യുപിഐ പിന്തുണയുളള പേയ്‌മെന്റുമായി വാട്ട്‌സാപ്പ്, അറിയേണ്ടതെല്ലാം !!

|

വാട്ട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് ബീറ്റ് വേര്‍ഷനില്‍ യുപിഐ പിന്തുണയുളള വാട്ട്‌സാപ്പ് പേയ്‌മെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യുപിഐ പിന്തുണയുളള പേയ്‌മെന്റുമായി വാട്ട്‌സാപ്പ്, അറിയേണ്ടതെല്ലാം !!

യുപിഐ അടിസ്ഥാനമാക്കിയ പേയ്‌മെന്റ് ഫീച്ചര്‍ വാട്ട്‌സാപ്പ് ഇപ്പോള്‍ പരിശോധന ഘട്ടത്തിലാണ്. ചില തിരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളില്‍ മാത്രമാണ് ഈ സവിശേഷത ആദ്യം നടപ്പിലാക്കാന്‍ പോകുന്നത്.

ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) മാനദണ്ഡം ഉപയോഗിച്ചു കൊണ്ട് പണം അയയ്ക്കാനും സ്വീകരിക്കാനും ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു. വാട്ട്‌സാപ്പ് വേര്‍ഷന്‍ 2.8.41 ഐഒഎസ് ഉപഭോക്താക്കള്‍ക്കും 2.18.41 ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കുമാണ്.

ഗിസ്‌മോടൈംസ്

ഗിസ്‌മോടൈംസ്

ഗിസ്‌മോടൈംസിലാണ് വാട്ട്‌സാപ്പ് പേയ്‌മെന്റ് ഫീച്ചര്‍ ആദ്യമായി കാണപ്പെട്ടത്. ഇപ്പോള്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത ബീറ്റ ആപ്പില്‍ ലഭ്യമാണ്. ഈ സവിശേഷത അറ്റാച്ച്‌മെന്റു് മെനു മുഖേന ഒരു ചാറ്റ് വിന്‍ഡോയില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

ഗാലറി, വീഡിയോ, ഡോക്യുമെന്റുകള്‍ മുതലായ ഓപ്ഷനുകള്‍ക്കൊപ്പമാണ് ഈ ഓപ്ഷനും കാണാന്‍ സാധിക്കുന്നത്. പേയ്‌മെന്റുകളില്‍ ക്ലിക്ക് ചെയ്താല്‍ ഒരു disclaimer വിന്‍ഡോ തുറക്കും, അതിനു ശേഷം ബാങ്കുകള്‍ തിരഞ്ഞെടുക്കാം.

ബാങ്ക് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍

ബാങ്ക് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍

യുപിഐയുമായി ബന്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് താത്പര്യമുളള ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാം. യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഇതു വരെ ഉപയോഗിച്ചിട്ടില്ലെങ്കില്‍ പിന്‍ നമ്പര്‍ ഉണ്ടാക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. ഇതു കൂടാതെ യുപിഐ ആപ്ലിക്കേഷനോ നിങ്ങളുടെ ബാങ്കിന്റെ വെബ്‌സൈറ്റോ/ ആപ്ലിക്കേഷനോ വഴി യുപിഐ അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്.

പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡിനെതിരെ വന്‍ തട്ടിപ്പ്, അറിയേണ്ടതെല്ലാംപ്ലാസ്റ്റിക് ആധാര്‍ കാര്‍ഡിനെതിരെ വന്‍ തട്ടിപ്പ്, അറിയേണ്ടതെല്ലാം

ഇവര്‍ക്ക് രണ്ടു പേര്‍ക്കും പേയ്‌മെന്റ് ഫീച്ചര്‍ വേണം

ഇവര്‍ക്ക് രണ്ടു പേര്‍ക്കും പേയ്‌മെന്റ് ഫീച്ചര്‍ വേണം

വാട്ട്‌സാപ്പ് പേയ്‌മെന്റ് ആപ്ലിക്കേഷനീലൂടെ വിജയകരമായി പേയ്‌മെന്റ് നടത്താന്‍ അയയ്ക്കുന്ന ആള്‍ക്കും സ്വീകരിക്കന്നയാള്‍ക്കും ഈ ആപ്പ് ഉണ്ടായിരിക്കാണം. ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേനിലേക്ക് തങ്ങളുടെ അക്കൗണ്ട് ലിങ്ക് ചെയ്യുന്ന സമയങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

2017 ജൂലായ് മുതല്‍ യുപിഐ അടിസ്ഥാനമാക്കിയുളള പേയ്‌മെന്റ് പ്ലാറ്റ്‌ഫോണില്‍ ആപ്പ് കണക്കാക്കപ്പടുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലും ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടു.

Best Mobiles in India

Read more about:
English summary
The WhatsApp payment feature is available to select users on v2.18.21 on iOS. It is also available for select users on version 2.18.41 on Android

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X