വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇനി പണിക്കുപോകേണ്ടി വരുമോ? പ്രീമിയം സബ്സ്ക്രിപ്ഷന് തയാറെടുത്ത് വാട്സ്ആപ്പ്

|

ലോകമെങ്ങുമുള്ള ആളുകളുടെ പ്രിയപ്പെട്ട ആപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ് (WhatsApp). ഇന്ത്യയിലും വാട്സ്ആപ്പിന് കോടിക്കണക്കിന് ഉപയോക്താക്കളു​ണ്ട്. വാട്സ്ആപ്പ് മെസേജുകൾ കണികണ്ടുകൊണ്ട് ഉണരുകയും വാട്സ്ആപ്പ് ചാറ്റുകളുടെ ആലസ്യത്തിൽ ഉറങ്ങുകയും ചെയ്യുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്. പലരുടെയും സന്തോഷവും സങ്കടവും ജീവിതപ്രാരാബ്ധങ്ങളും എല്ലാം പേറുന്നൊരു പ്രത്യേകതരം ജന്മമാണ് വാട്സ്ആപ്പ് എന്നു പറയാം.

 

ഒരു സൗജന്യ ആപ്പ്

നമ്മളിൽ പലരുടെയും ജീവിതത്തോട് അ‌ത്ര​മേൽ ഇഴുകിച്ചേർന്ന വാട്സ്ആപ്പ് ഒരു സൗജന്യ ആപ്പ് ആയാണ് പ്രവർത്തിച്ചുവരുന്നത്. അ‌തിനാൽത്തന്നെയാണ് കൂടുതൽ ആളുകൾ വാട്സ്ആപ്പ് ഉപയോഗിക്കാൻ തയാറാകുന്നത് എന്നും പറയാം. എന്നാൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ പണം നൽകണമെങ്കിൽ എന്തായിരിക്കും നിങ്ങളുടെ അ‌വസ്ഥ. പേടിക്കേണ്ട! നിലവിൽ വാട്സ്ആപ്പ് ഉപയോഗത്തിന് പണം ഈടാക്കാനുള്ള ആലോചനയൊന്നും വാട്സ്ആപ്പിന് ഉള്ളതായി അ‌റിവില്ല.

വാബീറ്റ ഇൻഫോ റിപ്പോർട്ട്

എന്നാൽ. ഭാവിയിൽ ഒരുപക്ഷേ അ‌ങ്ങനെ സംഭവിച്ചേക്കാം. കാരണം പണം നൽകി വാട്സ്ആപ്പ് ഉപയോഗിക്കാൻ പറ്റുന്ന സൗകര്യം വികസിപ്പിക്കുന്നതിന്റെ അ‌ന്തിമ ഘട്ടത്തിലാണ് വാട്സ്ആപ്പ് എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ട് പ്രകാരം ബിസിനസ് യൂസേഴ്സിനെ മുന്നിൽക്കണ്ടുകൊണ്ട് അ‌വർക്കായാണ് വാട്സ്ആപ്പ് ഈ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാൻ തയാറാക്കുന്നത്.

ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...

വാട്സ്ആപ്പ് പ്രീമിയം ​സേവനത്തിന്റെ പ്രത്യേകത
 

സാധാരണ വാട്സ്ആപ്പിൽ നിന്ന് വ്യത്യസ്തമായി നിരവധി ഫീച്ചറുകൾ ഉണ്ടാകും എന്നതാണ് ഈ വാട്സ്ആപ്പ് പ്രീമിയം ​സേവനത്തിന്റെ പ്രത്യേകത. ബിസിനസ് ആവശ്യങ്ങൾ മുൻ നിർത്തിയുള്ള ഫീച്ചറുകളും സുരക്ഷയുമാകും ഇതിൽ കൂടുതലായും ഉണ്ടാകുക. നിലവിൽ ബീറ്റ പ്രോഗ്രാം ഗവേഷക അ‌ംഗങ്ങൾക്ക് മാത്രമാണ് ഈ പുത്തൻ ഫീച്ചറുകളുള്ള മെനു ലഭ്യമാകുക. ഉടൻ തന്നെ പെയ്ഡ് വാട്സ്ആപ്പ് സേവനം ലഭ്യമായിത്തുടങ്ങുമെന്നും വാബീറ്റ റിപ്പോർട്ട് ചെയ്യുന്നു.

ഏതാനും നാൾ കൂടി

അ‌തിനാൽ ബിസിനസ് അ‌ക്കൗണ്ട് ഉപഭോക്താക്കൾ ഏതാനും നാൾ കൂടി കാത്തിരുന്നാൽ ഈ വാട്സ്ആപ്പ് പ്രീമിയം ഉപയോഗിച്ചു തുടങ്ങാം. സാധാരണ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ഫീച്ചറുകൾ ആയിരിക്കില്ല ഈ വാട്സ്ആപ്പ് പ്രീമിയത്തിൽ ഉണ്ടാകുകയെന്നും ബിസിനസ് ആവശ്യങ്ങൾക്കായുള്ള കൂടുതൽ ഫീച്ചറുകൾ ഇതിൽ ഉണ്ടാകുമെന്നും വാബീറ്റ പറയുന്നു.

ഡാറ്റ വാരിക്കോരിക്കൊടുത്തിട്ടും ജിയോയ്ക്ക് പുല്ലുവില; കാല് കുത്താൻ അനുവദിക്കാതെ Postpaid യൂസേഴ്സ്ഡാറ്റ വാരിക്കോരിക്കൊടുത്തിട്ടും ജിയോയ്ക്ക് പുല്ലുവില; കാല് കുത്താൻ അനുവദിക്കാതെ Postpaid യൂസേഴ്സ്

കസ്റ്റ​മൈസബിൾ കോണ്ടാക്ട് ലിങ്ക്

കസ്റ്റ​മൈസബിൾ കോണ്ടാക്ട് ലിങ്ക് സൗകര്യമാണ് ബിസിനസ് അ‌ക്കൗണ്ടുകാർക്ക് പ്രീമിയം വാട്സ്ആപ്പ് നൽകുന്ന പ്രധാന ഫീച്ചർ. മൂന്നു മാസത്തിലൊരിക്കൽ ഇത് പുതുക്കാനുള്ള സൗകര്യവും ഉണ്ടാകും. ബിസിനസ് ആവശ്യത്തിന് ഉപകാരപ്പെടുന്ന കോണ്ടാക്ടുകൾ അ‌ടങ്ങിയതാകും ഈ ലിങ്ക്. ടെലഗ്രാം നേരത്തെതന്നെ ഇത്തരത്തിലുള്ള സൗകര്യം പുറത്തിറക്കിയിട്ടുണ്ട്.

ഒരേ സമയം 10 ഡി​വൈസുകളിൽ

ഒരേ സമയം 10 ഡി​വൈസുകളിൽ ഉപയോഗിക്കാൻ കഴിയും എന്നതാണ് ​വാട്സ്ആപ്പ് പ്രീമിയത്തിന്റെ മറ്റൊരു സവിശേഷത. ഇതുവഴി ജീവനക്കാർക്കും ഒരേ വാട്സ്ആപ്പ് അ‌ക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കും. കൂടാതെ 32 പേർക്ക് വരെ ഒരേ സമയം പങ്കെടുക്കാവുന്ന വീഡിയോകോൾ സൗകര്യ​മാണ് മറ്റൊരു പ്രധാന ഫീച്ചർ. ഉടൻ തന്നെ വാട്സ്ആപ്പ് പ്രീമിയം എടുത്തുകളയാം എന്ന് കരുതരുത്. കാരണം ഇപ്പോഴും ഈ സൗകര്യങ്ങൾ എല്ലാം ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക.

ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!ഇതുകൊണ്ട് ഇങ്ങനെയും ഗുണങ്ങളുണ്ടായിരുന്നോ? ഇന്ത്യക്കാരുടെ വാട്സ്ആപ്പ് ഉപയോഗം കണ്ട് ഞെട്ടി സായിപ്പ്!

പ്രീമിയം വാട്സ്ആപ്പ് പുറത്തിറക്കുക

എന്നാണ് ഈ പ്രീമിയം വാട്സ്ആപ്പ് പുറത്തിറക്കുക എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വാട്സ്ആപ്പ് നടത്തിയിട്ടില്ല. അ‌തിനാൽത്തന്നെ ഇതിന്റെ പ്ലാൻ നിരക്കുകളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ബിസിനസ് അ‌ക്കൗണ്ട് ഉടമകൾക്ക് വേണമെങ്കിൽ തിരഞ്ഞെടുക്കാവുന്ന ഒരു സൗകര്യമാണ് വാട്സ്ആപ്പ് പ്രീമിയം എന്ന് ഇതിനോടകം വ്യക്തമായ​ല്ലോ. ബിസിനസ് അ‌ക്കൗണ്ട് ഉടമകൾ വാട്സ്ആപ്പ് ഓപ്പൺ ചെയ്തശേഷം സെറ്റിങ്സ് ഓപ്പൺ ചെയ്യുക.

പുതിയൊരു സെക്ഷൻ

അ‌വിടെ വാട്സ്ആപ്പ് പ്രീമിയം എന്ന പുതിയൊരു സെക്ഷൻ ഉണ്ടാകും. നിങ്ങളുടെ ബിസിനസ് അ‌ക്കൗണ്ട് വാടസ്ആപ്പ് പ്രീമിയം പ്ലാൻ ഉപയോഗിക്കാൻ യോഗ്യമാണ് എന്നാണ് അ‌തിനർഥം. ഓരോ രാജ്യത്തിനനുസരിച്ച് വാട്സ്ആപ്പ് പ്രീമിയം നിരക്കുകളിൽ മാറ്റം ഉണ്ടാകും എന്നും വാബീറ്റ പറയുന്നു. വാട്സ്ആപ്പ് പ്രീമിയം എന്ന് കേട്ട് ഇപ്പോൾ പേടിക്കേണ്ടതില്ല. കാരണം വാട്സ്ആപ്പ് ബിസിനസ് അ‌ക്കൗണ്ടുകൾക്ക് ഇനി പണം ഈടാക്കും എന്ന് ഇതിന് അ‌ർഥമില്ല.

അ‌ത്ര അ‌ടുപ്പിക്കേണ്ട, ആളിത്തിരി കുഴപ്പക്കാരനാ; വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തുമെന്നാവർത്തിച്ച് ടെലഗ്രാം സ്ഥാപകൻഅ‌ത്ര അ‌ടുപ്പിക്കേണ്ട, ആളിത്തിരി കുഴപ്പക്കാരനാ; വാട്സ്ആപ്പ് വിവരങ്ങൾ ചോർത്തുമെന്നാവർത്തിച്ച് ടെലഗ്രാം സ്ഥാപകൻ

ഫീച്ചറുകൾ സൗജന്യമായിത്തന്നെ തുടരും

താൽപര്യമുള്ള ആളുകൾ മാത്രം ഈ പ്രീമിയം സൗകര്യം ഉപയോഗിച്ചാൽ മതി. മറ്റുള്ളവർക്ക് നിലവിൽ ലഭ്യമാകുന്ന ഫീച്ചറുകൾ സൗജന്യമായിത്തന്നെ തുടരും. അ‌തല്ല നിങ്ങൾ വാട്സ്ആപ്പ് പ്രീമിയം പ്ലാൻ ചെയ്തു എന്നു കരുതുക. എപ്പോൾ വേണമെങ്കിലും അ‌ത് അ‌ൺസബ്സ്​ക്രൈബ് ചെയ്യാനുള്ള അ‌വസരവും ഉണ്ട്. എല്ലാ രാജ്യങ്ങളിലും ഈ വാട്സ്ആപ്പ് പ്രീമിയം പ്ലാനുകൾ അ‌വരതിപ്പിക്കണം എന്നുമില്ല.

ഇന്ത്യയിൽ ഈ പ്ലാൻ അ‌വതരിപ്പിക്കപ്പെടും

ഓരോ രാജ്യത്തുമുള്ള ഉപയോക്താക്കളുടെ ആവശ്യങ്ങളും ഉപയോഗ സ്വഭാവവും പരിഗണിച്ചാകും വാട്സ്ആപ്പ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. അ‌തേസമയം തന്നെ ഇന്ത്യയിൽ ഈ പ്ലാൻ അ‌വതരിപ്പിക്കപ്പെടും എന്ന് ഏതാണ്ട് ഉറപ്പാണ്. ലോകത്ത് ഏറ്റവുമധികം പേർ ബിസിനസ് ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ് എന്നതാണ് അ‌തിന് കാരണം.

ഫോണിനെ കൊല്ലുന്ന WhatsApp ഡാറ്റയെ തടയാം, ഒപ്പം ചാറ്റും ഈസിയാക്കാം; ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൂഫോണിനെ കൊല്ലുന്ന WhatsApp ഡാറ്റയെ തടയാം, ഒപ്പം ചാറ്റും ഈസിയാക്കാം; ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൂ

Best Mobiles in India

English summary
The WhatsApp premium rates will be decided based on the needs and usage behaviour of the users in each country. It is almost certain that this plan will be introduced in India at the same time. This is because India has the largest number of people using WhatsApp for business purposes in the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X