ഇനി വീഡിയോ കോൾ ചെയ്യുമ്പോഴും മേക്ക്അപ്പ് ഇടേണ്ടി വരുമോ? കോളുകൾ മെച്ചപ്പെടുത്താൻ ഒരുങ്ങി വാട്ട്‌സ്ആപ്പ്
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന വീഡിയോ കോളുകൾക്കും ഓഡിയോ കോളുകൾക്കുമുള്ള ഗോ-ടു ആപ്പാണ് വാട്ട്‌സ്ആപ്പ്. ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോം ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ളവരുമായും പ്രിയപ്പെട്ടവരുമായും അതിൻ്റെ കോളിംഗ് ഫീച്ചറുകൾ ഉപയോഗിച്ച് കണക്റ്റ് ചെയ്യാൻ അനുവദിക്കുന്നു. കോളുകൾ സംബന്ധിച്ച് ഒരു പുതിയ അപ്‌ഡേറ്റ് ആപ്പിൽ ഉണ്ടാകുമ്പോഴെല്ലാം, അവ എന്താണെന്ന് അറിയാൻ ആളുകൾ വളരെ ആവേശത്തിലാണ്. നിങ്ങൾ സ്ഥിരമായി വാട്ട്‌സ്ആപ്പ് വ്യക്തിഗത ആവശ്യങ്ങൾക്കോ ജോലി ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഇതാ ഒരു സന്തോഷ വാർത്ത. മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിനായി മെറ്റാ പ്ലാറ്റ്‌ഫോമിലേക്ക് എആർ (ഓഗ്‌മെൻ്റഡ് റിയാലിറ്റി) ഫീച്ചർ കൊണ്ടുവരുന്നു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ഏറ്റവും പുതിയ ബീറ്റ വേർഷൻ 2.24.13.14ൽ വെളിപ്പെടുത്തിയ ആവേശകരമായ എആർ ഫീച്ചർ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുമെന്ന് WA ബീറ്റ ഇൻഫോയിലെ ഒരു റിപ്പോർട്ട് പറയുന്നു. ഈ വരാനിരിക്കുന്ന ഫീച്ചർ വീഡിയോ കോളുകൾക്ക് രസകരവും സംവേദനാത്മകവുമായ മാനം കൊണ്ടുവരുന്ന കോൾ ഇഫക്റ്റുകളും ഫിൽട്ടറുകളും അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നു.

വാട്ട്‌സ്ആപ്പ് പുതിയ എആർ ഇഫക്റ്റുകളും ഫിൽട്ടറുകളും ഉപയോഗിച്ച് പരീക്ഷിക്കുകയാണെന്ന് പ്രസിദ്ധീകരണം പങ്കിട്ട ഒരു സ്‌ക്രീൻഷോട്ട് കാണിക്കുന്നു. അവ ഭാവി അപ്‌ഡേറ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എആർ ഇഫക്റ്റുകൾ, ഡൈനാമിക് ഫേഷ്യൽ ഫിൽട്ടറുകൾ ചേർത്തുകൊണ്ട് അവരുടെ വീഡിയോ കോളുകൾ വ്യക്തിഗതമാക്കാൻ ഉപയോക്താക്കളെ അനുവദിക്കും.
മിനുസമാർന്ന സ്കിൻ അപ്പിയറൻസിന് ടച്ച്-അപ്പ് ടൂൾ, മങ്ങിയ വെളിച്ചത്തിലും മെച്ചപ്പെട്ട രീതിയിൽ കാണുവാനായി ലോ-ലൈറ്റ് മോഡ് എന്നിവ ഈ ഫീച്ചറിൽ ഉണ്ടാകും. ഈ പുതിയ സവിശേഷത ദൃശ്യാനുഭവം മെച്ചപ്പെടുത്തുമെന്നും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടുന്നതിന് കൂടുതൽ ആകർഷകമായ മാർഗം വാഗ്ദാനം ചെയ്യുന്നുവെന്നും കരുതുന്നു.
കൂടാതെ, കോളുകൾക്കിടയിൽ അവരുടെ ബാക്ഗ്രൗണ്ട് എഡിറ്റ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന ഒരു സവിശേഷതയും വാട്ട്‌സ്ആപ്പ് വികസിപ്പിക്കുന്നുണ്ടെന്ന് WA ബീറ്റ ഇൻഫോ കൂട്ടിച്ചേർക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ ചുറ്റുപാടുകൾ കസ്റ്റമൈസ് ചെയ്യാനും ശ്രദ്ധ ആകർഷിക്കാനും ആഗ്രഹിക്കുന്ന ഗ്രൂപ്പ് കോൺഫറൻസുകളിൽ ഈ പ്രവർത്തനം പ്രത്യേകിച്ചും ഉപയോഗപ്രദമാകും.
കൗതുകകരമായാ കാര്യം, ഈ ബാക്ഗ്രൗണ്ട് എഡിറ്റിംഗ് സവിശേഷത ഭാവിയിൽ ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലും ലഭ്യമാകും. ഇവിടെ ഉപയോക്താക്കൾക്ക് വലിയ സ്‌ക്രീനുകളും മെച്ചപ്പെടുത്തിയ എഡിറ്റിംഗ് കഴിവുകളും പ്രയോജനപ്പെടുത്താനാകും. കോളുകൾക്കിടയിൽ പ്രൊഫഷണൽ സെറ്റിങ്ങ്സുകൾക്കോ വിശദമായ ബാക്ഗ്രൗണ്ട് സെറ്റിങ്ങ്സുകൾക്കോ ഈ ഫീച്ചർ പ്രയോജനപ്പെടുമെന്നത് സംശയം ഇല്ലാത്ത കാര്യമാണ്.
ഈ ഫീച്ചറുകൾക്ക് പുറമേ, വീഡിയോ കോളുകൾ കൂടുതൽ രസകരവും ആകർഷകവുമാക്കുന്നതിന് വിവിധ ഇഫക്റ്റുകൾ അവതരിപ്പിക്കാനും വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നു. ഉപയോക്താക്കൾക്ക് അവരുടെ ലൈവ് വീഡിയോ ഫീഡിന് പകരം അവതാറുകൾ ഉപയോഗിക്കാനുള്ള ഓപ്‌ഷൻ ഉടൻ ലഭിക്കും. ഇത് കോളുകൾക്കിടയിൽ സ്വയം പ്രകടിപ്പിക്കാനുള്ള ക്രിയാത്മകവും രസകരവുമായ മാർഗം വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷത ഒരു വിനോദം എന്നതിന് അപ്പുറത്തേക്ക്, സ്വകാര്യത നിലനിർത്താനും ക്രിയാത്മകത പ്രകടിപ്പിക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു.
കോൾ ഇഫക്‌റ്റുകൾക്കും ഫിൽട്ടറുകൾക്കും ഉള്ള വാട്ട്‌സ്ആപ്പിൻ്റെ എആർ ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. ഭാവിയിലെ അപ്‌ഡേറ്റിൽ ഇത് അവതരിപ്പിക്കും. ആൻഡ്രോയിഡിന് ഉള്ള 2.24.12.14 ബീറ്റ പതിപ്പിൽ കോളിംഗ് സ്‌ക്രീനിനായി അപ്‌ഡേറ്റ് ചെയ്ത ഇൻ്റർഫേസ് വാട്ട്‌സ്ആപ്പ് പുറത്തിറക്കിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ആൻഡ്രോയിഡ് ഉപകരണങ്ങളിൽ മൊത്തത്തിലുള്ള കോളിംഗ് അനുഭവം നവീകരിക്കാനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ നവീകരണം. അപ്‌ഡേറ്റ് ചെയ്ത ഇൻ്റർഫേസ് ഒരു വലിയ പ്രൊഫൈൽ ഫോട്ടോയും ചുവടെയുള്ള കോളിംഗ് ബാറിനായി വിഷ്വൽ ക്ലാരിറ്റിയും ഉള്ള സ്‌ലീക്കർ ഡിസൈൻ പ്രദർശിപ്പിച്ചു. കോളുകൾക്കിടയിൽ കൂടുതൽ അനായാസമായി കോൺടാക്റ്റുകളെ തിരിച്ചറിയാനും അവരുമായി ഇടപഴകാനും ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ഈ മാറ്റങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








