തട്ടിപ്പുകാർ കുറച്ച് വിയർക്കും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

|

ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ഏതെന്ന് ചോദിച്ചാൽ ആദ്യ ഉത്തരം തന്നെ വാട്സ്ആപ്പ് എന്നായിരിക്കും. അത്രയധികം ജനപ്രീതിയുള്ളതിനാൽ തന്നെ വാട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകളും യൂസേഴ്സിനെ ലക്ഷ്യം വച്ചുള്ള സൈബർ അറ്റാക്കുകളും കൂടി വരികയാണ്. ഇത്തരം ശ്രമങ്ങൾക്ക് തടയിടാനും വാട്സ്ആപ്പ് ഉപയോഗം കൂടുതൽ സുരക്ഷിതമാക്കുവാനുമായി കമ്പനി പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് കൊണ്ട് വരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

ലോഗിൻ പ്രോസസ്

അക്കൌണ്ടിലേക്കുള്ള ലോഗിൻ പ്രോസസ് ആണ് കൂടുതൽ സുരക്ഷിതമാക്കുന്നത്. മറ്റൊരു സ്മാർട്ട്ഫോണിൽ നിന്നും നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുമ്പോൾ സാധാരണയുള്ളതിലും അധികമായി ഒരു വെരിഫിക്കേഷൻ സ്റ്റെപ്പ് കൂടി പൂർത്തിയാക്കേണ്ടി വരും. ലളിതമായി പറഞ്ഞാൽ രണ്ട് തവണ വെരിഫിക്കേഷൻ കോഡുകൾ വരികയും ഇത് എന്റർ ചെയ്ത് നൽകിയാൽ മാത്രം ലോഗിൻ സാധ്യമാകുകയും ചെയ്യും.

പാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലുംപാൻ കാർഡ് മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വരെ; ഡിജിലോക്കർ സേവനങ്ങൾ ഇനി വാട്സ്ആപ്പിലും

വാബീറ്റഇൻഫോ

വാബീറ്റഇൻഫോ പുറത്ത് വിട്ട റിപ്പോർട്ടിൽ " ഡബിൾ വെരിഫിക്കേഷൻ കോഡ് " എന്ന പേരിലാണ് ഫീച്ചറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ വാട്സ്ആപ്പ് ലോഗിൻ കൂടുതൽ സുരക്ഷിതമാക്കുന്ന അധിക സുരക്ഷ ലെയർ എന്ന നിലയിലാണ് ഈ ഫീച്ചർ കൊണ്ട് വരുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ വേർഷനുകളിൽ ആവും ഈ ഫീച്ചർ ആദ്യം ലഭ്യമാകുക.

റിപ്പോർട്ട്
 

റിപ്പോർട്ട് അനുസരിച്ച്, ഒരു വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനുള്ള ആദ്യ ശ്രമം വിജയിക്കുമ്പോൾ, ആ പ്രോസസ് പൂർത്തിയാക്കാൻ മറ്റൊരു ആറക്ക കോഡ് ആവശ്യമാണ്. അക്കൌണ്ട് ഉടമയുടെ പ്രൈമറി ഡിവൈസിലേക്ക് ഇത് സംബന്ധിച്ച സന്ദേശവും ചെല്ലും. മറ്റൊരു ഡിവൈസിൽ നിന്നും നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ടിലേക്ക് ലോഗിൻ ശ്രമം നടക്കുന്നുവെന്നായിരിക്കും ഈ മെസേജ്. ഈ സന്ദേശത്തിന് ഒപ്പമുള്ള കോഡ് നൽകിയാൽ മാത്രമെ സെക്കൻഡറി ഡിവൈസിൽ ലോഗിൻ സാധിക്കുകയുള്ളൂ.

ഐഫോണിൽ വാട്സ്ആപ്പിലെ ബ്ലർ ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ടതെല്ലാംഐഫോണിൽ വാട്സ്ആപ്പിലെ ബ്ലർ ടൂൾ ഉപയോഗിക്കുന്നത് എങ്ങനെ; അറിയേണ്ടതെല്ലാം

നമ്പർ

"മറ്റൊരു ഫോണിൽ വാട്സ്ആപ്പിനായി +91********* എന്ന നമ്പർ ഇതിനകം ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതിന്, നിങ്ങൾ മറ്റൊരു വെരിഫിക്കേഷൻ കോഡ് സ്ഥിരീകരിക്കണം. അധിക സുരക്ഷയ്ക്കായി, കോഡ് അയയ്‌ക്കുന്നതിനായി ടൈമർ പൂർത്തിയാകുന്നത് വരെ നിങ്ങൾ കാത്തിരിക്കണം. നിങ്ങൾക്ക് കോഡ് ലഭിക്കുമ്പോൾ, അത് ഇവിടെ നൽകുക." വാബീറ്റ ഇൻഫോ പുറത്ത് വിട്ട സ്ക്രീൻഷോട്ടിൽ പറയുന്നു.

വെരിഫിക്കേഷൻ

രണ്ടാമത്തെ വെരിഫിക്കേഷൻ കോഡ് നൽകാതിരിക്കുന്നിടത്തോളം തട്ടിപ്പുകാർക്ക് നിങ്ങളുടെ അക്കൌണ്ടിലേക്ക് ആക്സസ് ലഭിക്കുകയും ഇല്ല. ഇനി നിങ്ങൾ തന്നെയാണ് ലോഗിൻ ചെയ്യാൻ ശ്രമിക്കുന്നത് എങ്കിൽ രണ്ടാമത്തെ കോഡ് നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കാം. ഇത്തരമൊരു സുരക്ഷ ഫീച്ചർ ലഭ്യമാക്കുന്ന ആദ്യത്തെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം കൂടിയാണ് വാട്സ്ആപ്പ്. ഡബിൾ വെരിഫിക്കേഷൻ കോഡ് ഫീച്ചർ വാട്സ്ആപ്പ് ഉപയോഗം കൂടുതൽ സുരക്ഷിതമാക്കുമെന്നാണ് വാബീറ്റഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നത്.

ഇനി വാട്സ്ആപ്പ് നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലെ പേരും ഉപയോഗിക്കുംഇനി വാട്സ്ആപ്പ് നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലെ പേരും ഉപയോഗിക്കും

അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാം

അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാം

അയച്ച് കഴിഞ്ഞ ടെക്സ്റ്റ് മെസേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും വാട്സ്ആപ്പിന്റെ പണിപ്പുരയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ആൻഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ് എന്നീ പതിപ്പുകളിൽ എല്ലാം ഈ ഫീച്ചർ ലഭ്യമാകും. ടെക്‌സ്‌റ്റ് എഡിറ്റ് ചെയ്യുന്നതിന്, നിങ്ങൾ ടെക്‌സ്‌റ്റ് സെലക്റ്റ് ചെയ്ത ശേഷം എഡിറ്റ് ഓപ്ഷൻ സെലക്റ്റ് ചെയ്യണം. ടെക്സ്റ്റ് സെലക്റ്റ് ചെയ്യുമ്പോൾ തന്നെ കോപ്പി, ഫോർവേഡ് ഓപ്ഷനുകൾക്ക് ഒപ്പം എഡിറ്റ് ഓപ്ഷനും പോപ്പ് അപ്പ് ആയി വരുമെന്നാണ് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

ഫീച്ചർ

ഈ ഫീച്ചർ ഉപയോഗിച്ച്, അയച്ച ടെക്സ്റ്റ് മെസേജുകളിലെ അക്ഷരത്തെറ്റുകളും മറ്റ് പിശകുകളും നിങ്ങൾക്ക് പരിഹരിക്കാൻ കഴിയും. അതേ സമയം മറ്റ് ടെക്‌സ്‌റ്റ് മെസേജുകളുമായി എഡിറ്റ് ചെയ്ത മെസേജുകൾക്ക് ഒരു വ്യത്യാസവും ഉണ്ടാകും. ഇത് പിന്നീട് ഡിലീറ്റ് ചെയ്യാൻ കഴിയില്ല. എഡിറ്റ് ഹിസ്റ്ററി പോലെയുള്ള സൌകര്യങ്ങൾ ഈ ഫീച്ചറിന് ഒപ്പം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും വാബീറ്റഇൻഫോയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇവയ്ക്കൊപ്പം വാട്സ്ആപ്പിൽ ഉടൻ പ്രതീക്ഷിക്കാവുന്ന മറ്റ് ചില ഫീച്ചറുകളെക്കുറിച്ചും മനസിലാക്കാൻ തുടർന്ന് വായിക്കുക.

വാട്സ്ആപ്പിലെ ഡിസപ്പിയറിങ് വൺസ് ഫീച്ചർ പഴയ മെസേജുകളിലേക്കുംവാട്സ്ആപ്പിലെ ഡിസപ്പിയറിങ് വൺസ് ഫീച്ചർ പഴയ മെസേജുകളിലേക്കും

ആൽബം റിയാക്ഷൻ ഇൻഫോ

ആൽബം റിയാക്ഷൻ ഇൻഫോ

വാട്സ്ആപ്പിന്റെ ഐഒഎസ് ബീറ്റ പതിപ്പിലാണ് ഫീച്ചർ കണ്ടത്. പുതിയ ഫീച്ചർ വൈകാതെ തന്നെ എല്ലാവർക്കും ലഭ്യമാകും. ഒരു മീഡിയ തമ്പ്നെയിൽ കാണിച്ച് കൊണ്ട് ഓട്ടോമാറ്റിക് ആൽബം ഇൻഫോയിലുള്ള വിശദമായ റെസ്പോൺസുകൾ കാണാൻ ഉപയോക്താക്കളെ അനുവദിക്കും. നിലവിൽ ഓട്ടോമാറ്റിക് ആൽബത്തിലെ ഒരു മീഡിയ ഫയലിൽ ആരെങ്കിലും റിയാക്ട് ചെയ്താൽ ഏത് മീഡിയയ്ക്കാണ് റിയാക്ഷൻ ലഭിച്ചത് എന്ന് കാണാൻ നിങ്ങൾ ആൽബം ഓപ്പൺ ചെയ്യണം. പുതിയ ഫീച്ചർ വരുന്നതോടെ ഇതിന്റെ ആവശ്യം ഉണ്ടാകുന്നില്ല.

ഗ്രൂപ്പിൽ ആരും അറിയാതെ ലെഫ്റ്റ് ആകാം

ഗ്രൂപ്പിൽ ആരും അറിയാതെ ലെഫ്റ്റ് ആകാം

വാട്സ്ആപ്പിൽ ഉടൻ വരുന്ന മറ്റൊരു രസകരമായ സവിശേഷത. ഗ്രൂപ്പുകളിൽ നിന്ന് ആരും അറിയാതെ ലെഫ്റ്റ് ആകാനുള്ള ഫീച്ചർ ഡെസ്‌ക്‌ടോപ്പിലെ ബീറ്റ പതിപ്പ് 2.2218.1ലാണ് കണ്ടെത്തിയത്. ഈ ഫീച്ചർ വഴി മറ്റ് അംഗങ്ങളെ അറിയിക്കാതെ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആകാൻ സാധിക്കും. ആരെങ്കിലും ലെഫ്റ്റ് ആയാൽ ഗ്രൂപ്പ് അഡ്മിൻമാർ മാത്രമേ അറിയുകയുള്ളൂ. ചോദ്യങ്ങൾ നേരിടാതെ തന്നെ നമുക്ക് താല്പര്യം ഇല്ലാത്ത ഗ്രൂപ്പുകളിൽ നിന്നും പുറത്ത് കടക്കാം എന്നതാണ് ഫീച്ചറിന്റെ സവിശേഷത.

വാട്സ്ആപ്പിൽ ഇനി രണ്ട് ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാംവാട്സ്ആപ്പിൽ ഇനി രണ്ട് ജിബി വരെയുള്ള ഫയലുകൾ അയയ്ക്കാം

വാട്സ്ആപ്പ് പ്രീമിയം

വാട്സ്ആപ്പ് പ്രീമിയം

ബിസിനസ് അക്കൗണ്ടുകൾക്കായി വരുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ ആണ് വാട്സ്ആപ്പ് പ്രീമിയം. 10 ഡിവൈസുകളിൽ വരെ ഒരു അക്കൌണ്ട് ലിങ്ക് ചെയ്യാൻ കഴിയും എന്നതാണ് പ്രീമിയം ഫീച്ചറിന്റെ മേന്മകളിൽ ഒന്ന്. ഒരു കസ്റ്റമൈസ്ഡ് ബിസിനസ്സ് ലിങ്ക് ക്രിയേറ്റ് ചെയ്യുന്നത് അടക്കമുള്ള അധിക ഫീച്ചറുകളും വാട്സ്ആപ്പ് പ്രീമിയം ഓഫർ ചെയ്യുന്നു. സബ്സ്ക്രിപ്ഷൻ പ്ലാൻ ഓപ്ഷണൽ ആയിരിക്കും. ആവശ്യമുള്ള യൂസേഴ്സിന് മാത്രം ഇത് സെലക്റ്റ് ചെയ്യാം. അല്ലാത്തവർക്ക് പഴയ രീതിയിൽ തന്നെ ബിസിനസ് അക്കൌണ്ടുകൾ ഉപയോഗിക്കാൻ സാധിക്കും. ധാരാളം അധിക സേവനങ്ങളും വാട്സ്ആപ്പ് പ്രീമിയത്തിന് ഒപ്പം ലഭിക്കുന്നു.

Best Mobiles in India

English summary
When asked which is the most popular instant messaging platform in the world, the first answer would be WhatsApp. WhatsApp scams and cyber-attacks targeting users are on the rise. The company has come up with a new security update to prevent such attempts and to make WhatsApp usage more secure.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X