2017ല്‍ വാട്ട്‌സാപ്പില്‍ എത്തിയ സവിശേഷതകള്‍

Posted By: Samuel P Mohan

ലോകമെമ്പാടുമായി 1.2 ബില്ല്യന്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പാണ് വാട്ട്‌സാപ്പ്. ഇന്ത്യയില്‍ മാത്രമായി 200 മില്ല്യന്‍ ഉപഭോക്താക്കളാണ് വാട്ട്‌സാപ്പില്‍. ഉപഭോക്തൃത അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഏറെ പുതിയ സവിശേഷതകളാണ് വാട്ട്‌സാപ്പ് പുറത്തിറക്കിയിരിക്കുന്നത്.

2017ല്‍ വാട്ട്‌സാപ്പില്‍ എത്തിയ സവിശേഷതകള്‍

നിങ്ങളുടെ വാട്ട്‌സാപ്പ് ബീറ്റ പതിപ്പില്‍ എത്തിയ സവിശേഷതകള്‍ ഇവിടെ പരിശോധിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിലീറ്റ് ഫോര്‍ എവരിവണ്‍

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന സവിശേഷത വാട്ട്‌സാപ്പ് കൊണ്ടു വന്നത്. നിങ്ങള്‍ അബദ്ധത്തില്‍ വാട്ട്‌സാപ്പില്‍ അയച്ച മെസേജുകള്‍ വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റുളില്‍ നിന്നും ഡിലീറ്റ് ചെയ്യാന്‍ അനുവദിക്കുന്നു.

ഷെയര്‍ ലൈവ് ലൊക്കേഷന്‍

വാട്ട്‌സാപ്പിന്റെ ഈ സവിശേഷത ഉപയോഗിച്ച് തത്സമയ സമയം ലൊക്കേഷന്‍ എന്നിവ വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റുകളില്‍ പങ്കിടാന്‍ സാധിക്കുന്നു. എട്ട് മണിക്കൂര്‍ മാത്രമേ ഈ സവിശേഷത നീണ്ടു നില്‍ക്കൂ.

വാട്ട്‌സാപ്പ് ഫോള്‍ ബിസിനസ്

ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്ട്‌സാപ്പിലൂടെ അയക്കാന്‍ കഴിയുന്ന ഒരു സവിശേഷതയാണിത്. സ്റ്റാന്റ്എലോണ്‍ ആപ്പാണ് ഇതിലൂടെ ഉപയോഗിക്കുന്നത്. വേരിഫൈ ചെയ്ത പ്രൊഫൈലുകള്‍ വാട്ട്‌സാപ്പ് വഴി ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ എളുപ്പമാക്കുന്നു. വേരിഫൈ ചെയ്ത അക്കൗണ്ടുകള്‍ പേരുകളുടെ സമീപത്തായി വെളുത്ത ടിക് മാര്‍ക്ക് കാണാം. കൂടാതെ നിങ്ങള്‍ അയച്ച മെസേജുകള്‍ ഒരിക്കലും ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല.

വാട്ട്‌സാപ്പ് സ്റ്റാറ്റസ്

ഈ വര്‍ഷം തുടക്കത്തില്‍ വാട്ട്‌സാപ്പ് കൊണ്ടു വന്ന സവിശേഷതയാണ് 'വാട്ട്‌സാപ്പ് സ്റ്റാറ്റസ്'. ഒന്നിലധികം ഫോട്ടോകളും വീഡിയോകളും വാചകങ്ങളും വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ ചേര്‍ക്കാം. ഈ സ്റ്റാറ്റസുകള്‍ 24 മണിക്കൂര്‍ കഴിയുമ്പോള്‍ അപ്രത്യക്ഷമാകും.

ടൂ-സ്റ്റെപ്പ് വേരിഫിക്കേഷന്‍

അധിക സുരക്ഷിതത്വം ഉറപ്പു വരുത്താനാണ് ടൂ-സ്റ്റെപ്പ് വേരിഫിക്കേഷന്‍ എന്ന സവിശേഷത വാട്ട്‌സാപ്പ് കൊണ്ടു വന്നിരിക്കുന്നത്. പുതിയ ഡിവൈസില്‍ നിങ്ങള്‍ വാട്ട്‌സാപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ സുരക്ഷിതത്വത്തോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ നമ്പര്‍ സ്ഥിരീകരിക്കാന്‍ കഴിയുന്നു. വാട്ട്‌സാപ്പില്‍ വീണ്ടും ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 6 അക്ക് പാസ്‌വേഡും ചോദിക്കും.

മീഡിയ ഷെയറിങ്ങ് ലിമിറ്റ് വര്‍ദ്ധിപ്പിച്ചു

തുടക്കത്തില്‍ വാട്ട്‌സാപ്പില്‍ 10 ഫോട്ടോകള്‍ മാത്രമേ ഷെയര്‍ ചെയ്യാന്‍ സാധിച്ചിരുന്നുളളൂ, എന്നാല്‍ ഇപ്പോള്‍ 30 മീഡിയാ ഫയലുകള്‍ വരെ ഷെയര്‍ ചെയ്യാം.

സ്റ്റാര്‍ വാറിന്റെ പവറുമായി വണ്‍പ്ലസ് 5 T

ഇന്‍-ആപ്പ് യൂട്യൂബ് പ്ലേബാക്ക്

വാട്ട്‌സാപ്പിനുളളില്‍ തന്നെ യൂട്യൂബ് വീഡിയോകള്‍ പ്ലേ ചെയ്യാന്‍ കഴിയുന്ന ഒരു സവിശേഷതയാണിത്. ഇതിപ്പോള്‍ ടെസ്റ്റിങ്ങ് ഘട്ടത്തിലാണ്.

എല്ലാ തരത്തിലുമുളള ഫയലുകള്‍ ഷെയര്‍ ചെയ്യാം

വാട്ട്‌സാപ്പ് അടുത്തിടെ കൊണ്ടു വന്ന ഈ സവിശേഷതയില്‍ വ്യത്യസ്ഥ രീതിയിലുളള ഫയലുകള്‍ അതായത് APK ഫയലുകള്‍ പോലും ഷെയര്‍ ചെയ്യാം. പരമാവധി ഫയല്‍ ഷെയറിങ്ങ് ലിമിറ്റ് 128എംബി ഐഓഎസില്‍, 100എംബി ആന്‍ഡ്രോയിഡില്‍, 64എംബി വെബ്ബില്‍ എന്നിങ്ങനെയാണ്.

ഫോട്ടോ ബണ്ട്‌ലിങ്ങ്, ഫോട്ടോ ഫില്‍റ്ററിങ്ങ്, വീഡിയോ സ്ട്രീമിങ്ങ്

ഫോട്ടോ ബണ്ട്‌ലിങ്ങ് ഓപ്ഷനിലൂടെ നിങ്ങള്‍ക്ക് ഫോട്ടോകളും വീഡിയോകളും ആല്‍ബം പോലെ അയക്കാം. ആല്‍ബം തുറക്കുമ്പോള്‍ എല്ലാ ചിത്രങ്ങളും ഒരൊറ്റ പേജില്‍ കാണപ്പെടും. ഇതില്‍ നിങ്ങളുടെ ഇഷ്ടാനുസരണം് തിരഞ്ഞെടുക്കാം.

വീഡിയോ സ്ട്രീമിങ്ങ് സവിശേഷതയില്‍ നിങ്ങള്‍ അയക്കുന്ന വീഡിയോകളില്‍ ഇഷ്ടാനുസരണം നിറങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും.

നിലവില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കു മാത്രമേ ഫോട്ടോ ഫില്‍റ്റര്‍ സവിശേഷതയുളളൂ.

ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് പുതിയ സവിശേഷത

വാട്ട്‌സാപ്പ് അംഗങ്ങളുടെ ശ്രദ്ധ തേടാനായി സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനുളള നിയന്ത്രിത ഗ്രൂപ്പുകള്‍ സൃഷ്ടിക്കാന്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് സാധിക്കും. ഇതു കൂടാതെ ഗ്രൂപ്പ് അംഗങ്ങള്‍ അവരുടെ പേരോ ഐക്കണോ എഡിറ്റ് ചെയ്യുന്നതില്‍ നിന്നും അവരെ തടയാനും അഡ്മിനുകള്‍ക്ക് കഴിയും.

മെച്ചപ്പെട്ട വാട്ട്‌സാപ്പ് അനുഭവം

പിന്‍ ചെയ്ത (Pinned chat) ചാറ്റ് സവിശേഷയിലൂടെ നിങ്ങള്‍ക്ക് ഇഷ്ടമുളള മൂന്നു ചാറ്റുകള്‍ സംഭാഷണത്തിന്റെ ഏറ്റവും മുകളിലായി വയ്ക്കാന്‍ സാധിക്കും. ഇതു കൂടാതെ ഒരേ സമയം ഒന്നിലധികം കോണ്ടാക്ടുകളിലേക്ക് മെസേജുകള്‍ അയക്കാനും സാധിക്കുന്നു. വാട്ട്‌സാപ്പിലൂടെ ഇമോജികളും തിരയാന്‍ സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here are the new features rolled out to WhatsApp in 2017 and those features those have been spotted in the beta versions.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot