Home
Apps

ഇനി ഒരു ആപ്പിൽ രണ്ട് അക്കൗണ്ട്; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

ഒരു വാട്സ്ആപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോ​ഗിച്ച് ലോ​ഗ് ഇൻ ചെയ്യാൻ സാധിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ തയ്യാറെടുത്ത് വാട്സ്ആപ്പ്. നിലവിൽ പുതിയ ബീറ്റ വേർഷനിൽ ഈ ഫീച്ചർ ലഭിക്കുന്നതാണെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുത്തിടെയായി നിരവധി മാറ്റങ്ങളാണ് വാട്സ്ആപ്പിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റ​ഗ്രാമിലും ഫെയിസ്ബുക്കിലും നിലവിൽ ഈ ഫീച്ചർ ലഭ്യമാണ്. ഇതിന് പിന്നാലെയാണ് വാട്സ്ആപ്പിലും ഈ സൗകര്യം കൊണ്ടുവരാൻ മെറ്റ ശ്രമിക്കുന്നത്. ഇത് നടപ്പിലാക്കിയാൽ ഒരു ആപ്ലിക്കേഷനിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുകളിൽ നിന്ന് ലോ​ഗ് ഇൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇതുമൂലം ഒരു ഉപഭോക്താവിന് ഒരു ഫോണിൽ നിന്ന് തന്നെ ഒന്നിൽ കൂടുതൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോ​ഗിക്കാവുന്നതാണ്.

പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

നേരത്തെ രണ്ട് വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോ​ഗിക്കണമെങ്കിൽ ഉപഭോക്താക്കൾ രണ്ട് ഫോണുകൾ കൈവശം വെക്കണമായിരുന്നു. അല്ലെങ്കിൽ ക്ലോൺ ചെയ്യുകയോ ഇടനില ആപ്പ് ഡൗൺലോഡ് ചെയ്യുകയോ വേണമായിരുന്നു. എന്നാൽ ഇത്തരം പ്രവർത്തികൾ ഉപഭോക്താക്കളുടെ സ്വകാര്യതക്ക് ഭീഷണിയായേക്കാം എന്നും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുകയാണ്. കൂടാതെ ഡുവൾ സിം ഉള്ളവർക്ക് ഈ ഫീച്ചർ ഉപകാരപ്രദമായിരിക്കും.

മാത്രമല്ല നിങ്ങൾ ഫോൺ എടുക്കാൻ മറന്നാൽ സുഹൃത്തിന്റെ ഫോൺ ഉപയോ​ഗിച്ചും നിങ്ങൾക്ക് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ ലോ​ഗ് ഇൻ ചെയ്യാവുന്നതാണ്. നിലവിൽ വാട്സ്ആപ്പിന്റെ പുതിയ ബീറ്റ അപ്ഡേറ്റിൽ ഈ ഫീച്ചർ ഉപയോ​ഗിക്കാൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വാട്സ്ആപ്പിലെ ക്യൂആർ കോഡ് ബട്ടണിന് സമീപമുള്ള ആരോ ഐക്കണിൽ ടാപ്പുചെയ്‌താൽ പുതിയ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ചേർക്കാൻ സാധിക്കുന്നതാണ്.

പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

വളരെ എളുപ്പത്തിൽ തന്നെ രണ്ടാമത്തെ അക്കൗണ്ടിൽ ലോ​ഗ് ഇൻ ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ‌ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് അക്കൗണ്ട് എന്ന സവിശേഷതക്ക് പുറമെ സ്വകാര്യ ചാറ്റുകൾ, ജോലി സംഭാഷണങ്ങൾ, മറ്റ് സന്ദേശങ്ങൾ എന്നിവയുടെ സംയോജനം നിലനിർത്താനും ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. ഓരോ ചാറ്റുകൾക്കും അതിന്റെ വ്യക്തിഗത അറിയിപ്പുകൾക്കൊപ്പം പ്രത്യേകമായി തുടരാനും സാധിക്കുന്നതാണ്.

ഈ അടുത്തിടക്കാണ് അപരിചിതമായ വാട്സ്ആപ്പ് കോളുകൾ സൈലന്റ് ആക്കാനുള്ള ഫീച്ചർ, ചാറ്റ് ട്രാൻസ്ഫർ, ചാറ്റ്ലോക്ക്, ഇൻസ്റ്റന്റ് വീഡിയോ മെസേജ്, ലാന്റ്സ്കേപ് വീഡിയോ കോൾ, അവതാർ അനിമേഷൻ സ്റ്റിക്കറുർ, വീഡിയോ കോൾ സ്ക്രീൻ ഷെയറിങ് തുടങ്ങിയ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ സ്വകാര്യതയെ കൂടുതലായി സംരക്ഷിക്കാനാണ് ചാറ്റ്ലോക്ക്, അപരിചിതമായ വാട്സ്ആപ്പ് കോളുകൾ സൈലന്റ് ചെയ്യാനുള്ള ഫീച്ചറുകൾ കൊണ്ടുവന്നത്.

അതേസമയം വീഡിയോ കോൾ സ്ക്രീൻ ഷെയറിങ്ങ് ഓപ്ഷൻ ​ഗൂ​ഗിൾ മീറ്റ്, സൂം പോലുള്ള ആപ്പുകൾ‌ക്ക് വൻ ഭീഷണിയാണ്. പ്രധാനമായും ഓഫീസ് മീറ്റിങ്, ഓൺലൈൻ ക്ലാസുകൾ എന്നിവയെല്ലാം ഇത്തരം ആപ്പുകളുടെ സഹായത്താൽ ആയിരുന്നു നടത്തിക്കൊണ്ടിരുന്നത്. ഇതിന് വേണ്ടി മാത്രമായിരുന്നു പലരം ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരുന്നതും. എന്നാൽ എല്ലാവരും ഉപയോ​ഗിക്കുന്ന വാട്സ്ആപ്പിൽ ഈ സൗകര്യം വരുന്നതോടെ പലരും ഗൂ​ഗിൾ മീറ്റ്, സൂം പോലുള്ള ആപ്പുകൾ‌ അൺഇൻസ്റ്റാൾ ചെയ്യാനും സാധ്യതയുണ്ട്.

വിവിധ തരം ഡോക്യുമെന്റുകൾ അവതരിപ്പിക്കാനും ഇത്തരം മീറ്റിങ്ങുകളിൽ പങ്കെടുക്കാനും വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ അവസരം നൽകിയിരിക്കുകയാണ്. ഇതിന് പുറമെ മറ്റുള്ളവരുടെ ഫോണിൽ എന്തെങ്കിലും കേടുപാട് പറ്റിയാലോ സെറ്റിം​ഗ്സുകൾ മാറി കിടന്നാലോ ഇതിനെക്കുറിച്ച് അറിയാവുന്നവരോട് പ്രശ്നം അവതരിപ്പിക്കാനും പുതിയ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കും. നിലവിൽ 32 ഉപഭോക്താക്കൾക്ക് ഒരേ സമയം ഇത്തരം മീറ്റിം​ഗുകളിൽ പങ്കെടുക്കാൻ സാധിക്കും.

വീഡിയോ കോൾ ചെയ്യുമ്പോൾ തന്നെ താഴെ കാണിച്ചിരിക്കുന്ന മെനുവിൽ സ്ക്രീൻ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ നമ്മുക്ക് ഈ ഫീച്ചർ ലഭ്യമാകും. ഇൻസ്റ്റന്റ് വീഡിയോ മെസേജ് ഫീച്ചർ ആകട്ടെ വോയിസ് മെസേജ് അയക്കുന്ന ബട്ടണിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്താൽ വീഡിയോ മെസേജിന്റെ ഓപ്ഷൻ കാണാൻ സാധിക്കും. ഇതിൽ ക്ലിക്ക് ചെയ്ത് ഇൻസ്റ്റന്റ് ആയി നമ്മുക്ക് വീഡിയോ മെസേജുകൾ അയക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
WhatsApp is preparing to introduce a feature that allows you to log in using multiple accounts on the same WhatsApp. Various reports suggest that this feature is currently available in the new beta version. WhatsApp has been trying to make many changes recently. The feature is currently available on Meta-owned Instagram and Facebook.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X