Home
Apps

ഗൂ​ഗിൾ മീറ്റിനും സൂമിനും ഭീഷണിയായി വാട്സ്ആപ്പ്; വീഡിയോ കോളുകളിൽ സ്ക്രീൻ പങ്കിടാനുള്ള ഫീച്ചർ അവതരിപ്പിച്ചു

ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ പരിചയപ്പെടുത്തി ജനപ്രിയ മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പ്. വീഡിയോ കോളുകൾക്കിടയിൽ ഉപഭോക്താക്കളുടെ സ്ക്രീൻ പങ്കിടാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് പുതിയതായി പരിജയപ്പെടുത്തിയിരിക്കുന്നത്. പഠനം, ജോലി പരമായ കാര്യങ്ങൾ എന്നിവയിൽ വലിയ സഹായമേകാൻ പുതിയ ഫീച്ചറിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ആണ് പുതിയ ഫീച്ചറിന്റെ കാര്യം ഫെയിസ്ബുക്ക് വഴി വെളിപ്പെടുത്തിയത്. "വാട്ട്‌സ്ആപ്പിൽ ഒരു വീഡിയോ കോളിനിടെ നിങ്ങളുടെ സ്‌ക്രീൻ പങ്കിടാനുള്ള കഴിവ് ഞങ്ങൾ ചേർക്കുന്നു." എന്നായിരുന്നു സക്കർബർ​ഗിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്. ഇതിന്റെ ഒരു ചിത്രവും ഇദ്ദേഹം ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഗിൾ മീറ്റ്, സൂം എന്നിവ പോലുള്ള ജനപ്രിയ വീഡിയോ കോളിംഗ് ആപ്പുകളുടെ മാതൃകയിലാണ് പുതിയ ഫീച്ചർ വാട്സ്ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ഗൂ​ഗിൾ മീറ്റിനും സൂമിനും ഭീഷണിയായി വാട്സ്ആപ്പ്

ആയതിനാൽ തന്നെ വാട്സ്ആപ്പിന്റെ പുതിയ മാറ്റം ​ഗൂ​ഗുൾ മീറ്റിനും സൂമിനും കടുത്ത വെല്ലുവിളിയാണ് ഉയർത്താൻ പോകുന്നത്. ഓഫീസുകളുടെയും മറ്റ് ​ഗ്രൂപ്പ് മീറ്റിങ്ങുകളിൽ പലരും ഇത്തരം ആപ്പുകളാണ് ആശ്രയിക്കുന്നത്. ഇത്തരം മീറ്റിങ്ങുകൾക്ക് വേണ്ടി മാത്രമാണ് പലരും ഇത്തരം ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് തന്നെ. എന്നാൽ എല്ലാവരും ഉപയോ​ഗിക്കുന്ന ആപ്പ് ആയ വാട്സ്ആപ്പിൽ ഇങ്ങനെ ഒരു മാറ്റം വരുന്നതിനാൽ പലും വാട്സ്ആപ്പിനെ ആശ്രയിച്ച് മറ്റ് ആപ്പുകളെ ഒഴിവാക്കാനുള്ള സാധ്യത വലുതാണ്.

വിവിധ തരം ഡോക്യുമെന്റുകൾ അവതരിപ്പിക്കാനും ഇത്തരം മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ഇപ്പോൾ വാട്സ്ആപ്പിലൂടെ സാധിക്കുന്നതാണ്. മാത്രമല്ല മറ്റുള്ളവരുടെ ഫോണിൽ എന്തെങ്കിലും കേടുപാട് പറ്റിയാലോ സെറ്റിം​ഗ്സുകൾ മാറി കിടന്നാലോ ഇതിനെക്കുറിച്ച് അറിയാവുന്നവരോട് പ്രശ്നം അവതരിപ്പിക്കാനും പുതിയ ഫീച്ചർ സഹായിക്കുന്നതാണ്. വാട്സ്ആപ്പിലെ സ്ക്രീൻ ഷെയറിം​ഗ് ഓപ്ഷൻ ഓൺ ആക്കിയതിന് ശേഷം ഫോണിലെ സെറ്റിം​ഗ്സുകളോ മറ്റ് കേടുപാടുകളോ എന്താണെന്ന് സ്ക്രീൻ അടക്കം ഷെയർ ചെയ്യാൻ സാധിക്കും.

ഗൂ​ഗിൾ മീറ്റിനും സൂമിനും ഭീഷണിയായി വാട്സ്ആപ്പ്

മറ്റ് ആപ്പുകൾ പോലെ തന്നെ സ്ക്രീൻ പങ്കിടൽ സവിശേഷതയിൽ പൂർണ്ണ നിയന്ത്രണം ഉപഭോക്താക്കൾക്ക് തന്നെയായിരിക്കും. ഏത് സമയത്തും സ്ക്രീൻ ഷെയർ നിർത്താൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. നിലവിൽ 32 ഉപഭോക്താക്കൾക്ക് ഒരേ സമയം ഇത്തരം മീറ്റിം​ഗുകളിൽ പങ്കെടുക്കാൻ വാട്സ്ആപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വീഡിയോ കോൾ ചെയ്യുമ്പോൾ തന്നെ ഷെയർ എന്ന് ഓപ്ഷൻ സ്ക്രീനിൽ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്താൽ നമ്മുക്ക് പുതിയ ഫീച്ചർ ലഭ്യമാകും.

നേരത്തെ ബീറ്റ ആപ്ഡേറ്റുകളിൽ വാട്സ്ആപ്പിന്റെ സ്ക്രീൻ ഷെയറങ് ഓപ്ഷൻ പരീക്ഷിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ അപ്ഡേറ്റിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകും വിധം എത്തിച്ചത്. അപ്‌ഡേറ്റ് ക്രമാനുഗതമായ രീതിയിലാണ് ഇത് പുറത്തിറക്കുന്നത്. ആയതിനാൽ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും പുതിയ ഫീച്ചർ എത്താൻ കുറച്ചു കാലതാമസം നേരിടും. അടുത്തിടെ നിരവധി അപ്ഡേറ്റുകളാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്.

ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടൺ, എച്ച്‌ഡി ഫോട്ടോ നിലവാരമുള്ള അപ്‌ഡേറ്റ് എന്നിവയാണ് അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറുകളിൽ പ്രധാനപ്പെട്ടവ. ഉപഭോക്താക്കളുടെ സ്വകാര്യ ചാറ്റുകൾ മറ്റുള്ളവർ കാണാതെ സ്വകാര്യതയോടെ സൂക്ഷിക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് ചാറ്റ് ലോക്ക്. പിന്നീട് വോയിസ് മെസേജുകൾക്ക് സമാനമായി വീഡിയോ മെസേജുകൾ പങ്കിടാനുള്ള ഫീച്ചറും വാട്സ്ആപ്പ് അനുവദിച്ചിരുന്നു. വോയിസ് മെസേജ് അയക്കുന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ വീഡിയോ മെസേജിനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്.

എന്നാൽ പരമാവധി 60 സെക്കന്റ് മാത്രമാണ് ഇത്തരം വീഡിയോ മെസേജുകൾ അയക്കാൻ സാധിക്കു. മാത്രമല്ല വോയിസ് മെസേജുകൾ വേ​ഗത കൂട്ടി പ്ലേ ചെയ്യുന്നത് പോലെ വീഡിയോ മെസേജുകൾ പ്ലേ ചെയ്യാൻ സാധിക്കില്ല. ഇതിന് പുറമെ ഇമെയിൽ എഡിയുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ഒരു പുതിയ അപ്ഡേറ്റി വാട്സ്ആപ്പിൽ വരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇങ്ങനെ ചെയ്താൽ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാകും എന്നാണ് വാട്സ്ആപ്പ് അവകാശപ്പെടുന്നത്.

നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും നിങ്ങളുടെ ജിമെയിൽ ഐഡി ഉപയോ​ഗിച്ച് വാട്സ്ആപ്പ് നിയന്ത്രിക്കാൻ സാധിക്കും എന്നതും ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഇതിന് പുറമെ അപരിചിതമായ നമ്പറുകളിൽ നിന്ന് ലഭിക്കുന്ന വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും നിശബ്ദമാക്കാനുള്ള ഫീച്ചറും വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. പുതിയ മാറ്റങ്ങൾ ഉപഭോക്താക്കളെ കൂടുതൽ നേരെ വാട്സ്ആപ്പ് ഉപയോ​ഗിക്കാൻ പ്രേരിപ്പിക്കും എന്നാണ് വാട്സ്ആപ്പ് പ്രതീക്ഷിക്കുന്നത്.

Image Credit: Mark Zuckerburg/ Facebook

More from GizBot

Best Mobiles in India

English summary
As with other apps, users have full control over the screen sharing feature. Users can stop screen sharing at any time. Currently, WhatsApp has provided facilities for 32 users to participate in such meetings at the same time. While making a video call, you can see the Share option on the screen. If we click on it, we will get the new feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X