Home
Apps

ഒരു തവണയേ പറയൂ, ശ്രദ്ധിച്ച് കേട്ടോണം; വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകാറുള്ള വാട്സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകൾ ഇടയ്ക്കിടെ അ‌വതരിപ്പിക്കാറുണ്ട്. വാട്സ്ആപ്പ് ഉപയോഗം കൂടുതൽ കാര്യക്ഷമവും എളുപ്പവുമാക്കാൻ സഹായിക്കുന്ന വിധത്തിലാണ് ഈ പുതിയ ഫീച്ചറുകൾ എല്ലാം എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന മറ്റൊരു പ്ലാറ്റ്ഫോം ഇല്ലെന്നുതന്നെ പറയാം.

ഇപ്പോൾ വാട്സ്ആപ്പ് തങ്ങളുടെ റിസർച്ച് സെന്ററിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. അ‌ധികം ​വൈകാതെ വാട്സ്ആപ്പ് വ്യൂ വൺസ് വോയിസ് മെസേജ് (view once voice messages) ഫീച്ചർ അ‌വതരിപ്പിക്കും എന്നതാണത്. വാട്സ്ആപ്പ് വാർത്തകൾ പുറത്തുവിടാറുള്ള വാബീറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വാട്സ്ആപ്പ് ഒരു തവണയേ പറയൂ, ശ്രദ്ധിച്ച് കേട്ടോണം!

വാട്സ്ആപ്പിൽ വ്യൂ വൺസ് ഫീച്ചർ ഇതിനകം തന്നെ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. വാട്സ്ആപ്പ് ഉപയോക്താവ് വ്യൂ വൺസ് ഓപ്ഷന്റെ സഹായത്താൽ അ‌യക്കുന്ന മെസേജ് അ‌ത് സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്ര​മാണ് കാണാൻ സാധിക്കുക. വാട്സ്ആപ്പിൽ അ‌യയ്ക്കുന്ന ഇമേജുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് വാട്സ്ആപ്പ് ആദ്യം ഇത്തരമൊരു ഫീച്ചർ അ‌വതരിപ്പിച്ചത്.

ഫോട്ടോകളും വീഡിയോകളും നിലവിൽ വാട്സ്ആപ്പിൽ വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ച് അ‌യയ്ക്കാൻ സാധിക്കും. അ‌ങ്ങനെ അ‌യയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും മെസേജ് സ്വീകരിക്കുന്ന ആൾ അ‌ത് ഓപ്പൺ ചെയ്ത ശേഷം തനിയേ അ‌പ്രത്യക്ഷമാകും. ഇങ്ങനെ അ‌യയ്ക്കുന്ന ഫോട്ടോകളോ വീഡിയോകളോ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാതിരിക്കാനുള്ള സജ്ജീകരണവും വാട്സ്ആപ്പ് ഒരുക്കിയിട്ടുണ്ട്.

ഇതേ മാതൃകയിലാണ് ഇപ്പോൾ വാട്സ്ആപ്പ് വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചറും അ‌വതരിപ്പിക്കാൻ ​ഒരുങ്ങുന്നത്. ​ടൈപ്പ് ചെയ്യാനുള്ള മടികൊണ്ടും കൂടുതൽ സൗകര്യപ്രദം എന്നതുകൊണ്ടും നിരവധി പേർ വോയിസ് നോട്ട് മെസേജുകൾ അ‌യയ്ക്കാറുണ്ട്. ഇങ്ങനെ അ‌യയ്ക്കുന്ന മെസേജുകൾ പലതും പിന്നീട് അ‌യച്ച ആൾക്ക് തലവേദനയായി മാറാറുണ്ട്. ഓൺ​ലൈൻ ലോകത്ത് ഒരിക്കലും ആരെയും കണ്ണുംപൂട്ടി വിശ്വസിക്കാൻ പാടില്ല.

വിശ്വസിച്ച് നാം അ‌യയ്ക്കുന്ന മെസേജുകൾ പലപ്പോഴും വിശ്വസിച്ചവർ തന്നെ നമുക്ക് എതിരായി നാളെ ആയുധമാക്കും. സ്വകാര്യ ചാറ്റുകളുടെ വോയിസ് ക്ലിപ്പുകളും മറ്റും പലപ്പോഴും പ്രചരിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് തടയിടാനും സുരക്ഷിതമായി സന്ദേശം അ‌യയ്ക്കാനും ഉപയോക്താക്കളുടെ സ്വകാര്യതയും വാട്സ്ആപ്പിന്റെ വിശ്വാസ്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് പുതിയ വ്യൂ വൺസ് ഓഡിയോ ഫീച്ചർ വാട്സ്ആപ്പ് അ‌വതരിപ്പിക്കുക.

ഇത്തരത്തിൽ വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ച് അ‌യയ്ക്കുന്ന വോയിസ് മെസേജുകൾ അ‌ത് സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്രമേ കേൾക്കാൻ സാധിക്കൂ. ഇത്തരം മെസേജുകൾ ഫോർവേഡ് ചെയ്യാൻ സാധിക്കില്ല. ഇത് റെക്കോഡ് ചെയ്യാനും കഴിയില്ല എന്നാണ് പറയപ്പെടുന്നത് എങ്കിലും മറ്റൊരു ഫോൺ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്നത് എങ്ങനെ തടയും എന്നത് കണ്ടറിയണം.

വിശ്വസിച്ച് അ‌യയ്ക്കുന്ന വോയിസ് മെസേജുകൾ തെറ്റായ ​കൈളിലേക്ക് എത്തിപ്പെടില്ലെന്നും ഭാവിയിൽ ദോഷം ചെയ്യില്ലെന്നും ഉറപ്പാക്കാൻ വ്യൂ വൺസ് വോയിസ് മെസേജ് ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. വോയ്‌സ് നോട്ടുകൾക്കായി "വ്യൂ വൺ വൺസ്" മോഡ് അ‌ധിക സുരക്ഷാപാളിയായി പ്രവർത്തിക്കും. നിലവിൽ, വാട്സ്ആപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ചില ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്.

ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ, 2.23.22.4 പതിപ്പ് അല്ലെങ്കിൽ ഐഒഎസിനുള്ള വാട്സ്ആപ്പ് ബീറ്റ പതിപ്പ് 23.21.1.73 ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കാനാകും. വാട്ട്‌സ്ആപ്പ് ഓഡിയോ റെക്കോർഡുചെയ്യുമ്പോൾ വോയ്‌സ് നോട്ട് തരംഗരൂപത്തിന്റെ വലതുവശത്ത് ദൃശ്യമാകുന്ന ചെറിയ "1" ഐക്കൺ ടാപ്പുചെയ്‌ത് ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം.

വാട്സ്ആപ്പ് ഒരു തവണയേ പറയൂ, ശ്രദ്ധിച്ച് കേട്ടോണം!

"വ്യൂ വൺ മോഡ് പ്രവർത്തനക്ഷമമാക്കി വോയ്‌സ് നോട്ട് അയച്ച ശേഷം, നിങ്ങൾക്ക് അത് കേൾക്കാൻ കഴിയില്ല, കൂടാതെ ആദ്യ അ‌വസരം നഷ്ടപ്പെടുത്തിയാൽ സ്വീകർത്താവിനും പിന്നീട് ഈ വോയ്‌സ് നോട്ട് കേൾക്കാൻ കഴിയില്ല എന്ന് വാബീറ്റഇൻഫോ പറയുന്നു. പുതിയ ഫീച്ചറിന്റെ വ്യൂ വൺ വൺ ഐക്കണുള്ള ഒരു സ്ക്രീൻഷോട്ടും വാബീറ്റ പുറത്തുവിട്ടു.

ഈ വ്യൂ വൺ വൺ ഐക്കൺ വോയ്‌സ് നോട്ട് റെക്കോർഡുചെയ്യുന്ന ഘട്ടത്തിൽ ചാറ്റ് ബാറിൽ ആക്‌സസ് ചെയ്യാൻ കഴിയും. ഒരിക്കൽ മോഡ് ആക്ടിവേറ്റ് ചെയ്‌ത് വോയ്‌സ് നോട്ട് വ്യൂ സഹിതം അയച്ചാൽ, അയച്ചയാൾക്കും സ്വീകർത്താവിനും അത് ഡിസ്‌മിസ് ചെയ്‌തതിന് ശേഷം വീണ്ടും കേൾക്കാൻ കഴിയില്ല.

Image credit: wabetainfo

More from GizBot

Best Mobiles in India

English summary
WhatsApp will soon introduce the View One voice message feature. This has been reported by Wabetainfo, which releases WhatsApp news. Voice messages sent using the View Once feature can only be heard once by the recipient. Such messages cannot be forwarded. It cannot be recorded.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X