'Swipe to Reply' ഫീച്ചര്‍ ഉടന്‍ വാട്ട്‌സാപ്പില്‍, ഒപ്പം ഡാര്‍ക്ക് മോഡും..!

|

വാട്ട്‌സാപ്പ് അതിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനില്‍ 'സ്വയിപ് ടൂ റിപ്ലേ' എന്ന സവിശേഷത കൊണ്ടു വരാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട്. ആപ്പിന്റെ ഐഫോണ്‍ ആപ്ലിക്കേഷനില്‍ ഇതിനകം തന്നെ ഈ സവിശേഷത എത്തിയിട്ടുണ്ട്.

'Swipe to Reply' ഫീച്ചര്‍ ഉടന്‍ വാട്ട്‌സാപ്പില്‍, ഒപ്പം ഡാര്‍ക്ക് മോഡു

സ്വയിപ്പ് റൈറ്റ് ഗസ്ച്ചര്‍ ഉപയോഗിച്ച് ഈ പുതിയ സവിശേഷതയിലൂടെ വാട്ടസാപ്പ് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ വളരെ പെട്ടന്നു തന്നെ അയക്കാം. അതായത് റിപ്ലേ ബട്ടണ്‍ ലഭിക്കാനായി നിങ്ങള്‍ ഇനി സന്ദേശം ടാപ്പ് ചെയ്യുകയോ അല്ലെങ്കില്‍ സന്ദേശം ഹോള്‍ഡ് ചെയ്യുകയോ വേണ്ട. ഇതു കൂടാതെ ഈ ആപ്ലിക്കേഷന്‍ ഡാര്‍ക്ക് മോഡിലാണ് പ്രവര്‍ത്തിക്കുന്നതെന്നു പറയുന്നു.

WABetaInfo ന്റെ റിപ്പോര്‍ട്ട് പ്രകാരം വാട്ട്‌സാപ്പിന്റെ സ്വയിപ് ടൂ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനിലാണ്. ഈ മസേജിംഗ് ആപ്പ് അടുത്തിടെ ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാമിലൂടെ ഒരു പുതിയ അപ്‌ഡേറ്റ് സമര്‍പ്പിച്ചു, ബീറ്റ വേര്‍ഷന്‍ 2.18.282 വരെയുളളതില്‍.

റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ചില വികസന കാരണങ്ങളാല്‍ നിലവില്‍ ഈ സവിശേഷത ലഭ്യമല്ല എന്നാണ്. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനു മുന്‍പ് തന്നെ നിരവധി മെച്ചപ്പെടുത്തലുകളും ആവശ്യമാണ് എന്നാണ് പറയുന്നത്. എന്നിരുന്നാലും അടുത്ത വരാന്‍ പോകുന്ന ഏതാനും അപ്‌ഡേറ്റുകളില്‍ ഈ പുതിയ സവിശേഷത എത്തുമെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

ആന്‍ഡ്രോയിഡില്‍ ലഭ്യമായ സ്വയിപ് ടൂ റിപ്ലേ എന്ന ഫീച്ചറില്‍, നിങ്ങള്‍ മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശം വലതു വശത്തേക്ക് സ്വയിപ്പ് ചെയ്താല്‍ മതി. തടര്‍ന്ന് റിപ്ലേ കണ്‍ടെക്‌സറ്റില്‍ സന്ദേശം യാന്ത്രികമായി ലോഡ് ചെയ്യും.

ഏവരും കാത്തിരുന്ന ഡാര്‍ക്ക് മോഡിലേക്കും വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. WABetaInfoയുടെ ട്വീറ്റില്‍ പറയുന്നത് ഇത് ഐഒഎസിലും ആന്‍ഡ്രോയിഡിലും എത്തുമെന്നാണ്. എന്നാല്‍ ഇത് എന്ന് എത്തുമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല. വരാനിരിക്കുന്ന ഈ ഡാര്‍ക്ക് മോഡ് ഫീച്ചറിലൂടെ വെളിച്ചം കുറഞ്ഞ അവസ്ഥയിലും ഇത് കണ്ണിന്റെ ബുദ്ധിമുട്ടു കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ OLED ഡിസ്‌പ്ലേയുളള ഫോണുകളില്‍ ബാറ്ററി ലാഭിക്കാനും സഹായിക്കും.

ദിവസവും ഒന്നും രണ്ടും ജിബി ഉണ്ടായിട്ട് കൂടെ ഡാറ്റ പെട്ടെന്ന് തീർന്നുപോകുന്നുവോ?ദിവസവും ഒന്നും രണ്ടും ജിബി ഉണ്ടായിട്ട് കൂടെ ഡാറ്റ പെട്ടെന്ന് തീർന്നുപോകുന്നുവോ?

Best Mobiles in India

Read more about:
English summary
WhatsApp is bringing 'Swipe to Reply' feature in the Android app

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X