വ്യാജ മെസേജുകൾക്ക് വിട :പുതിയ തകർപ്പൻ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ് 2018 എത്തുന്നു

By Anoop Krishnan
|

വാട്ട്സ് ആപ്പ് ഒരു വിസ്മയം തന്നെയാണ് .കാരണം ഇപ്പോൾ വാട്ട്സ് ആപ്പ് ഉപയോഗിക്കാത്തവരായി ആരുംതന്നെയില്ല .കൊടികൾക്ക് മുകളിൽ ഉപഭോതാക്കളാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നത് .അതിൽ ഇന്ത്യയും ഒന്നാംസ്ഥാനത്തുതന്നെ .

 
വ്യാജ മെസേജുകൾക്ക് വിട :പുതിയ തകർപ്പൻ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ്

എന്നാൽ ഓരോ ദിവസവും കഴിയുംതോറും പുതിയ അപ്പ്ഡേഷനുകൾ വാട്ട്സ് ആപ്പിൽ പരീക്ഷിച്ചുകൊണ്ടൊരിക്കുകയാണ് .അവസാനമായി വാട്ട്സ് ആപ്പ് പുറത്തിറക്കിയത് ഡിലീറ്റ് ഫോർ എവെരി വൺ ,ഗ്രൂപ്പ് വീഡിയോ കോളിങ് എന്ന ഓപ്‌ഷനുകളാണ് .എന്നാൽ ഈ വർഷം ഇനി പുറത്തിറക്കുന്നത് വ്യാജ ഫോർവേർഡ് മെസേജുകളെ തടയാനുള്ള ഓപ്‌ഷനുകളാണ് .

 

വ്യാജ ഫോർവേർഡ് മെസേജുകൾക്ക് വിട

വാട്ട്സ് ആപ്പിൽ നമ്മളെ ഏറ്റവും കൂടുതൽ ശല്യം ചെയ്യുന്നത് ഫോർവേർഡ് മെസേജുകൾ തന്നെയാണ് .അതിൽ വ്യാജ ഫോർവേർഡ് മെസേജുകളും ഉണ്ട് .അങ്ങനെവരുന്ന വ്യാജ ഫോർവേർഡ് മെസേജുകൾ ചിലപ്പോൾ നമ്മളും ഷെയർ ചെയ്യാറുമുണ്ട് .

ഇപ്പോൾ ഇതാ വാട്ട്സ് ആപ്പ് തന്നെ ഇങ്ങനെവരുന്ന ഫോർവേർഡ് മെസേജുകളെ തടയാൻ പുതിയ ഓപ്‌ഷനുകളുമായി എത്തുന്നു .വാട്ട്സ് ആപ്പിന്റെ പുതിയ അപ്പ്ഡേറ്റഡ് വേർഷനിലാണ് പുതിയ ഓപ്‌ഷനുകൾ ലഭ്യമാകുക .നമുക്ക് വരുന്ന മെസേജുകൾ ഫോർവേർഡ് ചെയ്തതാണെങ്കിലും ഫോർവേർഡ് എന്ന് അക്ഷരത്തിൽ എഴുതികാണിക്കും .WABetaInfo ആണ് പുതിയ ഓപ്‌ഷനുകൾ വാട്ട്സ് ആപ്പുകളിൽ എത്തിക്കുന്നത് .

ഡിലീറ്റ് ഫോർ എവെരി വൺ : സമയപരിധി ഉയർത്തി

എന്താണ് ഡിലീറ്റ് ഫോർ എവെരി വൺ : മെസേജ് അയച്ച്‌ ഏഴുമിനിറ്റിനകം ആ മെസേജ് ലഭിച്ചയാളുടെ അക്കൌണ്ടില്‍നിന്നും ഡിലീറ്റ് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. മെസ്സേജ് ഡിലീറ്റ് ചെയ്താലും സ്വീകരിച്ചയാളുടെ ഫോണില്‍ അത് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണിക്കുകയും ചെയ്യും.

അയച്ച സന്ദേശങ്ങൾ 7 മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്ന ഓപ്‌ഷൻ ആയിരുന്നു ഡിലീറ്റ് ഫോർ എവെരി വൺ എങ്കിൽ പുതിയ അപ്പ്ഡേഷനുകൾ പ്രകാരം സമയപരിധി ഉയർത്തി , ഇനി മുതൽ 1 മണിക്കൂർ എട്ട് മിനിട്ടുവരെയാക്കി .

'സ്റ്റാര്‍ക്രാഫ്റ്റിന്റെ' 20-ാം വാര്‍ഷികാഘോഷത്തില്‍ മികച്ച റിവാര്‍ഡുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം'സ്റ്റാര്‍ക്രാഫ്റ്റിന്റെ' 20-ാം വാര്‍ഷികാഘോഷത്തില്‍ മികച്ച റിവാര്‍ഡുകള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം

Best Mobiles in India

Read more about:
English summary
WhatsApp is expected to bring a new Forwarded Message feature that is aimed at reducing the spam messages menace. Recently, there were reports that spam such as Good Morning messages are causing trouble to the users. This new forwarded message feature will definitely put an end the issue caused to the spam messages as it will alert users about the forwarded messages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X