Home
Apps

റീസെന്റ്ലി ഓൺ​ലൈനിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് ഇനി വാട്സ്ആപ്പ് കാണിക്കും, പക്ഷേ ആരും പേടിക്കേണ്ട!

വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി പുറത്തിറക്കിയിരിക്കുന്നു. റീസന്റ്ലി ഓൺ​ലൈൻ (Recently online) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. ഈ ഫീച്ചർ ഇപ്പോൾ ഏതാനും ബീറ്റ ടെസ്റ്റ്ർമാർക്കായാണ് പുറത്തിറക്കിയിരിക്കുന്നത്. അ‌ധികം ​വൈകാതെ മറ്റ് ഉപയോക്താക്കളിലേക്കും ഇത് എത്തുമെന്ന് വാബീറ്റഇൻഫോ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നു.

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വാട്സ്ആപ്പിൽ റീസന്റായി ഓ​​ൺ​ലൈനിൽ ഉണ്ടായിരുന്ന ആളുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുന്ന ഒരു പുതിയ ഫീച്ചർ ആണ് ഇത്. നിലവിൽ ഏതെങ്കിലും കോൺടാക്ട് റീസന്റായി ഓൺ​ലൈനിൽ ഉണ്ടായിരുന്നോ എന്ന് അ‌റിയണമെങ്കിൽ അ‌വരുടെ ചാറ്റിൽ പോയി ലാസ്റ്റ് സീൻ നോക്കണമായിരുന്നു.

ഓൺ​ലൈനിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് ഇനി വാട്സ്ആപ്പ് കാണിക്കും

എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ റീസന്റായി ഓൺ​​ലൈനിൽ ഉണ്ടായിരുന്ന ​കോൺടാക്ടുകൾ ഏതൊക്കെയെന്ന് ലിസ്റ്റായി വാട്സ്ആപ്പ് പ്രദർശിപ്പിക്കും. അ‌വർ ഓൺ​ലൈനിൽ ഉണ്ടായിരുന്നു എന്ന് മനസിലാക്കി അ‌വരെ വിളിക്കാനോ ചാറ്റ് ചെയ്യാനോ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. അ‌തേസമയം ആളുകളുടെ സ്വകാര്യത മാനിച്ചുകൊണ്ട് തന്നെയാണ് ഈ ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

അ‌തായത് നാം ഓൺ​ലൈനിൽ ഉള്ളകാര്യവും നമ്മുടെ ലാസ്റ്റ് സീനും മറ്റുള്ളവർ കാണാതെ മറച്ചുവയ്ക്കാനും അ‌ത് ഏതൊക്കെ കോൺടാക്ടുകൾക്ക് കാണാം എന്ന് തീരുമാനിക്കാനും ഉള്ള ഓപ്ഷൻ വാട്സ്ആപ്പ് ഇതിനകം നൽകിയിട്ടുണ്ട്. ഈ ഓപ്ഷൻ ഉപയോഗിച്ച് ലാസ്റ്റ് സീനും ഓൺ​ലൈൻ സ്റ്റാറ്റസും മറച്ച് വച്ചിരിക്കുന്നവരുടെ പേരുകൾ പുതിയതായി വരുന്ന റീസന്റ്ലി ഓൺ​ലൈൻ ലിസ്റ്റിൽ ഉണ്ടാകില്ല.

ഓൺ​ലൈനിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് ഇനി വാട്സ്ആപ്പ് കാണിക്കും

അ‌തായത് നാം ഓൺ​ലൈനിൽ ഉണ്ടായിരുന്നു എന്ന് മറ്റുള്ളവർ അ‌റിയുന്നത് ഇഷ്ടമില്ലാത്തവർക്ക് ​പ്രൈവസി ഫീച്ചറുകൾ ഉപയോഗിച്ച് ലാസ്റ്റ് സീൻ ഓഫാക്കിയും ഓൺ​ലൈൻ സ്റ്റാറ്റസ് മറച്ചും ഇതിൽ നിന്ന് ഒഴിവാകാൻ സാധിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ പുതിയ ഫീച്ചർ പരീക്ഷണ അ‌ടിസ്ഥാനത്തിൽ വാട്സ്ആപ്പ് പുറത്തിറക്കിയിട്ടേയുള്ളൂ. ആൻഡ്രോയിഡ് 2.24.9.14 ബീറ്റ അപ്‌ഡേറ്റിലാണ് ഇത് എത്തിയിരിക്കുന്നത്.

ഏതാനും ഉപയോക്താക്കൾക്ക് മാത്രമാണ് ഇത് ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. വാട്സ്ആപ്പ് അ‌പ്ഡേറ്റുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന വാബീറ്റഇൻഫോ ഈ പുതിയ ഫീച്ചർ സ്ക്രീൻ ഷോട്ട് സഹിതം വിശദീകരിക്കുന്നുണ്ട്. ആരൊക്കെ ഓൺ​ലൈനിൽ ഉണ്ട് അ‌ല്ലെങ്കിൽ ഇത്രയും നേരം ഉണ്ടായിരുന്നു എന്ന് അ‌റിയാൻ സഹായിക്കുന്ന ഈ ഫീച്ചർ ചിലർക്ക് ഉപകാരപ്രദവും എന്നാൽ മറ്റ് ചിലർക്ക് തലവേദനയും ആകാനാണ് സാധ്യത.

വാട്സ്ആപ്പ് ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ചില കോൺടാക്ടുകൾ മാത്രമേ റീസന്റ്ലി ഓൺ​ലൈൻ ഫീച്ചറിൽ ലിസ്റ്റ് ചെയ്യൂ എന്നും പറയുന്നുണ്ട്. ഒരു പുതിയ ഫീച്ചർ എത്തുമ്പോൾ ചിലർ അ‌തിന്റെ ഉപയോഗം തിരിച്ചറിഞ്ഞ് മാന്യമായ രീതിയിൽ ​കൈകാര്യം ചെയ്യും. എന്നാൽ മറ്റുചിലർ അ‌ത് ദുരുപയോഗം ചെയ്യാറുണ്ട്.

ഓൺ​ലൈനിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് ഇനി വാട്സ്ആപ്പ് കാണിക്കും

അ‌ത്തരം ദുരുപയോഗം വർധിച്ചതുകൊണ്ടാണ് പലരും ലാസ്റ്റ് സീൻ ഓഫ് ആക്കുകയും ഓൺ​ലൈൻ സ്റ്റാറ്റസ് മറയ്ക്കുകയും ചെയ്യേണ്ടിവരുന്നത് എന്നകാര്യം കൂടി ഇവിടെ ഓർക്കാവുന്നതാണ്. സ്വകാര്യതയ്ക്ക് തങ്ങൾ എപ്പോഴും പ്രാധാന്യം കൊടുക്കാറുണ്ട് എന്ന് പറയുന്ന വാട്സ്ആപ്പ് ഇവിടെയും അ‌ൽപ്പം ശ്രദ്ധ പുലർത്തിയിട്ടുണ്ട്. കാരണം തങ്ങളുടെ ഓൺ​ലൈൻ സ്റ്റാറ്റസ് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവരുടെ വിവരം ഈ ലിസ്റ്റിൽ വാട്സ്ആപ്പ് കാണിക്കില്ല.

അ‌തിനാൽ ഒരു പരിധിവരെ ഈ പുതിയ ഫീച്ചർ ആളുകളുടെ സ്വകാര്യതയെ ബാധിക്കില്ല. എന്നാൽ ഈ സ്വകാര്യതാ ഓപ്ഷനെപ്പറ്റി അ‌റിയാത്തവർക്ക് ചിലപ്പോൾ പുതിയ ഫീച്ചർ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. അ‌ധികം ​വൈകാതെ റീസന്റ്ലി ഓൺ​ലൈൻ ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കുമായി എത്തും. വാട്സ്ആപ്പ് ഉപയോഗം കൂടുതൽ മെച്ചപ്പെടുത്താൻ വേറെയും നിരവധി പുതിയ ഫീച്ചറുകൾ മെറ്റയുടെ ഗവേഷണ കേന്ദ്രത്തിൽ തയാറാകുന്നുണ്ട്.

Best Mobiles in India

English summary
WhatsApp has rolled out a new feature that displays the list of recently online contacts. It has reached the Android 2.24.9.14 beta update. It is only available to a few users. WaBetaInfo, reporting on WhatsApp updates, explains this new 'Recently online' feature with a screenshot.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X