വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ 5 സവിശേഷതകള്‍

|

ഉപയോക്താക്കള്‍ക്കു വേണ്ടി കൂടുതല്‍ പുതുമകള്‍ കൊണ്ടു വന്നിരിക്കുകയാണ് വാട്ട്‌സാപ്പ്. അതിനാല്‍ ദിവസേന പുതിയ പുതിയ ഉപയോക്താക്കളാണ് വാട്ട്‌സാപ്പില്‍ എത്തിക്കൊണ്ടിരിക്കുന്നതും.

 
വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ 5 സവിശേഷതകള്‍

വാട്ട്‌സാപ്പിന്റെ ഓരോ സവിശേഷതകളും ഒന്നിനൊന്നു മെച്ചമാണ്. സാധാരണ രീതിയില്‍ വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതു കൂടുതല്‍ മികച്ചതാക്കാന്‍ അതിലെ സെറ്റിംഗ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.വാട്ട്‌സാപ്പില്‍ എത്തിയിരിക്കുന്ന ഈ പുതിയ സവിശേഷതകള്‍ പലരും അറിയാതെ പോവുകയാണ്. അതിനാല്‍ നമുക്ക് നോക്കാം വാട്ട്‌സാപ്പിലെ ഓരോ സവിശേഷതകളും.

 

1. Group Video Calling (വാട്ട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗ്)

ചില ആന്‍ഡ്രോയിഡ് ഐഒഎസ് ഫോണുകളില്‍ ഇപ്പോള്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗ് ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. താമസിക്കാതെ തന്നെ എല്ലാ ആന്‍ഡ്രോയിഡ് ഐഫോണുകളില്‍ വാട്ട്‌സാപ്പിന്റെ ഈ സവിശേഷത എത്തുന്നതാണ്. കോള്‍ ചെയ്യുന്ന സമയത്ത് സ്‌ക്രീനിന്റെ മുകളില്‍ വലത് കോണില്‍ ഒരു ചെറിയ ഐക്കള്‍ ദൃശ്യമാകും. അവിടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കാന്‍ കഴിയും. ഇപ്പോള്‍ വീഡിയോ കോളില്‍ ഒരാള്‍ക്ക് ഒരേ സമയം മൂന്നു പേര്‍ക്കാണ് കോള്‍ ചെയ്യാന്‍ കഴിയുന്നത്. ഈ പുതിയ സംവിധാനം വാട്ട്‌സാപ്പിന്റെ ഐഒഎസ് പതിപ്പ് 2.18.52 ലും ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.18.145ന് മുകളിലുളളവയിലുമാണ് എത്തിയിരിക്കുന്നത്.

2. ആപ്പ് അക്കൗണ്ട് വിവരങ്ങള്‍ ക്രമീകരിക്കാം (Request account info report)

ഈ സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ആപ്പ് അക്കൗണ്ടിന്റേയും വിവരങ്ങളുടേയും ക്രമീകരണങ്ങളുടേയും ഒരു റിപ്പോര്‍ട്ട് സൃഷ്ടിക്കാന്‍ കഴിയും. ഇത് മറ്റൊരു ആപ്ലിക്കേഷനില്‍ ആക്‌സസ് ചെയ്യുകയോ പോര്‍ട്ട് ചെയ്യുകയോ ചെയ്യാം. ഈ റിപ്പോര്‍ട്ടില്‍ വ്യക്തിഗത സന്ദേശങ്ങള്‍ ഉള്‍പ്പെടുന്നില്ല. റിപ്പോര്‍ട്ട് തുറക്കുമ്പോള്‍ നിങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍, മുമ്പത്തെ IP കണക്ഷന്‍, ഡിവൈസ് ടൈപ്പ്, പ്രൊഫൈല്‍ ചിത്രം, നിങ്ങള്‍ ഭാഗമായിരുന്ന ഗ്രൂപ്പുകളുടെ പേരുകള്‍ എന്നിവ പോലുളള വിവരങ്ങളാകും കാണുന്നത്.

3. Restrict Group (ഗ്രൂപ്പ് നിയന്ത്രണങ്ങള്‍)

വാട്ട്‌സാപ്പ് അതിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഫോണുകളില്‍ 'ഗ്രൂപ്പ് നിയന്ത്രണങ്ങള്‍' എന്ന ഫീച്ചര്‍ കൊണ്ടു വരുകയാണ്. ഇതില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിനു മാത്രമേ ഗ്രൂപ്പില്‍ സന്ദേശം അയക്കാന്‍ അനുവാദമുളളൂ. ഗ്രൂപ്പിലെ അംഗങ്ങള്‍ക്കും ഈ സന്ദേശങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും ഇതിനു പ്രതികരിക്കാന്‍ അഡ്മിനു മാത്രമേ സാധിക്കൂ.

4. വാട്ട്‌സാപ്പിലേക്ക് ഫേസ്ബുക്ക് പോസ്റ്റുകള്‍ പങ്കിടാം

ഫേസ്ബുക്കിലെ ഉളളടക്കങ്ങള്‍ ആപ്‌സില്‍ പങ്കു വയ്ക്കാന്‍ സാധിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനു വേണ്ടിയുളള പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് എത്തിയിരിക്കുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും തന്നെ ഇല്ല. എന്നാല്‍ നിരവധി ബീറ്റ ഉപയോക്താക്കള്‍ക്ക് അവരുടെ ഫേസ്ബുക്ക് ആപ്പില്‍ ഈ സവിശേഷത ലഭിച്ചതായി അവകാശപ്പെടുന്നു.

ഈ സവിശേഷത പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്. ആദ്യം ഫേസ്ബുക്കിലെ 'Share' ബട്ടണില്‍ ടാപ്പു ചെയ്താല്‍ മൂന്നു ഓപ്ഷനുകള്‍ നിങ്ങള്‍ക്കു കാണാം, Share, Now, Write post- എന്നിങ്ങനെ. ഇമേജ് അല്ലെങ്കില്‍ വീഡിയോ പോലുളള കണ്ടന്റുകള്‍ ഫേസ്ബുക്കില്‍ തിരഞ്ഞെടുത്ത് അത് വാട്ട്‌സാപ്പിലേക്ക് അയക്കണമെങ്കില്‍, 'Share' മെനുവില്‍ നിന്ന് തിരഞ്ഞെടുക്കുക, അപ്പോള്‍ ഒരു ലിങ്ക് ജനറേറ്റ് ചെയ്യും. ഈ ലിങ്ക് ഏതു വാട്ട്‌സാപ്പ് കോണ്‍ടാക്ടുമായും പങ്കിടാം.

ആന്‍ഡ്രോയിഡ് ഫോണിൽ ഈ 7 കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!ആന്‍ഡ്രോയിഡ് ഫോണിൽ ഈ 7 കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക!

5. ചാറ്റ് ഫില്‍റ്ററുകള്‍ (Chat filters)

ആന്‍ഡ്രോയിഡ് ബിസിനസ് ആപ്ലിക്കേഷനു വേണ്ടി വാട്ട്‌സാപ്പ് 'Chat filters' എന്ന ഓപ്ഷന്‍ ചേര്‍ക്കുകയാണ്. ഇത് വാട്ട്‌സാപ്പ് ബിസിനസ് അക്കൗണ്ടുകളുടെ മെസേജുകള്‍ വേഗത്തില്‍ തിരയാന്‍ അഡ്മിനുകള്‍ക്ക് സാധിക്കും. ചാറ്റ് ഫില്‍റ്റേഴ്‌സ് ഓപ്ഷന്‍ ഉപയോക്താക്കളെ മൂന്നു രീതിയില്‍ ഗ്രൂപ്പ് ചെയ്യും, അതായത് unread chats, groups, broadcast categories എന്നിങ്ങനെ. അഡ്മിന്‍ ഈ ഫില്‍റ്ററുകള്‍ ആക്‌സസ് ചെയ്യുന്നതിന് 'സര്‍ച്ച് ബാറില്‍' ടാപ്പു ചെയ്യേണ്ടി വരും.

Best Mobiles in India

Read more about:
English summary
Whatsapp New Updates, Dont Miss!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X