അമേഴ്‌സി, റിയലി അമേഴ്‌സി! ചാറ്റ് തീമും വാൾപേപ്പറും മാറ്റാം: വീണ്ടും പുത്തനായി വാട്‌സ്ആപ്പ്
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മെസ്സേജിങ് ആപ്പാണ് വാട്‌സ്ആപ്പ് (WhatsApp). മെസ്സേജുകൾ പരസ്പരം അയക്കുക എന്ന ആശയത്തിൽ തുടങ്ങിയ വാട്‌സ്ആപ്പ് ഇപ്പോൾ ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്. വീഡിയോ കോൾ മുതൽ ഫയലുകൾ ഷെയർ ചെയ്യാനും അടക്കം യുപിഐ പേയ്‌മെൻറുകൾ വരെ ഇപ്പോൾ വാട്‌സ്ആപ്പ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. നെറ്റവർക്ക് സൗകര്യമുണ്ടെങ്കിൽ ലോകത്തെ ഏത് കോണിൽ നിൽക്കുന്ന ആളുകളോടും വാടസ്ആപ്പ് വഴി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും. ഇടയ്ക്കിടക്ക പുത്തൻ ഫീച്ചറുകൾ കൊണ്ടുവരാനും വാട്‌സ്ആപ്പ് അധികൃതർ ശ്രദ്ധ ചെലുത്താറുണ്ട്. ചില്ലറ ഫീച്ചറുകളാവില്ല ഉപയോക്താക്കളെ തേടിയെത്തുക, വമ്പൻ ഫീച്ചറുകൾ പുറത്തിറക്കി ഞെട്ടിക്കാനും വാട്‌സ്ആപ്പിന് തെല്ലും മടിയില്ല. ഈ പോക്ക് പോയാൽ മറ്റുള്ള ആപ്പുകളെ വരെ കവച്ചുവെക്കാൻ ഒരുപക്ഷെ എളുപ്പത്തിൽ വാട്‌സ്ആപ്പിന് കഴിയും.
ചാറ്റ് തീമുകൾ മാറ്റാനും ചാറ്റിന് പുതിയ വാൾപേപ്പർ തിരഞ്ഞെടുക്കാനുമുള്ള പുതിയ ഫീച്ചറാണ് ഒടുവിൽ വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഉപയോക്താവിന്റെ ഇഷ്ടത്തിനിനുസരിച്ച് ഇവയെല്ലാം മാറ്റാനും കഴിയും. രസകരമായ രീതിയിൽ തീമുകൾ സൃഷടിക്കാനും വാൾപേപ്പർ കൊണ്ടുവരാനും കഴിയും. വ്യത്യസ്ത ചാറ്റുകൾക്ക് വ്യത്യസ്ത വാൾപേപ്പറും വേണമെങ്കിൽ സെറ്റ് ചെയ്യാൻ കഴിയും.

എന്നാൽ ഈ തീമുകൾ ഉപയോക്താവിന് മാത്രമെ കാണാനും അനുഭവിക്കാനും കഴിയുകയുള്ളൂ. എന്നുവെച്ചാൽ ഇൻസ്റ്റഗ്രാമിനെ പോലെ രണ്ടുപേർക്കും കാണാൻ കഴിയില്ല എന്ന് സാരം. കൂടാതെ 30 വാൾപേപ്പറുകളും വാട്‌സ്ആപ്പ് തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പോരാത്തതിന് ഗാലറിയിൽ നിന്ന് സ്വന്തം ഇഷ്ടപ്രകാരമുള്ള ചിത്രങ്ങളും വാൾപേപ്പർ ആക്കാൻ കഴിയും.
Settings > Chats > Default chat theme എന്ന ഒപ്ഷനിൽ ചെന്നാൽ ഇഷ്ടമുള്ള തീമുകൾ സെലക്ട് ചെയ്യാൻ കഴിയും. ഈ ഒപ്ഷനിൽ ചെന്ന് തീമുകൾ മാറ്റുന്നതോടെ ചാറ്റുകൾ കൂടുതൽ മനോഹരമാക്കാൻ സാധിക്കും. ലോകത്തുള്ള എല്ലാ ഉപയോക്താവിനും ഈ ഫീച്ചർ ലഭ്യമാണ്.
ഇനിയും ഈ ഫീച്ചർ ലഭിക്കാത്തവർ വാട്‌സ്ആപ്പ് ഒന്ന് അപ്‌ഡേറ്റ് ചെയ്താൽ ഓട്ടോമാറ്റിക് ആയി ഈ ഫീച്ചർ ലഭിക്കും. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ലിങ്കുകൾ ഇനി പ്രൊഫൈലിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന പുത്തൻ ഫീച്ചർ വാട്‌സ്ആപ്പിൽ ഉൾപ്പെടുത്തുമെന്ന് പുതിയ റിപ്പോർട്ടുകൾ വന്നിരുന്നു. വൈകാതെ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ഐഫോണിനായുള്ള വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പിൽ ഈ ഫീച്ചർ ഉൾപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ ഫീച്ചർ യാഥാർത്ഥ്യമായാൽ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ നിന്ന് പുറത്തുപോകാതെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്താൻ കഴിയും. നേരത്തെ തന്നെ വാട്സ്ആപ്പിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉൾപ്പെടുത്താൻ കഴിയുമായിരുന്നു. എന്നാൽ ബിസിനസ് വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമെ ഈ ഫീച്ചർ ലഭ്യമായിരുന്നുള്ളു.
ബില്ലുകൾ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി വാട്സ്ആപ്പിൽ ഉൾപ്പെടുത്തുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടിരുന്നു. ഈ ഫീച്ചർ യാഥാർത്ഥ്യമായാൽ ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല്, മൊബൈൽ പ്രീപെയ്ഡ് റീചാർജ്, എൽ.പി.ജി ഗ്യാസ് ബില്ല്, ലാൻഡ് ലൈൻ-പോസ്റ്റ് പെയ്ഡ് ബില്ല്, റെൻറ് പേയ്‌മെന്റ് എന്നിവയെല്ലാം വാട്സ്ആപ്പ് വഴി അടയ്ക്കാൻ സാധിക്കും.

പുത്തൻ ഫീച്ചറുകൾ ഒരു മടിയും കൂടാതെ ഉൾപ്പെടുത്തുന്ന വാട്‌സ്ആപ്പ് അധികൃതർ അടുത്തതായി എന്ത് കൊണ്ടുവരുമെന്ന കാര്യത്തിൽ ഒരു നിശ്ചയവമില്ല. ഓരോ നൂതന ഫീച്ചറുകൾക്ക് വേണ്ടി കട്ടക്കാത്തിരിപ്പിലാണ് ഉപയോക്താക്കളും. ചാറ്റുകൾ കൂടുതൽ ക്രിയാത്മകമാക്കാൻ വാട്‌സ്ആപ്പ് അധികൃതരും ശ്രദ്ധിക്കുന്നുണ്ട്. യുപിഐ ഇടപാട് കൂടി വാട്‌സാപ്പിൽ അവതരിപ്പിച്ചതോടെ ഇതര യുപിഐ ആപ്പുകൾ വെട്ടിലായിട്ടുണ്ട്.


Click it and Unblock the Notifications








