കാര്യങ്ങൾ ഇനി ഈസിയായി നടക്കും; വാട്സ്ആപ്പിലെ പുതിയ ഫീച്ചറിനെ കുറിച്ച് അറിഞ്ഞില്ലേ?
പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ മികച്ച ഫീച്ചറുകൾ കൊണ്ടുവരാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. നിങ്ങൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ അറിഞ്ഞോളൂ..ഇപ്പോൾ ഇതാ കമ്മ്യൂണിറ്റികൾക്കായി വാട്ട്‌സ്ആപ്പ് രണ്ട് പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഈ ഫീച്ചർ ഉപയോക്താക്കളേ പുതിയ രീതിയിൽ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാൻ സഹായിക്കും.
ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട്, പുതിയ ഇവൻ്റ് ഫീച്ചർ ചേർക്കുന്നതായും കമ്മ്യൂണിറ്റികളെ കൂടുതൽ ഇന്ററാക്ടീവ് ആക്കുന്നതിന് അനൗൺസ്മെൻറ് ഗ്രൂപ്പുകളിൽ മറുപടികൾ അയക്കാനാകുന്ന ഫീച്ചർ വരുമെന്നും ഇൻസ്റ്റന്റ് മെസ്സേജ് പ്ലാറ്റ്‌ഫോം ആയ വാട്ട്‌സ്ആപ്പിൻ്റെ മാതൃ കമ്പനി മെറ്റാ ബുധനാഴ്ച പ്രഖ്യാപിച്ചു.

ഒരു ഗ്രൂപ്പിലെ ഏത് അംഗത്തിനും ഇവൻ്റുകൾ ക്രീയേറ്റ് ചെയ്യാനാകും. മറ്റ് അംഗങ്ങൾക്ക് അതിലേക്ക് മെമ്പേഴ്സിനെ ആഡ് ചെയ്യാനും കഴിയും. ആപ്പിൽ ഈ അടുത്ത് ലോഗിൻ ചെയ്‌ത ഉപയോക്താക്കളെ ലിസ്റ്റ് ചെയ്യുന്ന റീസെന്റലി ഓൺലൈൻ എന്ന ഫീച്ചറിലും വാട്ട്‌സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
തങ്ങളുടെ ന്യൂസ് റൂം പോസ്റ്റിൽ വിശദീകരിച്ച ഫീച്ചറുകളിൽ മെറ്റാ പറഞ്ഞത് ഇങ്ങനെ: കമ്മ്യൂണിറ്റികളെ കൂടുതൽ അടുപ്പിക്കുന്നതിനായി, ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ ഇവൻ്റുകൾ സംഘടിപ്പിക്കുന്നതിന് ഈ ഫീച്ചർ വഴിയൊരുക്കുന്നു. കൂടാതെ അംഗങ്ങൾക്ക് റിപ്ലൈ ചെയ്യാൻ കഴിയുന്ന തരത്തിൽ അനൗൺസ്മെൻറ് ഗ്രൂപ്പുകളിൽ ഇൻസ്റ്റന്റ് റിപ്ലൈ ഫീച്ചറും ഞങ്ങൾ അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അഡ്മിൻമാരിൽ നിന്നുള്ള പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾക്ക് റിപ്ലൈ ചെയ്യാൻ അംഗങ്ങൾക്ക് ആകും.
കമ്പനി പറയുന്നതനുസരിച്ച്, ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമായ ഏത് ഗ്രൂപ്പ് അംഗത്തിനും ഇപ്പോൾ ഇവൻ്റുകൾ സൃഷ്ടിക്കാൻ കഴിയും. വോട്ടെടുപ്പുകൾക്കും (poll), പേയ്‌മെൻ്റുകൾക്കുമുള്ള ഓപ്‌ഷനുകൾ തുറക്കുന്ന ടെക്‌സ്‌റ്റ് ഫീൽഡിലെ പേപ്പർ ക്ലിപ്പ് ഐക്കൺ ടാപ്പ് ചെയ്യുമ്പോൾ ഒരു ഇവൻ്റ് ക്രീയേറ്റ് ചെയ്യാനുള്ള ഓപ്ഷനും കാണാനാകും.

ഈ ഇവൻ്റുകൾ ഒരു വെർച്വൽ മീറ്റ്-അപ്പ് അല്ലെങ്കിൽ ബെർത്ത്ഡേ പാർട്ടി ഉൾപ്പെടെ എന്തിനും വേണ്ടിയുള്ളതുമാകാം. ഒരു ഇവൻ്റ് ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ, മറ്റ് അംഗങ്ങൾക്ക് അതിനോട് പ്രതികരിക്കാനാകും. അവർക്ക് ഇവൻ്റ് തുറന്ന് അവർ അതിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാം. പരിപാടിയിൽ ആരൊക്കെ പങ്കെടുക്കുമെന്നും ആരൊക്കെ പങ്കെടുക്കില്ലെന്നും എല്ലാവർക്കും കാണാൻ കഴിയും.
ഇവൻ്റുകൾ, ഗ്രൂപ്പിൻ്റെ ഇൻഫോർമേഷൻ പേജിലും കാണാനാകും. പങ്കെടുക്കുന്ന അംഗങ്ങൾക്ക് ഇവൻ്റ് സമയം അടുക്കാറാകുമ്പോൾ അതിനെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിന് ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. നിലവിൽ, ഇവൻ്റുകൾ കമ്മ്യൂണിറ്റികളിലെ ഗ്രൂപ്പുകൾക്ക് മാത്രമുള്ളതാണ്. എന്നാൽ വരും മാസങ്ങളിൽ എല്ലാ ഗ്രൂപ്പുകളിലേക്കും ഫീച്ചർ അവതരിപ്പിക്കുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു.
നേരത്തെ പറഞ്ഞത് പോലെ, അനൗൺസ്മെന്റ് ഗ്രൂപ്പുകൾക്കുള്ള റിപ്ലൈ ആണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്ന മറ്റൊരു ഫീച്ചർ. വാട്ട്‌സ്ആപ്പിലെ എല്ലാ കമ്മ്യൂണിറ്റികൾക്കും പ്രത്യേകം അനൗൺസ്‌മെൻ്റ് ഗ്രൂപ്പ് ഉണ്ട്. അത് എല്ലാ അംഗങ്ങൾക്കും ആക്‌സസ് ചെയ്യാൻ കഴിയുന്ന ഗ്രൂപ്പ് ആണെങ്കിലും അഡ്മിൻമാർക്ക് മാത്രമേ അതിൽ പോസ്റ്റ് ചെയ്യാൻ കഴിയൂ. എല്ലാ അംഗങ്ങളും അറിയുന്നതിന് വേണ്ടി പ്രധാന അറിയിപ്പുകൾ പോസ്റ്റ് ചെയ്യാൻ ആണ് ഇത് സാധാരണയായി ഉപയോഗിച്ചിരുന്നത്.
പുതിയ ഫീച്ചർ വരുന്നതോടെ, ഇത്തരം അറിയിപ്പുകൾക്ക് മറുപടി നൽകാൻ എല്ലാ അംഗങ്ങളെയും വാട്ട്‌സ്ആപ്പ് അനുവദിക്കുന്നു. കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഒരൊറ്റ സ്‌പെയ്‌സിൽ നിന്ന് ലഭ്യമാക്കാൻ അഡ്‌മിനുകളെ സഹായിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. റിപ്ലൈ നോട്ടിഫിക്കേഷൻ എല്ലാവർക്കും മ്യൂട്ട് ആയിരിക്കും. എല്ലാ മറുപടികളും ഒരൊറ്റ ഗ്രൂപ്പ് ആയി ചെറിയ രീതിൽ ആണ് കാണപ്പെടുന്നത്. അതിൽ ടാപ്പ് ചെയ്താൽ എല്ലാ റിപ്ലൈകളും വിശദമായി കാണുവാൻ സാധിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








