Home
Apps

വാട്സ്ആപ്പ് ഇനി വാച്ചിലും! കിടലൻ ഫീച്ചറുകളുമായി പുതിയ ആപ്പ് എത്തി

സ്‌മാർട്ട് വാച്ചുകൾക്കായി പുതിയ ആപ്പ് പുറത്തിറക്കി ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. Wear OS സ്മാർട്ട് വാച്ചുകളിലാണ് വാട്സ്ആപ്പിന്റെ പുതിയ സേവനം ലഭ്യമാകുക. വാട്സ്ആപ്പിന്റെ ബീറ്റ അപ്ഡേറ്റിൽ ഈ സൗകര്യം നേരത്തെ വന്നിരുന്നു എങ്കിലും ഇപ്പോഴാണ് ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങിയത്. ഇതോടെ കൂടുതൽ വേ​ഗതയിൽ വാട്സ്ആപ്പ് ആസ്വദിക്കാം.

സ്മാർട്ട് വാച്ചുകൾക്കായുള്ള വാട്സ്ആപ്പിന്റെ ആപ്പ് എത്തിയതോടെ സ്മാർട്ട്ഫോണിന്റെ പിന്തുണ ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്. ഫോണിൽ വാട്സ്ആപ്പ് ഉപയോ​ഗിക്കുന്നതിന് സമാനമായി തന്നെ ഇപ്പോൾ സ്മാർട്ട് വാച്ചുകളിലും വാട്സ്ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്. വാച്ച് കൈയ്യിൽ ഉള്ളതിനാൽ തന്നെ വരുന്ന സന്ദേശങ്ങൾക്ക് എളുപ്പത്തിൽ മറുപടി നൽകാൻ സാധിക്കുന്നതാണ് ആപ്പിന്റെ പ്രധാന ​ഗുണം.

വാട്സ്ആപ്പ് ഇനി വാച്ചിലും! കിടലൻ ഫീച്ചറുകളുമായി പുതിയ ആപ്പ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന്റെ ആപ്പ് നിലവിൽ ആൻഡ്രോയിഡ് വാച്ചിൽ മാത്രമാണ് ലഭിക്കുന്നത്. ആപ്പിൾ വാച്ചുകളിൽ എന്ന് എത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ ആപ്പിന്റെ കാര്യം ബുധനാഴ്ചയാണ് മെറ്റ സിഇഎ മാർക്ക് സക്കർബർ​ഗ് പുറത്തുവിട്ടത്. Wear OS 3ൽ പ്രവർത്തിക്കുന്ന എല്ലാ ആൻഡ്രോയിഡ് സ്മാർട്ട് വാച്ചിലും വാട്സ്ആപ്പിന്റെ ആപ്പ് ഉപയോ​ഗിക്കാൻ സാധിക്കും എന്ന് സക്കർബർ​ഗ് വ്യക്തമാക്കി.

സാധാരണ വാട്സ്ആപ്പിൽ ഉപയോ​ഗിക്കുന്ന ചാറ്റ്, ഇമോജി, ടെക്‌സ്‌റ്റ്, വോയ്‌സ് സന്ദേശങ്ങൾ എന്നിവ ഈ ആപ്പിലൂടെ സ്മാർട്ട് വാച്ചുകളിലും ഇനിമുതൽ ലഭ്യമാകും. കൂടാതെ കോളുകൾ സ്വീകരിക്കാനും നോട്ടിഫിക്കേഷനുകൾ അറിയാനും വാച്ചുകൾ ഉപയോ​ഗിക്കാവുന്നതാണ്. നേരത്തെ മെയ് മാസത്തിൽ വാച്ചുകളിൽ മെസെഞ്ചർ ഉൾക്കൊള്ളിക്കാൻ മെറ്റ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

വാട്സ്ആപ്പ് ഇനി വാച്ചിലും! കിടലൻ ഫീച്ചറുകളുമായി പുതിയ ആപ്പ്

വാട്സ്ആപ്പിന്റെ പുതിയ ആപ്പ് നിങ്ങളുടെ സ്മാർട്ട് വാച്ചിൽ ഇൻസ്റ്റാൾ ചെയ്യുന്നത് എങ്കനെയെന്ന് നോക്കാം. ഇതിനായി ആദ്യം നിങ്ങളുടെ സ്മാർട്ട് വാച്ചിൽ Wear OS-ന്റെ വാട്സ്ആപ്പ് പതിപ്പ് 2.23.14.81 ഡൗൺലോഡ് ചെയ്യണം. ശേഷം നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് അത് ലിങ്ക് ചെയ്യേണ്ടതുണ്ട്. ഇതോടെ സമീപകാലത്ത് നിങ്ങൾ വാട്സ്ആപ്പിൽ ലഭിച്ച ചാറ്റുകൾ അടക്കം നിങ്ങളുടെ ഫോണിലെ ആപ്പിൽ ലഭിയമാകും.

അതേ സമയം കഴിഞ്ഞ ദിവസം വാട്സ്ആപ്പ് മറ്റൊരു അപ്ഡേഷൻ നടത്തിയിരുന്നു, നമ്പർ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിൽ മെസേജ് അയക്കാവുന്ന ഫീച്ചറാണ് പുതിയ അപ്ഡേഷനിൽ വാട്സ്ആപ്പ് നൽകിയിരിക്കുന്നത്. പ്രത്യേക ആവിശ്യങ്ങൾക്കായി ഒരു തവണമാത്രം മെസേജ് അയയ്ക്കുന്നവർക്ക് പുതിയ ഫീച്ചർ വളരെ ​ഗുണകരമാണ്. നേരത്തെ കോൺടാക്ടിൽ സേവ് ചെയ്തിരുന്ന നമ്പറുകളിൽ മാത്രമായിരുന്നു ഉപഭോക്താക്കൾക്ക് മെസേജ് അയക്കാൻ സാധിച്ചിരുന്നത്.

പുതിയ ഫീച്ചറിന്റെ പ്രവർത്തനം വളരെ ലളിതമാണ്. ഐഒഎസിലും ആൻഡ്രോയിഡിലുമുള്ള പുതിയ വാട്സ്ആപ്പ് പതിപ്പുകളിൽ ഈ ഫീച്ചർ ലഭ്യമാകും. പുതിയ ഫീച്ചർ ലഭിക്കാനായി ആപ്പ് തുറന്ന് ന്യൂ ചാറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യണം. തുടർന്ന് സർച്ച് ബാറിൽ നിങ്ങൾക്ക് മെസേജ് അയക്കേണ്ട ആളുടെ നമ്പർ ടൈപ്പ് ചെയ്യണം അല്ലെങ്കിൽ നേരത്തെ കോപ്പി ചെയ്തുവെച്ച നമ്പർ പേസ്റ്റ് ചെയ്യണം.

പിന്നാലെ ഈ നമ്പറുമായി ചാറ്റ് ചെയ്യാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് നൽകുന്നതാണ്. നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരുമായി ചാറ്റ് ചെയ്യുന്ന അതേ സൗകര്യത്തോടെ ഇവരോടും ചാറ്റ് ചെയ്യാവുന്നതാണ്. അതേ സമയം പുതിയ ഫീച്ചർ എല്ലാ ഡിവൈസുകളിലും എപ്പോൾ ലഭ്യമാകും എന്ന കാര്യത്തിൽ വാട്സ്ആപ്പിൽ നിന്ന് ഔദ്യോ​ഗികമായി അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. ഉപഭോക്താക്കൾക്ക് ആപ്പ് അപ്ഡേറ്റ് ചെയ്ത് സ്വയം പരീക്ഷിച്ചു നോക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The popular messaging app WhatsApp has launched a new app for smartwatches. WhatsApp's new service will be available on Wear OS smartwatches. With the arrival of the app, customers will be able to use WhatsApp without the support of a smartphone. The main advantage of the app is that you can easily reply to messages.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X