്റെ രൂപകൽപ്പന മാറ്റുകയും ചെയ്യുന്നു. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിനുള്ളിൽ വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആപ്ലിക്കേഷൻ എപ്പോഴും ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക. ആൻഡ്രോയിഡിലും ഐഒഎസിലും ആപ്പ് അപ്ഡേറ്റും റോൾ ഔട്ട് ലൈൻ അപ്പും തികച്ചും വ്യത്യസ്തമാണ്.

ഒരു അക്കൌണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം

ഒരു അക്കൌണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം

ഇനി മുതൽ ഒരു വാട്സ്ആപ്പ് അക്കൌണ്ട് ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ ഉപയോഗിക്കാം. ഈ പുതിയ ഫീച്ചറിനെ കമ്പനി "കമ്പാനിയൻ" ഡിവൈസ് ഫീച്ചർ എന്നാണ് വിളിക്കുന്നത്. ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതിന് ആദ്യം ഒരു ഡിവൈസ് കമ്പാനിയൻ ആയി രജിസ്റ്റർ ചെയ്യണം. തുടർന്ന് ഉപയോക്താക്കളുടെ പ്രൈമറി സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് മറ്റൊരു ഫോണിൽ അക്കൗണ്ട് ആക്‌സസ് ചെയ്യാം. പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ തന്നെ ഒരു മൾട്ടി ഡിവൈസ് ഫീച്ചർ ലഭ്യമാണ്. എന്നാൽ ഇത് ഡെസ്‌ക്‌ടോപ്പുകളിൽ മാത്രം ആപ്പ് ഉപയോഗിക്കാൻ അനുവദിക്കുന്നതാണ്. രണ്ട് മൊബൈലുകളിൽ ഈ ഫീച്ചർ ആപ്ലിക്കബിൾ ആയിരുന്നില്ല. ഇതിന് പരിഹാരം എന്ന നിലയിൽ ആണ് പുതിയ ഫീച്ചർ വരുന്നത്.

18 ലക്ഷത്തിൽ അധികം ഇന്ത്യൻ അക്കൌണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്18 ലക്ഷത്തിൽ അധികം ഇന്ത്യൻ അക്കൌണ്ടുകൾ നിരോധിച്ച് വാട്സ്ആപ്പ്

വാട്സ്ആപ്പ് അക്കൌണ്ട്

ഒന്നിൽ കൂടുതൽ ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചർ വാട്സ്ആപ്പ് നിലവിൽ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ആപ്പിന്റെ സ്റ്റേബിൾ വേർഷനിലേക്ക് ഈ ഫീച്ചർ എപ്പോൾ എത്തുമെന്ന കാര്യത്തിൽ നിലവിൽ വ്യക്തത ഇല്ല. വരുന്ന അപ്‌ഡേറ്റിൽ ഇത് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഐഒഎസ് ബീറ്റ പതിപ്പുകളിൽ എപ്പോഴായിരിക്കും വാട്സ്ആപ്പ് കമ്പാനിയൻ ഡിവൈസ് സപ്പോർട്ട് വരിക എന്ന കാര്യവും ഇപ്പോഴും വ്യക്തമല്ല.

പ്രൈമറി അക്കൗണ്ട്

നിലവിൽ, ഒരു വാട്സ്ആപ്പ് ഉപയോക്താവിന് അവരുടെ പ്രൈമറി അക്കൗണ്ട് നാല് വ്യത്യസ്ത ഡിവൈസുകളിൽ മാത്രമാണ് ലിങ്ക് ചെയ്യാൻ കഴിയുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുമ്പോഴും കമ്പ്യൂട്ടറിലും മറ്റും ആപ്പ് ആക്‌സസ് ചെയ്യാൻ കഴിയുന്നതിനാൽ മൾട്ടി ഡിവൈസ് ഫീച്ചർ ഒരു മികച്ച ഓപഷനായിരുന്നു. എങ്ങനെയാണ് ഈ മൾട്ടി ഡിവൈസ് സപ്പോർട്ട് പ്രവർത്തിക്കുന്നത് എന്ന കാര്യം വിശദമായി നോക്കാം.

കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്; സ്റ്റാറ്റസ് അപ്ഡേറ്റിലും ഇനി ഇമോജി റിയാക്ഷൻസ്കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്; സ്റ്റാറ്റസ് അപ്ഡേറ്റിലും ഇനി ഇമോജി റിയാക്ഷൻസ്

മൾട്ടി ഡിവൈസ് സപ്പോർട്ട്

വാട്സ്ആപ്പിലെ മൾട്ടി ഡിവൈസ് സപ്പോർട്ട് ഉപയോഗിച്ച് ഒരാൾക്ക് അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് ഒന്നിൽ കൂടുതൽ ഡിവൈസുകളിലേക്ക് ലിങ്ക് ചെയ്യാൻ ആദ്യം മാത്രമാണ് അവരുടെ ഫോൺ ആവശ്യമായി വരിക. ശേഷം ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോൺ ഇല്ലാതെ തന്നെ ആപ്പ് ഉപയോഗിക്കാൻ കഴിയും. യൂസർ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളുള്ള ഐക്കണിൽ ടാപ്പ് ചെയ്യണം. ഇതിൽ ലിങ്ക്ഡ് ഡിവൈസ് എന്നൊരു ഓപ്ഷൻ കാണാൻ കഴിയും. അതിൽ ടാപ്പ് ചെയ്‌ത ശേഷം "ലിങ്ക് എ ഡിവൈസ്" എന്ന ഓപ്ഷനിലും ടാപ്പ് ചെയ്യുക.

വാട്സ്ആപ്പ് വെബ് പേജ്

മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ കമ്പ്യൂട്ടറിലെ വാട്സ്ആപ്പ് വെബ് പേജ് സെലക്റ്റ് ചെയ്ത് അതിന്റെ സ്‌ക്രീനിലുള്ള ക്യുആർ കോഡ് നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്യുക. അതിന് ശേഷം നിങ്ങൾക്ക് കമ്പ്യൂട്ടറിലും മെസേജിങ് ആപ്പ് ഉപയോഗിക്കാൻ കഴിയും. മറ്റ് ഡിവൈസുകളിൽ ആപ്പ് ആക്സസ് ചെയ്യാൻ നിങ്ങൾക്ക് ഇതേ പ്രോസസ് ഫോളോ ചെയ്താൽ മതിയാകും. വ്യത്യസ്‌ത ഡിവൈസുകളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യാനുള്ള ഓപ്‌ഷനും വാട്സ്ആപ്പ് നൽകുന്നു.

പണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെപണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെ

Best Mobiles in India

English summary
One of the biggest drawbacks of WhatsApp, a popular instant messaging platform, was the inability to share large files. Only files up to a maximum of 100 MB in document format could be shared. As a result, users had to use other applications and platforms to transfer important files.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X