ശരിക്കുവായിച്ചോണം, ഒറ്റത്തവണയേ കാണിക്കൂ; വാട്സ്ആപ്പ് ടെക്സ്റ്റ് മെസേജുകൾക്കും വ്യൂ വൺസ് ഫീച്ചർ എത്തുന്നു

|

ഉപയോക്താക്കളുടെ സൗകര്യാർഥം വാട്സ്ആപ്പ് (WhatsApp) പുറത്തിറക്കുന്ന ഫീച്ചറുകളുടെ പട്ടികയിലേക്ക് ഇടം പിടിക്കാൻ ഒരു പുത്തൻ ഫീച്ചർ കൂടി തയാറാകുന്നു. സന്ദേശം സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്രം കാണാൻ സാധിക്കുന്ന വ്യൂ വൺസ് ഫീച്ചർ ടെക്സ്റ്റ് മെസേജുകളിലേക്കും കൊണ്ടുവരാനാണ് വാട്സ്ആപ്പ് നീക്കം നടത്തിവരുന്നത്. നിലവിൽ ചിത്രങ്ങൾ അ‌യയ്ക്കുമ്പോഴും വീഡിയോ അ‌യയ്ക്കുമ്പോഴും ആണ് വ്യൂവൺസ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുന്നത്.

 

വ്യൂ വൺസ് ടെക്സ്റ്റ് ഫീച്ചർ

വ്യൂ വൺസ് ടെക്സ്റ്റ് ഫീച്ചർ കൊണ്ടുവരാനുള്ള നടപടികൾ ഇതിനോടകം വാട്സ്ആപ്പിന്റെ ഗവേഷക വിഭാഗം നടത്തിക്കഴിഞ്ഞു. വാട്സ്ആപ്പ് അ‌പ്ഡേഷനുകളും ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്ന വാബീറ്റ ഇൻഫോ ആണ് പുതിയ ഫീച്ചർ സംബന്ധിച്ച വാർത്തയും പുറത്തുവിട്ടിരിക്കുന്നത്. ചില ബീറ്റ ഉപയോക്താക്കൾക്ക് ഇതിനോടകം ഈ ഫീച്ചർ ലഭ്യമായിത്തതുടങ്ങിയെന്നും വാബീറ്റ റിപ്പോർട്ട് ചെയ്യുന്നു.

ചന്ദ്രനെ വലംവച്ച് തിരിച്ചെത്തി ശാന്തസമുദ്രത്തിൽ കുളിച്ചുകയറി ഓറിയോൺ; ആർട്ടിമിസ് 1 ദൗത്യം വിജയംചന്ദ്രനെ വലംവച്ച് തിരിച്ചെത്തി ശാന്തസമുദ്രത്തിൽ കുളിച്ചുകയറി ഓറിയോൺ; ആർട്ടിമിസ് 1 ദൗത്യം വിജയം

സ്വകാര്യത

വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്താൻ കമ്പനി എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അ‌തിനായി നിരവധി ഫീച്ചറുകൾ പുറത്തിറക്കാറുമുണ്ട്. ആ സുരക്ഷാ നടപടികളുടെ ഭാഗമായി എത്തുന്ന ഏറ്റവും പുതിയ അ‌പ്ഡേഷനാണ് ഈ വ്യൂവൺസ് ടെക്സ്റ്റ് ഫീച്ചർ. നിലവിൽ അ‌യയ്ക്കുന്ന ടെക്സ്റ്റ് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കെയാണ് സുരക്ഷ കൂടുതൽ ഉറപ്പാക്കുന്ന വ്യൂ വൺസ് ഫീച്ചർ ടെക്സ്റ്റ് മെസേജുകളിലേക്കും വാട്സ്ആപ്പ് കൊണ്ടുവരുന്നത്.

ലോക്ക് ചിഹ്നത്തോടുകൂടിയ ഒരു ബട്ടൻ
 

ലോക്ക് ചിഹ്നത്തോടുകൂടിയ ഒരു ബട്ടൻ ആണ് പുതിയ വ്യൂ വൺസ് ടെക്സ്റ്റ് മെസേജ് ഫീച്ചറിനായി വാട്സ്ആപ്പ് തയാറാക്കിയിരിക്കുന്നത്. ​ഈ ഓപ്ഷൻ ഉപയോഗപ്പെടുത്തി ​ടെക്സ്റ്റ് മെസേജ് അ‌യച്ചാൽ സന്ദേശം സ്വീകരിക്കുന്നയാൾ ഒരു തവണ അ‌തു കണ്ടതിനു പിന്നാലെ ചാറ്റിൽ നിന്ന് മെസേജ് അ‌പ്രത്യക്ഷമാകും. എതിർവശത്തുള്ളയാൾ മെസേജ് കണ്ടോ എന്ന് സന്ദേശം അ‌യച്ചയാൾക്ക് അ‌റിയാൻ സാധിക്കുകയും ചെയ്യും.

WhatsApp Avatars | അവതാറുകളാകാൻ താത്പര്യമുണ്ടോ..? വാട്സ്ആപ്പിന്റെ ഈ അടിപൊളി ഫീച്ചർ ഉപയോഗിക്കാംWhatsApp Avatars | അവതാറുകളാകാൻ താത്പര്യമുണ്ടോ..? വാട്സ്ആപ്പിന്റെ ഈ അടിപൊളി ഫീച്ചർ ഉപയോഗിക്കാം

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായാണ്

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായാണ് വാട്സ്ആപ്പ് ആദ്യഘട്ടത്തിൽ ഈ ഫീച്ചർ പുറത്തിറക്കുക. ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ചില ഉപയോക്താക്കൾക്ക് ഇതിനോടകം ഈ ഫീച്ചർ ലഭ്യമായിക്കഴിഞ്ഞു. പുറത്തുവച്ച ചിത്രം പ്രകാരം സെന്റ് ബട്ടനിലാണ് ഫീച്ചറിന്റെ ലോക്ക് ചിഹ്നം കാണുന്നത്. എന്നാൽ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ പൂർണമായി പുറത്തിറക്കുമ്പോഴേക്കും ഈ സ്ഥാനം മാറിയേക്കാമെന്നും വാബീറ്റ റിപ്പോർട്ട് ചെയ്യുന്നു.

മറ്റാരും അ‌റിയരുത്

ചില കാര്യങ്ങൾ മറ്റാരും അ‌റിയരുത് എന്ന് ആഗ്രഹിച്ച് പ്രിയപ്പെട്ടവ​രോട് മാത്രം നാം പറയാറുണ്ട്. എന്നാൽ ഇങ്ങനെ പറഞ്ഞ കാര്യങ്ങൾ പലതും അ‌വരുമായി തെറ്റുമ്പോൾ പുറത്തുവരാറുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ വ്യൂ വൺസ് ടെക്സ്റ്റ് മെസേജ് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. മെസേജുകൾ അ‌യച്ചശേഷം പുറത്താകാതിരിക്കാൻ ഉടൻ തന്നെ ഡിലീറ്റ് ചെയ്ത് ഇനി കഷ്ടപ്പെടേണ്ട എന്ന സൗകര്യമാണ് വ്യൂവൺസ് ടെക്സ്റ്റ് മെസേജ് ഫീച്ചറിലൂടെ ലഭ്യമാകുന്നത്.

മെമ്മറി തീറ്റ കുറച്ചു, ബാറ്ററി ​ലൈഫ് സംരക്ഷിക്കാൻ പഠിച്ചു; ക്രോം ഇപ്പോൾ പഴയ ഉറക്കം തൂങ്ങിയ​ല്ല കേട്ടോ!മെമ്മറി തീറ്റ കുറച്ചു, ബാറ്ററി ​ലൈഫ് സംരക്ഷിക്കാൻ പഠിച്ചു; ക്രോം ഇപ്പോൾ പഴയ ഉറക്കം തൂങ്ങിയ​ല്ല കേട്ടോ!

ചിത്രങ്ങൾ അ‌യയ്ക്കുമ്പോൾ

ഉടൻ പുറത്തിറങ്ങുന്ന വാട്സ്ആപ്പ് അ‌പ്ഡേഷനുകളിലൊന്നിൽ ഈ വ്യൂവൺസ് ടെക്സ്റ്റ് മെസേജ് ഫീച്ചർ ഉണ്ടാകും എന്നാണ് സൂചന. മുൻപ് വ്യൂവൺസ് ഫീച്ചർ വഴി ചിത്രങ്ങൾ അ‌യയ്ക്കുമ്പോൾ മെസേജിന്റെ സ്ക്രീൻഷോട്ട് എടുത്ത് ചിലർ സൂക്ഷിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വ്യൂ വൺസ് ഫീച്ചർ വഴി അ‌യയ്ക്കുന്ന മെസേജുകൾ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയുന്ന ഫീച്ചർ കൊണ്ടുവരാനും വാട്സ്ആപ്പ് മുൻ​കൈയെടുക്കുകയായിരുന്നു. അ‌തിനാൽ വ്യൂവൺസ് മെസേജുകൾ ഇപ്പോൾ സ്ക്രീൻഷോട്ട് എടുക്കുക സാധ്യമല്ല.

മറികടക്കാനുള്ള മാർഗങ്ങൾ

എന്നാൽ ഒരു പൂട്ട് ഉണ്ടാക്കുമ്പോൾ തന്നെ അ‌തിനുള്ള താക്കോലും ഉണ്ടാക്കപ്പെടുന്നു എന്നതുപോലെ, പുതിയ സുരക്ഷാ ഫീച്ചറുകൾ പുറത്തുവരുമ്പോൾ തന്നെ അ‌തിനെ മറികടക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനും ചിലർ ശ്രമിക്കാറുണ്ട്. അ‌തിന് അ‌വർ പല കുറുക്കുവഴികളും കണ്ടെത്തുകയും ചെയ്യാറുണ്ട്. വ്യൂവൺസ് ഫീച്ചർ ഉപയോഗത്തിൽ വന്നതോടെ സ്ക്രീൻഷോട്ട് എടുത്താണ് ചിലർ അ‌തിനെ മറികടന്നത് എന്നു നാം കണ്ടു. അ‌തു തടയാൻ സ്ക്രീൻഷോട്ട് തടയുന്ന ഫീച്ചർ കൊണ്ടുവന്നകാര്യം നാം പറഞ്ഞു. എന്നാൽ മറ്റൊരു ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളോ വീഡിയോയോ ആയി സന്ദേശങ്ങൾ പകർത്തി സൂക്ഷിച്ച് വയ്ക്കാം എന്നത് ഒരു വെല്ലുവിളിയാണ്.

ആർക്കും സംഭവിക്കാവുന്ന അ‌ബദ്ധം: യുപിഐ വഴി പണം ​കൈമാറുമ്പോൾ തെറ്റുപറ്റിയാൽ തുക തിരിച്ചുകിട്ടാൻ ചെയ്യേണ്ടത്...ആർക്കും സംഭവിക്കാവുന്ന അ‌ബദ്ധം: യുപിഐ വഴി പണം ​കൈമാറുമ്പോൾ തെറ്റുപറ്റിയാൽ തുക തിരിച്ചുകിട്ടാൻ ചെയ്യേണ്ടത്...

Best Mobiles in India

English summary
WhatsApp has moved to bring the "View Ones" feature to text messages, where the person who receives the message can see it only once. Wabeta Info has also released news about the new feature. Wabeta also reports that the feature has already started rolling out to some beta users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X