റിയല്‍-ടൈം ലൊക്കേഷന്‍ ട്രാക്ക് ചെയ്യാം: വാട്ട്‌സാപ്പില്‍ പുതിയ സവിശേഷത!

Written By:

ഫേസ്ബുക്കിന്റെ ഉടമസ്തതയിലുളള വാട്ട്‌സാപ്പില്‍ ഇപ്പോള്‍ അനേകം സവിശേഷതകളാണ് വരുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളള സവിശേഷതയാണ് വാട്ട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ റിയല്‍-ടൈം ട്രാക്ക് ചെയ്യാന്‍ സാധിക്കുന്നു എന്നത്.

മാര്‍ച്ച് 31നു ശേഷവും ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍: റിപ്പോര്‍ട്ട്!

വാട്ട്‌സാപ്പിലെ പുതിയ 'ട്രാക്കിങ്ങ് സവിശേഷത' യെ കുറിച്ച് ട്വിറ്ററില്‍ @WABetaInfo പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വിവരങ്ങള്‍ പ്രകാരം ആപ്പിള്‍ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് ബീറ്റ v2.16.399 വേര്‍ഷനും ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് v2.16.399 വേര്‍ഷും ആകുന്നു. ഈ വേര്‍ഷന്‍ നിങ്ങള്‍ മാനുവലായി ആക്ടിവേറ്റ് ചെയ്യണം.

ഷവോമി റെഡ്മി പ്രോ 2: 6ജിബി റാം, മറ്റു കിടിലന്‍ സവിശേഷതകള്‍!

ഈ സവിശേഷത നിങ്ങളുടെ ഗ്രൂപ്പിലെ അംഗങ്ങളുടേയോ മറ്റു വാട്ട്‌സാപ്പ് കോണ്ടാക്ടുകളുടേയോ തത്സമയ ലൊക്കേഷന്‍ കാണിക്കുന്നതാണ്. അതിനായി ഗ്രൂപ്പ് സെറ്റിങ്ങ്‌സിലെ 'ഷോ മൈ ഫ്രെണ്ട്‌സ്' എന്ന് ഓപ്ഷന്‍ ക്രമീകരിക്കേണ്ടതാണ്. ഈ ഓപ്ഷനില്‍ നിങ്ങളുടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പ്രത്യേക സമയവും നിശ്ചയിക്കാവുന്നതാണ്.

വാട്ട്‌സാപ്പിലെ ഏറ്റവും പുതിയ സവിശേഷതകള്‍....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കോള്‍ ബാക്ക്

വാട്ട്‌സാപ്പ് വേര്‍ഷന്‍ v2.16.189 എന്ന വേര്‍ഷന്‍ ഉപയോഗിച്ച് കോള്‍ ബാക്ക് എന്ന സവിശേഷത ഉപയോഗിക്കാം. നിങ്ങള്‍ക്ക് ഒരു കോള്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഈ ആപ്ലിക്കേഷന്‍ സ്‌ക്രീനില്‍ കാണുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കൂട്ടാന്‍ എളുപ്പ വഴികള്‍!

ജിഫ് ഷെയര്‍ ചെയ്യാം

സുഹൃത്തുക്കളുടെ ഗ്രൂപ്പില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് രസകരമാണ്. എന്നാല്‍ അനിമേറ്റഡ് ജിഫ് ഷെയര്‍ ചെയ്യുന്നത് അതിലേറെ രസകരമാണ്.

അതിനായി ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ജിഫ് സേവ് ചെയ്തതിനു ശേഷം വാട്ട്‌സാപ്പ് തുറന്ന് സുഹൃത്തുക്കള്‍ക്ക് ജിഫ് ഷെയര്‍ ചെയ്യാവുന്നതാണ്.

ലാവാ X41 വിപണിയില്‍: പകരക്കാരായ മിഡ്‌റേഞ്ച് ഫോണുകള്‍! 

ജിഫ് തിരയാം

ജിഫ് പങ്കിടാന്‍ മാത്രമല്ല വാട്ട്‌സാപ്പില്‍ സാധിക്കുന്നത്, നിങ്ങള്‍ക്ക് നേരിട്ട് വാട്ട്‌സാപ്പില്‍ ജിഫ് തിരയുകയും ചെയ്യാം. ആന്‍ഡ്രോയിഡ് ഫോണിലെ ബീറ്റ ആപ്പില്‍ ജിഫ് തിരയാനുളള സവിശേഷതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് ഇല്ലാതെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാം!

 

 

വീഡിയോ കോളിങ്ങ്

സ്‌കൈപ്പിലെ സവിശേഷത നിങ്ങള്‍ കണ്ടിട്ടില്ലെ? നിങ്ങള്‍ക്കു വേണ്ടതെല്ലാം വാട്ട്‌സാപ്പ് നല്‍കും.

ഇപ്പോള്‍ വാട്ട്‌സാപ്പില്‍ വീഡിയോ കോളിങ്ങും ചെയ്യാം.

അതിനായി ആപ്പ് തുറന്ന് കോണ്ടാക്ട് എടുത്ത് മുകളില്‍ വലതു ഭാഗത്തു കാണുന്ന ഐക്കണില്‍ ടാപ്പ് ചെയ്യുക.

ജിയോയുടെ പേരില്‍ വന്‍ തട്ടിപ്പ്!

ഡൂഡിലുകളും ഇമോജികളും ഉപയോഗിച്ച് ചിത്രങ്ങള്‍ മെച്ചപ്പെടുത്താം

നിങ്ങളുടെ ഫോട്ടോകള്‍ മറ്റുളളവര്‍ക്കു ഷെയര്‍ ചെയ്യുന്നതിനു മുന്‍പ് ഡൂഡിലുകളും ഇമോജികളും ഉപയോഗിച്ച് അവയെ മെച്ചപ്പെടുത്താം.

1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!

10 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്നു

വാട്ട്‌സാപ്പില്‍ ഇപ്പോള്‍ 10 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്നു. ഇൗ ഒരു സവിശേഷത സാധാരണപ്പെട്ട ഉപഭോക്താക്കള്‍ക്കും വളരെ പ്രയോജനപ്പെടുന്നതാണ്.

വാട്ട്‌സാപ്പ് Vs ഗൂഗിള്‍ അലോ: 8 സവിശേഷതകള്‍ വാട്ട്‌സാപ്പില്‍ വരാന്‍ ആഗ്രഹിക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook-owned WhatsApp seems set to get another nifty feature -- real-time tracking.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot