തോന്നുന്നതെല്ലാം എടുത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കരുത്; 'പണി'തരാൻ പുത്തൻ ഫീച്ചർ വരുന്നുണ്ട്

|

ഉപയോക്താക്കൾക്ക് എപ്പോഴും പരിഗണന നൽകുകയും അ‌വരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്നതിൽ വാട്സ്ആപ്പ് (whatsapp) എപ്പോഴും ഒരുപടി മുന്നിലാണ്. ഉപയോക്താക്കളുടെ സ്വകാര്യത പരിഗണിച്ച് വാട്സ്ആപ്പ് പുറത്തിറക്കുന്ന ഫീച്ചറുകൾ പരിശോധിച്ചാൽ അ‌ത് മനസിലാകും. തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവർ അ‌ത് ദുരുപയോഗം ചെയ്യാതിരിക്കാനും വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

നയം വ്യക്തമാക്കി

അ‌തിനായി, തങ്ങളുടെ നയം വ്യക്തമാക്കിയിട്ടുള്ള വാട്സ്ആപ്പ് അ‌തിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ പുറത്താക്കുന്നതിൽ മടികാട്ടാറില്ല. ഇപ്പോൾ പ്ലാറ്റ്ഫോമിന്റെ സുഗമമായ പ്രവർത്തനം കൂടുതൽ ഉറപ്പുവരുത്താനും ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായി വാട്സ്ആപ്പ് ഉപയോഗിക്കാനുമായി സ്റ്റാറ്റസ് റിപ്പോർട്ട് എന്നൊരു ഫീച്ചർ ആണ് വാട്സ്ആപ്പ് കൊണ്ടുവരുന്നത്.

വെബ് പതിപ്പിൽ

വെബ് പതിപ്പിൽ ഉടൻ എത്തുമെന്ന് കരുതുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് റിപ്പോർട്ട് ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണെന്ന് വാബീറ്റ ഇൻഫോ(Wabetainfo) റിപ്പോർട്ട് ചെയ്യുന്നു. വാട്സ്ആപ്പിന്റെ സ്റ്റാറ്റസ് വിഭാഗത്തിൽ പുതിയതായി ഒരു ഓപ്ഷൻ റിപ്പോർട്ടിങ്ങിനായി നൽകും എന്നാണ് റിപ്പോർട്ട്. ഇതുവഴി വാട്സ്ആപ്പിന്റെ നയങ്ങൾക്ക് വിരുദ്ധമായ വിവരങ്ങൾ സ്റ്റാറ്റസ് ആക്കുന്നവർക്കെതിരേ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കൾക്ക് അ‌വസരം നൽകുന്നു.

ഉദാഹരണത്തിന്

ഉദാഹരണത്തിന്, നിങ്ങളുടെ കോൺടാക്റ്റിലുള്ള ഒരാൾ ഒരു അശ്ലീല വീഡിയോ സ്റ്റാറ്റസ് അപ്‌ഡേറ്റായി ഷെയർ ചെയ്‌തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ വികാരങ്ങളെ ദ്രോഹിക്കുന്നതോ സമൂഹത്തിൽ കലാപങ്ങൾക്കും അ‌ക്രമങ്ങൾക്കും പ്രേരണ നൽകുന്നതോ ആയ ഏതെങ്കിലും വീഡിയോ, ചിത്രങ്ങൾ മറ്റു വിവരങ്ങൾ എന്നിവ സ്റ്റാറ്റസ് ആക്കിയാൽ ഉപയോക്താക്കൾക്ക് അ‌ത് വാട്സ്ആപ്പിൽ റിപ്പോർട്ട് ചെയ്യാം.

തെക്കോട്ട് വിട്ടാൽ വടക്കോട്ട് പോകും, പിന്നാലെ ഠിം; യൂറോപ്പിന്റെ റോക്കറ്റ് ദുഖം തീർക്കാൻ ഇസ്രോയുംതെക്കോട്ട് വിട്ടാൽ വടക്കോട്ട് പോകും, പിന്നാലെ ഠിം; യൂറോപ്പിന്റെ റോക്കറ്റ് ദുഖം തീർക്കാൻ ഇസ്രോയും

പുതിയ മെനുവിൽ

"സ്റ്റാറ്റസ് വിഭാഗത്തിലെ പുതിയ മെനുവിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് റിപ്പോർട്ട് ചെയ്യാൻ കഴിയും. പുതിയ ഓപ്ഷന് നന്ദി, വാട്സ്ആപ്പിന്റെ സേവന നിബന്ധനകൾ ലംഘിച്ചേക്കാവുന്ന എന്തെങ്കിലും സംശയാസ്പദമായ സ്റ്റാറ്റസ് അപ്‌ഡേറ്റ് നിങ്ങൾ കണ്ടാൽ, നിങ്ങൾക്ക് അത് മോഡറേഷൻ ടീമിന് റിപ്പോർട്ട് ചെയ്യാൻ കഴിയും. സന്ദേശങ്ങൾ റിപ്പോർട്ടുചെയ്യുമ്പോൾ സംഭവിക്കുന്നത് പോലെ, മോഡറേഷൻ കാരണങ്ങളാൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് വാട്സ്ആപ്പിലേക്ക് ഫോർവേഡ് ചെയ്യപ്പെടും, അങ്ങനെ എന്തെങ്കിലും ലംഘനമുണ്ടോ എന്ന് അവർക്ക് കാണാനാകും," എന്നാണ് വാബീറ്റ ഇൻഫോ അ‌റിയിച്ചിരിക്കുന്നത്.

സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ

സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ റിപ്പോർട്ട് ചെയ്യാനുള്ള ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളൂ. വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയുടെ ഭാവി അപ്‌ഡേറ്റിൽ ഈ ഫീച്ചർ പുറത്തിറങ്ങും എന്നും വാബീറ്റ പറയുന്നു. വാട്സ്ആപ്പിൽ വരാൻ പോകുന്ന പുതിയ അ‌പ്ഡേറ്റുകൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ വാബീറ്റ എപ്പോഴും മുന്നിലാണ്. വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പിൽ ഡിഎൻഡി ഫീച്ചർ അവതരിപ്പിക്കാനും വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നുണ്ട്. വാട്സ്ആപ്പിന്റെ വരാനിരിക്കുന്ന ഈ ഫീച്ചർ വിൻഡോസിൽ വാട്സ്ആപ്പ് കോളുകൾക്കുള്ള അറിയിപ്പുകൾ ഓഫാക്കാൻ നിങ്ങളെ സഹായിക്കും.

വെറുതേ ഫോണിലെ സ്ഥലം കളയേണ്ട; പ്രിയപ്പെട്ട ചിത്രങ്ങൾ സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാം!വെറുതേ ഫോണിലെ സ്ഥലം കളയേണ്ട; പ്രിയപ്പെട്ട ചിത്രങ്ങൾ സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാം!

വാട്ട്‌സ്ആപ്പ് കോളുകൾ

വാട്ട്‌സ്ആപ്പ് കോളുകൾ സ്വീകരിക്കാൻ താൽപ്പര്യമില്ലെങ്കിൽ അവ നിശബ്ദമാക്കാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. ഡിഎൻഡി സവിശേഷതയ്‌ക്കൊപ്പം, ഉപയോക്താക്കൾക്ക് 'ഡിലീറ്റ് ഫോർ മി' സന്ദേശങ്ങൾ തിരിച്ചെടുക്കാൻ വാട്ട്‌സ്ആപ്പ് പുതിയ 'ആക്‌സിഡന്റൽ ഡിലീറ്റ്' ഫീച്ചറും പുറത്തിറക്കിയിട്ടുണ്ട്. ഒരാള്‍ക്ക് സന്ദേശം അയച്ചശേഷം അബദ്ധത്തില്‍ ഡിലീറ്റ് ചെയ്തുപോയാലും ഡിലീറ്റ് ചെയ്ത തീരുമാനം പിന്‍വലിക്കാനുള്ള അവസരമാണ് ഇപ്പോള്‍ വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്.

സന്ദേശം ഡിലീറ്റ് ചെയ്യാനായി

സന്ദേശം ഡിലീറ്റ് ചെയ്യാനായി 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' കൊടുക്കുന്നതിന് പകരം 'ഡിലീറ്റ് ഫോര്‍ മീ' കൊടുത്ത് അ‌ബദ്ധം പറ്റുന്ന അവസ്ഥയിലാണ് പുതിയ ഫീച്ചര്‍ ഉപയോഗിക്കാനാകുന്നത്. അഞ്ച് സെക്കന്റ് ആണ് തീരുമാനം തിരുത്താനായി വാട്സ്ആപ്പ് അ‌നുവദിച്ചിരിക്കുന്നത്. ഒരു 'undo' ബട്ടനാണ് ഇതിനായി വാട്‌സാപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഡിലീറ്റായ സന്ദേശം തിരികെയെത്തും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഫീച്ചര്‍ ലഭ്യമാകും.

ഇൻഫ്ലുവൻസേഴ്സ് ഇനി കാശ് വാങ്ങി തള്ളണ്ട; 50 ലക്ഷം വരെ പിഴയടക്കേണ്ടി വരുംഇൻഫ്ലുവൻസേഴ്സ് ഇനി കാശ് വാങ്ങി തള്ളണ്ട; 50 ലക്ഷം വരെ പിഴയടക്കേണ്ടി വരും

Best Mobiles in India

English summary
A feature called status reports is coming to further ensure the smooth functioning of the WhatsApp platform and allow users to use WhatsApp more securely. Wabeta Info reports that the status report feature is in the testing phase and is expected to arrive in the web version soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X