വാട്ട്‌സാപ്പിന്റെ 'ഡിലീറ്റ് ഫോള്‍ ഓള്‍' സവിശേഷത ഈ ഒറ്റ കേസില്‍ പ്രവര്‍ത്തിക്കില്ല !!

Posted By: Samuel P Mohan

വാട്ട്‌സാപ്പ് എന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പില്‍ ഈ അടുത്തിടെ കൊണ്ടു വന്ന സവിശേഷതയാണ് 'ഡിലീറ്റ് ഫോര്‍ ഓള്‍'. ഇതു കൂടാതെ നിലവില്‍ പല സവിശേഷതകളും വാട്ട്‌സാപ്പ് കൊണ്ടു വന്നിട്ടുണ്ട്.

വാട്ട്‌സാപ്പിന്റെ 'ഡിലീറ്റ് ഫോള്‍ ഓള്‍' സവിശേഷത ഈ ഒറ്റ കേസില്‍ പ്രവര്‍

വാട്ട്‌സാപ്പ് ഉപഭോക്താക്കള്‍ ഏറ്റെടുത്ത ഏറ്റവും നല്ലൊരു സവിശേഷതയാണ് 'ഡിലീറ്റ് ഫോള്‍ ഓള്‍'. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണ്? ഈ സവിശേഷതയെ കുറിച്ചുളള ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇങ്ങനെയാണ്.

വാട്ട്‌സാപ്പിന്റെ 'ഡിലീറ്റ് ഫോള്‍ ഓള്‍' സവിശേഷത ഈ ഒറ്റ കേസില്‍ പ്രവര്‍

നെക്‌സ്റ്റ് വെബില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്, അയച്ച മെസേജുകള്‍ നിങ്ങള്‍ ഡിലീറ്റ് ചെയ്താല്‍ കൂടിയും സ്വീകരിച്ചവര്‍ക്ക് അത് നിലനിര്‍ത്താനാകും. സ്വീകര്‍ത്താവിന് സന്ദേശം ലഭിക്കുമ്പോള്‍ അത് ഏഴു മിനിറ്റിനുളളില്‍ ഡിലീറ്റ് ചെയ്യാം, തുടര്‍ന്ന് ഇത് സാധിക്കില്ല.

വാട്ട്‌സാപ്പിന്റെ 'ഡിലീറ്റ് ഫോള്‍ ഓള്‍' സവിശേഷത ഈ ഒറ്റ കേസില്‍ പ്രവര്‍

പ്ലാറ്റ്‌ഫോമില്‍ നിന്നും മെസേജ് ഡിലീറ്റ് ചെയ്തതിനു ശേഷവും സന്ദേശം നിലനിര്‍ത്താന്‍ എല്ലാ ഉപയോക്താക്കളും ആ പ്രത്യേക വാചകം തിരഞ്ഞെടുത്ത് ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ അയയ്ക്കുന്ന ആള്‍ യഥാര്‍ത്ഥ മെസേജ് (അയാള്‍ അയച്ച മെസേജ്) ഇല്ലാതാക്കിയാലും ഇത് ഉദ്ധരണിയില്‍ (Quote) തുടര്‍ന്നും ഉണ്ടാകും. ക്വാട്ട് ചെയ്ത മെസേജ് ഡിലീറ്റ് ചെയ്താലും യാതൊരു പ്രയോജനവും ഉണ്ടാകില്ല.

എന്നാല്‍ ഇതിനെ കുറിച്ച് വാട്ട്‌സാപ്പ് ഔദ്യോഗിക പ്രസ്ഥാവന ഇതു വരെ നല്‍കിയിട്ടില്ല. അപ്‌ഡേറ്റിന്റെ ഭാഗമായി ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് വരും ദിവസങ്ങളില്‍ ഇത് തിരിത്തുമെന്നു പ്രതീക്ഷിക്കുന്നു.

ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍: 999 രൂപയുടെ മികച്ച പ്ലാനുകള്‍ ആരുടേത്?

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
മറ്റൊരു സ്പാനിഷ് ബ്ലോഗ് ആന്‍ഡ്രോയിഡ് ജെഫിയുടെ പുതിയ പോസ്റ്റ് പ്രകാരം പറയുന്നത് ഇങ്ങനെയാണ്, വാട്ട്‌സാപ്പ് മെസേജ് അയച്ച് ഏഴു മിനിറ്റിനു ശേഷവും നിങ്ങള്‍ക്ക് സന്ദേശം ഇല്ലാതാക്കാന്‍ കഴിയും എന്നാണ്. ഈ ഹാക്ക് വായിച്ച മെസേജുകകള്‍ക്കും വായിക്കാത്ത മെസേജുകള്‍ക്കും പ്രവര്‍ത്തിക്കുന്നുവെന്നും പറയുന്നു.

അതായത് വായിച്ചതിനു ശേഷവും ഒരു സന്ദേശം ഇല്ലാതാക്കാനോ/ ഓര്‍മ്മപ്പെടുത്താനോ കഴിയും എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത. എ്ന്നിരുന്നാലും സ്വീകര്‍ത്താവിന്റെ ഫോണില്‍ നിന്ന് സന്ദേശം നീക്കം ചെയ്യാനായി ഈ പ്രക്രിയയ്ക്ക് അധികം സമയം എടുത്തേക്കാം.

English summary
The deleted message can be retained by the ones who have received them. WhatsApp message has been quoted, it remains quoted even after the original message has been deleted.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot