Home
Apps

ഒരു സീരിയൽ കഥ തന്നെ പറഞ്ഞോളൂ, എഴുതി ​കൈയിൽ തരും! പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ പ്രിയപ്പെട്ട മെസേജിങ് പ്ലാറ്റ്ഫോം ആയ വാട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ കൂടി ഇപ്പോൾ അ‌വതരിപ്പിച്ചിരിക്കുന്നു. വോയിസ് നോട്ടുകൾ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റാൻ കഴിയുന്ന വോയിസ് നോട്ട് ട്രാൻസ്ക്രിപ്രറ്റ്സ് (WhatsApp voice note transcripts) ഫീച്ചർ ആണ് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കായി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇത്തരമൊരു ഫീച്ചർ അ‌വതരിപ്പിക്കാൻ വാട്സ്ആപ്പ് തയാറെടുക്കുന്നതായി ഏറെ നാളായി റിപ്പോർട്ടുകൾ വരുന്നുണ്ടായിരുന്നു. ഇപ്പോൾ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് വാട്സ്ആപ്പ് ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങി. എന്നാൽ തുടക്കത്തിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ മാത്രമാണ് ഈ ഫീച്ചർ പ്രവർത്തിക്കുക.

വാട്സ്ആപ്പിലെ ഏറെ ഉപയോഗപ്രദമായ ഒരു മെസേജിങ് രീതിയാണ് വോയിസ് നോട്ടുകൾ. എഴുതുന്നതിനെക്കാൾ എളുപ്പം പറയുന്നതിനാണ് എന്നതിനാൽ തന്നെ നിരവധി ആളുകൾ മെസേജിങ്ങിനായി വോയിസ് നോട്ടുകൾ ഉപയോഗപ്പെടുന്നു. എന്നാൽ ​ഇങ്ങനെ അ‌യയ്ക്കുന്ന മെസേജുകളിൽ വളരെ സുപ്രധാനമായ വിവരങ്ങൾ ചിലപ്പോൾ ഉണ്ടാകും. ഇത് ആളുകൾക്കൊപ്പമിരിക്കുമ്പോൾ പ്ലേ ചെയ്യാൻ നാം ഒന്നു മടിക്കും.

ഒരു സീരിയൽ കഥ തന്നെ പറഞ്ഞോളൂ, വാട്സ്ആപ്പ് എഴുതി ​കൈയിൽ തരും!

പ്രിയപ്പെട്ടവർ അ‌യയ്ക്കുന്ന സ്വകാര്യ മെസേജുകളും സുഹൃത്തുക്കൾ തമാശയ്ക്കും മറ്റും അ‌യയ്ക്കുന്ന വിവിധ വോയ്സ് മെസേജുകളും ഒക്കെ പരസ്യമായി പ്ലേ ചെയ്താൽ പലരും നാണം കെടും എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണ്. അ‌തുമാത്രമല്ല, വാട്സ്ആപ്പ് എന്നത് ഒരു മെസേജിങ് ആപ്പ് എന്നതിനപ്പുറം ​ദൈനംദിന ജോലിയുടെ ഭാഗമായും വിവിധ ആവശ്യങ്ങൾക്ക് നാം ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ്.

സുപ്രധാനമായ പല വിവരങ്ങളും ചിലപ്പോൾ വോയിസ് നോട്ടുകളായിട്ടായിരിക്കും അ‌യയ്ക്കപ്പെടുക. ഇത്തരം വിവരങ്ങൾ ടെക്സ്റ്റ് രൂപത്തിലാക്കുക എന്നത് അ‌ൽപ്പം ബുദ്ധിമുട്ടേറിയ പണിയായിരുന്നു. എന്നാൽ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനും വോയിസ് നോട്ട് ഫീച്ചർ കൂടുതൽ ആകർഷകവും ഉപയോഗപ്രദവുമാക്കാനും ഇപ്പോൾ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്ന വോയിസ് നോട്ട് ട്രാൻസ്ക്രിപ്രറ്റ്സ് ഫീച്ചറിന് സാധിക്കും.

ഒരു സീരിയൽ കഥ തന്നെ പറഞ്ഞോളൂ, വാട്സ്ആപ്പ് എഴുതി ​കൈയിൽ തരും!

വോയിസ് നോട്ടിൽ പറയുന്ന കാര്യങ്ങൾ ഉടൻ തന്ന ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റാൻ പുതിയ വോയിസ് നോട്ട് ട്രാൻസ്ക്രിപ്രറ്റ്സ് ഫീച്ചറിന് സാധിക്കും. ഇന്ത്യക്കാർക്കും ഉപയോഗിക്കാൻ കഴിയും വിധത്തിൽ ഹിന്ദി ഉൾപ്പെടെ അ‌ഞ്ച് ഭാഷകളുടെ പിന്തുണയോടെയാണ് ഇപ്പോൾ ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നിവയാണ് ഹിന്ദിക്ക് പുറമേ ഈ ഫീച്ചർ പിന്തുണയ്ക്കുന്ന മറ്റ് ഭാഷകൾ.

ചാറ്റുകളിൽ വോയിസ് നോട്ടുകൾ ​ഉണ്ടെങ്കിൽ അ‌ത് ടെക്സ്റ്റ് രൂപത്തിലാക്കുന്നതിനായി ചാറ്റിൽ തന്നെ ഈ ഓപ്ഷൻ ലഭ്യമാകും എന്നാണ് വിവരം. മൊ​ബൈൽ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. വെബ് പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാകില്ല. ഈ ഫീച്ചറിന്റെ സാധ്യതകൾ അ‌നന്തമാണ്. ഉദാഹരണത്തിന് ടൈപ്പ് ചെയ്യാൻ മടിയുള്ളവർക്ക് ഈ ഫീച്ചർ ഉപയോഗിച്ച് ആവശ്യമായ ടെക്സ്റ്റുകൾ തയാറാക്കാനാകും.

വാട്സ്ആപ്പ് വോയിസ് നോട്ട് ട്രാൻസ്‌ക്രിപ്ഷൻ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം എന്ന് ഇതാ: ആദ്യം വാട്സ്ആപ്പ് സെറ്റിങ്സിൽ ചാറ്റ്സ് എന്നതിൽ ക്ലിക്ക് ചെയ്യുക. അ‌വിടെ ഈ ട്രാൻസ്ക്രിപ്ഷൻ ആക്ടിവേറ്റ് ചെയ്യാൻ ഒരു ടോഗിൾ ബാർ കാണാം. അ‌ത് ആക്റ്റിവേറ്റ് ചെയ്തുകഴിഞ്ഞാൽ, വോയ്‌സ് നോട്ടുകൾക്ക് താഴെ ഒരു ട്രാൻസ്‌ക്രിപ്ഷൻ പ്രോംപ്റ്റ് ദൃശ്യമാകും.

ഒരു സീരിയൽ കഥ തന്നെ പറഞ്ഞോളൂ, വാട്സ്ആപ്പ് എഴുതി ​കൈയിൽ തരും!

തുടർന്ന് വോയിസ് നോട്ടുകൾ വരുമ്പോൾ, അത് ട്രാൻസ്‌ക്രൈബ് ചെയ്യണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ഒരു ഓപ്ഷനും കാണാനാകും. ട്രാൻസ്‌ക്രിപ്ഷൻ പ്രോംപ്റ്റിൽ ക്ലിക്ക് ചെയ്താൽ ടെക്‌സ്‌റ്റ് ഫയൽ ഡൗൺലോഡ് ചെയ്യപ്പെടുകയും വോയിസ് നോട്ടിന് താഴെ ട്രാൻസ്‌ക്രിപ്ഷൻ റിസൾട്ട് ദൃശ്യമാകുകയും ചെയ്യും. ഇങ്ങനെ ടെക്സ്റ്റ് ആക്കപ്പെടുന്ന ഫയലുകൾ ഷെയർ ചെയ്യാൻ കഴിയില്ല.

More from GizBot

Best Mobiles in India

English summary
WhatsApp has now introduced voice note transcripts for Android Android smartphone users. The feature is exclusive to the mobile app and does not support the web version. It's available in five languages: English, Spanish, Portuguese, Russian, and Hindi, allowing users to transcribe voice notes directly on their phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X