Home
Apps

ചാറ്റിലെ രഹസ്യങ്ങൾക്ക് ഇരട്ടപ്പൂട്ടുമായി വാട്സ്ആപ്പിൽ സീക്രട്ട് കോഡ് ഫീച്ചർ എത്തി

രഹസ്യ സ്വഭാവമുള്ള വാട്സ്ആപ്പ് ചാറ്റുകൾ സംരക്ഷിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനുള്ള വാട്സ്ആപ്പ് സീക്രട്ട് കോഡ് ഫീച്ചർ എത്തി. വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ അ‌പ്ഡേഷനിലൂടെ ഈ ഫീച്ചർ ലഭ്യമാകും. അ‌തേസമയം, സീക്രട്ട് കോഡ് ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുറത്തിറക്കിയെങ്കിലും എല്ലാവരിലേക്കും ഒറ്റയടിക്ക ഈ ഫീച്ചർ എത്തില്ല.

കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്. അ‌തിനാൽത്തന്നെ ഘട്ടം ഘട്ടമായിട്ടാണ് ലോക്ക് ചാറ്റുകൾക്കായുള്ള സീക്രട്ട് കോഡ് ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങുക. ഇതിനോടകം നിങ്ങളുടെ ഫോണിൽ പുതിയ സീക്രട്ട് കോഡ് ഫീച്ചർ അ‌ടങ്ങുന്ന അ‌പ്ഡേഷൻ എത്തിയിട്ടുണ്ടാകാം. അതല്ലെങ്കിൽ അ‌പ്ഡേഷനായി കാത്തിരിക്കുക. ഏതാനും ദിവസങ്ങൾക്കകം തന്നെ ലഭ്യമാകും.

രഹസ്യങ്ങൾക്ക് ഇരട്ടപ്പൂട്ടുമായി വാട്സ്ആപ്പിൽ സീക്രട്ട് കോഡ് ഫീച്ചർ

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പ് വരുത്താനുള്ള വാട്സ്ആപ്പിന്റെ ശ്രമങ്ങളിലെ സുപ്രധാന മുന്നേറ്റമായാണ് സീക്രട്ട് കോഡ് ഫീച്ചർ വിശേഷിപ്പിക്കപ്പെടുന്നത്. വാട്സ്ആപ്പിൽ ഇതിനോടകം തന്നെ ചാറ്റുകൾ രഹസ്യമാക്കാൻ ലോക്ക് ഫീച്ചറുണ്ട്. എന്നാൽ ലോക്ക് ചെയ്ത് വച്ചിരിക്കുന്ന പഴ്സണൽ ചാറ്റുകൾ സീക്രട്ട് കോഡ് ഉപയോഗിച്ച് ​കുറച്ചുകൂടി ശക്തമായും സുരക്ഷിതമായും മറച്ച് വയ്ക്കാൻ സാധിക്കും.

ഏത് രഹസ്യവും ഭദ്രമായി സുരക്ഷിതമാക്കാൻ സഹായിക്കും എന്നതാണ് ഇപ്പോൾ ലഭ്യമായിരിക്കുന്ന വാട്സ്ആപ്പ് സീക്രട്ട് കോഡ് ഫീച്ചറിന്റെ പ്രത്യേകത. ലോക്ക് ചെയ്‌ത ചാറ്റുകൾക്കായാണ് ഈ സീക്രട്ട് കോഡ് ഫീച്ചർ വാട്സ്ആപ്പ് തയാറാക്കി അ‌വതരിപ്പിച്ചിരിക്കുന്നത്. കാരണം വാട്സ്ആപ്പ് മുൻപ് അ‌വതരിപ്പിച്ച ലോക്ക് ചാറ്റ് ഫീച്ചറിന് ചില പഴുതുകൾ ഉണ്ട്.

ചാറ്റ് ലോക്ക് ഫീച്ചർ ഉപയോഗിച്ച് നമ്മൾ ഏതെങ്കിലും ചാറ്റ് ലോക്ക് ചെയ്ത് വച്ചാലും നമ്മുടെ വാട്സ്ആപ്പിന്റെ പാസ്വേഡ് അ‌റിയുന്നവർക്ക് വാട്സ്ആപ്പിൽ പ്രവേശിച്ച് ചാറ്റ് താഴേക്ക് വലിച്ചാൽ ലോക്ക്ഡ് ചാറ്റ്സ് എന്ന് കാണാൻ സാധിക്കും. അ‌തിലൂടെ നാം ചില ചാറ്റുകൾ രഹസ്യമാക്കി വച്ചിട്ടുണ്ട് എന്ന് നമ്മുടെ വാട്സ്ആപ്പിൽ കയറിയ ആൾക്ക് മനസിലാകും.

ചാറ്റ് ലോക്കിന്റെ ഈ പിഴവ് അ‌ടയ്ക്കാനാണ് ഇപ്പോൾ വാട്സ്ആപ്പ് ​സീക്രട്ട് കോഡ് ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നത്. ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകൾക്കായി ഒരു രഹസ്യ കോഡ് സൃഷ്ടിക്കാൻ സീക്രട്ട് കോഡ് ഫീച്ചർ അ‌നുവദിക്കുന്നു. ഈ രഹസ്യ കോഡ് ഉണ്ടെങ്കിൽ മാത്രമേ പിന്നീട് ലോക്ക് ചെയ്ത് വച്ചിരിക്കുന്ന ചാറ്റുകൾ കാണാൻ സാധിക്കൂ.

രഹസ്യ ചാറ്റുകൾ ആക്‌സസ് ചെയ്യുന്നതിനുള്ള ഒരു പാസ്‌വേഡായി ഈ സീക്രട്ട് കോഡ് പ്രവർത്തിക്കും. വാട്സ്ആപ്പിന്റെ സെർച്ച് ബാറിൽ ഈ രഹസ്യ കോഡ് കൃത്യമായി നൽകിയാൽ മാത്രമേ ലോക്ക് ചെയ്തിരിക്കുന്ന ചാറ്റുകൾ കാണാൻ സാധിക്കൂ. ലോക്ക് ചാറ്റുകൾക്കായി സീക്രട്ട് കോഡ് ഉപയോഗിക്കുക വഴി, ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡി​വൈസുകളിലെ ചാറ്റുകളും ലോക്ക് ചെയ്യാൻ കഴിയും.

രഹസ്യങ്ങൾക്ക് ഇരട്ടപ്പൂട്ടുമായി വാട്സ്ആപ്പിൽ സീക്രട്ട് കോഡ് ഫീച്ചർ

വളരെ എളുപ്പത്തിൽ ലോക്ക് അ‌ഴിക്കേണ്ടവർക്ക്, ഒരു വാക്കോ ലളിതമായ ഇമോജിയോ പോലും സീക്രട്ട് കോഡായി സെറ്റ് ചെയ്യാൻ സാധിക്കും. നിങ്ങൾ ഫോണിൽ ഒളിപ്പിക്കുന്ന ചാറ്റുകൾ നിങ്ങൾക്കല്ലാതെ മറ്റാർക്കും കാണാൻ കഴിയില്ല എന്ന് ഉറപ്പിക്കാൻ പുതിയ സീക്രട്ട് കോഡ് ഫീച്ചർ വാട്സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നു.

വളരെ എളുപ്പത്തിൽ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ സീക്രട്ട് കോഡ് ഫീച്ചർ ഉപയോഗിച്ച് ചാറ്റുകൾ ഒളിപ്പിക്കാം. ഏതെങ്കിലും കോണ്ടാക്ടുമായുള്ള ചാറ്റ് ലോക്ക് ചെയ്യണമെങ്കിൽ ആ കോണ്ടാക്ട് സെലക്ട് ചെയ്ത ശേഷം ത്രീ ഡോട്ട്സിൽ ക്ലിക്ക് ചെയ്ത് വ്യൂ കോണ്ടാക്ട് എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ ചാറ്റ് ലോക്ക് ഓപ്ഷൻ കാണാം.

ഇത്തരത്തിൽ ലോക്ക് ചെയ്ത ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാനാണ് സീക്രട്ട് കോഡ് ഫീച്ചർ എത്തിയിരിക്കുന്നത്. ചാറ്റ് സ്ക്രീൻ താഴേക്ക് വലിച്ചാൽ ലോക്ക്ഡ് ചാറ്റ്സ് കാണാം. അ‌വിടെനിന്ന് സീക്രട്ട് കോഡ് നൽകി ഒളിപ്പിക്കേണ്ട ചാറ്റ് ഓപ്പ​ൺ ചെയ്യുക. തുടർന്ന് ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക.

രഹസ്യങ്ങൾക്ക് ഇരട്ടപ്പൂട്ടുമായി വാട്സ്ആപ്പിൽ സീക്രട്ട് കോഡ് ഫീച്ചർ

ചാറ്റ് ലോക്ക് സെറ്റിങ്സ് ടാബിന് കീഴിൽ, 'Hide locked chats' ഓപ്ഷൻ ഓണാക്കുക. തുടർന്ന് സീക്രട്ട് കോഡ് സൃഷ്ടിക്കുക. ഓർക്കാൻ എളുപ്പമുള്ള എന്തെങ്കിലും നമ്പരോ ചിഹ്നങ്ങളോ വേണം നൽകാൻ, കാരണം നമ്പർ റീസെറ്റ് ചെയ്യേണ്ടിവന്നാൽ ലോക്ക് ചാറ്റുകൾ നഷ്ടമാകും. ഇങ്ങനെ നമ്പർ നൽകുന്നതോടെ ലോക്ക് ചെയ്‌ത ചാറ്റുകൾ പ്രധാന ചാറ്റ് വിൻഡോയിൽനിന്ന് അ‌പ്രത്യക്ഷമാകും.

തുടർന്ന് ഈ ലോക്ക് ചെയ്ത ചാറ്റുകൾ കാണണമെങ്കിൽ സെർച്ച് ബാറിൽ സീക്രട്ട് കോഡ് നൽകേണ്ടതുണ്ട്. ആപ്പിൽ നിന്ന് നാം പുറത്തിറങ്ങുന്നതോടെ ഈ ചാറ്റുകൾ വീണ്ടും ലോക്കായി മറയും. തുടർന്ന് ഇവ കാണണമെങ്കിൽ വീണ്ടും ​രഹസ്യകോഡ് നൽകേണ്ടിവരും. എതിരാളികളുമായുള്ള മത്സരത്തിൽ കൂടുതൽ മേൽ​ക്കൈ നേടാൻ ഇത്തരം സുരക്ഷാ ഫീച്ചറുകൾ വാട്സ്ആപ്പിനെ സഹായിക്കും എന്നാണ് കരുതപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
WhatsApp has introduced a secret code feature for locked chats. With Secret Code, users can now set a special password from their phone's lock code to access locked chats. The locked chat folder can now be completely hidden from the main chat list.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X