വാട്സ്ആപ്പിലെ പുതിയ റിയാക്ഷൻസ് ഫീച്ചറിനെക്കുറിച്ച് അറിയാം

|

കാത്തിരിപ്പിന് ഒടുവിൽ വാട്സ്ആപ്പ് തങ്ങളുടെ യൂസേഴ്സിനായി റിയാക്ഷൻസ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ പ്രഖ്യാപനം നടത്തി ഏകദേശം രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് ഫീച്ചർ യൂസേഴ്സിന് ലഭ്യമാകുന്നത്. എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും വേണ്ടിയാണ് ഫീച്ചർ പുറത്തിറക്കുന്നത്. മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ഫീച്ചറിന്റെ റോൾഔട്ട് പ്രഖ്യാപിച്ചത്. കൂടുതൽ എക്സ്പ്രഷനുകൾ ഉടൻ അവതരിപ്പിക്കുമെന്നും സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

പുതിയ ഫീച്ചറുകൾ

നിരവധി പുതിയ ഫീച്ചറുകൾ വാട്സ്ആപ്പിൽ അവതരിപ്പിക്കുമെന്ന് ഏപ്രിൽ മാസത്തിൽ തന്നെ കമ്പനി പ്രഖ്യാപിച്ചിരുന്നു. വാട്സ്ആപ്പ് വോയ്‌സ് കോളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുന്നതും കമ്മ്യൂണിറ്റീസ് ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു. വോയ്‌സ് കോൾ ഫീച്ചർ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ കമ്മ്യൂണിറ്റീസ് ഫീച്ചർ ഇപ്പോഴും ഡെവലപ്പിങ് സ്റ്റേജിൽ തുടരുകയാണ്.

33 ജിബിപിഎസ് ഡൌൺലോഡ് വേഗവുമായി വൈഫൈ 7 വരുന്നു33 ജിബിപിഎസ് ഡൌൺലോഡ് വേഗവുമായി വൈഫൈ 7 വരുന്നു

റിയാക്ഷൻസ് ഫീച്ചർ

കഴിഞ്ഞ മാസം കമ്പനി നടത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു റിയാക്ഷൻസ് ഫീച്ചർ. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് സിംഗിൾ മെസേജുകളോട് റിയാക്റ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നു. ഇത് വരെ, ഒരു മെസേജിനോട് പ്രതികരിക്കാൻ ഉപയോക്താക്കൾക്ക് ഒരു ഇമോജി ടൈപ്പ് ചെയ്യണമായിരുന്നു, എന്നാൽ ഇപ്പോൾ, നിങ്ങൾ റിയാക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന മെസേജിൽ ടാപ്പ് ചെയ്ത് പിടിച്ചാൽ മതിയാകും. ഇൻസ്റ്റന്റായി റിയാക്റ്റ് ചെയ്യാൻ കഴിയും.

വാട്സ്ആപ്പ്
 

വാട്സ്ആപ്പ് ഇപ്പോൾ മറ്റ് ചില പ്രധാന അപ്ഡേറ്റുകളിലും പ്രവർത്തിക്കുന്നുണ്ട്. ഫോണുകളിലേക്ക് മൾട്ടി ഡിവൈസ് സപ്പോർട്ട് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് വാട്സ്ആപ്പെന്നാണ് വാബെറ്റഇൻഫോയുടെ റിപ്പോർട്ട് പറയുന്നത്. ഒരേ അക്കൌണ്ട് വ്യത്യസ്ത ഫോണുകളിൽ ഉപയോഗിക്കാൻ സഹായിക്കുന്നതാണ് ഈ ഫീച്ചർ. ഫീച്ചർ റോൾ ഔട്ട് ആയാൽ ഒരേ സമയം ഒന്നിൽ കൂടുതൽ ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൌണ്ട് ഉപയോഗിക്കാൻ കഴിയും. ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലും ഇതേ അപ്‌ഡേറ്റ് ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ പുതിയ ഫീച്ചറിന് "കമ്പാനിയൻ" ഡിവൈസ് എന്നാണ് പേര് നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

7000 രൂപ ഡിസ്കൌണ്ടിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ സ്വന്തമാക്കാം7000 രൂപ ഡിസ്കൌണ്ടിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ സ്വന്തമാക്കാം

ആപ്പ്

ഒന്നിൽ കൂടുതൽ ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൌണ്ട് ഉപയോഗിക്കുന്നതിന് യൂസർ ആദ്യം ഒരു ഡിവൈസ് കമ്പാനിയൻ ആയി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്ന് യൂസറിന്റെ പ്രൈമറി സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് മറ്റൊരു സ്മാർട്ട്ഫോണിൽ അക്കൗണ്ട് ആക്‌സസ് ചെയ്യാം. വാട്സ്ആപ്പിൽ ഇതിനകം തന്നെ ഒന്നിലധികം ഡിവൈസുകളിൽ ഒരേ അക്കൌണ്ട് ഉപയോഗിക്കാനുള്ള സംവിധാനമുണ്ട്. വാട്സ്ആപ്പ് വെബ്ബിലും ഫോണിലും ഉപയോഗിക്കുന്നതാണ് ഇത്. ഇത് ഡെസ്‌ക്‌ടോപ്പുകളിൽ മാത്രം ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ്. ഇതുവരെ രണ്ട് ഫോണുകളിൽ ഒരേ അക്കൌണ്ട് ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.

വാട്സ്ആപ്പ് അക്കൌണ്ട്

ഒന്നിൽ കൂടുതൽ ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചർ വാട്സ്ആപ്പിന്റെ സ്റ്റേബിൾ വേർഷനിലേക്ക് എപ്പോൾ എത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എന്നാൽ അധികം വൈകാതെ തന്നെ ഈ ഫീച്ചർ വാട്സ്ആപ്പ് യൂസേഴ്സിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഒഎസ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ എന്നെത്തുമെന്നതിലും ഇത് വരെ വ്യക്തത വന്നിട്ടില്ല. നിലവിൽ പ്രൈമറി വാട്സ്ആപ്പ് അക്കൗണ്ട് നാല് വ്യത്യസ്ത ഡിവൈസുകളിൽ മാത്രമാണ് ലിങ്ക് ചെയ്യാൻ സാധിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ യൂസറിന് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുമ്പോഴും കമ്പ്യൂട്ടറിലും മറ്റും വാട്സ്ആപ്പ് ആക്‌സസ് ചെയ്യാൻ കഴിയും.

ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും കിടിലൻ ആനുകൂല്യങ്ങളും; പുതിയ പ്ലാനുകളുമായി എയർടെൽഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും കിടിലൻ ആനുകൂല്യങ്ങളും; പുതിയ പ്ലാനുകളുമായി എയർടെൽ

മൾട്ടി ഡിവൈസ് സപ്പോർട്ട്

മൾട്ടി ഡിവൈസ് സപ്പോർട്ട്

വാട്സ്ആപ്പിലെ മൾട്ടി ഡിവൈസ് സപ്പോർട്ട് ഉപയോഗിച്ച് യൂസേഴ്സിന് അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് ഒന്നിൽ കൂടുതൽ ഡിവൈസുകളിലേക്ക് ലിങ്ക് ചെയ്യാൻ ആദ്യ തവണ മാത്രം സ്മാർട്ട്ഫോൺ ആവശ്യമായി വരും. ശേഷം യൂസേഴ്സിന് അവരുടെ പ്രൈമറി സ്മാർട്ട്ഫോൺ ഇല്ലാതെ തന്നെ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും. വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിൽ കാണാവുന്ന മൂന്ന് ഡോട്ടുകൾ ഉള്ള ഐക്കണിൽ ടാപ്പ് ചെയ്യുക. ഇതിൽ ലിങ്ക്ഡ് ഡിവൈസ് എന്നൊരു ഓപ്ഷനും കാണാൻ കഴിയും. ഈ ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് "ലിങ്ക് എ ഡിവൈസ്" എന്ന ബട്ടണിൽ ടാപ്പ് ചെയ്യുക.

Best Mobiles in India

English summary
After a long wait, WhatsApp has finally introduced the Reactions feature for their users. The feature will be available to users approximately two weeks after the announcement of the application owned by Meta. The feature is released for all WhatsApp users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X