Home
Apps

പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാം! ശല്യക്കാരെ ഡയറക്ടായി ബ്ലോക്ക് ചെയ്യാൻ സംവിധാനവുമായി വാട്സ്ആപ്പ്

രാജ്യത്തെ ഓൺ​ലൈൻ തട്ടിപ്പുകളുടെ കണക്കുകൾ ദിനംപ്രതി വർധിക്കുകയാണ്. നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും അ‌റിവില്ലായ്മ മൂലം പലരും തട്ടിപ്പുകാരുടെ കെണികളിൽ വീഴുന്നു. ഓൺ​ലൈൻ തട്ടിപ്പുകളിൽ പറ്റിക്കപ്പെടുന്നതിൽ കൂടുതൽപേരും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് എന്നതാണ് കൗതുകകരമായ മറ്റൊരുകാര്യം. ആളുകളുടെ പണം തട്ടാൻ ​സൈബർ ക്രിമിനലുകൾ വിവിധ മാർഗങ്ങൾ പരീക്ഷിക്കുന്നു.

ഓൺ​ലൈൻ തട്ടിപ്പിന് നിരവധി സാധാരണക്കാരും ഇരയാകാറുണ്ട്. കൂടുതൽ എളുപ്പത്തിൽ അ‌നവധി പേരെ ഒരേ സമയം കബളിപ്പിക്കാൻ വാട്സ്ആപ്പ് അ‌ടക്കമുള്ള പ്ലാറ്റ്ഫോമുകൾ ​സൈബർ ക്രിമിനലുകൾ ഉപയോഗപ്പെടുത്തുന്നു. അ‌ജ്ഞാതരായ വ്യക്തികളിൽ നിന്ന് കോളുകളോ സന്ദേശങ്ങളോ ലഭിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശല്യക്കാരെ ഡയറക്ടായി ബ്ലോക്ക് ചെയ്യാൻ സംവിധാനവുമായി വാട്സ്ആപ്പ്

സമീപ മാസങ്ങളിൽ ഓൺലൈൻ തട്ടിപ്പ് കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. തട്ടിപ്പുകാർ ചൂഷണം ചെയ്യുന്ന ഏറ്റവും പ്രധാന പ്ലാറ്റ്ഫോമുകളിലൊന്ന് വാട്സ്ആപ്പ് ആണ്. നിരവധി സ്വകാര്യതാ ഫീച്ചറുകൾ വാട്സ്ആപ്പ് ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും പല ഉപയോക്താക്കളും അ‌വ വേണ്ടവിധം പ്രയോജനപ്പെടുത്താതെ തട്ടിപ്പുകാരുടെ വലയിൽ എളുപ്പത്തിൽ വീണുപോകുന്നു.

അ‌ജ്ഞാതരായ ആളുകളിൽനിന്ന് എത്തുന്ന സന്ദേശങ്ങളും കോളുകളും ഉപയോക്താക്കൾക്ക് വരുത്തിവയ്ക്കുന്ന നഷ്ടങ്ങൾ തിരിച്ചറിഞ്ഞ വാട്സ്ആപ്പ്, അ‌ധിക സുരക്ഷാ ഫീച്ചറുകൾ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ലോക്ക് ചെയ്‌ത സ്‌ക്രീനിൽ പോലും നോട്ടിഫിക്കേഷനിൽ നിന്ന് തന്നെ സ്പാം നമ്പറുകളും സംശയാസ്പദമായ നമ്പറുകളും നേരിട്ട് ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നു.

ശല്യക്കാരെ ഡയറക്ടായി ബ്ലോക്ക് ചെയ്യാൻ സംവിധാനവുമായി വാട്സ്ആപ്പ്

ഫിഷിംഗ് ശ്രമങ്ങൾ (phishing attempts), പോൻസി സ്കീമുകൾ (Ponzi schemes) അല്ലെങ്കിൽ മറ്റ് തട്ടിപ്പ് രീതികളിലൂടെ സംശയാസ്പദമായ മെസേജുകൾ അ‌യയ്ക്കുകയും പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺടാക്ടുകളെ ബ്ലോക്ക് ചെയ്യാൻ പുതിയ വാട്സ്ആപ്പ് ഫീച്ചർ സഹായിക്കുന്നു. ഇതിനായി ഒരു ഡ്യുവൽ ടാപ് ഓപ്ഷനാണ് നൽകുന്നത്.

പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചർ ഉപയോഗിച്ച്, നോട്ടിഫിക്കേഷനിലെ ക്വിക്ക് ആക്ഷൻസ് മെനുവിലെ റിപ്ലൈ ബട്ടണിന് അടുത്തുള്ള ബ്ലോക്ക് ഓപ്ഷൻ ടാപ്പ് ചെയ്യാം. ലോക്ക് സ്ക്രീനിൽ നോട്ടിഫിക്കേഷൻ ദൃശ്യമാകാൻ ഉപയോക്താവ് അനുവദിക്കുകയാണെങ്കിൽ, ഫോൺ തുറക്കാതെ തന്നെ ലോക്ക് സ്ക്രീനിൽ നിന്ന് നേരിട്ട് കോൺടാക്റ്റുകൾ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാം.

വാട്ട്‌സ്ആപ്പിന് ഇതിനകം തന്നെ ബ്ലോക്ക് ആൻഡ് റിപ്പോർട്ട് ഓപ്ഷൻ ഉള്ളപ്പോൾ പുതിയ ഫീച്ചർ എന്തിന് എന്ന് ചിലർ ചോദിച്ചേക്കാം. അ‌തിനും ഉത്തരമുണ്ട്. അജ്ഞാത നമ്പറുകളിൽ നിന്നുള്ള മെസേജുകൾക്ക് വാട്സ്ആപ്പ് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകാറുണ്ട്. എന്നാൽ ഈ നമ്പരുകളെ ബ്ലോക്ക് ചെയ്യണമെങ്കിൽ ചാറ്റ് ഓപ്പൺ ചെയ്യണമായിരുന്നു.

ശല്യക്കാരെ ഡയറക്ടായി ബ്ലോക്ക് ചെയ്യാൻ സംവിധാനവുമായി വാട്സ്ആപ്പ്

തുടർന്ന് ബ്ലോക്ക് ചെയ്യണമെങ്കിൽ മറ്റ് ചില ഘട്ടങ്ങളിലൂടെ കടന്നുപോകണമായിരുന്നു. എന്നാൽ ഇതിനിടയിൽ സ്പാം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബ്ലോക്ക് ചെയ്യാൻ മടിക്കുകയോ ചെയ്തിരുന്നു. എന്നാൽ പുതിയ ഫീച്ചർ ഉപയോഗിച്ച്, നോട്ടിഫിക്കേഷൻ ലഭിച്ചയുടൻ ലോക്ക് സ്ക്രീനിൽ നിന്നോ നോട്ടിഫിക്കേഷൻ ഷേഡിൽ നിന്നോ സ്പാം കോൺടാക്റ്റുകൾ നേരിട്ട് ബ്ലോക്ക് ചെയ്യാൻ കഴിയും.

ഇത് സംശയാസ്പദമായ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുക മാത്രമല്ല, ഫ്ലാഗ് ചെയ്‌ത അക്കൗണ്ട് വീണ്ടും പരിശോധിക്കാനും അതിൻ്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിക്കുകയാണെങ്കിൽ പൂർണ്ണമായും ബ്ലോക്ക് ചെയ്യാനും പുതിയ ഫീച്ചർ ഫലപ്രദമാണ്. വാട്സ്ആപ്പ് സുരക്ഷ ഉറപ്പാക്കാൻ ലഭ്യമായ സുരക്ഷാ മാർഗങ്ങൾ പ്രയോജനപ്പെടുത്തേണ്ടത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണ്.

6 അക്ക പിൻ ഉപയോഗിച്ച് വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാവുന്ന ടു സ്റ്റെപ്പ് വേരിഫിക്കേഷൻ, മെസേജുകൾ തനിയേ അ‌പ്രത്യക്ഷമാകുന്ന ഡിസപ്പിയറിങ് ഓപ്ഷനുകൾ, സന്ദേശം ഒരുതവണമാത്രം കാണാൻ അ‌നുവദിക്കുന്ന വ്യൂ വൺസ് ഫീച്ചർ, ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ചാറ്റ്ലോക്ക് ഫീച്ചർ, അ‌ജ്ഞാത നമ്പറുകളിൽനിന്നുള്ള കോളുകൾ ​സൈലന്റ് ആക്കാനുള്ള ഓപ്ഷൻ, ​​പ്രൈവസി ചെക്കപ്പ് തുടങ്ങിയ ഫീച്ചറുകളെല്ലാം സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്താവുന്നതാണ്.

More from GizBot

Best Mobiles in India

English summary
WhatsApp has introduced a new feature that allows users to block spam or suspicious contacts directly from the notification itself, even on the locked screen. The new WhatsApp feature gives users a quick two-tap option to block any contacts who send them suspicious messages, such as phishing attempts, Ponzi schemes, or other scams.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X