ആരവിടെ, ആഘോഷം തുടങ്ങട്ടെ! ആഗ്രഹിച്ച ഫീച്ചർ ഇങ്ങെത്തി; ഇനി വാട്സ്ആപ്പിൽ അ‌ദൃശ്യരാകാം

|

വാട്സ്ആപ്പ്(whatsapp) ഉപയോഗിക്കുന്ന ആളുകളിൽ ഭൂരിഭാഗം പേരും ആഗ്രഹിച്ചൊരു ഫീച്ചർ ഒടുവിൽ അ‌വതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. എന്താണെന്നല്ലേ. നാം വാട്സ്ആപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഓ​ൺ​ലൈനിൽ ഉണ്ടെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുന്ന ഓൺ​ലൈൻ സ്റ്റാറ്റസ് സൗകര്യം ഓഫ് ആക്കാനുള്ള ഓപ്ഷനാണ് വാട്സ്ആപ്പ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. പുതുതലമുറയിലുള്ള വാട്സ്ആപ്പ് ഉപയോക്താക്കളാണ് ഈ ഫീച്ചർ ഏറ്റവുമധികം ആഗ്രഹിച്ചിരുന്നത്.

ശല്യം ചെയ്യാൻ എത്തുന്നവർ ഉണ്ടെങ്കിൽ

നിങ്ങൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നതും ഓൺ​ലൈനിൽ ഉള്ളതും അ‌റിഞ്ഞ് ശല്യം ചെയ്യാൻ എത്തുന്നവർ ഉണ്ടെങ്കിൽ അ‌ത്തരക്കാരിൽനിന്ന് രക്ഷപ്പെടാൻ ഈ വാട്സ്ആപ്പ് ഫീച്ചർ ഏറെ സഹായകരമാണ്. ഓൺ​ലൈനിൽ ഉണ്ടെന്ന് മറ്റുള്ളവരെ അ‌റിയിക്കാതെ തന്നെ ​വാട്സ്ആപ്പ് മെസേജുകൾ ഉൾപ്പെടെ നോക്കാനും ഉപയോഗിക്കാനും പുതിയ ഓൺ​ലൈൻ സ്റ്റാറ്റസ് മറയ്ക്കൽ ഫീച്ചറിലൂടെ സാധിക്കും. ഉടൻ എത്തുമെന്ന് ഏറെ നാളായി കേട്ടിരുന്ന ഈ ഫീച്ചർ ഇപ്പോഴാണ് വാട്സ്ആപ്പ് എല്ലാവർക്കുമായി പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ വാട്സ്ആപ്പിലും ഈ സൗകര്യം ലഭ്യമാണ്.

​ഐഫോൺ 14 നാടുകടന്നു! ചൈനയിൽനിന്ന് ചെ​​ന്നൈയിലേക്ക്; ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ച് പെഗാട്രോൺ​ഐഫോൺ 14 നാടുകടന്നു! ചൈനയിൽനിന്ന് ചെ​​ന്നൈയിലേക്ക്; ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ച് പെഗാട്രോൺ

ഒരാളെ ഓൺ​ലൈനിൽ കണ്ടതുകൊണ്ട് എന്താണ് പ്രശ്നം

ഒരാളെ ഓൺ​ലൈനിൽ കണ്ടതുകൊണ്ട് എന്താണ് പ്രശ്നം എന്ന് ഒരു പ​ക്ഷേ നിങ്ങൾക്ക് തോന്നിയേക്കാം. ആരെങ്കിലും ഓ​ൺ​ലൈനിൽ ഉണ്ടെങ്കിൽ അ‌ത് അ‌വരുടെ ഇഷ്ടവും അ‌വകാശവുമാണ് എന്നു കരുതിയാൽ യാതൊരു പ്രശ്നരുമില്ല. എന്നാൽ നാം താമസിക്കുന്ന ലോകം നിഷ്കളങ്കരുടേത് മാത്രമല്ല. അ‌തിനാൽത്തന്നെ, നിങ്ങളെ ഓൺ​ലൈനിൽ കണ്ടാൽ ശല്യം ചെയ്യാൻ എത്തുന്നവരുടെയും ചോദ്യം ചെയ്യാൻ എത്തുന്നവരുടെയുമൊക്കെ വലിയൊരു നിര പുറത്തുണ്ട്.

ആവശ്യകത മനസിലാകും

അ‌ത്തരക്കാരെക്കൊണ്ടുള്ള പ്രശ്നങ്ങൾ അ‌നുഭവിച്ചിട്ടുള്ള ആളുകൾക്ക് ഈ മറഞ്ഞിരിക്കലിന്റെ ആവശ്യകത മനസിലാകും. ഏതൊരു ഫീച്ചറിനും നല്ലവശവും ചീത്ത വശവും ഉണ്ടാകും. എന്നാൽ കൂടുതൽ പേരും സന്തോഷത്തോടെ തന്നെയാകും വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചറിനെ വരവേൽക്കുക എന്നത് ഇന്ത്യയിലെ സാഹചര്യങ്ങൾ പരിഗണിച്ചാൽ മനസിലാകും.

അ‌ന്തവും കുന്തവുമില്ലാതെ 23 ടണ്ണിന്റെ ഒരു ​ചൈനീസ് റോക്കറ്റ് തിരിച്ചുവരുന്നുണ്ട്; ഒന്നു സൂക്ഷിച്ചോ!അ‌ന്തവും കുന്തവുമില്ലാതെ 23 ടണ്ണിന്റെ ഒരു ​ചൈനീസ് റോക്കറ്റ് തിരിച്ചുവരുന്നുണ്ട്; ഒന്നു സൂക്ഷിച്ചോ!

ഏറ്റവും കൂടുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾ

ഏറ്റവും കൂടുതൽ വാട്സ്ആപ്പ് ഉപയോക്താക്കൾ ഉള്ള ഒരു രാജ്യം കൂടിയാണ് ഇന്ത്യ. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് വാട്സ്ആപ്പ് ഈ ഓൺ​ലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കുന്ന ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നത്. കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള മുഴുവൻ ആളുകളിൽനിന്നോ നിങ്ങൾ തെരഞ്ഞെടുക്കുന്ന ആളുകളിൽനിന്നോ നിങ്ങളുടെ ഓൺ​ലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാൻ സാധിക്കും.

 വാട്സാപ്പിൽ ഓൺ​​ലൈൻ കാണിക്കുന്നത് എങ്ങനെ മറച്ചുവയ്ക്കാം

വാട്സാപ്പിൽ ഓൺ​​ലൈൻ കാണിക്കുന്നത് എങ്ങനെ മറച്ചുവയ്ക്കാം

സ്റ്റെപ് 1: വാട്സാപ്പിൽ സെറ്റിങ്സ് ഓപ്പൺ ചെയ്തശേഷം അ‌ക്കൗണ്ട് സെലക്ട് ചെയ്യുക
സ്റ്റെപ് 2: ​പ്രൈവസി ടാബിൽ ക്ലിക്ക് ചെയ്യുക. അ‌വി​ടെ ലാസ്റ്റ് സീൻ ആൻഡ് ഓൺ​ലൈൻ എന്നൊരു ഓപ്ഷൻ വരും

സ്റ്റെപ് 3: ഇവിടെ ലാസ്റ്റ് സീൻ സ്റ്റാറ്റസും ഓൺ​ലൈൻ സ്റ്റാറ്റസും ആർക്കൊക്കെ കാണാം എന്ന് സെറ്റ് ചെയ്യുക.

രാവും പകലും കണ്ണിമ ചിമ്മാതെ രാജ്യംകാത്ത ബഹിരാകാശത്തെ കാവൽക്കാരന് ഇന്ത്യൻ മഹാസമുദ്രത്തിൽ അ‌ന്ത്യവിശ്രമംരാവും പകലും കണ്ണിമ ചിമ്മാതെ രാജ്യംകാത്ത ബഹിരാകാശത്തെ കാവൽക്കാരന് ഇന്ത്യൻ മഹാസമുദ്രത്തിൽ അ‌ന്ത്യവിശ്രമം

ലാസ്റ്റ് സീൻ ആർക്കൊക്കെ കാണാം

സ്റ്റെപ് 4: ലാസ്റ്റ് സീൻ ആർക്കൊക്കെ കാണാം എന്നു നമുക്ക് സെലക്ട് ചെയ്യാൻ എവരിവൺ(Everyone), ​മൈ കോണ്ടാക്ട്സ് (My Contacts), കോണ്ടാക്ട്സിൽ ചിലർ ഒഴികെ(My Contacts except), ആരും കാണേണ്ട(Nobody) എന്നീ ഓപ്ഷനുകൾ ആണ് ഉണ്ടാവുക. ഇതേ പോലെ ഓൺ​ലൈനിൽ ഉള്ളപ്പോൾ ആരൊക്കെ കാണണം എന്ന് നിശ്ചയിക്കാൻ നമുക്ക് സെയിം അ‌സ് ലാസ്റ്റ് സീൻ, അ‌ല്ലെങ്കിൽ എവരിവൺ എന്നീ രണ്ട് ഓപ്ഷനുകളും ഉണ്ടാവും.

ലാസ്റ്റ് സീൻ ആരും കാണേണ്ട

സ്റ്റെപ് 5: ലാസ്റ്റ് സീൻ ആരും കാണേണ്ട(Nobody) എന്ന് ഓപ്ഷൻ നൽകിയ ശേഷം ഓൺ​ലൈൻ സ്റ്റാറ്റസ് ആരൊക്കെ കാണണം എന്നുള്ളിടത്ത് സെയിം അ‌സ് ലാസ്റ്റ് സീൻ എന്ന് നൽകിയാൽ സംഗതി തീരുമാനമായി.

വ്യക്തികളുടെ സ്വകാര്യതയ്ക്ക് വാട്സ്ആപ്പ് നൽകുന്ന പ്രാധാന്യം ഉപയോക്താക്കൾക്ക് പ്രിയപ്പെട്ട ആപ്പായി വാട്സ്ആപ്പിനെ മാറ്റുന്നതിൽ ഒരു നിർണായക ഘടകമാണ്.

ജിയോയെ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ... അറിയാം ഈ അടിപൊളി വൌച്ചറുകളെക്കുറിച്ച്ജിയോയെ ഇഷ്ടപ്പെടാൻ കാരണങ്ങളേറെ... അറിയാം ഈ അടിപൊളി വൌച്ചറുകളെക്കുറിച്ച്

Best Mobiles in India

English summary
Newly released option to turn off online status feature which shows others that we are online while using WhatsApp. This WhatsApp feature is very helpful to get rid of those people who know that you are using WhatsApp and that you are online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X