വാട്ട്‌സാപ്പ് കിടിലന്‍ സവിശേഷതയുമായി!

Written By:

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് ഇപ്പോള്‍ ഏറ്റവും ജനപ്രിയമായ ഒന്നായി മാറിയിരിക്കുകയാണ്. ഈയിടെ വാട്ട്‌സാപ്പ് പുതിയ സവിശേഷതകള്‍ പലതും കൊണ്ടു വന്നിട്ടുണ്ട്. ഈ ഓരോ സവിശേഷതകളും ഉപഭോക്താക്കളെ വളരെ ഏറെ ആകര്‍ഷിക്കുന്നു.

വാട്ട്‌സാപ്പ് കിടിലന്‍ സവിശേഷതയുമായി!

ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുളള സോഷ്യന്‍ മീഡിയ നെറ്റ്‌വര്‍ക്കുകളില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ ലഭ്യമാണ്. നിങ്ങള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട മൂന്നു വാട്ട്‌സാപ്പ് ചാറ്റുകള്‍ അല്ലെങ്കില്‍ ഗ്രൂപ്പുകള്‍ പിന്‍ ചെയ്യാന്‍ അവസരം ഇപ്പോള്‍ വാട്ട്‌സാപ്പ് ഒരുക്കിയിട്ടുണ്ട്, അതായത് വാട്ട്‌സാപ്പിലെ ചാറ്റ്‌സ്‌ക്രീനിനു മുകളില്‍ ഇവയെ ആക്കാം. അങ്ങനെ പെട്ടന്നു തന്നെ അവരുടെ പ്രിയപ്പെട്ടവരുമായി ചാറ്റ് ചെയ്യാന്‍ സാധിക്കും.

പിന്‍ ഓണ്‍ ദ ടോപ്പ് എന്ന പുതിയ സവിശേഷത വാട്ട്‌സാപ്പ് വേര്‍ഷന്‍ 2.17.162 അതിലോ അതിനു ശേഷമുളളതിലോ മാത്രമേ ലഭ്യമാകൂ. വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

വാട്ട്‌സാപ്പ് കിടിലന്‍ സവിശേഷതയുമായി!

ചാറ്റ് പിന്‍ ചെയ്യാനായി വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍ ദീര്‍ഘനേരം അമര്‍ത്തിപ്പിടിക്കുക. ഇത് പിന്‍ ഓപ്ഷനോടൊപ്പം മുകളിലത്തെ ബാര്‍ മെനു സജ്ജീവമാകും. ഇനി പിന്‍ ചിഹ്നം തിരഞ്ഞെടുക്കുക. അങ്ങനെ നിങ്ങളുടെ പ്രിയപ്പെട്ട ചാറ്റ് എപ്പോഴും മുകളില്‍ കാണും. ഇനി അണ്‍-പിന്‍ ചെയ്യാനായി ആപ്ലിക്കേഷനിലെ അതേ നടപടിക്രമത്തിലൂടെ ചെയ്യാവുന്നതാണ്.

English summary
WhatsApp has now come up with an awesome new feature which will let users pin the three most important chat at the top of the screen.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot