പറ്റിപ്പോയ​ തെറ്റിൽ ഇനി പശ്ചാത്താപം വേണ്ട; അ‌യച്ച മെസേജ് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി വാട്സാപ്പ്

|

വാട്സാപ്പ് ചാറ്റുകളിൽ തെറ്റുകൾ സംഭവിക്കുക സാധാരണമാണ്. എന്നാൽ തെറ്റിനെ ചൊല്ലി പിന്നീടുണ്ടാകുന്ന പൊല്ലാപ്പുകൾ അ‌ത്ര സാധാരണമാകണമെന്നില്ല. നിരവധി പേർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇത്തരം ​കൈയബദ്ധങ്ങൾ കാരണമായിട്ടുണ്ട്. ഇംഗ്ലീഷിലായാലും മലയാളത്തിലായാലും ​മംഗ്ലീഷിലായാലും പറയുന്ന ആൾക്ക് കാര്യം മനസിലാക്കാൻ മാത്രം പോന്ന ചുരുക്കെ​ഴുത്തിലായിരിക്കും നാം പലപ്പോഴും ​മെസേജ് ടൈപ്പ് ചെയ്യുക.

 

ആശയവിനിമയം

അ‌തിനാൽത്തന്നെ വാട്സപ്പിൽ പലപ്പോഴും തെറ്റുകൾ അ‌ത്ര വിഷയവും ആകാറില്ല. കാണുന്നവർ അ‌ത് ഊഹിച്ച് എടുക്കുകയാണ് പലപ്പോഴും സംഭവിക്കുക. അ‌യയ്ക്കുന്ന ആളും സ്വീകരിക്കുന്ന ആളും തമ്മിലുള്ള ഒരുതരം അ‌ണ്ടർസ്റ്റാൻഡിങ്ങിന്റെ അ‌ടിസ്ഥാനത്തിൽ ആണ് വാട്സപ്പ് മെ​സേജുകളിൽ ഭൂരിഭാഗവും ആശയവിനിമയം നടക്കുന്നതെന്ന് പറയാം. എന്നാൽ എല്ലാവരും എല്ലായ്പ്പോഴും തെറ്റുകൾ അ‌ംഗീകരിച്ചെന്നു വരില്ല.

ഔ​ദ്യോഗിക മാധ്യമം

മാത്രമല്ല വാട്സാപ്പ് ഇന്ന് വെറുമൊരു മെസേജിങ് ആപ്പ് എന്നതിലുപരി ഒരുപാട് സ്ഥാപനങ്ങളിൽ ഔ​ദ്യോഗിക ആശയവിനിമയത്തിന് ഉപയോഗിക്കുന്ന മാധ്യമം കൂടിയാണ്. അ‌പ്പോൾ ചെറിയ തെറ്റുകൾ പോലും വൻ അ‌ബദ്ധമായി മാറാറുണ്ട്. ​ വാക്ക് കൈവിട്ട് പോയിക്കഴിഞ്ഞാൽ പിന്നെ ചെയ്യാൻ സാധിക്കുന്ന ഏക കാര്യം എതിർവശത്തുള്ളയാൾ കാണുംമുമ്പ് ഡിലീറ്റ് ചെയ്യുക എന്ന ഓപ്ഷനാണ്. എന്നാൽ മെസേജ് ഡിലിറ്റ് ചെയ്യുന്നത് ചില ഘട്ടങ്ങളിൽ പരസ്പര വിശ്വാസം നശിപ്പിക്കുന്നതിനും ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതിനും കാരണമാകാറുണ്ട്.

പോക്കറ്റിൽ വാട്സാപ്പുണ്ടേൽ വഴിയിൽ ഭയം വേണ്ട; ഫാസ്ടാഗ് റീച്ചാർജ് സേവനം ഒരുക്കി വാട്സാപ്പ്പോക്കറ്റിൽ വാട്സാപ്പുണ്ടേൽ വഴിയിൽ ഭയം വേണ്ട; ഫാസ്ടാഗ് റീച്ചാർജ് സേവനം ഒരുക്കി വാട്സാപ്പ്

ടെക്​ ലോകം വളർന്നു
 

അ‌യച്ച ഇ-മെയിൽ വരെ തിരിച്ചു വിളിച്ച് എഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലേക്ക് ടെക്​ ലോകം വളർന്നു. ഈ ഘട്ടത്തിൽ ഒരുപാട് ഉപഭോക്താക്കൾ അ‌നുദിനം മെസേജിങ്ങിന് ആശ്രയിക്കുന്ന തങ്ങളുടെ വാട്സാപ്പിൽ ഇത്തരമൊരു ന്യൂനത നിലനിൽക്കുന്നത് ​ഒരു കുറച്ചിലാണ് എന്ന് തോന്നിയിട്ടാണെങ്കിലും അ‌ല്ലെങ്കിലും പ്രശ്നം പരിഹരിക്കാൻ തന്നെയാണ് മെറ്റയുടെ നീക്കം.

പ്രയോജനപ്പെടുന്ന ​ഒരു ഫീച്ചർ

അ‌ടുത്തുതന്നെ നടക്കാൻ പോകുന്ന വാട്സാപ്പ് അ‌പ്ഡേഷനുകളിൽ ഒന്നിൽ അ‌യച്ച മെസേജ് വീണ്ടും എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ വാട്സാപ്പ് ഉൾപ്പെടുത്തും എന്നാണ് റിപ്പോർട്ട്. വാട്സാപ്പ് അ‌പ്ഡേറ്റുകളുടെ വിവരങ്ങൾ ചോർത്തി പ്രസിദ്ധീകരിച്ചു വരുന്ന വാബീറ്റാഇൻഫോ തന്നെയാണ് ഇക്കാര്യവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനപ്പെടുന്ന ​ഒരു ഫീച്ചർതന്നെയാകും ഇത് എന്നാണ് വിലയിരുത്തൽ.

കാമുകീകാമുകൻമാരേ ഇനി സമാധാനം നിങ്ങളോടുകൂടെ; പലരുടെയും പ്രണയം തകർത്ത ആ ഫീച്ചർ വാട്സാപ്പ് പരിഷ്കരിക്കുന്നു!കാമുകീകാമുകൻമാരേ ഇനി സമാധാനം നിങ്ങളോടുകൂടെ; പലരുടെയും പ്രണയം തകർത്ത ആ ഫീച്ചർ വാട്സാപ്പ് പരിഷ്കരിക്കുന്നു!

അ‌ന്തിമ അ‌നുമതി

എഡിറ്റ് മെസേജ് എന്ന് വിളിക്കുന്ന ഈ ഫീച്ചർ വികസിപ്പിച്ചു കഴിഞ്ഞതായും പരീക്ഷണാർഥം ടെസ്റ്റർമാരെ എൽപ്പിച്ചിരിക്കുകയാണെന്നും വാബീറ്റ റിപ്പോർട്ട് ചെയ്യുന്നു. വാട്സാപ്പിന്റെ ആൻഡ്രോയ്ഫിഡ് 2.22.20.12 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷണം നടക്കുന്നത്. പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി പരിഹരിച്ചശേഷം തൊട്ടടുത്ത വാട്സാപ്പ് അ‌പ്ഡേഷനിലൂടെ ഉപയോക്താക്കളുടെ പക്കലേക്ക് ഫീച്ചർ എത്തുമെന്നും വാബിറ്റ റിപ്പോർട്ടിൽ പറയുന്നു. ബീറ്റ ടെസ്റ്റർമാരുടെ അ‌ന്തിമ അ‌നുമതി കിട്ടുന്നതനുസരിച്ചാകും ഈ അ‌പ്ഡേഷൻ ലഭ്യമാകുക.

മറ്റു വിവരങ്ങൾ

പുത്തൻ എഡിറ്റ് ഫീച്ചർ സംബന്ധിച്ച മറ്റു വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. സന്ദേശങ്ങൾ അ‌യച്ച​ ശേഷം ഡിലീറ്റ് ചെയ്യാൻ നിശ്ചിത സമയം നൽകിയിരിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്യാനും നിശ്ചിത സമയം അ‌നുവദിച്ചുകൊണ്ടാകും ഫീച്ചർ എത്തുക എന്നും വിവരമുണ്ട്. എന്തായാലും ​പറ്റിയ തെറ്റ് തിരുത്താൻ ഒരു അ‌വസരം കിട്ടുക എന്നത് ഒരു വലിയ കാര്യം തന്നെയാണല്ലോ. അ‌തിന് അ‌വസരമൊരുക്കിയതിലൂടെ ഉപഭോക്തക്കളോടുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ് വാട്സാപ്പ്.

സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്സ്ക്രീൻ തോണ്ടി വിരൽ കളയേണ്ട, 'സ്വിച്ചിട്ടാൽ' പഴയ ചാറ്റും മുന്നിൽ; പുത്തൻ ഫീച്ചറുമായി വാട്സാപ്പ്

വിവരങ്ങൾ പുറത്തു വന്നിരുന്നു

കഴിഞ്ഞ ദിവസവും വാട്സാപ്പിന്റെ വരാൻ പോകുന്ന അ‌പ്ഡേഷനിലെ കുറേ വിവരങ്ങൾ പുറത്തു വന്നിരുന്നു. പഴയ ചാറ്റുകൾ തീയതി അ‌ടിസ്ഥാനത്തിൽ സെർച്ച് ചെയ്യാൻ സഹായകമാകുന്ന ​ഫീച്ചർ, നമ്മൾ ഓൺ​ലൈൻ ആയിരിക്കുന്നത് മറ്റുള്ളവരിൽനിന്ന് മറച്ചു വയ്ക്കാൻ കഴിയുന്ന ഓപ്ഷൻ ഉൾപ്പെടുത്തിയുള്ള അ‌പ്ഡേഷൻ എന്നിവയാണ് അ‌പ്ഡേഷനെപ്പറ്റി ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരങ്ങൾ.

അ‌പ്ഡേറ്റുകൾ സംബന്ധിച്ച വാർത്തകൾ

വാട്സാപ്പിന്റെ 2.22.20.9 ബീറ്റാ ആൻഡ്രോയിഡ് പതിപ്പിലാണ് ഓൺ​ലൈൻ സ്റ്റാറ്റസ് മറയ്ക്കാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കുന്നത് എന്നാണ് വിവരം. വാട്സാപ്പ് അ‌പ്ഡേറ്റുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവിടുന്ന വാബീറ്റഇൻഫോയാണ് പതിവുപോലെ ഈ അ‌പ്ഡേഷൻ വാർത്തയും പുറത്തുവിട്ടത്. പരീക്ഷണാർഥം ആദ്യം ഐഒഎസിൽ ഉപയോഗിച്ചശേഷം പിന്നീടാകും ആൻഡ്രോയ്ഡ് ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാകുക.

ആരുമറിയാതെ മെസേജ് വായിക്കാം, മായ്ച്ച് കളയാം; അറിഞ്ഞിരിക്കേണ്ട വാട്സ്ആപ്പ് ട്രിക്സ്ആരുമറിയാതെ മെസേജ് വായിക്കാം, മായ്ച്ച് കളയാം; അറിഞ്ഞിരിക്കേണ്ട വാട്സ്ആപ്പ് ട്രിക്സ്

Most Read Articles
Best Mobiles in India

English summary
It is reported that in one of the upcoming WhatsApp updates, WhatsApp will include the feature to re-edit the sent message. Wabetainfo, which discloses information about WhatsApp updates, has also reported this. This will be a very useful feature for customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X