സുരക്ഷ കൂട്ടാൻ വാട്സ്ആപ്പ്; പുതിയ ഫീച്ചർ വരുന്നു

|

ലോകത്തെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ ഏതാണ്? എല്ലാവരുടെയും മനസിൽ വരുന്ന ഉത്തരം ഒന്ന് തന്നെയാവും, വാട്സ്ആപ്പ്. അതേ ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. എറ്റവും കുറഞ്ഞ ഇന്റർനെറ്റ് കവറേജിൽ പോലും സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. എറ്റവും ലളിതമായ, യൂസർ ഫ്രണ്ട്ലി ഇന്റർഫേസും വാട്സ്ആപ്പിനുണ്ട്. നിലവിൽ ലഭ്യമായതിൽ വച്ച് ഏറ്റവും സുരക്ഷിതമായ മെസേജിങ് പ്ലാറ്റ്ഫോമും വാട്സ്ആപ്പ് തന്നെ. സുരക്ഷയ്ക്കും കുറഞ്ഞ ഡാറ്റ യൂസേജിനും അപ്പുറം വാട്സ്ആപ്പിന്റെ ജനപ്രീതിയ്ക്ക് പല കാരണങ്ങളാണ്. അവയിൽ ഒന്നാണ് എണ്ണമില്ലാത്ത ഫീച്ചറുകൾ.

ഫീച്ചറുകൾ

സേവനം ആരംഭിച്ച നാൾ മുതൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്സ്ആപ്പ് ഏറെ മുന്നിലാണ്. ദിനം പ്രതിയെന്നോണം ആണ് കമ്പനി പുതിയ ഫീച്ചറുകൾ കൊണ്ട് വരുന്നത്. ആ സമീപനത്തിൽ എതെങ്കിലും വിധത്തിലുള്ള മാറ്റം വരുത്താൻ കമ്പനി ആലോചിക്കുന്നതായി തോന്നുന്നതുമില്ല. ഏതാനും ചില പുതിയ ഫീച്ചറുകൾ പരീക്ഷണ ഘട്ടത്തിൽ ആണെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകളും ഉണ്ടെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ചാറ്റുകളെല്ലാം ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്ചാറ്റുകളെല്ലാം ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ്

വാട്സ്ആപ്പ് അതിന്റെ ഡെസ്‌ക്‌ടോപ്പ്, വെബ് വേർഷനുകൾക്കായിട്ടാണ് പുതിയ സുരക്ഷാ ഫീച്ചർ പരീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്.ജോലിക്കും വ്യക്തിഗത ഉപയോഗത്തിനും കോടിക്കണക്കിന് ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. അതിൽ തന്നെ പ്രൊഫഷണലുകളും കമ്പനികളും ഒക്കെ വാട്സ്ആപ്പ് വെബ്, ഡെസ്ക്ടോപ്പ് വേർഷനുകൾ കൂടുതലായി ഉപയോഗിക്കുന്നു. ഈ കാറ്റഗറിയിൽ വരുന്ന യൂസേഴ്സിന് കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്താനാണ് പുതിയ ഫീച്ചർ കൊണ്ട് വരുന്നത്.

റിപ്പോർട്ട്

വാട്സ്ആപ്പ് തങ്ങളുടെ ഡെസ്ക്ടോപ്പ് വെബ് വേർഷനുകൾക്കായി ടു സ്റ്റെപ്പ് വെരിഫിക്കേഷൻ കൊണ്ട് വരുന്നതായാണ് റിപ്പോർട്ട്. വെബ്, ഡെസ്‌ക്‌ടോപ്പ് പതിപ്പുകൾക്കായി ബയോമെട്രിക് ഓതന്റിക്കേഷൻ സപ്പോർട്ട് ഇപ്പോൾ തന്നെ ലഭ്യമാണ്. വളരെ മികച്ച സുരക്ഷ സംവിധാനം ആയി ബയോമെട്രിക് ഓതന്റിക്കേഷൻ വിലയിരുത്തപ്പെടുന്നുമുണ്ട്. ഇതിനൊപ്പം അധിക സുരക്ഷ എന്ന നിലയ്ക്കാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ കൊണ്ട് വരുന്നതെന്നും റിപ്പോർട്ട് പറയുന്നു. പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് അധിക സുരക്ഷയും സ്‌കാമുകളിൽ നിന്ന് പ്രൊട്ടക്ഷനും നൽകും. ഈ ഫീച്ചർ ഉടൻ തന്നെ ഡെസ്‌ക്‌ടോപ്പിനും വെബ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വരാൻ പോകുന്ന ഫീച്ചറുകൾ ഇവയാണ്വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വരാൻ പോകുന്ന ഫീച്ചറുകൾ ഇവയാണ്

വാബീറ്റഇൻഫോ

വാബീറ്റഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ യൂസറിന് രണ്ട് ഓപ്ഷനുകളാണ് ലഭിക്കുക. ഒരു പിൻ സെറ്റ് ചെയ്യാനോ ഇമെയിൽ അഡ്രസ് ആഡ് ചെയ്യാനോ വാട്സ്ആപ്പ് അനുവദിക്കും. "നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിന്റെ രജിസ്ട്രേഷൻ നടക്കുമ്പോൾ, 6 അക്ക കോഡ് നൽകിയ ശേഷം, അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് ഒരു മറ്റൊരു പിൻ ആവശ്യപ്പെടും. എല്ലായിടത്തും ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നിയന്ത്രിക്കുന്നത് എളുപ്പമാക്കാൻ വാട്സ്ആപ്പ് ആഗ്രഹിക്കുന്നു, അതിനാൽ വരാനിരിക്കുന്ന അപ്‌ഡേറ്റിൽ വെബ് / ഡെസ്‌ക്‌ടോപ്പ് വേർഷനുകളിൽ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അവർ," റിപ്പോർട്ട് പറയുന്നു.

ഫീച്ചർ

സമാനമായ ഫീച്ചർ മൊബൈൽ ഉപയോക്താക്കൾക്ക് ഇപ്പോൾ തന്നെ ലഭ്യമാണ്. നിലവിൽ, ഫീച്ചർ അതിന്റെ ഇനീഷ്യൽ ഡെവലപ്പ്മെന്റ് ഘട്ടത്തിലാണെന്ന് വാബീറ്റഇൻഫോ പറയുന്നു. പൊതു ബീറ്റ ടെസ്റ്റേഴ്സിന് ഇത് എപ്പോൾ ലഭ്യമാകുമെന്ന് നിലവിൽ വ്യക്തമല്ല. എന്നാൽ വാട്സ്ആപ്പ് ഈ വർഷം തന്നെ ഈ പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ വാട്സ്ആപ്പിനുള്ള കണിശതയാണ് ഇതിന് കാരണം.

വാട്സ്ആപ്പിൽ യുപിഐ പിൻ മാറ്റുന്നത് എങ്ങനെ?വാട്സ്ആപ്പിൽ യുപിഐ പിൻ മാറ്റുന്നത് എങ്ങനെ?

വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം

വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കാം

നിലവിൽ, മൊബൈൽ ഉപയോക്താക്കൾക്ക് ഫിംഗർപ്രിന്റ് ഓതന്റിക്കേഷൻ ഫീച്ചറും ടു സ്റ്റെപ്പ് വെരിഫിക്കേഷനും ആക്റ്റിവേറ്റ് ചെയ്യാനാകും. ഈ ഫീച്ചറുകൾ ആക്റ്റിവേറ്റ് ആയാൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ആരുടെയെങ്കിലും കൈവശം കിട്ടിയാൽ പോലും, അവർക്ക് നിങ്ങളുടെ വാട്സ്ആപ്പ് ചാറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. ലോഗിൻ ചെയ്യുമ്പോഴെല്ലാം സുരക്ഷാ പിൻ നൽകുകയോ ഫിംഗർപ്രിന്റ് വെരിഫിക്കേഷൻ നടത്തുകയോ വേണ്ടി വരും.

പ്രൈവസി

വാട്സ്ആപ്പിന്റെ പ്രൈവസി വിഭാഗത്തിൽ ഫിംഗർപ്രിന്റ് ലോക്ക് ഫീച്ചർ കാണാൻ കഴിയും. റ്റു സ്റ്റെപ്പ് വെരിഫിക്കേഷൻ അക്റ്റിവേറ്റ് ചെയ്യാനും എളുപ്പമാണ്. ഇതിനായി സെറ്റിങ്സിലേക്ക് പോകുക. അവിടെ അക്കൌണ്ട് സെക്ഷനിൽ നിന്നും റ്റു സ്റ്റെപ്പ് വെരിഫിക്കേഷൻ അക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ബയോമെട്രിക് ഓതന്റിക്കേഷൻ ആക്റ്റിവേറ്റ് ചെയ്ത് കഴിഞ്ഞാൽ അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ ആദ്യം ആപ്പ് അൺലോക്ക് ചെയ്യേണ്ടതുണ്ട്.

വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യുന്നതെങ്ങനെ?വാട്സ്ആപ്പ് നോട്ടിഫിക്കേഷൻസ് കസ്റ്റമൈസ് ചെയ്യുന്നതെങ്ങനെ?

വാട്സ്ആപ്പ് ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ

വാട്സ്ആപ്പ് ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ

ബീറ്റ ഘട്ടത്തിലുള്ള മറ്റൊരു ഫീച്ചർ ആണ് ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയർ. വോയിസ് മെസേജുകൾ പ്ലേ ചെയ്ത് കൊണ്ടിരിക്കെ മറ്റ് ചാറ്റുകളിലേക്ക് പോകാനും മറ്റ് ആപ്പുകൾ ഉപയോഗിക്കാനും സഹായിക്കുന്ന ഫീച്ചർ ആണിത്. ഐഒഎസ് ബീറ്റയിലാണ് നിലവിൽ പരീക്ഷണം പുരോഗമിക്കുന്നത്. ബീറ്റ ഘട്ടം പൂർത്തിയായി കഴിഞ്ഞാൽ ഫീച്ചർ എല്ലാ യൂസേഴ്സിനും ലഭിക്കും. വാട്സ്ആപ്പ് ഐഒഎസ് ബീറ്റ വേർഷൻ 22.1.72ലാണ് ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. ബീറ്റ ഘട്ടത്തിൽ പോലും ഫീച്ചർ ലഭ്യമാകുന്നത് തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ്.

യൂസർ

ഒരു യൂസർ ചാറ്റിൽ നിൽക്കുമ്പോൾ മാത്രമാണ് സാധാരണ വോയിസ് മെസേജുകൾ പ്ലേ ചെയ്യുന്നത്. ചാറ്റിൽ നിന്ന് പുറത്ത് പോയാൽ വോയ്‌സ് പ്ലേ ചെയ്യുന്നത് അവസാനിക്കുകയും ചെയ്യും. മറ്റ് ആപ്പുകളിലേക്ക് മാറുമ്പോൾ പോലും വോയ്‌സ് മെസേജുകൾ പ്ലേ ചെയ്യാൻ പുതിയ ഫീച്ചർ സഹായിക്കും. ഒരു വോയിസ് മെസേജ് കേൾക്കുമ്പോൾ തന്നെ നമുക്ക് മറ്റൊരു ചാറ്റിലേക്ക് പോകാനും സാധിക്കും. വോയിസ് കേൾക്കാൻ ചാറ്റ് ഓപ്പൺ ചെയ്ത് വയ്ക്കേണ്ടി വരുന്നതുമില്ല.

മലയാളത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ എന്തെളുപ്പം!മലയാളത്തിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ എന്തെളുപ്പം!

Best Mobiles in India

English summary
WhatsApp has been at the forefront of introducing new features since the service was launched. Company is coming up with new features every day. The company does not appear to be planning to change that approach in any way. There have been some reports recently that a few new features are in the testing phase.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X