വാട്ട്‌സാപ്പില്‍ ഇനി ടൈമും ലൊക്കേഷന്‍ സ്റ്റിക്കറുകളും ഉപയോഗിക്കാം

Posted By: Samuel P Mohan

ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരു പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ് എത്തുന്നു. ഫേസ്ബുക്ക്-ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് എന്ന മെസേജിംഗ് സേവനം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലുളളതു പോലെ ഫോട്ടോഗ്രാഫുകളിലോ വീഡിയോകളിലോ ചേര്‍ക്കാവുന്ന സ്ഥലവും സമയ സ്റ്റിക്കറുകളും നല്‍കുന്നു. ഈ സവിശേഷത ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും എത്തുന്നതാണ്.

വാട്ട്‌സാപ്പില്‍ ഇനി ടൈമും ലൊക്കേഷന്‍ സ്റ്റിക്കറുകളും ഉപയോഗിക്കാം

ഈ സവിശേഷത ലഭ്യമാകാനായി ഐഫോണ്‍ ഉപയോക്താക്കള്‍ അവരുടെ ആപ്ലിക്കേഷന്‍ 2.8.30 എന്ന പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഈ ഫീച്ചര്‍ പരീക്ഷിക്കണമെങ്കില്‍, നിങ്ങള്‍ ഒരു കോണ്ടാക്ട് തുറന്ന് അതില്‍ ഒരു ചിത്രം/ വീഡിയോ ഷെയര്‍ ചെയ്യണം. അതിനു ശേഷം '+' ഐക്കണ്‍ ക്ലിക്ക് ചെയ്ത് 'ഫോട്ടോ ആന്റ് വീഡിയോ ലൈബ്രറി' യിലും ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് മുകളിലത്തെ ബാറില്‍ കാണുന്ന 'Smiley' ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഒരിക്കല്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് സമയവും ലൊക്കേഷന്‍ സ്റ്റിക്കറുകളും കാണാം. അവിടെ നിങ്ങള്‍ക്ക് ആവശ്യമുളള സ്റ്റിക്കറുകള്‍ ടാഗ് ചെയ്യാനും സ്ഥാനീകരിക്കാനും കഴിയും.

ഇതു കൂടാതെ, ഗ്രൂപ്പ് ചാറ്റ് വിന്‍ഡോയില്‍ നിന്നും ഗ്രൂപ്പ് അംഗത്തെ നേരിട്ട് കണ്ടെത്താനും അപ്‌ഡേറ്റ് അനുവദിക്കുന്നു. ഒരു പ്രത്യേക ഉപയോക്താവിനെ തിരയാനും സ്വകാര്യ ചാറ്റില്‍ സന്ദേശം അയയ്ക്കാനും ഈ സവിശേഷതയിലൂടെ സാധിക്കുന്നു.

വാട്ട്‌സാപ്പ് സ്പാം ഫീച്ചര്‍

ചിലപ്പോള്‍ വാട്ട്‌സാപ്പ് കോണ്‍ടാക്റ്റിലുളളവര്‍ പലരും ഒരേ സന്ദേശം തന്നെ പലപ്പോഴും അയയ്ക്കും. അതു പല രീതിയിലെ സന്ദേശങ്ങളാകാം. ഒരേ സന്ദേശം പലപ്പോഴും കിട്ടിയാല്‍ എല്ലാവര്‍ക്കും മടിപ്പു തോന്നും. ടെക്‌നോളജി ഭാഷയില്‍ അതിനെ പറയുന്നതാണ് സ്പാം. അത്തരം ഒരു ഫീച്ചറാണ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇപ്പോള്‍ ടെസ്റ്റ് നടത്തിയിരിക്കുന്നത്.

അതായ്ത നിങ്ങള്‍ക്ക് ഒരേ സന്ദേശം വീണ്ടും വീണ്ടും ലഭിച്ചാല്‍ അത് ഫോര്‍വേഡ് മെസേജ് എന്ന് വാട്ട്‌സാപ്പ് എഴുതിക്കാണിക്കും. ഇതോടെ എളുപ്പത്തില്‍ ഇത്തരം സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് നീക്കം ചെയ്യാം.

സാംസങ് ഗാലക്‌സി S9, S9+ എന്നിവ എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് വാങ്ങാം; ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ

വാട്ട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് v2.18.67 ലാണ് ഫോര്‍വേഡ് മെസേജുകളെ നിയന്ത്രിക്കാനുളള സവിശേഷത എത്തിയിരിക്കുന്നത്.

English summary
The Facebook-owned messaging service brings in Instagram-like location and time stickers which can be added to photos or videos.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot