പുതിയ ബിസിനസ്സ് ആപ്പുമായി വാട്‌സാപ്പ്

Posted By: Lekshmi S

ഇന്ന് പ്രചാരത്തിലുള്ള ഏറ്റവും ജനപ്രിയ ആപ്പുകളിലൊന്നാണ് വാട്‌സാപ്പ്. സാധാരണക്കാര്‍ക്ക് പുറമെ ധാരാളം ബിസിനസ്സുകാരും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം ബിസിനസ്സുകള്‍ കൂടുതലുള്ളത് ഏഷ്യയിലാണ്.

പുതിയ ബിസിനസ്സ് ആപ്പുമായി വാട്‌സാപ്പ്

വാട്‌സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ബിസിനസ്സുകാര്‍ക്ക് വേണ്ടി പുതിയ ആപ്പ് പുറത്തിറക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്.

വാട്‌സാപ്പിന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ 'പതിവായി ചോദിക്കുന്ന ചോദ്യങ്ങളുടെ' കൂട്ടത്തില്‍ ഇതു സംബന്ധിച്ച സൂചനകളുണ്ട്. വാട്‌സാപ്പ് പരിശോധിച്ച് ഉറപ്പുവരുത്തിയ ബിസിനസ്സ് അക്കൗണ്ടുകള്‍ എങ്ങനെ തിരിച്ചറിയാം എന്നത് പോലുള്ള ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബിസിനസ്സ് സ്ഥാപനങ്ങളുമായി ചാറ്റ് ചെയ്യുമ്പോള്‍ അവ വാട്‌സാപ്പ് പരിശോധിച്ച് ഉറപ്പുവരുത്തിയവയാണോ എന്ന് നിങ്ങള്‍ക്ക് അറിയാനാകും. ഇത്തരം ബിസിനസ്സുകളുടെ പ്രൊഫൈലില്‍ പച്ചനിറത്തിലുള്ള ഒരു ചെക്ക് മാര്‍ക്ക് ഉണ്ടാകും.

'പച്ചനിറത്തിലുള്ള ചെക്ക് മാര്‍ക്കുള്ള ബിസിനസ്സ് അക്കൗണ്ടുകള്‍ വാട്‌സാപ്പ് പരിശോധിച്ച് ഉറപ്പുവരുത്തിയ യഥാര്‍ത്ഥ ബ്രാന്‍ഡുകളാണ്. പ്രൊഫൈലില്‍ തവിട്ടുനിറത്തിലുള്ള ചെക്ക് മാര്‍ക്കാണ് ഉള്ളതെങ്കില്‍, അവയുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ലെന്ന് മനസ്സിലാക്കാം.' കമ്പനി വ്യക്തമാക്കുന്നു.

ഈ പുതിയ ബിസിനസ്സ് ആപ്പ് ഇപ്പോള്‍ പരിശോധനാ ഘട്ടത്തിലാണ്. വാട്‌സാപ്പ് ബിസിനസ്സ് എന്ന പേരിലാവും ഈ ആപ്പ് ജനങ്ങളിലെത്തുക.

ആന്‍ഡ്രോയിഡില്‍ നിന്നും ഐഒഎസിലേക്കു മാറുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍!!

വാട്‌സാപ്പ് ബിസിനസ്സിനെ കുറിച്ചുള്ള വിവരണം പ്ലേസ്റ്റോറില്‍ ലഭ്യമാണ്. 'ആപ്പിന്റെ ടെസ്റ്റിംഗ് പങ്കാളിയെന്ന നിലയില്‍, നിങ്ങളെ മനസ്സില്‍ കണ്ട് ഞങ്ങള്‍ രൂപപ്പെടുത്തിയ ഒരുപിടി പുതിയ സേവനങ്ങള്‍ നിങ്ങള്‍ക്ക് നേരത്തേ ഉപയോഗിക്കാന്‍ കഴിയും. ഇത് സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞങ്ങളുമായി പങ്കുവയ്ക്കുക. ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഇത് ഞങ്ങളെ സഹായിക്കും' വിവരണം പറയുന്നു.

വാട്‌സാപ്പില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും വാട്‌സാപ്പ് ബിസിനസ്സ്. ആപ്പിന്റെ ലോഗോയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വാട്‌സാപ്പിന്റെ ലോഗോയിലെ കോളിംഗ് സിമ്പലിന് പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ 'ബി' ആണ് ബിസിനസ്സ് ആപ്പിന്റെ ലോഗോയിലുള്ളത്. എന്നാല്‍ കാഴ്ചയില്‍ ആപ്പുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല.

ഓട്ടോ റെസ്‌പോണ്‍സുകള്‍, ബിസിനസ്സ് പ്രൊഫൈല്‍ തയ്യാറാക്കല്‍, ചാറ്റ് മൈഗ്രേഷന്‍, അനലിറ്റിക്‌സ് തുടങ്ങിയ നിരവധി സവിശേഷതകള്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ടൂളുകള്‍ ഞങ്ങള്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ബിസിനസ്സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ചാറ്റില്‍ തന്നെ സ്പാം റിപ്പോര്‍ട്ട് ചെയ്യാനാകും.' വാട്‌സാപ്പ് പറയുന്നു.

വാട്‌സാപ്പ് ബിസിനസ്സിന്റെ പേരില്‍ വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് തടയുന്നതിനായാണ്, ആപ്പ് പുറത്തിറക്കുന്നതിന് മുമ്പ് പുതിയ 'പതിവായി ആവര്‍ത്തിക്കപ്പെടുന്ന ചേദ്യങ്ങള്‍' ഫാന്‍ വെബ്‌സൈറ്റില്‍ വാട്‌സാപ്പ് പ്രസിദ്ധീകരിച്ചത്. വാട്‌സാപ്പിന്റെ ഒരു വ്യാജപതിപ്പ് 'അപ്‌ഡേറ്റ് വാട്‌സാപ്പ് മെസഞ്ചര്‍' എന്ന പേരില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പ്രചരിച്ചിരുന്നു. നിരവധി ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം.

English summary
The business app is currently being tested by a private group of testers and the company will introduce it as WhatsApp Business-a standalone app.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot