വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ്‌കോളില്‍ നിന്നും വീഡിയോകോളിലേക്ക് നേരിട്ട് മാറാം
വാട്‌സ്ആപ്പ് തുടര്‍ച്ചയായി നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ മെസ്സേജിങ് പ്ലാറ്റ്‌ഫോം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ മറ്റൊരു ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

വോയ്‌സ് കോള്‍ ഡിസ്‌കണക്ട് ചെയ്യാതെ തന്നെ പെട്ടെന്ന് വീഡിയോ കോളിലേക്ക് മാറാന്‍ ഉപയോക്താവിനെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍ എന്ന് വാബീറ്റഇന്‍ഫോയുടെ ട്വീറ്റില്‍ പറയുന്നു.വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് ബീറ്റ വേര്‍ഷന്‍ 2.17.163 ല്‍ പുതിയ ഒരു ബട്ടണ്‍ ഉണ്ടാകും . ഇത് വോയ്‌സ് കോളിനിടയില്‍ ഡിസ്‌കണക്ട് ചെയ്യാതെ വീഡിയോകോളിലേക്ക് പെട്ടെന്ന് മാറാന്‍ അനുവദിക്കും.
അതേസമയം കോള്‍ സ്വീകരിക്കുന്ന ആളിന് വീഡിയോ കോള്‍ താല്‍പര്യമില്ല എങ്കില്‍ നിരസിക്കാനും കഴിയും.
ഒരു വീഡിയോ നേരിട്ട് മ്യൂട്ട് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാനും വാട്‌സ്ആപ്പ് ശ്രമം നടത്തിവരികയാണ് എന്നും ട്വീറ്റില്‍ പറയുന്നുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ ബീറ്റ വേര്‍ഷനില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും .
ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോള്‍ ആസ്വദിക്കാനും തടസ്സ രഹിതമായി വോയ്‌സ് കോളില്‍ നിന്നും വീഡിയോ കോളിലേക്ക് മാറാനും കഴിയും. ആപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷനില്‍ ഈ ഫീച്ചറുകള്‍ എന്ന് ലഭ്യമാക്കി തുടങ്ങുമെന്ന് കാത്തിരുന്ന് കാണാം.
നൂറികോടിയിലേറെ വരുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സ്ആപ് നിരവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
യാദൃശ്ചികമായി അയച്ച മെസ്സേജ് വളരെ പെട്ടെന്ന് ഡിലീറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഡിലീറ്റ് ഫോര്‍ എവരി വണ്‍ ഫീച്ചര്‍ അടുത്തിടെയാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. വ്യക്തിപരമായ ചാറ്റിലും ഗ്രൂപ്പ് ചാറ്റിലും ഈ ഫീച്ചര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഫീച്ചര്‍ അവതരിപ്പിച്ച് ഏതാനം ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഈ ആപ്പില്‍ ഡിലീറ്റ് ചെയ്ത മെസ്സേജ് സ്വീകരിച്ച ആള്‍ക്ക് കാണാനുള്ള ഒരു പഴുത് ഉണ്ടെന്ന് അറിവായിരുന്നു.
ഐപാഡ് ഉപയോക്താക്കള്‍ക്കായി ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ് എന്നും അഭ്യുഹങ്ങള്‍ ഉണ്ട്. ഐപാഡിലെ വാട്‌സ്ആപ്പിന് വേണ്ടിയുള്ളതായിരിക്കും ഈ ആപ്ലിക്കേഷന്‍ എന്നാണ് പറയപ്പെടുന്നത്. ഏറ്റവും പുതിയ വാട്‌സ് ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പിലും സമാനമായത് കണ്ടെത്തിയതായി പറയപ്പെട്ടിരുന്നു.


Click it and Unblock the Notifications