ഈ പ്ലാറ്റ്‌ഫോമുകളില്‍ ഡിസംബര്‍ 31 മുതല്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കില്ല

Posted By: Samuel P Mohan

ഫേസ്ബുക്കിന്റെ ഉടമസ്തതയിലുളള വാട്ട്‌സാപ്പില്‍ ഡിസംബര്‍ 31നു ശേഷം ചില പ്ലാറ്റ്‌ഫോമുകളില്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ബ്ലാക്ക്‌ബെറി ഓഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് വാട്ട്‌സാപ്പ് നിര്‍ത്തലാക്കുന്നത്.

ഈ പ്ലാറ്റ്‌ഫോമുകളില്‍ ഡിസംബര്‍ 31 മുതല്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തിക്ക

ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചില ഫീച്ചറുകള്‍ ഏതു നിമിഷവും നിര്‍ത്തലാക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. ഭാവിയില്‍ വാട്ട്‌സാപ്പ് വികസിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്ത പ്ലാറ്റ്‌ഫോമുകളിലാണ് ഇവയിലെ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ പ്രത്യേകമായി വ്യക്തമാക്കുന്നു മുകളില്‍ പറഞ്ഞ പ്ലറ്റ്‌ഫോമുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇന്നു മുതല്‍ ഒരാഴ്ചയ്ക്കുളളില്‍ തന്നെ വാട്ട്‌സാപ്പ് നിര്‍ത്തലാക്കുമെന്ന്. ആന്‍ഡ്രോയിഡ് 4.0 മുതലുളളവ, ഐഒഎസ് 7ന് ശേഷം, വിന്‍ഡോസ് ഫോണ്‍ 8.1നു ശേഷമുളള പ്ലാറ്റ്‌ഫോമിലെ ഫോണുകള്‍ ഉപയോഗിക്കുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്ട്‌സാപ്പ് അധികൃതര്‍ അറിയിച്ചു.

ഹോണര്‍ 7X നേടുന്നതിന് ഈ മത്സരത്തില്‍ എങ്ങനെ നിങ്ങള്‍ക്കു പങ്കെടുക്കാം?

നോക്കിയ എസ്40-യിലും ഡിസംബര്‍ 31ന് വാട്ട്‌സാപ്പ് അവസാനിക്കും. 2020 ഫെബ്രുവരി ഒന്ന് മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 ജിഞ്ചര്‍ബ്രഡും പഴയ പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിക്കുന്ന ഉപകണങ്ങളില്‍ ആപ്പ് പ്രവര്‍ത്തനരഹിതമായിരിക്കും. സിംബിയന്‍ എസ്60 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോക്കിയ ഫോണുകള്‍ ഇതിനകം തന്നെ, അതായത് 2017 ജൂണ്‍ 30ന് വാട്ട്‌സാപ്പ് നിര്‍ത്തി.

ഇതു കൂടാതെ വിന്‍ഡോസ് ഫോണ്‍ 7, ആന്‍ഡ്രോയിഡ് 2.2, ഐഒഎസ് 6 എന്നീ ഫോണുകളില്‍ ഇതിനു മുന്‍പു തന്നെ വാട്ട്‌സാപ്പ് നിര്‍ത്തലാക്കി. അതിനാല്‍ അടുത്തിടെ വാട്ട്‌സാപ്പില്‍ അപ്‌ഗ്രേഡ് ചെയ്ത പുതിയ സവിശേഷതളൊന്നും തന്നെ ഈ ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല.

ഈ വര്‍ഷം വാട്ട്‌സാപ്പില്‍ എത്തിയ പുതിയ സവിശേഷതകളാണ് സ്റ്റാന്‍ഡ്എലോണ്‍ ബിസിനസ് ആപ്പ്, അഡ്മിനുകള്‍ക്ക് നിയന്ത്രിതമായ ഗ്രൂപ്പുകള്‍, ഫോട്ടോ ബണ്ടിലിംഗ്, വീഡിയോ സ്ട്രീമിംഗ് അങ്ങനെ ഒട്ടനേകം വാട്ട്‌സാപ്പില്‍ എത്തിയിട്ടുണ്ട്.

English summary
WhatsApp will stop working on the dated BlackBerry 10 and Windows Phone 8 operating systems from December 31, 2017. Those who use devices that run on these outdated platforms should consider upgrading their devices in order to continue enjoying the services of the messaging platform.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot