സംശയകരമായ ലിങ്കുകൾ ഇനി വാട്സാപ്പിൽ തുറക്കാതെ തിരിച്ചറിയാം! പുതിയ സംവിധാനം എത്തുന്നു!

By GizBot Bureau
|

ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ ഇന്ന് ഉപയോഗിക്കുന്ന മെസ്സേജിങ് പ്ലാറ്ഫോമുകളിൽ ഒന്നാമനാണ് വാട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ എല്ലാവിധത്തിലുള്ള ലിങ്കുകളും വാർത്തകളും ഇതിലൂടെ നിത്യേനയെന്നോണം പ്രചരിക്കുന്നുമുണ്ട്. ഇത് വ്യാപകമായ വ്യാജ വാർത്തകളുടെ പ്രചരണത്തിന് വഴിവെച്ചിട്ടുണ്ട്.

രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി

രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി

രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വ്യാപകമായ വ്യാജ വാർത്തകളുടെ പ്രചരനാം എന്നതിനാൽ ഇവ നിലയ്ക്ക് നിർത്തേണ്ടത് ഇന്ന് ആവശ്യമായി തീർന്നിരിക്കുകയാണ്. പലപ്പോഴും ഇത് പല രീതിയിലുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്കും കോലപാതകങ്ങളിലേക്കും തുടങ്ങി രാഷ്ട്രീയ മത സാംസ്കാരിക മേഖലകളിലെല്ലാം സാരമായ കുഴപ്പങ്ങളുണ്ടാക്കാൻ കാരണമായിട്ടുണ്ട്.. ഇതിന് ഏറ്റവുമധികം പഴി കേട്ട വാട്‌സ്ആപ്പ് തന്നെ ഇതിനായി പല പോംവഴികളും അന്വേഷിച്ചിരുന്നു.

നിലവിൽ ബീറ്റാ മാത്രം

നിലവിൽ ബീറ്റാ മാത്രം

ഈ ശ്രമങ്ങൾക്കായി 50000 ഡോളർ പാരിതോഷികം വരെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ആദ്യ ഘട്ടമെന്നോണം പുതിയ പല അപ്‌ഡേറ്റുകളും വാട്സാപ്പ് കൊണ്ടുവരികയാണ്. അതിലൊന്നാണ് ഇപ്പോൾ വാട്സാപ്പ് ബീറ്റാ വേർഷൻ ഉപഭോക്താക്കൾക്ക് ലഭ്യമായ പുതിയ അപ്‌ഡേറ്റ്. ഇത് പ്രകാരം സംശയകരമായ ലിങ്കുകളെ കുറിച്ച് ആളുകൾക്ക് തുറക്കും മുമ്പേ അറിയാൻ സാധിക്കും. വാട്സാപ്പ് ബീറ്റാ വേർഷൻ 2.18.221 മുതലാണ് ഈ അപ്‌ഡേറ്റ് ലഭ്യമാകുക.

എന്താണ് അപ്‌ഡേറ്റ്?

എന്താണ് അപ്‌ഡേറ്റ്?

WABetaInfo ആണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് പ്രകാരം ഒരു ലിങ്ക് നമുക്ക് മെസ്സേജ് ആയി വാട്സാപ്പിൽ വരുമ്പോൾ അതിന്റെ കൂടെ രണ്ടു ഓപ്ഷനുകൾ കൂടെ ഉണ്ടാകും. 'തുറക്കുക' അല്ലെങ്കിൽ 'ബാക്ക്' എന്നിവയാണ് ഇവ. നിങ്ങൾക്ക് വരുന്ന ലിങ്ക് സംശയകരമായ അല്ലെങ്കിൽ ഒരു വ്യാജവാർത്തയുടെ ലിങ്ക് ആണ് എങ്കിൽ 'Suspicious Link' എന്നൊരു ടാഗ് അതിൽ ഉണ്ടാകും. വൈകാതെ തന്നെ സൗകര്യം പൊതുജനത്തിനു ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

വ്യാജവാർത്തകൾ തടയുന്നതിനായി വാട്സാപ്പ് തന്നെ ഇറങ്ങുമ്പോൾ

വ്യാജവാർത്തകൾ തടയുന്നതിനായി വാട്സാപ്പ് തന്നെ ഇറങ്ങുമ്പോൾ

വ്യാജവാർത്തകൾ തടയുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി കുറച്ചു ദിവസം മുമ്പ് ഫോർവെർഡ് ലേബൽ സൗകര്യം വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ഫോർവെർഡ് ചെയ്തെത്തുന്ന മെസേജുകൾ തിരിച്ചറിയാനായി ഇനി അവയുടെ കൂടെ ഒരു ലേബൽ ഉണ്ടാകും. ഇതാണ് സൗകര്യം. ഏതായാലും രാജ്യത്ത് വ്യാജവാർത്തകൾ കൊണ്ടുണ്ടാകുന്ന പൊറുതികേടുകൾ തടയുന്നതിനായി ഈ ശ്രമത്തിൽ നമുക്കും പങ്കാളികളാകാം.

ബാറ്ററി അഴിച്ചുമാറ്റാൻ പറ്റാത്ത ഫോൺ വെള്ളത്തിൽ വീണാൽ എങ്ങനെ വൃത്തിയാക്കാം?ബാറ്ററി അഴിച്ചുമാറ്റാൻ പറ്റാത്ത ഫോൺ വെള്ളത്തിൽ വീണാൽ എങ്ങനെ വൃത്തിയാക്കാം?

Best Mobiles in India

Read more about:
English summary
WhatsApp Rolls Out Suspicious Link Indicator for Beta Users

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X