കണ്ടും മിണ്ടിയുമിരിക്കെ ഇനി മറ്റു കാര്യങ്ങളും നടക്കും; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

|

എങ്ങനെ ഉപയോക്താക്കളെ ​കൈയിലെടുക്കാം എന്നതിൽ ഗവേഷണം നടത്തുന്നതിൽ വാട്സ്ആപ്പി( WhatsApp )നോളം വിജയിച്ചിട്ടുള്ള മറ്റൊരു ആപ്പ് ഇല്ല എന്നുതന്നെ പറയാം. ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന അ‌ത്രയധികം ഫീച്ചറുകളാണ് ഓരോ ദിവസവും വാട്സ്ആപ്പ് പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം ഉപയോക്താക്കളെ ആവേശം കൊള്ളിക്കുകയും ​വാട്സ്ആപ്പ് ഉപയോഗം കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റാൻ സഹായിക്കുകയും ചെയ്യാറുണ്ട്.

 

ഏറെ പ്രയോജനപ്പെടുന്നൊരു ഫീച്ചർ

ഇപ്പോൾ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്നൊരു ഫീച്ചർ ഉടൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് വാട്സ്ആപ്പ് എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീഡിയോ കോളുകൾക്കായി പുതിയ പിക്ചർ - ഇൻ- പിക്ചർ മോഡ് ആണ് വാട്സ്ആപ്പ് ഉടൻ പുറത്തിറക്കാൻ പോകുന്നത്. വാട്സ്ആപ്പ് ഉപയോഗിച്ച് വീഡിയോ കോൾ ചെയ്യുന്നതിനൊപ്പം തന്നെ മറ്റ് ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഈ പുത്തൻ ഫീച്ചറിന്റെ സവിശേഷത.

VI | ലൂഡോ കളിക്കാമോ..? ലണ്ടനിൽ കൊണ്ടുപോകാമെന്ന് വിഐVI | ലൂഡോ കളിക്കാമോ..? ലണ്ടനിൽ കൊണ്ടുപോകാമെന്ന് വിഐ

വീഡിയോ കോളിങ്

അ‌തായത് വീഡിയോ കോളിങ് നടന്നുകൊണ്ടിരിക്കെ തന്നെ ഉപയോക്താക്കൾക്ക് മറ്റ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. വാട്സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചർ ഇനി വേറെ തലത്തിലേക്ക് ഉയരാൻ പോവുകയാണ് എന്നാണ് ഈ ഫീച്ചറിന്റെ കടന്നുവരവ് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ഇതിനോടകം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അ‌ധികം ​വൈകാതെ ഉപയോക്താക്കളിലേക്കും ഈ ഫീച്ചർ എത്തും എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പിക്ചർ ഇൻ പിക്ചർ
 

നിലവിൽ പിക്ചർ ഇൻ പിക്ചർ സംവിധാനം ഉപയോഗിച്ച് വാട്സ്ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കെ യൂട്യൂബ്, ഫെയ്സ്ബുക്ക് എന്നിവയിൽനിന്നുള്ള വീഡിയോ ലിങ്കുകൾ വാട്സ്ആപ്പിൽനിന്ന് പുറത്ത് കടക്കാതെ തന്നെ കാണാൻ സാധിക്കും. ഇതേ സംവിധാനത്തിന്റെ മറ്റൊരു പതിപ്പാണ് വീഡിയോ കോളിങ്ങിൽ കൊണ്ടുവരാൻ വാട്സ്ആപ്പ് തയാറെടുത്തിരിക്കുന്നത്. ഇതുവഴി വീഡിയോ കോളിങ് പുരോഗമിക്കെ തന്നെ മറ്റ് ആപ്പ് ഉപയോഗിക്കാൻ ഉപയോക്താവിനെ പ്രാപ്തനാക്കാനാണ് വാട്സ്ആപ്പ് നീക്കം.

50 വർഷങ്ങൾക്കിപ്പുറം വീണ്ടുമെന്തിനൊരു മടക്കം; Artemis ദൌത്യങ്ങളിലൂടെ NASA ലക്ഷ്യമിടുന്നതെന്ത്..?50 വർഷങ്ങൾക്കിപ്പുറം വീണ്ടുമെന്തിനൊരു മടക്കം; Artemis ദൌത്യങ്ങളിലൂടെ NASA ലക്ഷ്യമിടുന്നതെന്ത്..?

ബീറ്റ ടെസ്റ്റർമാർ

ആദ്യഘട്ടമെന്ന നിലയിൽ ഐഒഎസ് ബീറ്റ ടെസ്റ്റർമാർക്കാണ് ഈ പുത്തൻ ഫീച്ചർ ലഭ്യമായിരിക്കുന്നത്. എന്നാൽ എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും ഇപ്പോൾ ഈ ഫീച്ചർ ലഭ്യമായിട്ടുമില്ല. 22.24.0.77, 22.24.0.78 എന്നീ ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ പതിപ്പുകൾ ഉപയോഗിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്കാണ് ഈ പുത്തൻ ഫീച്ചർ പരീക്ഷിക്കാൻ അ‌വസരം കിട്ടിയിരിക്കുന്നത്.

ഏറ്റവും പുതിയ വേർഷൻ

ഈ ബീറ്റ പതിപ്പുകൾ ഉപയോഗിക്കുന്ന ഐഫോൺ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഡൗൺലോഡ് ചെയ്യുക. തുടർന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ വീഡിയോ കോൾ ​ചെയ്തുകൊണ്ട് മറ്റ് ആപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതിലൂടെ ഈ പുത്തൻ ഫീച്ചർ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. മറ്റ് ആപ്പുകൾ ഉപയോഗിക്കുന്നതിനിടെ വീഡിയോകോളിങ് താൽക്കാലികമായി ​ഹൈഡ് ചെയ്യുന്നതിനുള്ള ഓപ്ഷനും ഈ പുതിയ ഫീച്ചറിൽ ലഭ്യമാകും എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Redmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽRedmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽ

വാബീറ്റ ഇൻഫോ

ഇപ്പോൾ ഐഒഎസ് 16.1 നും അ‌തിനു ശേഷവുമുള്ള അ‌പ്ഡേഷനിലുള്ള ഐഫോണുകളിൽ മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുക എന്നും വാബീറ്റ ഇൻഫോ ഇതു സംബന്ധിച്ച ബ്ലോഗിൽ പറയുന്നു. കൂടാതെ ഐഒഎസ് 15 ഉപയോഗിക്കുന്ന ഡി​വൈസുകളിൽ ഈ ഫീച്ചർ ഉടൻ ലഭ്യമാക്കാൻ വാട്സ്ആപ്പ് തയാറെടുക്കുന്നതായും വാബീറ്റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡിസപ്പിയറിങ് മെസേജ്

ഇതോടൊപ്പം ഡിസപ്പിയറിങ് മെസേജ് സംവിധാനത്തിലും വാട്സ്ആപ്പ് അ‌ടിമുടി മാറ്റത്തിന് തയാറെടുക്കുന്നു എന്നാണ് റിപ്പോർട്ട്. ഡിസപ്പിയറിങ് മെസേജ് സംവിധാനത്തിന് ഒരു ഷോട്ട്കട്ട് ബട്ടൻ ഉടൻ വരുമെന്നാണ് സൂചന. ഇപ്പോൾ നിരവധിയാളുകൾ ഡിസപ്പിയറിങ് സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഡിസപ്പിയറിങ് മെസേജ് സംവിധാനത്തിൽ മൊത്തത്തിൽ ഒരു പൊളിച്ചെഴുത്ത് നടത്തി ഉപയോക്താക്കൾക്ക് കൂടുതൽ പ്രയോജനകരമായ വിധത്തിൽ അ‌വതരിപ്പിക്കാനാണ് വാട്സ്ആപ്പ് നീക്കം.

അവിശ്വാസികളേ, തെളിവുകളും ശാസ്ത്രവും നിങ്ങൾക്കെതിരാണ്; നാല് ലക്ഷം മനുഷ്യരുടെ പ്രയത്നം തട്ടിപ്പാകുന്നത് എങ്ങനെ?അവിശ്വാസികളേ, തെളിവുകളും ശാസ്ത്രവും നിങ്ങൾക്കെതിരാണ്; നാല് ലക്ഷം മനുഷ്യരുടെ പ്രയത്നം തട്ടിപ്പാകുന്നത് എങ്ങനെ?

Best Mobiles in India

English summary
WhatsApp is preparing to release a new picture-in-picture mode for video calls soon. The feature of this new feature is that you can use other apps along with making video calls using WhatsApp. This feature is already available to selected beta testers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X