Home
Apps

വോയിസ് മെസേജുകൾക്ക് സമാനമായ വീഡിയോ മെസേജ്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്, ഉപയോ​ഗം ഇങ്ങനെ

ജനപ്രിയ മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു. വോയിസ് സന്ദേശങ്ങൾ അയക്കുന്നതിന് സമാനമായി ഇനി മുതൽ വാട്സ്ആപ്പിൽ വീഡിയോ മെസേജുകളും അയക്കാവുന്നതാണ്. അതായത് ​ഗാലറിയിൽ നിന്ന് തിരഞ്ഞെടുക്കാതെ തൽക്ഷണമായി ചാറ്റ് ചെയ്യുന്നിടത്ത് നിന്ന് തന്നെ വീഡിയോ റെക്കോർഡ് ചെയ്ത് മറ്റുള്ളവർക്ക് അയക്കാൻ സാധിക്കും.

വരും ആഴ്ചകൾ മുതൽ പുതിയ ഫീച്ചർ നിലവിൽ വരുമെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. സ്‌നാപ്ചാറ്റിന്റെ തൽക്ഷണ വീഡിയോ സന്ദേശങ്ങൾക്ക് സമാനമായിരിക്കും ഈ പുതിയ ഫീച്ചർ. ഇത് വളരെ രസകരമായ ഒരു അനുഭവം ആയിരിക്കും ഉപഭോക്താക്കൾക്ക് നൽകുക എന്നും വാട്സ്ആപ്പ് പറയുന്നു. എന്നാൽ 60 സെക്കന്റ് മാത്രമായിരിക്കും ഇങ്ങനെ അയക്കുന്ന വീഡിയോകളുടെ ദൈർഘ്യം എന്നത് ശ്രദ്ധേയമാണ്.

വോയിസ് മെസേജുകൾക്ക് സമാനമായ വീഡിയോ മെസേജ്

അതേ സമയം ഇത്തരത്തിൽ അയക്കുന്ന സന്ദേശങ്ങൾ ഒരു തവണ തുറന്നാൽ അൽപ സമയത്തിന് ശേഷം തനിയേ ഡിലീറ്റ് ആകുന്നവയായിരിക്കും. ഉപഭോക്താക്കളുടെ സൗകാര്യതയെ മാനിച്ചാണ് പുതിയ ഫീച്ചർ ഇങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നത്. പ്രിയപ്പെട്ടവർക്ക് വിവിധ വിശേഷങ്ങളിൽ ആശംസകൾ അറിയിക്കാനും ആശ്വസിപ്പിക്കാനുമെല്ലാം പുതിയ ഫീച്ചർ കൂടുതൽ സൗകര്യം നൽകുമെന്നും വാട്സ്ആപ്പ് കൂട്ടിച്ചേർക്കുന്നു.

വോയിസ് മെസേജ് അയക്കുന്നതിന് സമാനമായി തന്നെ ആയിരിക്കും ഇത്തരത്തിൽ വീഡിയോയും അയക്കുന്നത്. ചാറ്റ് ട്രേയിലെ വോയ്‌സ് നോട്ട് ബട്ടണിനൊപ്പം ഇതിനായി പുതിയ ബട്ടനും കൂട്ടിച്ചേർക്കപ്പെടുന്നതായിരിക്കും. വോയിസ് നോട്ട് ബട്ടനിൽ അമർത്തിപ്പിടിച്ചാൽ ഇത് വീഡിയോ മോഡിലേക്ക് മാറുന്നതാണ്. ശേഷം ഇതിൽ ക്ലിക്ക് ചെയ്ത് മുകളിലേക്ക് സ്വൈപ് ചെയ്താൽ‌ വീഡിയോ എടുക്കാൻ സാധിക്കുന്നതാണ് മാത്രമല്ല ഇത് ഓട്ടോമാറ്റിക് ആയി ഹാൻഡ്‌സ് ഫ്രീ ലോക്ക് ആകുകയും ചെയ്യും.

വീഡിയോ ലഭിക്കുന്നയാൾക്ക് ചാറ്റ് തുറക്കുമ്പോൾ തന്നെ വീഡിയോ സ്വയമേ പ്ലേയാകും എന്നാൽ ശബ്ദം ഉണ്ടാകില്ല. ശബ്ദം ലഭിക്കാനായി വീഡിയോയിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്. ഇത്തരലം മെസേജുകൾ അയക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതുണ്ട്. ആയതിനാൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചാണ് വീഡിയോ സന്ദേശങ്ങൾ അയക്കുന്നത് എന്ന് ഉറപ്പുവരുത്തണം. അതേ സമയം വോയിസ് മെസേജുകൾ വേ​ഗതയിൽ പ്ലേചെയ്യുന്നത് പോലെ വീഡിയോ പ്ലേ ചെയ്യാൻ സാധിക്കില്ല എന്നും വാട്സ് ആപ്പ് അറിയിച്ചിട്ടുണ്ട്.

വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറിനെക്കുറിച്ച് വാട്സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ട് ത്രെഡ്സിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഞങ്ങൾ വാട്ട്‌സ്ആപ്പിലേക്ക് തൽക്ഷണ വീഡിയോ സന്ദേശങ്ങൾ ചേർക്കുകയാണ്. ഞങ്ങളുടെ വോയ്‌സ് സന്ദേശങ്ങൾക്ക് മികച്ച പ്രതികരണം ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് വീഡിയോ സന്ദേശങ്ങൾ ചേർത്തിരിക്കുന്നത്. ഇനി എല്ലാ ചാറ്റിലും വീഡിയോ ചേർക്കാൻ സാധിക്കും' എന്നായിരുന്നു കാത്ത്കാർട്ടിന്റെ പോസ്റ്റ്.

പുതിയ അപ്ഡേറ്റിനെക്കുറിച്ച് മെറ്റ സിഇഒ മാർക്ക് സക്കർബർ​ഗും ഫെയിസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒരാളുടെ വാട്സ്ആപ്പ് ചാറ്റ്ബോക്സാണ് വീഡിയോയിൽ കാണിക്കുന്നത്. ഇതിൽ എങ്ങനെ വാട്സ്ആപ്പിൽ വീഡിയോ ചേർക്കാം എന്ന് കാണിക്കുന്നുണ്ട്. 'നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകളിൽ ഒരു വീഡിയോ സന്ദേശം തൽക്ഷണം റെക്കോർഡ് ചെയ്യാനും പങ്കിടാനുമുള്ള ഓപ്ഷൻ ഞങ്ങൾ ചേർക്കുന്നു. വളരെ വേ​ഗത്തിൽ തന്നെ ഇതിലൂടെ ആശയ വിനിമയം നടത്താം' എന്ന് വീഡിയോക്ക് തലക്കെട്ടും നൽകിയിട്ടുണ്ട്.

വീഡിയോ സന്ദേശങ്ങൾക്ക് വൺ ഓൺ വൺ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും പ്രവർത്തിക്കാനാകും എന്നതും പുതിയ ഫീച്ചറിന്റെ മേന്മയാണ്. അതിനിടെ അപരിചിതമായ വാട്സ്ആപ്പ് കോളുകൾ സൈലന്റ് ചെയ്യാനുള്ള അപ്ഡേറ്റ് എടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഓൺലൈൻ സ്കാമുകളും തട്ടിപ്പുകളും പെരുകുന്ന കാലത്ത് ഇത്തരത്തിൽ ഒരു ഫീച്ചർ അവതരിപ്പിച്ചത് വളരെ ഉപകാരപ്രദമായാണ് ഉപഭോക്താക്കൾ കാണുന്നത്. ഇതിന് പിന്നാലെ അവതാർ സ്റ്റിക്കറുകളും വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

ലാന്റ്സ്കേപ് മോഡിൽ വീഡിയോകോളുകൾ ആസ്വദിക്കാം എന്നതും അടുത്തിടെ ഇറങ്ങിയ അപ്ഡേറ്റിന്റെ ഭാ​ഗമായി ലഭിച്ച ഫീച്ചർ ആണ്. ഇതുമൂലം ഒരു വീഡിയോ കോളിന്റെ ഫ്രെയിമിന്റെ വലുപ്പം വർദ്ധിപ്പിക്കാൻ സാധിക്കും സുഹൃത്തുക്കൾ, കുടുംബം എന്നിങ്ങനെ കുറച്ചധികം പേരെ ഒരു ഫ്രെയിമിൽ ഉൾക്കൊള്ളിച്ച് വീഡിയോ കോൾ ചെയ്യാൻ ഈ പുതിയ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
A new feature is coming to the popular messaging app WhatsApp. Similar to sending voice messages, you can now send video messages on WhatsApp. That means you can record a video and send it to others instantly from the chat without selecting from the gallery. The new feature will be rolled out in the coming weeks.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X