Home
Apps

വോയ്സ്, വീഡിയോ കോളുകൾക്കിടയിൽ വികാരം പ്രകടിപ്പിക്കാൻ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നു!

ബഹുഭൂരിപക്ഷം സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെയും ഏറ്റവും പ്രിയപ്പെട്ട മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പ് (WhatsApp) തങ്ങളുടെ ഉപയോക്താക്കൾക്കായി ഒരു പുതിയ ഫീച്ചർ കൂടി അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നു. കോൾ റിയാക്ഷൻസ് വിത്ത് എനി ഇമോജി (Call reactions with any emoji) എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഈ പേരിൽ നിന്നുതന്നെ എന്താണ് ഈ ഫീച്ചർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. അ‌തായത് വാട്സ്ആപ്പ് വഴിയുള്ള വോയ്സ്, വീഡിയോ കോളുകൾക്ക് ഇടയിൽ ഇമോജികൾ ഉപയോഗിക്കാൻ അ‌നുവദിക്കുന്ന ഒരു പുതിയ ഫീച്ചർ ആണ് ഇത്.

നിലവിൽ കോൾ റിയാക്ഷൻ വിത്ത് ഇമോജി വാട്സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. വാട്സ്ആപ്പ് പുറത്തിറക്കാൻ പോകുന്ന ഫീച്ചറുകളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്ന പ്രമുഖ വാബീറ്റഇൻഫോ ആണ് ഈ പുതിയ ഫീച്ചർ വരുന്ന കാര്യവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡിനുള്ള വാട്സ്ആപ്പ് ബീറ്റ 2.24.10.16 അപ്‌ഡേറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കോളുകൾക്കിടയിൽ വികാരം പ്രകടിപ്പിക്കാൻ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

കോളുകൾക്കിടയിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ- അ‌തായത് സന്തോഷം, അംഗീകാരം, ആശ്ചര്യം അല്ലെങ്കിൽ വാത്സല്യം തുടങ്ങിയ പലവിധ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഇമോജികൾ ലഭ്യമാക്കുന്നു എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഇത് കോളുകൾ കൂടുതൽ ആകർഷകവും സന്തോഷകരവുമാക്കാൻ സഹായിക്കും എന്ന് വാട്സ്ആപ്പ് കരുതുന്നു.

കൂടുതൽ സാഹചര്യങ്ങൾക്കും അ‌നുയോജ്യമായതും പൊതുവായി ഉപയോഗിക്കാൻ കഴിയുന്നതുമായ ചില ഇമോജികൾ എളുപ്പം അ‌യയ്ക്കാൻ പാകത്തിൽ ഇതിനായി വാട്സ്ആപ്പ് ലഭ്യമാക്കും. ഇത് കൂടാതെ കൂടുതൽ ഇമോജികൾ വേണമെന്നുള്ളവർക്ക് സ്റ്റാൻഡേർഡ് ഇമോജി കീബോർഡിലേക്ക് വാട്സ്ആപ്പ് ആക്സസ് നൽകുമെന്നും വാബീറ്റഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. കോളുകൾക്കിടയിൽ പ്രതികരണങ്ങൾ വേഗത്തിലാക്കാൻ ഈ ഇമോജികൾ സഹായിക്കും.

കോളുകൾക്കിടയിൽ വികാരം പ്രകടിപ്പിക്കാൻ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

സ്റ്റാൻഡേർഡ് ഇമോജി കീബോർഡിലേക്ക് കോൾ സമയത്ത് ആക്സസ് ലഭിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് സ്മൈലികളും ആംഗ്യങ്ങളും മുതൽ മൃഗങ്ങൾ, വസ്തുക്കൾ തുടങ്ങി ലഭ്യമായ എല്ലാ ഇമോജി വിഭാഗങ്ങളിലൂടെയും ബ്രൗസ് ചെയ്യാൻ കഴിയും. ഇത് കൂടാതെ റീസന്റായി ഉപയോഗിച്ച ഇമോജികളിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും ഓപ്ഷൻ ഉണ്ടാകും.

ഈ പുതിയ ഫീച്ചർ ഏതാനും ബീറ്റ ടെസ്റ്റർമാർക്ക് മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ അ‌ധികം ​വൈകാതെ എല്ലാ ഉപയോക്താക്കൾക്കുമായി വാട്സ്ആപ്പ് ഈ ഫീച്ചർ പുറത്തിറക്കും എന്നാണ് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസേജുകളിൽ ഇമോജികൾ ഉപയോഗിക്കാനുള്ള സൗകര്യം മാത്രമാണ് നിലവിൽ എല്ലാവർക്കുമായി വാട്സആപ്പ് ലഭ്യമാക്കിയിട്ടുള്ളത്.

ഉപയോക്താക്കളുടെ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ രസകരമാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് വാട്സ്ആപ്പ് ഇത്തരം ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നത്. ഇത്തരം അ‌പ്ഡേറ്റുകൾ ഇടയ്ക്കിടയ്ക്ക് വരുന്നതിനാൽത്തന്നെ എപ്പോഴും വാട്സ്ആപ്പിന് പുതുമ തോന്നിക്കുന്നു. അ‌തിനാലാണ് വെറുമൊരു മെസേജിങ് ആപ്പ് എന്നതിനപ്പുറം ഉപയോക്താക്കളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാകാൻ വാട്സ്ആപ്പിന് കഴിഞ്ഞിട്ടുള്ളത്.

കോളുകൾക്കിടയിൽ വികാരം പ്രകടിപ്പിക്കാൻ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായാണ് പുതിയ കോൾ റിയാക്ഷൻസ് വിത്ത് ഇമോജി ഫീച്ചർ തയാറായിക്കൊണ്ടിരിക്കുന്നത്. വരുന്ന വാട്സ്ആപ്പ് അ‌പ്ഡേറ്റുകളിലൊന്നിൽ ഇത് ഉൾപ്പെടും. ഇതുമാത്രമല്ല, അ‌നവധി മറ്റ് ഫീച്ചറുകളും വാട്സ്ആപ്പിന്റെ ഗവേഷണ വിഭാഗത്തിൽ തയാറാകുന്നുണ്ട്. AI ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വന്തമായി ചാറ്റ് വാൾപേപ്പറുകൾ സൃഷ്ടിക്കാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കുന്നുണ്ട്.

iOS ഉപയോക്താക്കൾക്കായിട്ടാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ഏറ്റവും പുതിയ അ‌പ്ഡേറ്റിലേക്ക് മാറിയ ഐഒഎസ് ഉപയോക്താക്കൾക്ക് പ്രോംപ്റ്റുകൾ ഉപയോഗിച്ച് സ്വന്തമായി ചാറ്റ് പശ്ചാത്തലങ്ങൾ സൃഷ്ടിക്കാനും, തുടർന്ന് അത് അവരുടെ ചാറ്റ് വാൾപേപ്പറായി സജ്ജീകരിക്കുന്നതിന് മുമ്പ് മാറ്റങ്ങൾ വരുത്താനും കഴിയും. മെറ്റാ AI-യെ ആശ്രയിക്കുന്ന ഈ ഫീച്ചർ, ആൻഡ്രോയിഡ് വാട്സ്ആപ്പ് ബീറ്റാ ടെസ്റ്റർമാർക്കും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
WhatsApp is getting a new feature called Call reactions with any emoji to express emotions during voice and video calls. The feature is included in the WhatsApp Beta 2.24.10.16 update for Android. Users can use these emojis to express various emotions such as happiness, approval, surprise or affection during calls.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X