Home
Apps

വാട്സ്ആപ്പ് കുമ്പിടിയാകുന്നു! ഒരു അ‌ക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാവുന്ന ഫീച്ചർ കൂടുതൽ പേരിലേക്ക്

ചുരുക്കം ചില ബീറ്റ ടെസ്റ്റർമാർക്കായി നേരത്തെ പുറത്തിറക്കിയ കമ്പാനിയൻ മോഡ് ഇപ്പോൾ എല്ലാ ബീറ്റ ഉപയോക്താക്കൾക്കുമായി വാട്സ്ആപ്പ് പുറത്തിറക്കി. ഒരു വാട്സ്ആപ്പ് അ‌ക്കൗണ്ട് മറ്റൊരു സ്മാർട്ട്ഫോൺ അ‌ടക്കം നാലു ഡി​വൈസുകളിൽ വരെ ഒരേസമയം ലോഗിൻ ചെയ്ത് ഉപയോഗിക്കാം എന്നതാണ് വാട്സ്ആപ്പ് കമ്പാനിയൻ മോഡിന്റെ പ്രത്യേകത.

ആൻഡ്രോയിഡിനായി പുറത്തിറക്കിയ വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന എല്ലാ ബീറ്റാ ടെസ്റ്റർമാർക്കും നിലവിലുള്ള വാട്സ്ആപ്പ് അക്കൗണ്ട് മറ്റൊരു മൊബൈൽ ഫോണിലും ഉപയോഗിക്കാൻ കമ്പാനിയൻ മോഡ് ലഭ്യമാകും. 2022 നവംബറിലെ വാട്സ്ആപ്പ് ബീറ്റയുടെ ഒരു പ്രധാന അ‌പ്ഡേറ്റിൽ കമ്പാനിയൻ മോഡ് ഉൾപ്പെട്ടിരുന്നു.

വാട്സ്ആപ്പ് കുമ്പിടിയാകുന്നു!

എന്നാൽ അ‌ന്ന് തെരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റർമാർക്ക് മാത്രമാണ് കമ്പാനിയൻ മോഡ് ലഭ്യമായിരുന്നത്. മാസങ്ങൾക്കിപ്പുറം ഈ ഫീച്ചർ എല്ലാ ബീറ്റ ഉപയോക്താക്കൾക്കും ലഭ്യമാക്കിയ വാട്സ്ആപ്പ്, അ‌ധികം ​വൈകാതെ എല്ലാ ആൻഡ്രോയിഡ് വാട്സ്ആപ്പ് അ‌ക്കൗണ്ട് ഉടമകൾക്കും കമ്പാനിയൻ മോഡ് ഉപയോഗം സാധ്യമാക്കും എന്നാണ് വിവരം.

ഒരു വാട്സ്ആപ്പ് അ‌ക്കൗണ്ട് ഒരേസമയം നാല് ഉപകരണങ്ങളിൽ ലിങ്ക് ചെയ്യാൻ കമ്പാനിയൻ മോഡ് ഫീച്ചർ അനുവദിക്കുന്നു, ഈ നാല് ഡി​വൈസുകളിൽ രണ്ടെണ്ണം സ്മാർട്ട്ഫോൺ ആകാം. ഡി​വൈസുകൾ ലിങ്ക് ചെയ്യുന്നതിന് വാട്സ്ആപ്പ് ഉപയോഗിക്കുന്ന പ്രധാന ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ല എന്നകാര്യം ശ്രദ്ധേയമാണ്.

വാട്സ്ആപ്പ് കുമ്പിടിയാകുന്നു!

ലിങ്ക് ചെയ്തശേഷം പ്രധാന ഡി​വൈസിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും രണ്ടാമത്തെ ഫോണിൽ വാട്സആപ്പ് സാധാരണപോലെ ഉപയോഗിക്കാൻ സാധിക്കും. വാട്ട്‌സ്ആപ്പ് കമ്പാനിയൻ മോഡ് ആൻഡ്രോയിഡ് ആപ്പ് പതിപ്പ് 2.23.8.2-ലും അതിനുശേഷമുള്ള പതിപ്പിലും ലഭ്യമാണ്. ഐഒഎസിനുള്ള കമ്പാനിയൻ മോഡ് നിലവിൽ പുറത്തിറക്കിയിട്ടില്ല. എങ്കിലും ആൻഡ്രോയിഡ് ഫോണിലെ വാട്സ്ആപ്പ് കണക്ട് ചെയ്യുന്ന രണ്ടാമത്തെ ഫോൺ ആയി ഐഒഎസ് ഫോണുകൾ ഉപയോഗിക്കാം.

വാട്‌സ്ആപ്പ് ആപ്പ് പതിപ്പ് 2.23.8.2 ഡൗൺലോഡ് ചെയ്ത് ഇൻസ്‌റ്റാൾ ചെയ്‌തതിന് ശേഷം ഏകദേശം 24 മണിക്കൂറിനുള്ളിൽ എല്ലാ ബീറ്റ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ദൃശ്യമാകുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. എന്നാൽ ഈ ഫീച്ചർ ആക്‌സസ് ചെയ്യുന്നതിന്, ഉപയോക്താക്കൾ വാട്സ്ആപ്പ് ബീറ്റ പ്രോഗ്രാമിൽ എൻറോൾ ചെയ്യണം എന്നകാര്യം അ‌റിഞ്ഞിരിക്കുക.

റഗുലർ വാട്സ്ആപ്പിന് പുറമെ വാട്സ്ആപ്പ് ബിസിനസ് അ‌ക്കൗണ്ടുകൾക്കും ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കും. നാലു ഡി​വൈസുകളിൽ വരെ കണക്ട് ചെയ്യുന്നുണ്ട് എങ്കിലും സുരക്ഷയെ ഓർത്ത് പേടിക്കേണ്ടതില്ല എന്നും വാട്സ്ആപ്പ് പറയുന്നു. ലിങ്ക് ചെയ്‌ത എല്ലാ അക്കൗണ്ടുകളിലും വാട്സ്ആപ്പ് എൻഡ് -ടു- എൻഡ് എൻക്രിപ്ഷൻ സംരക്ഷണം ഉണ്ടാകും.

വാട്സ്ആപ്പ് കുമ്പിടിയാകുന്നു!

ഒന്നിലധികം ഡി​വൈസുകളിൽ ഒരു വാട്സ്ആപ്പ് അ‌ക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള വഴി: മറ്റൊരു അക്കൗണ്ട് ലിങ്ക് ചെയ്യാൻ, പ്ലേ സ്റ്റോറിൽ നിന്ന് വാട്സ്ആപ്പ് ബീറ്റ ആപ്പ് (v2.23.8.2) പ്രധാന ഡി​വൈസിലും ലിങ്ക് ചെയ്യാൻ ആഗ്രഹിക്കുന്ന സെക്കൻഡറി ഉപകരണത്തിലും ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാളേഷന് ശേഷം നിങ്ങളുടെ വാട്സ്ആപ്പിൽ ഈ ഫീച്ചർ ദൃശ്യമാകാൻ 24 മണിക്കൂർവരെ എടുത്തേക്കാം.

പിന്നീട് ഒരു ഫോൺ നമ്പറിനായുള്ള പേജ് ഓപ്പൺ ആകുമ്പോൾ മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് "ലിങ്ക് എ ഡിവൈസ്" ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് ലഭിക്കുന്ന ക്യുആർ​ കോഡ് പ്രധാനഫോൺ വഴി സ്കാൻ ചെയ്യുക. അ‌തിനായി പ്രധാനഫോണിൽ സെറ്റിങ്സ് ഓപ്പൺ ചെയ്ത് ലിങ്കിഡ് ഡി​വൈസ് തെരഞ്ഞെടുക്കുമ്പോൾ സ്കാനർ ദൃശ്യമാകും.

ഇതോടെ ഇരുഫോണുകളിലും ഒരേ വാട്സ്ആപ്പ് അ‌ക്കൗണ്ട് ലഭ്യമാകും. മറ്റ് മൂന്ന് ഡി​വൈസുകളിൽക്കൂടി ​ഈ വാട്സ്ആപ്പ് ലിങ്ക് ചെയ്യാൻ ഇതേരീതി ആവർത്തിച്ചാൽ മതി. വാട്സ്ആപ്പ് വെബ് ലോഗിൻ ചെയ്യുന്ന മാതൃകയിൽ തന്നെയാണ് കമ്പാനിയൻ മോഡിലും ഡി​വൈസുകൾ കൂട്ടിച്ചേർക്കുന്നത് എന്ന് പറയാം. ലിങ്ക് ചെയ്യുന്നതോടെ പ്രധാന ഫോണിലെ ചാറ്റ് മറ്റ് ഡി​വൈസുകളിലും ലഭ്യമാകും.

എന്നാൽ ബീറ്റ പതിപ്പായതിനാൽ ​ലൈവ് ലൊക്കേഷൻ, സ്റ്റിക്കറുകൾ, ബ്രോഡ്കാസ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ ​​ഒരേസമയം രണ്ടുഫോണിലും ലഭിച്ചേക്കില്ല എന്നും സൂചനയുണ്ട്. കമ്പാനിയൻ മോഡിന് പുറമേ നിരവധി ഫീച്ചറുകൾ അ‌ടുത്തുവരുന്ന വാട്സ്ആപ്പ് അ‌പ്ഡേഷനുകളിൽ പ്രതീക്ഷിക്കാവുന്നതാണ്. വാട്സാപ്പിനുള്ളിൽ നിന്ന് കോൺടാക്റ്റുകൾ ചേർക്കാനും എഡിറ്റ് ചെയ്യാനും സാധിക്കുന്ന പുതിയ ഫീച്ചറും വൈകാതെ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

Best Mobiles in India

English summary
Companion Mode has been rolled out by WhatsApp for all beta users. The specialty of companion mode is that one WhatsApp account can be used simultaneously on four devices including another smartphone. Companion mode will be available to all beta testers who install the latest version of WhatsApp beta released for Android.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X