നമ്പർ മാറ്റിയോ? ഇനി പേടിക്കേണ്ട; ഏറെ കാത്തിരുന്ന ആ വാട്സാപ്പ് ഫീച്ചർ ഇതാ എത്തി

By Shafik
|

നിങ്ങളുടെ നമ്പർ മാറ്റിയോ? എങ്കിൽ ഇനി എല്ലാവർക്കും മെസ്സേജ് അയച്ചു ബുദ്ധിമുട്ടേണ്ടതില്ല. ഇപ്പോൾ കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമാണ്. വാട്സാപ്പിന്റെ പുതിയ ഫീച്ചർ പ്രകാരമാണ് ഈ പ്രശ്നത്തിന് ഒരു പരിഹാരം വന്നിരിക്കുന്നത്.

നമ്പർ മാറ്റിയോ? പേടിക്കേണ്ട; ഏറെ കാത്തിരുന്ന ആ വാട്സാപ്പ് ഫീച്ചർ ഇതാ

Image Source: WAbetainfo

ഈ പുതിയ സൗകര്യം അനുസരിച്ച് മൂന്ന് അലേർട്ട് ഓപ്ഷനുകളുണ്ട്. ഒന്ന് എല്ലാ കോൺടാക്റ്റുകളും അറിയിക്കുക, രണ്ട് നിങ്ങൾചാറ്റ് ചെയ്തിട്ടുള്ള കോൺടാക്റ്റുകളെ അറിയിക്കുക, മൂന്നാമത്തേത് ആരെയാണോ നിങ്ങൾക്ക് വേണ്ടത് അവരെ തിരഞ്ഞെടുത്ത് അറിയിക്കുക.

How to Send a WhatsApp Chat Without Saving the Contact - MALAYALAM GIZBOT

WAbetainfo യുടെ ഒരു പോസ്റ്റിലാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആൻഡ്രോയ്‌ഡിനുള്ള വാട്സാപ്പ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യം നിൽവിൽ വന്നിരിക്കുന്നത്. നമ്പർ മാറ്റുമ്പോൾ സഹായകമാകുന്ന ഈ സൗകര്യം WhatsApp Settings -> Account ൽ ആണ് ഉണ്ടാവുക.

ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചർ ഉപയോഗിക്കാൻ സാധ്യമാകുന്ന വിധം 2.18.97 ആൻഡ്രോയ്ഡ് ബീറ്റ ഗൂഗിൾ പ്ലേ സ്റ്റോറിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഐഒഎസ്, വിൻഡോസ് ഫോണുകൾ എന്നിവയ്ക്ക് ഈ സൗകര്യം നിലവിൽ ലഭ്യമല്ല. എന്നാൽ ഉടൻ പ്രതീക്ഷിക്കാം.

ഒരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ അയാൾക്ക് എങ്ങനെ വാട്സാപ്പ് മെസ്സേജ് അയക്കാം?ഒരാളുടെ നമ്പർ സേവ് ചെയ്യാതെ തന്നെ അയാൾക്ക് എങ്ങനെ വാട്സാപ്പ് മെസ്സേജ് അയക്കാം?

ഈ ഒരു അപ്ഡേറ്റിന്റെ മറ്റൊരു പ്രധാന നേട്ടം എന്തെന്ന് വെച്ചാൽ നമ്മൾ പഴയ നമ്പറിൽ ചെയ്‌ത ചാറ്റ് ഹിസ്റ്ററി അടക്കം പുതിയ നമ്പറിലേക്ക് മാറ്റാൻ സാധിക്കും എന്നതാണ്.

മാറിയതിനുശേഷം, പഴയ ചാറ്റിലുള്ള എല്ലാ സന്ദേശങ്ങളും പുതിയ നമ്പറിലെ ചാറ്റ് ലിസ്റ്റിലേക്ക് മാറപ്പെടും. ഒപ്പം നമ്പർ മാറി എന്നും കാണിച്ചുകൊണ്ട് ചാറ്റിൽ ഒരു ചിഹ്നം പ്രത്യക്ഷപ്പെടുകയും ചെയ്യും.

ഫോൺ വെള്ളത്തിൽ വീണാൽ നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ

ഫോൺ വെള്ളത്തിൽ വീണാൽ നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ

ഫോൺ വെള്ളത്തിൽ വീഴുന്നതും നനയുന്നതുമെല്ലാം പലപ്പോഴും നമുക്ക് സംഭവിക്കാറുള്ള കാര്യമാണല്ലോ. ഒരു വാട്ടർപ്രൂഫ് ഫോൺ ആണെങ്കിൽ വലിയ പ്രശ്നമൊന്നുമില്ലാതെ രക്ഷപ്പെട്ടേക്കും. എന്നാൽ സാധാരണ ഫോൺ ആണെങ്കിലോ. ചില സമയങ്ങളിലെല്ലാം ഇത്തരത്തിൽ നനയുമ്പോൾ വലിയ പ്രശ്നമില്ലാതെ ഫോൺ രക്ഷപ്പെട്ടേക്കാം. എന്നുകരുതി എല്ലാ സമയത്തും അങ്ങനെ സംഭവിക്കണം എന്നില്ല.

ഫോൺ വെള്ളത്തിൽ വീഴുകയോ നനയുകയോ ചെയ്‌താൽ പലപ്പോഴും അതിനെ കേടുകൾ ഇല്ലാതെ തന്നെ പഴയ സ്ഥിതിയിൽ ആക്കാൻ സാധിക്കും. എന്നാൽ അതിന് കേടുപാടുകൾ സംഭവിക്കുക നമ്മുടെ ഭാഗത്തു നിന്നും സംഭവിക്കുന്ന ചില അശ്രദ്ധകൾ കൊണ്ട് മാത്രമായിരിക്കും. അല്ലെങ്കിൽ ഫോൺ നനഞ്ഞതിന് ശേഷം നമ്മൾ അറിവില്ലാതെ ചെയ്തുകൂട്ടുന്ന ചില അബദ്ധങ്ങളും ഇതിന് കാരണമാകും. അതിനാൽ ഫോൺ വെള്ളത്തിൽ വീണുകഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ശരിയാംവിധം ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

ചെയ്യാൻ പാടില്ലാത്തത്

ചെയ്യാൻ പാടില്ലാത്തത്

ഫോൺ നനഞ്ഞു അല്ലെങ്കിൽ ഫോണിന്റെ ഉള്ളിൽ വെള്ളം കയറിയിട്ടുണ്ട് എന്ന് മനസ്സിലായാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് നോക്കാം. ഇതിനാണ് നമ്മൾ ഏറെ പ്രാധാന്യം കൊടുക്കേണ്ടത്. കാരണം ഇത് അനുസരിച്ചായിരിക്കും നമ്മുടെ ഫോൺ വീണ്ടെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ പറ്റുക.

1. ഫോൺ ഓൺ ചെയ്യരുത്.

2. ബട്ടണുകൾ ഒന്നും തന്നെ പ്രസ്സ് ചെയ്യരുത്.

3. അമർത്തുകയോ കുടയുകയോ ചെയ്യരുത്.

4. ഫോൺ താഴോട്ടും മുകളിലോട്ടും വശങ്ങളിലേക്കും ശക്തിയിൽ ഇളക്കരുത്. ഇത് വെള്ളം കയറിയിട്ടുണ്ടെങ്കിൽ മറ്റു ഭാഗങ്ങളിലേക്ക് കൂടെ എത്താൻ കാരണമാകും.

5. കൃത്യമായ അറിവില്ലാതെ അളവ് മനസ്സിലാക്കാതെ ഫോൺ ചൂടാക്കരുത്.

 

എന്തൊക്കെയാണ് ചെയ്യേണ്ടത്

എന്തൊക്കെയാണ് ചെയ്യേണ്ടത്

മുകളിൽ പറഞ്ഞ ഓരോ കാര്യങ്ങളും നിങ്ങൾ ആദ്യമേ ശ്രദ്ധിക്കുക. ഇതിൽ ഏതെങ്കിലും ചെയ്തുപോയാൽ ഒരുപക്ഷെ അത് ഫോൺ ഒരിക്കലും തിരിച്ചുകിട്ടാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കും. ഇനി ഈ വിഷയത്തിൽ എന്തൊക്കെയാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് നോക്കാം.

1. ഫോൺ ഓഫ് ചെയ്യുക.

1. ഫോൺ ഓഫ് ചെയ്യുക.

മുകളിൽ പറഞ്ഞ കാര്യം അറിയാമല്ലോ. അതിനാൽ ഒരു കാരണവശാലും ഫോൺ ഓൺ ചെയ്യരുത്. ഇനി ഓൺ ആണെങ്കിൽ തന്നെ ഓഫ് ചെയ്യുക. നനഞ്ഞ അവസ്ഥയിൽ ഫോൺ പ്രവർത്തിപ്പിക്കുന്നത് ഉചിതമല്ല.

2. സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവ അഴിക്കുക

2. സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവ അഴിക്കുക

ഫോൺ ഓഫ് ചെയ്‌താൽ അടുത്തതായി ചെയ്യേണ്ടത് ഫോണിലെ മെമ്മറി കാർഡ്, സിം, ബാറ്ററി എന്നിവ അഴിക്കുക എന്നതാണ്. അതിൽ തന്നെ സൂക്ഷിക്കുന്ന പക്ഷം സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവക്കും പ്രശ്നം സംഭവിക്കാൻ കാരണമാകും. ബാറ്ററി അഴിക്കാൻ സാധിക്കാത്ത ഫോൺ ആണെങ്കിൽ ബലം പിടിച്ച് അഴിക്കരുത്. അതിന്റെ ആ അവസ്ഥയിൽ താനെ വിടുക.

3. ഫോൺ തുടയ്ക്കുക.

3. ഫോൺ തുടയ്ക്കുക.

ഇനിയാണ് ഫോൺ വൃത്തിയാക്കുന്ന പ്രക്രിയ. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഒട്ടും സമയം പാഴാക്കാതെ ചെയ്ത ശേഷം ഫോൺ വൃത്തിയുള്ള തുണിയോ കടലാസോ ഉപയോഗിച്ച് തുടയ്ക്കുക. കഴിയുന്ന അത്രയും ഭാഗങ്ങൾ പൂർണ്ണമായും തുടച്ചു വൃത്തിയാക്കുക.

4. സർവീസ് സെന്റർ

4. സർവീസ് സെന്റർ

ഇത് എല്ലാം തന്നെ ചെയ്ത ശേഷം ചെറിയ രീതിയിൽ വെള്ളം കയറിയതാണ്, ആ വെള്ളം എല്ലാം തന്നെ പൂർണ്ണമായും ഒഴിവായി എന്ന് പൂർണ്ണമായും ഉറപ്പുണ്ടെങ്കിൽ മാത്രം കുറച്ചു സമയം കഴിഞ്ഞു മാത്രം ഉപയോഗിച്ച് നോക്കാം. എന്നിട്ട് പരിശോധിക്കുക ഏതെല്ലാം പ്രവർത്തിക്കുന്നു, ഏതൊക്കെ കേടായി എന്നതെല്ലാം. അല്ലാത്ത പക്ഷം ഒരു സർവീസ് സെന്ററിൽ ഫോൺ നേരെയാക്കാൻ കൊടുക്കാവുന്നതാണ്.

ഫോണിനുള്ളിലെ വെള്ളം പൂർണ്ണമായും വലിച്ചെടുക്കാനുള്ള ഉപകരണം ലഭ്യമാണ്. ഇത് നിങ്ങൾക്ക് ലഭ്യമാണെങ്കിൽ, നിങ്ങൾക്ക് ഉപയോഗിക്കാൻ അറിയുമെങ്കിൽ സർവീസ് സെന്ററിൽ പോകേണ്ടതില്ല. ഇതുപോലെ വേറെയും മാർഗ്ഗങ്ങളുണ്ട്. ചിലതെല്ലാം തന്നെ വ്യക്തമായ അറിവില്ലാതെ ചെയ്താൽ കൂടുതൽ കുഴപ്പങ്ങളെ സൃഷ്ടിക്കൂ എന്നതിനാൽ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. ഈ ലേഖനം നിങ്ങൾക്ക് സഹായകമാകും എന്ന് വിശ്വസിക്കുന്നു.

 

ഒരു പുതിയ ഫോൺ വാങ്ങിയാൽ ഫോണിൽ ആദ്യം മാറ്റേണ്ട 4 കാര്യങ്ങൾ

ഒരു പുതിയ ഫോൺ വാങ്ങിയാൽ ഫോണിൽ ആദ്യം മാറ്റേണ്ട 4 കാര്യങ്ങൾ

ഒരു പുതിയ ഫോൺ കിട്ടിയാൽ അതുപയോഗിച്ചു തുടങ്ങുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെയാണ്. അതിലെ ഓരോ പ്രത്യേകതകളും മാറിമാറി ഉപയോഗിച്ച് നോക്കി, അതിലെ ക്യാമറയിൽ കുറച്ചു ചിത്രങ്ങളെല്ലാം എടുത്തു നോക്കി അങ്ങനെ ഉപയോഗിച്ച് തുടങ്ങും.

പക്ഷെ ഒരു ഫോൺ കിട്ടിക്കഴിഞ്ഞാൽ ആദ്യം മാറ്റം വരുത്തേണ്ട ചില സെറ്റിങ്ങ്സ് ഉണ്ട്. നമ്മളിൽ പലപ്പോഴും അധികം ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ. അവ ഏതാണെന്ന് നോക്കാം.

 

1. ടച്ച് ചെയ്യുമ്പോൾ ഉള്ള ശബ്ദം, വൈബ്രേഷൻ എന്നിവ ഓഫ് ചെയ്യുക

1. ടച്ച് ചെയ്യുമ്പോൾ ഉള്ള ശബ്ദം, വൈബ്രേഷൻ എന്നിവ ഓഫ് ചെയ്യുക

ഇത് പലരും പിന്നീട് ചെയ്യാം എന്നുകരുതി മാറ്റി വെക്കുകയോ അല്ലെങ്കിൽ ശരിയാം വിധം ഓഫ് ചെയ്യാൻ അറിയാതിരിക്കുകയോ ചെയ്യുന്നത് കാരണം ഫോണിൽ ഇതേ രീതിയിൽ തുടരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ടച്ച് ചെയ്യുമ്പോൾ, പ്രത്യേകിച്ച് നാവിഗേഷൻ ബട്ടണുകളിൽ ടച്ച് ചെയ്യുമ്പോൾ നിർത്താതെ വൈബ്രേഷൻ, സൗണ്ട് എന്നിവ ഉണ്ടാകും. ഇത് ബാറ്ററി പെട്ടെന്ന് തന്നെ തീരാൻ നല്ലൊരു കാരണവുമാണ്. സൗണ്ട് സെറ്റിങ്സിൽ അദർ സൗണ്ട്സ് സെറ്റിങ്സിൽ പോയാൽ ഇവ ഓഫ് ചെയ്തു വെക്കാം.

2. ടൈപ്പ് ചെയുമ്പോൾ വരുന്ന വൈബ്രേഷൻ ഓഫ് ചെയ്യുക

2. ടൈപ്പ് ചെയുമ്പോൾ വരുന്ന വൈബ്രേഷൻ ഓഫ് ചെയ്യുക

മുകളിൽ പറഞ്ഞ പോലെ മറ്റൊരു സംഭവം. മറവി കൊണ്ടോ മാറ്റാനുള്ള ഓപ്ഷൻ എവിടെയെന്ന് കൃത്യമായി അറിയാത്ത കാരണത്താലോ ഇതവിടെ കിടക്കും. ഫലമോ കൂടുതൽ നിങ്ങൾ ടൈപ്പ് ചെയ്യുംതോറും ബാറ്ററി കൂടുതൽ തീരും. ഇത് മാറ്റാനായി Settings > Language and input > Virtual keyboard ൽ പോകുക. നിങ്ങളുടെ കീബോർഡ് തിരഞ്ഞെടുക്കുക. 'Keyboard sound' ‘Keyboard vibration' എന്നിവ ഒഴിവാക്കുക.

3. ഓട്ടോ കറക്റ്റ് ഓഫ് ചെയ്യുക

3. ഓട്ടോ കറക്റ്റ് ഓഫ് ചെയ്യുക

എഴുതുമ്പോൾ സ്പെല്ലിങ് നേരെയാവണം എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം കീബോർഡുകളിൽ കൊടുത്തിരിക്കുന്നത് എങ്കിലും പലപ്പോഴും ഇതൊരു ബുദ്ധിമുട്ട് ആകാറുണ്ട്. പ്രത്യേകിച്ച് മലയാളത്തിലോ മംഗ്ളീഷിലോ എല്ലാം അധികമായി നമ്മൾ ടൈപ്പ് ചെയ്യുന്ന അവസരത്തിൽ ഈ ഓട്ടോ കറക്റ്റ് കാരണം നേരെ ചൊവ്വേ എഴുതാൻ പറ്റാതെ വരാറുണ്ട്. ഇത് ഒഴിവാക്കാനായി നിങ്ങളുടെ ഫോണിൽ Settings > Language and input > Virtual keyboard ൽ പോയിട്ട് Text Correction' ഒഴിവാക്കുക.

4. ആവശ്യമില്ലാത്ത ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കുക

4. ആവശ്യമില്ലാത്ത ആപ്പുകൾ ഡിസേബിൾ ചെയ്തുവെക്കുക

ഇത് മറ്റൊരു പ്രശ്നമാണ്. കാരണം ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ അതിൽ കമ്പനി വഴി ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഒരുപിടി ആപ്പുകൾ ഉണ്ടാവും. പലതും നമുക്ക് യാതൊരു വിധ ഉപകാരമോ ആവശ്യമോ ഇല്ലാത്തതായിരിക്കും. എന്നാൽ കാര്യമായ മെമ്മറി എടുക്കുന്നവയായവും ഇതിൽ പലതും. അതിനാൽ ഫോൺ കയ്യിൽ കിട്ടിയാൽ ഇത്തരം ആവശ്യമില്ലാത്ത ആപ്പുകൾ എല്ലാം തന്നെ ഡിസേബിൾ ചെയ്യുക. ഇതിനായി ആപ്പ് സെറ്റിങ്‌സിൽ പോയിട്ട് ഏത് ആപ്പ് ആണോ ഡിസേബിൾ ചെയ്യേണ്ടത് അത് തിരഞ്ഞെടുത്ത് അതിലെ ഒപ്ഷൻസിൽ വെച്ച് ഡിസേബിൾ ചെയ്യാം. റൂട്ട് ചെയ്ത ഫോൺ ആണെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാനും സാധിക്കും.

ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

ട്രൂ കോളർ ആപ്പ് ഉപയോഗിക്കാത്തവരായി അധികം ആരും തന്നെ ഉണ്ടാവില്ല. സ്ഥിരമായി ഉപയോഗിക്കുന്നവർ മുതൽ വല്ലപ്പോഴും ഒന്ന് ഉപയോഗിച്ചു നോക്കിയവർ വരെയായി ഏതൊരാൾക്കും പരിചിതമായ ഒരു ആപ്പ്. ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പ് കൂടിയാണിത്. അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നാൽ അത് ആരാണെന്ന് എളുപ്പം കണ്ടുപിടിക്കാനുള്ള സൗകര്യം ഉണ്ട് എന്നത് തന്നെയാണ് ഈ ആപ്പിനെ ഇത്രയും പ്രശസ്തമാക്കിയതും.

എന്നാൽ ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുകയാണിവിടെ. ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായ ചില സംഭവങ്ങൾ. ഇത് എന്റെ മാത്രം അനുഭവമായിരിക്കില്ല, പകരം ഈ ആപ്പ് ഉപയോഗിച്ച നിരവധി പേർക്കുണ്ടായ പലരും മനസ്സിലാക്കിയെടുത്ത ഒരു കാര്യം മാത്രമാണിത്. ഇനിയും അറിയാത്തവരുണ്ടെങ്കിൽ അവരിലേക്ക് കൂടെ എത്തട്ടെ എന്നു കരുതി എഴുതുന്നു.

 

ഒരു അനുഭവം

ഒരു അനുഭവം

ഒരു മുപ്പത്തഞ്ചു നാല്പത് വയസ്സ് പ്രായമുള്ള ഞങ്ങളുടെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീ, വാട്സാപ്പോ ഫേസ്ബുക്കോ ഒന്നുമില്ല എന്നത് പോകട്ടെ, സ്മാർട്ട്ഫോൺ പോലും ഉപയോഗിക്കുന്നില്ല. ഒരു നോക്കിയയുടെ ഫീച്ചർ ഫോൺ വർഷങ്ങളായി ഉപയോഗിച്ചു വരുന്നു. അവരുടെ ആവശ്യങ്ങൾക്ക് അത് തന്നെ ധാരാളം. പലപ്പോഴും എന്തെങ്കിലും പാട്ടോ സിനിമയോ ഒക്കെ കാണട്ടെ എന്ന് കരുതി ചെറിയൊരു സ്മാർട്ഫോൺ വാങ്ങാൻ ഞാൻ അവരോട് പറയാറുണ്ടെങ്കിലും വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞുമാറക ആണ് പതിവ്.

ഈ ട്രൂ കോളർ എന്ന ആപ്പ് ആദ്യം തൊട്ടേ ഞാൻ ഫോണിൽ ഉപയോഗിക്കാറില്ലായിരുന്നു. കാരണം ആരെങ്കിലും വിളിക്കുമ്പോഴേക്കും അപ്പോഴേക്കും സ്‌ക്രീനിൽ വന്നു നിറയും. അങ്ങനെയിരിക്കെ ഞാൻ നേരത്തെ പറഞ്ഞ സ്ത്രീയെ അവരുടെ മകന്റെ ഒരു ആവശ്യത്തിന് വേണ്ടി എനിക്ക് വിളിക്കേണ്ടി വന്നു. എന്റെ ഓഫർ തീർന്നതിനാൽ സുഹൃത്തിന്റെ ഫോൺ വാങ്ങി അവരുടെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിങ്ങ് ചെയ്തുകൊണ്ടിരിക്കെയാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. അവരുടെ പേര് അവന്റെ ഫോണിലെ ട്രൂ കോളർ ആപ്പ് വഴി കാണിക്കുന്നു. അതും ഒരു വൃത്തികെട്ട വാക്കും കൂടെ ചേർത്ത് കൊണ്ടുള്ള രീതിയിൽ.

ഇതെന്ത് മായം, ഞാൻ ആകെ ഞെട്ടി. ഞങ്ങളുടെ കുടുംബവുമായി അത്രയും അധികം വേണ്ടപ്പെട്ട ഒരാൾ. അവരുടെ പേര്.. അതും കാണാൻ പാടില്ലാത്ത ഒരു രീതിയിൽ എങ്ങിനെ വന്നു എന്ന എന്റെ ചിന്തകൾ അവരുമായുള്ള ആ ഫോൺ സംഭാഷണത്തെയും അന്നത്തെ ദിവസത്തെയും മൊത്തം ബാധിച്ചു. പതിയെ ആലോചിച്ചു നോക്കിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലേക്ക് വരാൻ തുടങ്ങി.

 

നമ്മുടെ കോണ്ടാക്ട് ലിസ്റ്റ് അവർ അപ്‌ലോഡ് ചെയ്യുന്നു

നമ്മുടെ കോണ്ടാക്ട് ലിസ്റ്റ് അവർ അപ്‌ലോഡ് ചെയ്യുന്നു

ട്രൂ കോളർ ആപ്പ് ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഏകദേശ രൂപരേഖ അവിടെ എനിക്ക് മനസ്സിലാവുകയായിരുന്നു. ആദ്യമൊക്ക ഞാൻ കരുതിയത് ഈ ആപ്പിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് പേരും വിവരങ്ങളും ഈ നമ്പർ സേവ് ചെയ്യാത്ത മറ്റൊരാൾക്ക് കാണുക എന്നായിരുന്നു. ഈ സംഭവത്തിന് ശേഷം ആ ചിന്തയിൽ മാറ്റം വന്നു. കാരണം ഈ ആപ്പ് ചെയ്യുന്നത് എന്തെന്ന് വെച്ചാൽ നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള സകല കോണ്ടാക്ടുകളും അവരുടെ ഡാറ്റയിലേക്ക് അപ്ലോഡ് ചെയ്യുന്നു. നമ്മൾ എങ്ങനെയാണോ പേര് കൊടുത്തത് അങ്ങനെ അവിടെ വരും.

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

നമ്മൾ പലപ്പോഴും നമ്മുടെ പ്രിയപ്പെട്ടവരുടെ പേരുകൾ പല രീതിയിൽ പേരുകൾ കൊടുത്ത് സേവ് ചെയ്യുമ്പോൾ, ഈ ആപ്പ് ഉപയോഗിക്കാത്ത ആൾ ആണെങ്കിൽ കൂടെ അവരുടെ പേരുകൾ അതേപോലെ ട്രൂ കോളറിൽ എത്തുന്നു. അവർ പോലുമറിയാതെ. ഇവിടെ ഏറ്റവും മോശമായ വശം എന്തെന്ന് വെച്ചാൽ അവരുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ എല്ലാവര്ക്കും കാണത്തക്ക രീതിയിൽ അപ്ലോഡ് ചെയ്യപ്പെടുകയാണ്.

നമ്മളറിയാതെ നമ്മുടെ ഡാറ്റ മറ്റുള്ളവരുടെ കൈകളിൽ എത്തുമ്പോൾ

നമ്മളറിയാതെ നമ്മുടെ ഡാറ്റ മറ്റുള്ളവരുടെ കൈകളിൽ എത്തുമ്പോൾ

ചില ഞരമ്പുരോഗികൾ അവർക്ക് തോന്നിയപോലെയുള്ള ഒരു പേരിൽ ഒരു നമ്പർ സേവ് ചെയ്തെങ്കിൽ ആ പേരിൽ അത് അപ്‌ലോഡ് ആകുന്നു. മൂന്നാമതൊരാൾ എന്തെങ്കിലും ഒരു ആവശ്യത്തിന് ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ ആ പേര് കാണിക്കുകയും ചെയ്യുന്നു. അവിടെ എഡിറ്റ് ചെയ്യാൻ അപേക്ഷിക്കാനും പേരിൽ വൈരുധ്യം ഉണ്ടെന്ന് പരാതി നൽകാനുമെല്ലാം ഓപ്ഷൻ ഉണ്ട് എങ്കിലും തീർത്തും അവരുടെ സമ്മതമില്ലാതെ അവരുടെ പേരുകൾ മറ്റുള്ളവരിലേക്ക് പല കോലത്തിൽ എത്തപ്പെടുന്നു. അവിടെ നിന്നും അപരിചിതരിലേക്കും ഞരമ്പ് രോഗികളിലേക്കും ബസ്സ്റ്റാന്റുകളിലെ മൂത്രപ്പുരകളിലെ ചുമരുകളിലേക്കും വരെ എത്തുന്നു ഈ നമ്പറുകൾ.

ജാഗ്രത

ജാഗ്രത

കാര്യങ്ങൾക്ക് ആധികാരികത വരുത്താൻ ഈ വിഷയവുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ നടത്തിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. പ്രത്യേകിച്ച് ഒരു എൻക്രിപ്റ്റഡ് സിസ്റ്റം പോലുമില്ലാതെയാണ് ഈ ആപ്പിൽ ആളുകളുടെ ഡാറ്റ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. അപകടം നിറഞ്ഞ കാര്യമായി തന്നെയായി മാറുകയാണ് ഈ ആപ്പ് ഉപയോഗിക്കുക എന്നത് പലപ്പോഴും. ഇതിന്റെ ഉപകാരങ്ങൾ മുൻനിർത്തി ഉപയോഗിക്കേണ്ടവർക്ക് ഇനിയും തുടർന്ന് ഉപയോഗിക്കാം. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നമ്പറുകളും പേരുകളും സമൂഹത്തിന് മുമ്പിൽ തുറന്നുകാട്ടാൻ ആഗ്രഹമില്ലാത്തവർക്ക് ഉപയോഗിക്കാതിരിക്കാം. എന്ത് ചെയ്യുമ്പോളും സൂക്ഷിക്കുക. അത്ര മാത്രമേ പറയാനുള്ളൂ. ഈ ആപ്പിന് ഒട്ടനവധി ഗുണങ്ങൾ ഉണ്ട് എങ്കിലും ഇത്തരം ചില പോരായ്മകൾ ഉണ്ട് എന്ന കാര്യം എപ്പോഴും ഓർമ്മയിലിരിക്കട്ടെ.

Best Mobiles in India

English summary
WhatsApp Rolls out New Features for Those Changing Numbers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X