Home
Apps

വോയ്സ് നോട്ട് പോലെ വാട്സ്ആപ്പ് ചാറ്റിൽ വീഡിയോയും അ‌യയ്ക്കാം, ​വരുന്നത് വമ്പൻ മാറ്റങ്ങൾ!

സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പ് ആയ വാട്സ്ആപ്പ് ചാറ്റിങ്ങിനായി പുതിയ വമ്പൻ ഫീച്ചറുകൾ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നതായി വാബീറ്റ ഇൻഫോ റിപ്പോർട്ട്. ഓഡിയോ, വീഡിയോ എന്നിവ ചാറ്റിങ്ങിന് കൂടുതലായി ഉപയോഗിക്കാൻ സാധിക്കും വിധത്തിലുള്ള ഫീച്ചറുകൾ അ‌ടുത്തുവരുന്ന അ‌പ്ഡേറ്റുകളിലൂടെ വാട്സ്ആപ്പ് പുറത്തിറക്കും എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

പുതിയ വീഡിയോ മെസേജ് സംവിധാനം ആണ് വാട്സ്ആപ്പ് ഉടൻ കൊണ്ടുവരാൻ പോകുന്ന അ‌പ്ഡേറ്റുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ചാറ്റ് ബോക്‌സിലെ മൈക്ക് ഐക്കണിൽ ക്ലിക്കുചെയ്‌ത് വോയ്‌സ് നോട്ടുകൾ അയയ്‌ക്കാൻ കഴിയുന്നത് പോലെ ഒരു ഫീച്ചർ ആണ് ഇത് എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

വോയ്സ് നോട്ട് പോലെ വാട്സ്ആപ്പ് ചാറ്റിൽ വീഡിയോയും അ‌യയ്ക്കാം

കോണ്ടാക്ടിലുള്ള ആളുകളുമായി ചാറ്റ് ചെയ്യുമ്പോൾ, ക്യാമറ ബട്ടൺ അമർത്തി 60 സെക്കൻഡ് വരെയുള്ള ഹ്രസ്വ വീഡിയോകൾ അയയ്ക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ വീഡിയോ മെസേജ് ഫീച്ചർ. ടെലഗ്രാമിലെ വീഡിയോ നോട്ട് ഫീച്ചറിന് സമാനമായി തന്നെയാകും വാട്സ്ആപ്പ് ചാറ്റിലെ വീഡിയോ മെസേജ് ഫീച്ചറും പ്രവർത്തിക്കുക.

തുടക്കത്തിൽ ഐഒഎസ് ഉപയോക്താക്കൾക്കാകും ഈ വീഡിയോ മെസേജ് ഫീച്ചർ ലഭ്യമാകുക. ഭാവി അപ്‌ഡേറ്റുകളിൽ എല്ലാവർക്കും പരിശോധനയ്‌ക്കായി ഈ ഫീച്ചർ പുറത്തിറക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വാട്സ്ആപ്പിലെ വീഡിയോ മെസേജിലൂടെ, ഉപയോക്താക്കൾക്ക് ഒരു വോയ്‌സ് മെസേജിനെക്കാളും ടെക്‌സ്‌റ്റ് മെസേജിനെക്കാളും മികച്ച രീതിയിൽ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയും.

കൂടുതൽ സമഗ്രവും ഫലപ്രദവുമായി ആശയവിനിമയം സാധ്യമാക്കാൻ വീഡിയോ മെസേജ് ഫീച്ചറിന് കഴിയുമെന്നും ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും വാട്സ്ആപ്പ് വിലയിരുത്തുന്നു. ഓഡിയോ, ടെക്‌സ്‌റ്റ് സന്ദേശങ്ങൾ പോലെ, വാട്ട്‌സ്ആപ്പ് വീഡിയോ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി നിലനിർത്തും. അ‌തായത് വാട്സ്ആപ്പ് ഉൾപ്പെടെ മറ്റാർക്കും ഈ മെസേജുകൾ കാണാൻ സാധിക്കില്ല.

വോയ്സ് നോട്ട് പോലെ വാട്സ്ആപ്പ് ചാറ്റിൽ വീഡിയോയും അ‌യയ്ക്കാം

സ്വകാര്യത കൂടുതൽ സുരക്ഷിതമാക്കാൻ ഈ വീഡിയോ മെസേജുകൾ സേവ് ചെയ്യാനോ, മറ്റാർക്കെങ്കിലും ഫോർവേഡ് ചെയ്യാനോ ഉള്ള ഓപ്ഷൻ വാട്സ്ആപ്പ് നൽകിയേക്കില്ല. എന്നാൽ ഈ വീഡിയോകളുടെ സ്ക്രീൻഷോട്ട് എടുക്കാൻ സാധിച്ചേക്കും എന്നാണ് സൂചന. വീഡിയോ മെസേജുകൾക്ക് പുറമേ ഓഡിയോ ചാറ്റുകൾക്കായുള്ള പ്രത്യേക ഫീച്ചറും വാട്സ്ആപ്പ് ഉടൻ പുറത്തിറക്കുന്നുണ്ട്.

ആൻഡ്രോയിഡ് 2.23.7.12-നുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിൽ പുതിയ "ഓഡിയോ ചാറ്റ്" ഫീച്ചർ ഇടംപിടിച്ചിട്ടുണ്ടെന്ന് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാബീറ്റ പുറത്തുവിട്ട ചിത്രങ്ങൾ പ്രകാരം പുതിയ ഓഡീയോ ചാറ്റിന്റെ മുകളിൽ ഒരു പുതിയ "വേവ്ഫോം" ഐക്കൺ ഉൾപ്പെടുന്നു. ഇത് "ഓപ്പൺ ഓഡിയോ ചാറ്റ്", "കോൾ ഗ്രൂപ്പ്"എന്നീ രണ്ട് ഓപ്ഷനുകൾ നൽകുന്നു.

വോയ്സ് നോട്ട് പോലെ വാട്സ്ആപ്പ് ചാറ്റിൽ വീഡിയോയും അ‌യയ്ക്കാം

പുതിയ ഫീച്ചർ എത്തുന്നതോടെ ഓഡിയോ, ടെക്സ്റ്റ് ചാറ്റുകൾ പ്രത്യേകം ​കൈകാര്യം ചെയ്യാൻ സാധിക്കും എന്നാണ് സൂചന. എന്നാൽ ഈ പുതിയ ഫീച്ചർ സംബന്ധിച്ച് വാട്സ്ആപ്പ് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഒരു തവണ മാത്രം പ്ലേ ചെയ്യാൻ കഴിയുന്ന ഓഡിയോ സന്ദേശങ്ങൾ അയയ്ക്കാൻ അനുവദിക്കുന്ന ഫീച്ചറും വാട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്. ഈ ഓപ്ഷൻ ആൻഡ്രോയിഡ് 2.23.7.8 ബീറ്റയിൽ കണ്ടെത്തി.

വാബീറ്റ പുറത്തുവിട്ട സ്‌ക്രീൻഷോട്ട് പ്രകാരം, ഒരു തവണ മാത്രമേ പ്ലേ ചെയ്യാനാകൂ എന്ന് സൂചിപ്പിക്കുന്ന ഒരു ചിഹ്നം ഓഡിയോയ്‌ക്കൊപ്പമുണ്ട്. ഇത്തരം വ്യൂ വൺസ് മെസേജുകൾ ഫോർവേഡ് ചെയ്യാനോ സംരക്ഷിക്കാനോ കഴിയില്ല. നിലവിൽ ഈ ഫീച്ചറുകൾ ഒന്നും പുറത്തിറക്കിയിട്ടില്ല. ചിലത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറ്റുചിലത് പരീക്ഷണഘട്ടത്തിലും. ഭാവി അ‌പ്ഡേറ്റുകളിൽ ഇവ ലഭ്യമായിത്തുടങ്ങും എന്നാണ് വിവരം.

More from GizBot

Best Mobiles in India

English summary
WhatsApp is all set to soon introduce a new video message feature that will allow users to send short videos of up to 60 seconds by pressing the camera button on WhatsApp chats. This video messaging feature will be available for iOS users initially. This feature will be rolled out to everyone for testing in future updates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X