Home
Apps

വെറുതേയൊന്ന് ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, വാട്സ്ആപ്പ് ചാറ്റുകൾ മറ്റൊരു ഫോണിലേക്ക് മാറ്റാം!

ഒരേ ഒഎസിൽ പ്രവർത്തിക്കുന്ന രണ്ട് ഫോണുകൾക്കിടയിൽ വാട്സ്ആപ്പ് ചാറ്റുകൾ ​കൈമാറാൻ പുത്തൻ ഫീച്ചർ പുറത്തിറക്കി വാട്സ്ആപ്പ്. മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ആണ് പുതിയ ഫീച്ചർ പുറത്തിറക്കിയതായി പ്രഖ്യാപിച്ചത്. ചാറ്റുകൾ വളരെ സുരക്ഷിതമായും എളുപ്പത്തിലും ​കൈമാറാം എന്നതാണ് പുതിയ ചാറ്റ് ട്രാൻസ്ഫർ രീതിയുടെ പ്രത്യേകത.

മുൻപ് ചാറ്റുകൾ പഴയ ഫോണിൽനിന്ന് പുതിയ ഫോണിലേക്ക് മാറ്റണമെങ്കിൽ ഏതാനും ഘട്ടങ്ങൾ പിന്നിടണമായിരുന്നു. ചാറ്റുകൾ ഗൂഗിൾ ​ഡ്രൈവ് പോലുള്ള ക്ലൗഡ് സ്റ്റോറേജുകളിലേക്ക് അ‌പ്ലോഡ് ചെയ്ത ശേഷം, പഴയ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ​ഡ്രൈവിൽ സൂക്ഷിച്ചിരിക്കുന്ന ചാറ്റ് ബാക്കപ് റീസ്റ്റോർ ചെയ്യുകയായിരുന്നു ചെയ്തിരുന്നത്.

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, വാട്സ്ആപ്പ് ചാറ്റുകൾ മാറ്റാം!

വാട്സ്ആപ്പ് കൊണ്ടുവന്ന പുതിയ ചാറ്റ് ട്രാൻസ്ഫർ രീതിയിൽ ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ വളരെ എളുപ്പത്തിൽ പഴയ ഫോണിൽനിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകൾ മാറ്റാൻ സാധിക്കും. ചാറ്റുകൾ ഫോണിൽനിന്ന് നേരേ നമ്മുടെ രണ്ടാമത്തെ ഫോണിലേക്കാണ് പോകുന്നത് എന്നതാണ് ഇവിടെയുള്ള മെച്ചം.

അ‌യയ്ക്കുന്ന ഫോണിലും സ്വീകരിക്കുന്ന ഫോണിലും അ‌ല്ലാതെ മറ്റെവിടെയും ചാറ്റ് ഡാറ്റ സംഭരി​ക്കേണ്ടിവരുന്നില്ല. ഈ രീതി ക്ലൗഡ് സേവനങ്ങളേക്കാൾ കൂടുതൽ സ്വകാര്യമാണെന്ന് മാത്രമല്ല, വേഗമേറിയതാണെന്നും മെറ്റാ വാദിക്കുന്നു. പുതിയ ഫീച്ചർ ലഭ്യമാകാനായി ഉപയോക്താക്കൾ വാട്സ്ആപ്പ് അ‌പ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഘട്ടം ഘട്ടമായാണ് വാട്സ്ആപ്പ് ഈ പുതിയ ഫീച്ചർ പുറത്തിറക്കുന്നത്.

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, വാട്സ്ആപ്പ് ചാറ്റുകൾ മാറ്റാം!

നേരത്തെ ഈ പുതിയ ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ ബീറ്റ ടെസ്റ്റർമാർക്ക് വാട്സ്ആപ്പ് ലഭ്യമാക്കിയതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു. അ‌ധികം ​വൈകാതെ പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എത്തും. പക്ഷേ കൃത്യമായ തീയതി വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല. പുതിയ ഫീച്ചർ ഒരേ ഒഎസിൽ പ്രവർത്തിക്കുന്ന ഡി​വൈസുകളുടെ ഇടയിൽ മാത്രമേ പ്രവർത്തിക്കൂ.

അ‌തായത് ഒരു ആൻഡ്രോയിഡ് ഫോണിൽനിന്ന് മറ്റൊരു ആൻഡ്രോയിഡ് ഫോണിലേക്ക് അ‌ല്ലെങ്കിൽ ഒരു ഐഒഎസ് ഡി​വൈസിൽനിന്ന് മറ്റൊരു ഐഒഎസ് ഡി​വൈസിലേക്ക് മാത്രമേ പുതിയ ഫീച്ചർ ഉപയോഗിച്ച് ക്യൂആർ കോഡ് വഴി ചാറ്റ് ട്രാൻസ്ഫർ ചെയ്യാനാകൂ. ഇങ്ങനെ ട്രാൻസ്ഫർ ചെയ്യുമ്പോൾ ചാറ്റുകൾക്കൊപ്പം മീഡിയ ബാക്കപ്പും സുരക്ഷിതമായി ​കൈമാറപ്പെടും.

ഡാറ്റ പൂർണ്ണമായി എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ പ്രോസസ്സിനിടയിൽ ഏതെങ്കിലും വിവരങ്ങൾ നഷ്ടമാകും എന്ന് ഭയക്കേണ്ടതില്ല. വലിയ ഫയൽ​സൈസുള്ള ചാറ്റ് ബാക്കപ് മറ്റ് സ്റ്റോറേജുകളിൽ സംഭരിക്കുന്നത് ഒഴിവാക്കാം എന്നതും വളരെ എളുപ്പത്തിൽ മറ്റൊരു ഫോണിലേക്ക് മാറ്റാം എന്നതുമാണ് പുതിയ ചാറ്റ് ട്രാൻസ്ഫർ ഫീച്ചറിനെ ശ്രദ്ധേയമാക്കുന്നത്.

ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി, വാട്സ്ആപ്പ് ചാറ്റുകൾ മാറ്റാം!

വാട്സ്ആപ്പ് ഡയറക്ട് ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം: രണ്ട് ഡി​വൈസുകളും നമ്മുടെ ​പക്കൽ ഉണ്ടാകണം. രണ്ടിലും ഇന്റർനെറ്റ് കണക്ടിവിറ്റിയും ഉറപ്പുവരുത്തണം. തുടർന്ന്, പഴയ ഫോണിൽ, സെറ്റിങ്സ് > ചാറ്റുകൾ > ചാറ്റ് ട്രാൻസ്ഫർ എന്നതിലേക്ക് പോയി ക്യുആർ കോഡ് സ്കാൻ ചെയ്യുക. അ‌തോടെ ഡാറ്റ ട്രാൻസ്ഫർ ആകാൻ തുടങ്ങും.

പഴയ വാട്സ്ആപ്പ് ചാറ്റുകൾ ഭൂരിഭാഗം ​ഉപയോക്താക്കൾക്കും വിലപ്പെട്ടതാണ്. കാരണം വെറുമൊരു ചാറ്റിങ് ആപ്ലിക്കേഷൻ എന്നതിനപ്പുറമാണ് വാട്സ്ആപ്പും ഇന്ത്യക്കാരുമായുള്ള ബന്ധം. അ‌തിനാൽ പുതിയ ഫോണെടുക്കുമ്പോൾ, അ‌ല്ലെങ്കിൽ മറ്റൊരു ഫോണിലേക്ക് മാറുമ്പോൾ പഴയ ചാറ്റുകൾ അ‌തിലേക്ക് മാറ്റാൻ എല്ലാവരും ആഗ്രഹിച്ചിരുന്നു. നിലവിലുണ്ടായിരുന്ന രീതിയെക്കാൾ എളുപ്പത്തിലും സുരക്ഷിതമായും ആ മാറ്റം സാധ്യമാക്കും എന്നതാണ് ഡയറക്ട് ചാറ്റ് ട്രാൻസ്ഫറിന്റെ മെച്ചം.

More from GizBot

Best Mobiles in India

English summary
WhatsApp has released a new feature to transfer WhatsApp chats between two phones running on the same OS. With the new feature, you can easily transfer chats from your old phone to your new phone by scanning a QR code. The special feature of the new chat transfer method is that chats can be transferred very safely and easily.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X