Home
Apps

ഫോൺ നഷ്ടപ്പെട്ടാലും വാട്സ്ആപ്പ് ചാറ്റ് ഇനി സുരക്ഷിതം! ലോഗിൻ ചെയ്യാൻ പുതിയ ഓപ്ഷനുമായി വാട്സ്ആപ്പ്

പുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എപ്പോഴും മികവ് പുലർത്താറുള്ള വാട്സ്ആപ്പ് ( WhatsApp) ഇപ്പോൾ ഒരു പുതിയ ഫീച്ചറിന്റെ ബീറ്റ വേർഷനുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നു. സുരക്ഷയ്ക്ക് എപ്പോഴും പ്രഥമ പരിഗണന നൽകാറുള്ള വാട്സ്ആപ്പ് പുതിയ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നതും ഉപയോക്താക്കളുടെ സുരക്ഷിതമായ ലോഗിൻ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എന്നതാണ് ശ്രദ്ധേയം.

മുൻപ് വാട്സ്ആപ്പ് ഉപയോക്താക്കൾ ​പുതിയ ഫോണും മറ്റും വാങ്ങുമ്പോൾ എസ്എംഎസ് വഴി ഒടിപി വെരിഫിക്കേഷനിലൂടെയാണ് ലോഗിൻ ചെയ്തിരുന്നത്. ഒടിപി ലോഗിൻ ഏറെ സുരക്ഷിതമായ മാർഗമാണ്. എന്നാൽ ഫോൺ കാണാതാകുകയോ മറ്റോ ചെയ്താൽ ഒടിപി ലോഗിൻ അ‌പ്രായോഗികമാകും. കാരണം ലോഗിൻ ചെയ്യാൻ ​​ഒടിപി എത്തുക കാണാതായ ഫോണിലാകും.

ലോഗിൻ ചെയ്യാൻ പുതിയ ഓപ്ഷനുമായി വാട്സ്ആപ്പ്

ഫോൺ ​കൈയിൽ ഇല്ലാത്തതിനാൽ തന്നെ ഈ ഘട്ടത്തിൽ ഒടിപി ലോഗിൻ സാധ്യമാകില്ല. എന്നാൽ ഫോൺ ​കൈയിൽ കിട്ടിയ ആൾക്ക് വേണമെങ്കിൽ ഉപയോക്താക്കളുടെ ​വാട്സ്ആപ്പിലേക്ക് അ‌ടക്കം കടന്നുകയറാനും സാധിക്കും. ഈ ഒരു സാഹചര്യം കണക്കിലെടുത്ത് ഇ-മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാനുള്ള പുതിയ ഓപ്ഷനാണ് വാട്സ്ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്.

നിലവിലെ ലോഗിൻ രീതിയിലേക്കുള്ള ഒരു കൂട്ടിച്ചേർക്കലായാണ് വാട്സ്ആപ്പ് ഇമെയിൽ ഐഡി ഉപയോഗിച്ചുള്ള ലോഗിൻ സൗകര്യം അ‌വതരിപ്പിക്കുന്നത്. അ‌തായത് എസ്എംഎസ് വഴിയുള്ള ലോഗിൻ ഓപ്ഷന് പകരമായല്ല, മറിച്ച് മറ്റൊരു ബദൽ മാർഗം എന്ന നിലയിലാണ് ഈ ഫീച്ചർ എത്തുക. എസ്എംഎസ് വഴി 6 അക്ക ഒടിപി സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, ഇ-മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം.

ലോഗിൻ ചെയ്യാൻ പുതിയ ഓപ്ഷനുമായി വാട്സ്ആപ്പ്

വാബീറ്റഇൻഫോ പുറത്തുവിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച്, വാട്സ്ആപ്പിലെ ഇമെയിൽ കൺഫർമേഷൻ ഫീച്ചർ വളരെ എളുപ്പത്തിൽ സജ്ജീകരിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ ഇമെയിൽ വിലാസം നൽകാൻ കഴിയുന്ന ഒരു ഫീൽഡ് ഇതിലുണ്ട്. ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങൾ മറ്റുള്ളവർക്ക് ദൃശ്യമാകില്ലെന്നും അവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ വെരിഫിക്കേഷൻ സിസ്റ്റം അവരെ സഹായിക്കുന്നുവെന്നും ഫീൽഡിന് അടുത്തുള്ള ടെക്‌സ്‌റ്റ് വിശദീകരിക്കുന്നു.

വാട്സ്ആപ്പിന്റെ "ഇമെയിൽ വെരിഫിക്കേഷൻ" ഫീച്ചർ നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ പതിപ്പുകളിൽ ആണ് ലഭ്യമാക്കിയിരിക്കുന്നത്. വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ആപ്പിന്റെ സെറ്റിങ്സ് > അക്കൗണ്ട് > ഇമെയിൽ വിലാസം എന്നതിലേക്ക് പോയി പുതിയ ഫീച്ചർ പരിശോധിക്കാം. എല്ലാ ഉപയോക്താക്കൾക്കുമായി അ‌ധികം ​വൈകാതെ തന്നെ ഈ ഫീച്ചർ അ‌വതരിപ്പിക്കപ്പെടും.

മറ്റ് ഒട്ടനവധി ഫീച്ചറുകളും വാട്സ്ആപ്പ് അ‌ണിയറയിൽ തയാറാക്കുന്നുണ്ട്. ഒരു അക്കൗണ്ടിൽ രണ്ട് മൊബൈൽ നമ്പറുകൾ ഉപയോഗിക്കാനുള്ള ഫീച്ചർ വാട്സ്ആപ്പ് അടുത്തിടെ അ‌വതരിപ്പിച്ചിരുന്നു. ഒരു ഉപകരണത്തിൽ രണ്ട് വ്യത്യസ്‌ത അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ആളുകൾക്ക് ഫോണുകളിൽ ഡ്യുവൽ അല്ലെങ്കിൽ ക്ലോൺ ആപ്പ് ഫീച്ചർ ഉപയോഗിക്കേണ്ടിവന്നിരുന്നു. ഇപ്പോൾ അ‌ത്തരം ബുദ്ധിമുട്ടുകളില്ലാതെ ഒരു ഫോണിൽ രണ്ട് അ‌ക്കൗണ്ടുകൾ ഉപയോഗിക്കാം.

ലോഗിൻ ചെയ്യാൻ പുതിയ ഓപ്ഷനുമായി വാട്സ്ആപ്പ്

യൂട്യൂബിന്റെ പ്ലേബാക്ക് നിയന്ത്രണങ്ങൾക്ക് സമാനമായ പ്രോഗ്രസ് ബാർ ഉപയോഗിക്കാതെ തന്നെ വീഡിയോകൾ റിവൈൻഡ് ചെയ്യാനും വേഗത്തിൽ ഫോർവേഡ് ചെയ്യാനുമുള്ള സൗകര്യവും വാട്സ്ആപ്പ് പുതിയ ഫീച്ചറായി ഉടൻ എല്ലാവരിലേക്കും എത്തിക്കും. ഈ ഫീച്ചറിന്റെ ബീറ്റ വേർഷനും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. പുതിയ സ്കിപ് ഫോർവേഡ് ആൻഡ് ബാക്ക്വേഡ് ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവന്നതായി വാബീറ്റഇൻഫോ ആണ് റിപ്പോർട്ട് ചെയ്തത്.

സ്കിപ് ഫോർവേഡ് ആൻഡ് ബാക്ക്വേഡ് ഫീച്ചർ ഉപയോഗിച്ച് യൂട്യൂബിൽ കാണുന്നതിന് സമാനമായി ഇനി വാട്സ്ആപ്പിലും വീഡിയോ കാണാം. ഇതുപയോഗിച്ച് വീഡിയോയുടെ പ്രസക്ത ഭാഗത്തിലേക്ക് വേഗം എത്താൻ സാധിക്കും. ആദ്യ ഘട്ടത്തിൽ, 10 സെക്കൻഡ് വീതമാണ് മുന്നോട്ടും പിന്നോട്ടും പോകാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

വീഡിയോ പ്ലേബാക്ക് കൺട്രോൾ ഫീച്ചറിന് പുറമേ, പ്രൊഫൈൽ ഫോട്ടോ പോലുള്ള വിവരങ്ങൾ മറയ്ക്കാനും കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത കോൺടാക്റ്റുകൾക്കായി മറ്റൊരു ഫോട്ടോയും പേരും സജ്ജീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന 'ഇതര പ്രൊഫൈൽ' (Alternate Profile) പോലെ സ്വകാര്യത കേന്ദ്രീകരിച്ചുകൊണ്ടുള്ള ഫീച്ചറുകളും വാട്സ്ആപ്പ് അ‌ണിയറയിൽ തയാറാക്കിക്കൊണ്ടിരിക്കുന്നു.

Best Mobiles in India

English summary
WhatsApp will soon allow users to verify their accounts via email. The feature found in the beta version of the app will provide an additional option to sign in to WhatsApp. This feature does not come as a replacement for the SMS login option, but as an alternative. If unable to receive 6 digit OTP through SMS, login with email id.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X